Sunday, December 31, 2006

വിടയപ്പാരണ്ടായിരത്തിയാറേ, വിട.

എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദി. എല്ലാ തെറ്റുകള്‍ക്കും മാപ്പ്.

കാലചക്രം കറങ്ങിത്തിരിയുമ്പോള്‍ എവിടെയെങ്കിലും വെച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

(ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈല്‍) ഗുഡ് ബൈ

15 Comments:

Blogger ദേവന്‍ said...

കിണ്ണന്‍ പടമപ്പാ, വക്കാരി തെളിഞപ്പാ.

Mon Jan 01, 04:56:00 AM 2007  
Blogger ദിവ (diva) said...

കാലവര്‍ഷം കറങ്ങിത്തിരിയുമ്പോള്‍ വീഴാതിരിക്കാന്‍ എവിടെയെങ്കിലും പിടിച്ചോണ്ടുനിന്നാല്‍ അവനവനു കൊള്ളാം

:))

അപ്പോള്‍, വക്കാരി ഭായ്ക്ക് പുതുവത്സരാശംസകള്‍

Mon Jan 01, 05:03:00 AM 2007  
Blogger ദിവ (diva) said...

സോറി, കാലചക്രം എന്ന് തിരുത്തിവായിക്കുക

ഹി ഹി ഹി (ചമ്മിയ ചിരി)

Mon Jan 01, 05:04:00 AM 2007  
Blogger റീനി said...

വക്കാരി, ഇങ്ങനത്തെ കിണ്ണന്‍ പടങ്ങളിട്ട്‌ ഞങ്ങളെ വെള്ളത്തിലാക്കുമപ്പാ. കാലചക്രം തിരിയാന്‍ കാത്തിരിക്കേണ്ട, അഡ്രസ്‌ തന്നാല്‍ ഞങ്ങളൊക്കെ നേരിട്ട്‌ വന്ന്‌ കണ്ടോളാം.

പുതുവത്സരാശംസകള്‍!

Mon Jan 01, 05:12:00 AM 2007  
Blogger പച്ചാളം : pachalam said...

വക്കാരിയുടെ പോസ്റ്റേല്‍ തന്നെ കേറാം..
വക്കാരിക്കും മറ്റു ബൂലോകര്‍ക്കും എന്‍റെയും എന്‍റെ കമ്പ്യൂട്ടറിന്‍റെയും വക പുതുവത്സരാശംസകള്‍...

Mon Jan 01, 05:14:00 AM 2007  
Blogger Adithyan said...

വക്കാരി സാ‍ാ‍ാര്‍...
ന്റെ രണ്ടാമത്തെ സയന്റിഫിക്ക് ഡൌട്ട് ->
കാലവര്‍ഷം (കട് : ദിവാന്‍ജി) എത്ര കറങ്ങിത്തിരിഞ്ഞാലും 2006-നെ ഇനി എവിടെയിട്ടാ പിടിക്കാന്‍ പറ്റുന്നെ? എങ്ങനെ വീണ്ടും കാണാമ്പറ്റും?

(വക്കാരീ‍ടെ കൈയീന്ന് ഞാന്‍ മേടിച്ച് പിടിക്കും)

Mon Jan 01, 05:18:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

ലപ്പോളിത് പിന്നെമൊഴിയില്‍ വരുന്നുണ്ടല്ലേ. എന്നെ രണ്ടായിരത്താറിനൊപ്പം പുറത്താക്കി എന്ന് ഇണ്ടാസ് വന്നപ്പോള്‍ ഞാനോര്‍ത്തു സംഗതി കുളമാവായീ എന്ന്. അപ്പോളോ ദമനകന്‍, നോ പിരോബിളം.

ദേവേട്ടോ- അപ്പോള്‍ തുടങ്ങാമല്ലേ അര്‍ത്ഥാപത്തി- ദോ വക്കാരി പോലും... :) ദേവേട്ടനും വിദ്യച്ചേച്ചിക്കും പിന്നെ എല്ലാവര്‍ക്കും ആ ശം സാ, പുഷ്പങ്ങള്‍ നിങ്ങള്‍ക്കായി നല്‍‌കുന്നു ഞാന്‍ (സിനിമ തമ്മില്‍ തമ്മില്‍ (ആണോ?) സംഗീതം ശ്യാം (ആണോ?)

ദൈവായേ, വര്‍ഷമാണെങ്കിലും ചക്രമാണെങ്കിലും കറങ്ങാതിരുന്നാല്‍ അവനവനു കൊള്ളാം :) സെലീറ്റയുടെ പപ്പാ, മമ്മി സെലീറ്റ- കാപ്പി ചായ ന്യൂ ഇയര്‍.

റീനിപ്പനയോലക്കുടുംബമേ, പുതുവത്സരാശംസകള്‍. അഡ്രസ്സ് തരാം. വേണ്ടായിരുന്നൂ എന്ന ശ്ലോകം ചൊല്ലാന്‍ ഒരു കമ്പനി നോക്കിയിരിക്കുകയാണ് ഞാന്‍ :)

ഇലകള്‍ പച്ചാളം, പൂക്കള്‍ മഞ്ഞാളം. പച്ചാളത്തിനും കുടുംബത്തിനും പ്രുതുവത്സരാശംസകള്‍. പിന്നെ പച്ചാളം ഏരിയായിലുള്ള എല്ലാ ഗുണ്ടകള്‍ക്കും എന്റെ വക പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു രണ്ടായിരത്തിയേഴാശംസ. അവിടെ ന്യൂയിയറൊക്കെ കുളമാവാക്കുമെന്ന് പറഞ്ഞ് സായിപ്പിനെയൊക്കെ തല്ലിയോടിച്ചെന്ന് കേട്ടല്ലോ.

