Wednesday, May 31, 2006

പിന്നേം മുളഗപ്പാ



സമര്‍പ്പണം, നേരത്തത്തെ മുളകപ്പാ പടം കണ്ട് എരിവു മൂത്ത് അതിന്റെ കൂടെ ഉണ്ടമുളകും ചുമന്ന മുളകും പച്ചമുളകും കാന്താരീം എല്ലാം വെക്കാന്‍ പറഞ്ഞ നമ്മുടെ കുറുമന്.

അപ്പോ കുറുമോ........ ഒരു മുളകിന് 198 യെന്‍. അപ്പോള്‍ രണ്ട് മുളകിന് 198 ഇന്റു 2 സമം (എണ്‍ രണ്ട് പതിന്നാറിന്നാറ്, ശിഷ്ടം ഒന്ന്; ഒമ്പൈറ്റ് രണ്ട് പതിനെട്ട് അധികം ഒന്ന് സമം പത്തൊമ്പതിനൊമ്പത്, ശിഷ്ടം ഒന്ന്; രണ്ടൊന്ന് രണ്ടും ഒന്നും മൂന്ന്. അപ്പം മുന്നൂറ്റിത്തൊണ്ണൂറ്റാറ് യെന്ന് കൌണ്ടറിലടച്ച് രശീതി വാങ്ങിച്ച് മുളകും കൊണ്ടു പൊയ്ക്കോ കേട്ടോ. ദോ താഴെയിരിക്കുന്ന രണ്ടുമൂന്ന് പച്ചമുളക് ഫ്രീ.

Friday, May 19, 2006

കപ്പപ്പാ



എത്രയെത്ര......... ഒന്നു നിര്‍ത്തടേ

ഓ....

ഹല്ലാ.......മൂപ്പിക്ക്യാ.....എന്നാലൊന്നു കാണണമല്ലോ

എത്രയെത്ര പുലരികള്‍ക്ക് ഉന്മേഷം പകര്‍ന്നു...
എത്രയെത്ര സന്ധ്യകളെ ഊര്‍ജ്ജസ്വലമാക്കി........
എത്രയെത്ര നാഡികളെ ഉദ്ദീപപിപ്പിച്ചു...
എത്രയെത്ര പേശികളെ റിലാക്സ് ചെയ്യിച്ചു......
എത്രയെത്ര തളര്‍ച്ചകളില്‍ ഓജസ്സേകി....
എത്രയെത്ര വിളര്‍ച്ചകളില്‍ ആരോഗ്യമേകി....
എത്രയെത്ര പോഷകങ്ങള്‍ പങ്കുവെച്ചു....
എത്രയെത്ര ദാഹങ്ങള്‍ തീര്‍ത്തുകൊടുത്തു....
എത്രയെത്ര പരവേശങ്ങള്‍ക്ക് അറുതിവരുത്തി....
എത്രയെത്ര് രോഗങ്ങള്‍ക്ക് ശമനമേകി........
എത്രയെത്ര നാക്കുകളില്‍ പൊള്ളലുണ്ടാക്കി....
എത്രയെത്ര പല്ലുകളില്‍ വേദനയുണ്ടാക്കി........
എത്രയെത്ര മോഹങ്ങള്‍ക്ക് തുടക്കമിട്ടു........
എത്രയെത്ര പ്രശ്നങ്ങള്‍ക്ക് വിരാമമിട്ടു........

...................
...................

ഞാന്‍ കപ്പപ്പാ....

(കപ്പൈഡിയായ്ക്കു കടപ്പാട്: കുമാറിന്റെ മോര്‍ഗ് ഫയല്‍. കടപ്പാട് അല്ല ഏകദേശം കോപ്പിപ്പാട് തന്നെ. അതുപോലൊരു ക്യാമറ, അതുപോലൊരു ഐഡിയ, അതുപോലൊരു കല, അതുപോലൊരു തല ഇതൊക്കെക്കൂടിയുണ്ടായിരുന്നെങ്കില്‍ അതുതന്നെ)

Sunday, May 14, 2006

മുളകപ്പാ



എത്രയെത്ര ജീവിതങ്ങള്‍ക്ക് എരിവുപകര്‍ന്നു........
എത്രയെത്ര രസമുകുളങ്ങളെ ഹരം പിടിപ്പിച്ചു.......
എത്രയെത്ര കണ്ണുകളെ ഈറനണിയിച്ചു......
എത്രയെത്ര നാസാരന്ധ്രങ്ങളെ നീരണിയിച്ചു.....
എത്രയെത്ര ഭോജ്യങ്ങളെ സ്വാദിഷ്ടമാക്കി....
എത്രയെത്ര വയറുകളില്‍ അള്‍സറുണ്ടാക്കി......
എത്രയെത്ര “ശ്ശോ”കള്‍.......
എത്രയെത്ര “ശ്ശൂ”കള്‍.....

Saturday, May 13, 2006

കലേഷിനും റീമയ്‌ക്കും

കുറച്ചു വൈകിപ്പോയി. എന്നാലും പ്രോമിസ് ചെയ്തിരുന്നതല്ലേ.



ദേവേട്ടന്റെ ബൊക്ക കൊടുത്തതുപോലെ മുട്ടുകുത്തിയിരുന്നിട്ട് ഒരു വീശുവീശിയങ്ങ് കൊട് കലേഷേ, റീമയ്ക്ക്-പക്ഷേ നടുവുവെട്ടാതെ നോക്കണേ. ചട്ടിക്ക് നല്ല വെയിറ്റാ.

Thursday, May 04, 2006

ഛായാഗ്രാഹകപൃഷ്ഠദര്‍ശനം

ഉമേഷ്‌ജിയുടെ ശ്ലോകം....


(ഫോട്ടോ: ഡോ. രഘുകുമാര്‍. പി.എസ്.)