മാവുണ്ട് ഫ്യുജിയപ്പ
ഷിന്‍ജുകുവില്‍ നിന്ന് ഒഡാക്യുവിന്റെ റൊമാന്‍സ് കാറില്‍ കയറി (സാദാ ട്രെയിനുമുണ്ട്, ചിലവ് കുറവ്, സമയം കൂടുതല്‍) ഹകോനെ യൂമോട്ടോ സ്റ്റേഷനില്‍ ഇറങ്ങി ബസ്സ് പിടിച്ച് ലേയ്ക് ആഷി (?) യില്‍ എത്തിയാല്‍ അങ്ങ് ദൂരെ മാവുണ്ട് ഫ്യുജിയപ്പ നില്‍ക്കുന്നത് കാണാം.
വേണമെങ്കില്‍ ഒരു ബോട്ട് യാത്രയുമാവാം.
32 Comments:
ഇതില്‍ ഏതു ബോട്ടില്‍ ആണ് വക്കാരി ഒളിച്ചിരിക്കുന്നത്? എന്തെങ്കിലും ക്ലൂ കിട്ടുമോന്ന് നോക്കട്ടെ.
നല്ല പടങ്ങള്‍.
മാവുണ്ട് ഫ്യുജിയപ്പയെ കുറിച്ച് മലയാളത്തില്‍ എഴുത് വക്കാരിമാഷേ,
നല്ല ചിത്രങ്ങള്‍, നീല നിറം എനിക്കിഷ്ടമില്ല പക്ഷേ
ഹ...ഹ... സൂ, സൂഊം ചെയ്ത് സൂഊം ചെയ്ത് അവസാനം മോണിട്ടറ് പൊട്ടിപ്പോയാലും ഞാന്‍ ഇറങ്ങി വരൂല്ല :) നന്ദി കേട്ടോ.
അബ്ദൂ, ഇത് ഇങ്ങിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ വിക്കിയില്‍ കൂടുതലുള്ള വിവരമൊന്നുമില്ല. നന്ദി കേട്ടോ. നീലത്തിന്റെ നീലയെക്കാള്‍ സ്വല്പം കടുപ്പം കുറഞ്ഞ കളറുള്ള അരക്കൈയ്യന്‍ ഷര്‍ട്ടും കാക്കിപ്പാന്റ്സും ബ്രൌണ്‍ ബെല്‍റ്റും ബ്രൌണ്‍ ഷൂസും ഒരു ചുള്ളന്‍ ലക്ഷണമല്ലേ :)
വക്കാരിമഷ്ടാ എന്ന വാക്കു പഠിച്ചതു കൊണ്ട് എന്റെ ചേട്ടന്റെ മകന്‍ അടുത്തിടെ ജപ്പാനിലെ ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോള്‍, അവനെ ഒന്ന് നടുക്കാന്‍ സാധിച്ചു - ഒരു സ്വകാര്യം പറയട്ടേ നിങ്ങള്‍ രണ്ടു പെരും ഏകദേശം അടുത്തടുത്ത സമയത്താണ് തിരികെ വരുന്നതും അപ്പോള്‍ എനിക്കൊരു സംസയമുണ്ടായിരുന്നു ഇനി അവന്‍ തന്നെയായിരിക്കുമോ വക്കാരി എന്ന്
അപ്പോള്‍ റൊമാന്‍സിലാണല്ലേ സഞ്ചാരം ഇപ്പോഴും?
ഹ...ഹ... പണിക്കര്‍ മാഷേ, പുള്ളിയോട് ഒന്നുകൂടി ചോദിച്ച് നോക്കിക്കേ, ഇനി പുള്ളിയെങ്ങാനുമാണോ ഈ ഞാനെന്നെങ്ങാനുമായാല്‍ അവസാനം തേന്‍മാവിന്‍ കൊമ്പത്തിലെ പപ്പുവിനെ വിളിക്കേണ്ടി വരും :)
ഈ റൊമാന്‍സ് കാറിന്റെ ഗുണം രോമവുള്ളവര്‍ക്കും രോമമില്ലാത്തവര്‍ക്കും കാശ് കൊടുത്താല്‍ അതില്‍ പോകാമെന്നുള്ളതാണ്. അതുകൊണ്ടല്ലേ ഞാനൊക്കെ കൂളായി അതില്‍ കയറാതെ വെളിയില്‍ നിന്ന് അതിന്റെ ഫോട്ടം പിടിച്ചത് :)
വക്കാരി.