ആദിത്യാ, അത് തിയറി ഓഫ് റിലേറ്റിവിറ്റിയും ന്യൂട്ടണ്‍സ് ലോ ഓഫ് ഗ്രാവിറ്റിയും ബെര്‍ണോളീസ് പ്രിന്‍സിപ്പളും ലേ ഷാറ്റ്‌ലിയര്‍ വൈസ് പ്രിന്‍സിപ്പിളും എല്ലാം കൂടി ചേര്‍ന്നുള്ള ഒരു ബ്രഹ്‌മാണ്ഡന്‍ തിയറിയുടെ ബഹിര്‍‌സ്‌ഫുരണമല്ലേ. അതായത് ഈ വൈറ്റൂക്കേയുമൊക്കെയായി ബന്ധപ്പെട്ടാണ് അത് കിടക്കുന്നത്. 1906 നെ നമ്മള്‍ 06 എന്നെഴുതിയില്ലേ. 2006 നെയും നമ്മള്‍ 06 എന്ന് തന്നെയല്ലേ എഴുതുന്നത്. അപ്പോള്‍3006 നെ നമ്മള്‍ എന്തെഴുതും... പറ എന്തെഴുതും... ? തിരിഞ്ഞേ... ചക്രം തിരിഞ്ഞേ... ങാ...ഹാ... :)

ആദികുടുംബത്തിന് അഷ്ടവത്സര നവവത്സര ദശവത്സര ആശംസകള്‍.

Mon Jan 01, 05:26:00 AM 2007  
Blogger കുറുമാന്‍ said...

വക്കാരിക്കും, അമ്മ അച്ഛന്‍, അനുജന്‍ (അനുജത്തി ചേച്ചിമാരുണ്ടെങ്കില്‍ അവര്‍ക്കും), നന്മയുടെ, സ്നേഹത്തിന്റെ, സമ്പത്തിന്റെ, ആരോഗ്യത്തിന്റെ പുതുവത്സരം ആശംസിക്കുന്നു.

Mon Jan 01, 06:19:00 AM 2007  
Blogger സ്നേഹിതന്‍ said...

നല്ല പടം വക്കാരി.

നവവത്സരാശംസകള്‍!

കറങ്ങിത്തിരിയുമ്പോള്‍ എവിടെയെങ്കിലും വെച്ച് കാണാമെന്ന പ്രതീക്ഷയോടെ...

Mon Jan 01, 06:53:00 AM 2007  
Blogger വക്കാരിമഷ്‌ടാ said...

കുറുമനും കുറുകുടുംബത്തിനും പുതുവര്‍ഷാശംസകള്‍. അനിയത്തിയില്ലെങ്കിലും ചേട്ടനുണ്ടേ... :)

സ്നേഹിതന്നേ, സ്നേഹം നിറഞ്ഞ ആശംസകള്‍.

Mon Jan 01, 07:58:00 AM 2007  
Blogger അനംഗാരി said...

വക്കാരിമൂപ്പാ..പടം കേമനപ്പാ...
തെറ്റുകള്‍ പൊറുത്തപ്പാ..
വന്ന് കണിവെക്കപ്പാ...

Mon Jan 01, 03:23:00 PM 2007  
Blogger വിശാല മനസ്കന്‍ said...

നെയ്യാര്‍ ആശംസമകള്‍.

കടലിന്റെ പടം പിടിക്കുന്നതൊക്കെ കൊള്ളാം പക്ഷെ, ക്യാമര്‍ വെള്ളത്തില്‍ വീഴാമ്പോകുമ്പോള്‍ ചാടിയങ്ങ് പിടിച്ചേക്കണം കേട്ടോ കാണാമറയത്തിരുന്ന് നമ്മളെ മക്കാരാക്കുന്ന മക്കാരീ!

നൈസ് പട്
വക്കാരി സ്റ്റൈല്‍.. കുന്ദംകുളം എഡിഷന്‍ :)

Mon Jan 01, 06:12:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

അനംഗാരീ, വൈശാലിമനസ്കാ, 2006 തീരാറായപ്പോള്‍ ഓടിക്കിതച്ച് വന്ന നിങ്ങള്‍ക്കും നന്ദി.

വൈശാലോ, പടം കുന്ദംകുളമായി പോയെങ്കിലും എന്റെ കൈമറ മൈഡിന്‍ കുന്ദംകുളമെന്നെങ്ങാനും പറഞ്ഞാല്‍ ഞാന്‍ കരയുമേ :)

Tue Jan 02, 04:07:00 AM 2007  
Anonymous Anonymous said...

ഇത് ഭയങ്കര നല്ല പടമാണല്ലൊ...ഇത് വക്കാരിജി പിടിച്ചതാ? സത്യം? :) നല്ല പടം..

Fri Feb 02, 12:28:00 PM 2007  
Blogger nalan::നളന്‍ said...

ഇതു കണ്ടിരുന്നില്ലല്ലോ!

കിണുക്കന്‍ പടം തന്നെ! നട്ടുച്ചയ്ക്കെടുത്ത പടമാണോ?

Fri Feb 02, 12:48:00 PM 2007  

Post a Comment

<< Home