എവിടായിരുന്നു?
പടങ്ങളെല്ലാം കൊള്ളാം. പക്ഷേ ഈ നില കണ്ടു കണ്ടു എന്റെ കണ്ണിന്റെ fuse അടിച്ചുപോയി.
:)
നന്ദി, നിഷാദ്. നിക്കോണിന്റെ പിക്‍ചര്‍ പ്രൊജക്റ്റില്‍ കുറച്ച് പണിതായിരുന്നു. ഓവറായെന്ന് എനിക്കും തോന്നി.
ഹായ് ഫുജിസാന്‍!.
വക്കാരീ ഇതു സമ്മറില്‍ എടുത്തതാണോ ?
ഫുജിസാന്റെ വെള്ളത്തൊപ്പി കാണാന്‍ ഇല്ല...
ഫുജിസാന്‍ കേറാന്‍ പോയില്ലേ?
പടങ്ങളൊക്കെ കല്‍ക്കി വക്കാരിയപ്പാ...
നീലകളറങ്ങനെ കെടന്ന് അര്‍മ്മാദിക്കല്ലേ....
അബ്ദു പറഞ്ഞത് കാര്യാക്കണ്ട. നീല നല്ല കളറല്ലേ... നല്ലത് ആര്‍ക്കോ പറ്റില്ലന്നൊക്കെ ചൊല്ലുണ്ടല്ലൊ :)
(എന്നെ പിടിക്കനോടണ്ട അബ്ദൂ... കിട്ടൂല)
ഹായ് കൈപ്പള്ളീയും ഇവിടെ !! കണ്ടിട്ട് കാലം ശ്ശി യായല്ലോ?
ഫ്യുജി ഫിലിമിലാണൊ ഫ്യുജിയപ്പയെ പകര്‍ത്തിയത് ?
നല്ല ചിത്രങ്ങളപ്പാ!
വരിക്കയിഷ്ടാ,
നല്ല പടംസ്!
നീലലോഹിതം :)
ഓ.ടോ :ആ ലിങ്കുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ജപ്പാന്‍ പേരൊക്കെ കേട്ട് പ്രാന്തു പിടിച്ചേനേ :)
വക്കാരീ,
ഫ്യൂജിയപ്പ എന്നും ഫ്യൂജി-സാന്‍ എന്നും ഒക്കെ ബഹുമാനപൂര്‍വം തന്ന് അല്ലേ അവിടെയുള്ളവര്‍ ആ മലയേ വിളിക്കാറ്?
ഉത്സവം പറഞ്ഞപോലെ വെള്ളതൊപ്പി എവിടെപ്പോയി?
നല്ല പടങ്ങള്‍ വക്കാരിമാഷേ...
വക്കാരി മാഷേ ...
നല്ല പടങ്ങള്‍ ... ഏതാ ക്യാമറാ...?
ഒരു സംശയം ആ ചെറീയ വള്ളങ്ങള്‍ ഒക്കെ അവിടെ തന്നെ എപ്പോഴും കെടപ്പ് തന്നെയാണോ ... വല്യ ബോട്ട് വന്നിട്ടും അവന്മാരെല്ലാം അവിടെത്തന്നെ ...
വക്കാരിയൊരു ആനക്കുട്ടിയല്ല... അല്ലാ..
മൌണ്ട് ഫ്യുജിയപ്പ കൂത്താട്ടുകുളത്തല്ല.. അല്ലാ..
വക്കാരിച്ചാ,
പേടിയ്ക്കണ്ട. ആര് ആരൊക്കെയാണെന്നും എന്ത് എന്തൊക്കെയാണെന്നുമുള്ള വ്യക്തവും വടിവൊത്തതുമായ ധാരണയുണ്ടോന്ന് നോക്കാനുള്ള ടെസ്റ്റ് പാസ്സായതാ. ഇന്നലെ വരെ പശുവിനെ തീറ്റിച്ച് നടന്ന വക്കാരിച്ചന്‍ ഇന്നിപ്പൊ ചക്രവര്‍ത്തിനാട്ടിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള കുത്സിത ശ്രമമല്ലേ ഈ ഗൂഗ്ഗിളമ്മച്ചി തന്ന ഫോട്ടോയും വിക്കിയപ്പാപ്പന്‍ തന്ന ലിങ്കുകളും എന്ന് ഞാന്‍ സംശയിക്കുന്നു. :-)
മാവുണ്ട്....എന്ന് വായിച്ചപോള്‍ തീര്‍ച്ചയായും മാങ്ങയും കാണും എന്ന് കരുതി.
നല്ല ഫോട്ടോകള്‍
മാവുണ്ട് ഫ്യുജിയപ്പ തലേക്കെട്ട് കണ്ട് മാവ് കാണാന്‍ വന്ന് നിരാശരായി പോകാന്‍ തുടങ്ങിയെങ്കിലും ഫ്യുജി കണ്ട് ആനന്ദം കൊണ്ട് ആനപ്പുറത്ത് കയറിപ്പോയ എല്ലാവര്‍ക്കും നന്ദി. ഇതെല്ലാം “അപ്പാ” സീരീസില്‍ പെട്ടതായതുകൊണ്ടാണ് “ഫ്യുജിയപ്പ” എന്ന് കൊടുത്തത്. എന്തുകൊണ്ട് “ഫ്യുജിയപ്പാ” എന്ന് നീട്ടിവിളിച്ചില്ല എന്ന് ചോദിച്ചാല്‍ വൃത്തം എന്നേ ഉത്തരമുള്ളൂ. മൂന്നും രണ്ടും അഞ്ചും മൂന്നും എട്ടും നാലും പന്ത്രണ്ടപ്പാ, പിന്നെത്തെയപ്പാ വെറുമപ്പ എന്നാണല്ലോ.
ഉത്സവമേ, ഇത് സമ്മറാണെന്നോര്‍ത്ത് ടീഷര്‍ട്ട് മാത്രമിട്ട് വെളിയിലേക്കിറങ്ങുകയും (പാന്റുമുണ്ടേ) തണുത്ത് വിറയ്ക്കുന്നില്ലേ എന്ന ആശങ്കയില്‍ പല്ലുകള്‍ കൂട്ടിമുട്ടുകയും ചെയ്യുന്ന ഒക്ടോബര്‍ മാസത്തില്‍ എടുത്തതാണ്. ഫ്യുജിസാന്‍ കയറിവരുടെ കദന കഥകള്‍ കേട്ടപ്പോള്‍ കയറണോ വേണ്ടയോ, കയറണോവേണ്ടയോ, കയറണോ വേണ്ടയോ കയറണൊവേണ്ടയോ എന്ന കഥാപ്രസംഗം ഓര്‍ത്തതുകാരണം കയറിയില്ല.
ദ. അണുപ്പാ, നന്ദി. അബ്ദുകാരണമാണല്ലേ, റീഗല്‍ തുള്ളി നീലം കാര്‍ കമ്പനി പൂട്ടിക്കെട്ടിയത് :)
സ്നേഹിതനേ, ഫ്യുജിഫിലിമില്‍ പകര്‍ത്തിയാലേ ഫ്യുജിയപ്പയുടെ ഫുള്‍ ഗ്ലാമര്‍ കിട്ടുകയുള്ളൂ. അതുകൊണ്ടല്ലേ ഇത് മുക്കാല്‍ ഗ്ലാമറില്‍ നില്‍ക്കുന്നത് :)
വാ, വാ, വാവക്കാടാ (വാ, വാ വാത്തിയാരേ ട്യൂണ്‍). നന്ദി കേട്ടോ. പ്രാന്ത് പിടിക്കാന്‍ വേണ്ടിയല്ലേ ആ ലിങ്കൊക്കെ തന്നത്. സംഗതി തിരിഞ്ഞ് കുത്തിയല്ലോ :)
യ്യോ പുള്ളീ, ഫ്യുജിയപ്പ എന്റെ ഇറക്കുമതി. ഇത് വക്കാരിസാന്‍ എന്നൊക്കെ ബഹുമാനിക്കുന്ന ഫ്യുജിസാന്‍. അപ്പ പ്രാസമപ്പാ. വെള്ളത്തൊപ്പി ഇനി ക്യാമറ കാണാതെ പോയതാണോ. സംഗതി വിന്ററിലാണെന്ന് തോന്നുന്നു, തൊപ്പിചൂടി നില്‍ക്കുന്നത്.
ഉണ്ണ്യാടന്‍ മാഷേ, നന്ദി. നമ്മുടെ തോമസ് ഉണ്ണ്യാടന്റെ? :)
തമനുവണ്ണാ, അത് ലേറ്റസ്റ്റ് ഫോട്ടോഷോപ്പ് ടെക്‍നിക്കല്ലിയോ. ബോട്ടുള്ള പടത്തില്‍ ബോട്ടിന്റെ മുകളില്‍ ഹമീദ് കഴ്‌സറായി കൊണ്ടുപോയി വെച്ചിട്ട് “ഹ്രൂം, ഹ്രീം, ഹ്രൂംഹ്രൂംഹ്രൂം” എന്ന് നാല് പ്രാവശ്യം അലറിയാല്‍ ബോട്ടപ്രത്യക്ഷം (ചുമ്മാതാണ് കേട്ടോ- കുഞ്ഞുബോട്ടുകളൊക്കെ സ്റ്റാറ്റിക്, കെട്ടിയിട്ടിരിക്കുന്നു).
ദില്ലബ്ബൂ, എല്ലാം വഴിതെറ്റിക്കാനുള്ള ഓരോ ട്രിക്കുകളല്ലേ. ഞാനിപ്പം ഇവിടെയാണെന്നാ പലരുടെയും വിചാരം. ആ ഇവിടെ എവിടെയാണെന്ന് മാത്രം ആര്‍ക്കും അറിയൂല്ല :)
പുല്ലൂഴ്‌സേ, ജപ്പാനില്‍ തന്നെയിരുന്ന് മടുത്തത് കാരണം അവര് പറഞ്ഞു, പൊക്കോളാന്‍. ഞാന്‍ “ഹായ്, വക്കാരിമഷ്ടാ” പറഞ്ഞ് സ്ഥലം കാലിയാക്കി. ആര്‍ക്ക് പോയി എന്നറിയില്ല, ആര് പോയി എന്ന് ചോദിച്ചാല്‍ ഞാന്‍ പോയി.
പ്രയാണമേ, മാവ് കാണിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം. പക്ഷേ മാവിനെക്കാളും ബെസ്റ്റ് തന്നെ മാവുണ്ട്. നന്ദി കേട്ടോ.
ലപ്പോള്‍ കട പൂട്ടി. ഇനി അടുത്ത പടം.
ട്ട്ടെ...ട്ട്ടേ... ഒന്നു തൊറാക്കോ... ഒരാളും കൂടെണ്ട് :)
കായ്കാത്ത മാവ് -- ആത്മാവ്
വക്കാരീയേ.. വഴിയൊന്നും തെറ്റൂല്ലാട്ടോ എനിക്ക്. ഒരു ബില്‍ഡിങ്ഗില്‍, ഒരു ഫ്ലോറില്‍ നിന്ന് ഒരു തവണ ഒരു കമ്പ്യൂട്ടറേ തുറക്കാവൂ എന്നൊന്നും ജപ്പാനില്‍ പഠിപ്പിച്ചില്ലയോ?
പോളിയോ ...പോളിയോ..
(Competion picture was superb!!)
ഈ അഗ്രജന്റെ ഒരു കാര്യം. ആറു കഴിഞ്ഞാല്‍ ഷട്ടറിടും എന്നറിയാന്‍ മേലേ. വാ, വേഗം കയറിക്കോ, എന്നിട്ട് മതിയാവോളം കണ്ടോ. ഞാനിങ്ങനെ ചിരിച്ചോണ്ട് നിന്നോളാം. :)
അയ്യോ ഞാനിത് കാണാന്‍ വൈകിയേ,
നീലയണിഞ്ഞ മാമലകളില്‍ നിന്നിറങ്ങി വന്ന നീല ഖൂര്‍ക്ക (ക് ട് : ഗാന്ധി നഗര്‍ 2ന്ട് സ്ട്രാസ്സീ)
നീല നീല മലയുടെ മുകളില്‍ നീ വസീക്കും ഫ്യുജിയപ്പാ,
നിന്നെ കാണാനായി വരുന്നേ, നിരവധി ലക്ഷം, ഭക്തന്മാര്‍ :)
ദേ, അതുല്ല്യേച്ചീം വന്നു. അതുല്ല്യേച്ച്യേ, എല്ലാം വെര്‍ച്യുലല്ലിയോ. ബില്‍ഡിംഗൊന്നും ഒരു പ്രശ്‌നമേ അല്ല.
പോളിയോ പാളിയോ പാളിയല്ലോ... :)
കമ്പറ്റീഷന്‍ പിക്ചറോ? അതെന്തുവാ?
ദോ, ദേ, കുറുമയ്യന്‍. ആ ദ.അണുപ്പന്റെ കൂടെ വന്നിരുന്നെങ്കില്‍ ലേറ്റാവുമായിരുന്നോ. വാ, വേഗം കയറ്. കാര്‍മുകില്‍ വര്‍ണ്ണാ, നീലാണ്ടാ, ബ്ലൂ കണ്ടാ നീലകണ്ടാ... കണ്‍കുളിര്‍കെ കണ്ടോ. കൂടുതല്‍ കുളിരാണെങ്കില്‍ ഒന്ന് മൈക്രോവേവ് ചെയ്താല്‍ മതി.
ഒമ്പതാം ഭാഗം വേണേല്‍ ഇവിടിരുന്ന് എഴുതിക്കോ. വിളക്ക് കത്തിച്ച് തരാം (വടവരി lampnkx) :)
കട പൂട്ടി കേട്ടോ.
നീലപ്പടങ്ങള്‍ കലക്കി :))
വാതിലു തൊറന്നെന്നെ പിടിച്ചോളു, കണ്ണിനൊക്കെ ഒരു നീല മയം :)
ഒ.ടോ: അടുത്ത ഫോട്ടോ ക്ലബ്ബ് കോമ്പറ്റീഷന് ഫോട്ടോ ഒന്നും അയക്കല്ലേ, ഞാനൊന്ന് പങ്കെടുക്കണം, പ്രൈസടിക്കണം എന്നാഗ്രഹിക്കുന്നു :)
ചിത്രമത്സരത്തിന്റെ തിരക്കിനിടയില്‍ ഇവിടെ വരാന്‍ വൈകി,ഈ തലേക്കെട്ടിന്റെ അര്‍ഥം അവിടെ മാവുണ്ട് എന്നാണു കരുതിയത്.കൊള്ളാം
നല്ല ചിത്രങ്ങള്‍, നീല നിറം മനോഹരം.
ഹലോ വക്കാരിജീ...ഈ സീസണില്‍ ഇടാനുള്ള പടങ്ങളില്‍ ഇനി എത്ര ബാക്കിയുണ്ട് ?
അതേതാ..ഈ "മാവുണ്ട്" ഫ്യൂജി എന്നറിയാനായി വന്നതാ...
ജപ്പാന്‍ മിസ്സ്‌യൂ വക്കാരിജീ...
സുഖാണല്ലോ അല്ലേ ?...
ഫ്യുജിയപ്പാ!!
മലയപ്പാ!!!
കടലപ്പാ!!!!
ബോട്ടുകളപ്പാ!!!!!
ആളുകളപ്പാ!!!!!!
കാണാന്‍ വൈകിയപ്പാ!!!!!!!
വക്കാരിയപ്പാ!!!!!!!!
കിടിലമപ്പാ!!!!!!!!!!
പക്ഷെ,
മാവുണ്ടെന്ന് പര്‍ഞ്ഞിട്ട് മാവൊന്നും കണ്ടില്ല്യപ്പാ!
ആരബടെ, പൂട്ട്യെ കട കുത്തിത്തൊറന്ന് കേറീത് :)
അവസാനമായി ഓടിവന്ന വല്ല്യമായി, വേണു, അന്‍വര്‍, ബഹു ഹു ബഹുവ്രീഹി എന്നിവര്‍ക്കും പിന്നെയും പിന്നെയും ഓടിവന്ന അഗ്രജന്യനും പിന്നെയും നന്ദി നമസ്കാരം.
അഗ്രജാ, ഒരു മത്സരത്തെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടും കൂടെയില്ല. പ്രകോപിപ്പിക്കരുതേ... പ്രകോപനം എന്റെ ഒരു ദൌര്‍ബ്ബല്യമാണേ :)
വല്ല്യമായീ, ബഹു ബഹുവ്രീഹീ, മാവുണ്ട് ഒരു നാല്പത്തൊമ്പത് പ്രാവശ്യം സ്പീഡില്‍ പറഞ്ഞുനോക്കിക്കേ, നാല്പതിനാലാം തവണ മുതല്‍ ലെവന്‍ മൌണ്ട് (മൌണ്ട് ബാറ്റണ്‍ പ്രഭുവിന്റെ മൌണ്ട്) ആകുന്നതും നാല്പത്തൊമ്പതാം തവണ ലെവന്‍ പര്‍വ്വതം എന്ന് നമുക്ക് കത്തുന്നതും ആയിരിക്കും. അത് തന്നെ ലെത് :)
അന്‍വറേ, ഞാന്‍ മിസ്സ് യൂ ജപ്പാന്‍ മോര്‍ ദാന്‍ ജപ്പാന്‍ മിസ്സ് യൂ മീ. ഹെന്തു പറയാന്‍. ഇനിയിപ്പോള്‍ ഈ പഴയ ഫോട്ടങ്ങളൊക്കെയിട്ടിട്ട്... വരുന്നുണ്ട് ഇനിയും..ക്യോട്ടോ, ഹിരോഷിമാ.. :) എങ്ങിനെയുണ്ടായിരുന്നു ക്രിസ്‌മസ് ആഘോഷങ്ങള്‍? കഴിഞ്ഞ ക്രിസ്‌മസിന്റെയും ഈ ക്രിസ്‌മസിന്റെയും വെളിച്ച വിതാനങ്ങള്‍ താരതമ്യപ്പെടുത്തിയിട്ട് നിങ്ങള്‍ തന്നെ തീരുമാനിച്ചോ :)
വി.ഏണുമാഷേ, ഒരു നീലനന്ദി. ടാങ്ക്‍സ്.
ദോ ഇപ്രാവശ്യം കട ശരിക്കും പൂട്ടി. ഇനി വന്ന് മുട്ടിയാല്‍...
...തുറക്കപ്പെടുമെന്നാണല്ലോ.
ഇപ്രാവശ്യം പ്രോഗ്രാമിനു പോയില്ല... ഞായറാഴ്ച അതും കഴിഞ്ഞ് 160 കി.മി യാത്രചെയ്ത് ഇവിടെ എത്തുമ്പോളേക്കും നിക്കറു കീറും... അതുകൊണ്ട് ഒഴിവാക്കി...പിന്നെ ഓണം പരിപാടിപോലെ ഇപ്രാവശ്യം ഫ്രണ്ടുക്കള്‍ ഉണ്ടായിരുന്നില്ല...എല്ലാം വെക്കേഷനു പോയി...
ഇതിനിടക്ക് ഒരു പ്രാവശ്യം ഒരു ഫ്രണ്ടിന്റെ കുട്ടിയുടെ ബര്‍ത്ത്ഡേപാര്‍ട്ടിക്ക് പോയപ്പോ...ശക്തി സാനെ കണ്ടിരുന്നു...അപ്പോ പറഞ്ഞു വക്കാരി എവിടെ നിന്നു വന്നു നീ....എവിടേക്കു പോണു നീ... :)
qw_er_ty
nike air max 97
nike air max 2018
curry 5 shoes
yeezy boost 350 v2
moncler
michael kors factory outlet
vapormax
coach factory outlet
mbt shoes
goyard wallet
Post a Comment
<< Home