Thursday, May 04, 2006

ഛായാഗ്രാഹകപൃഷ്ഠദര്‍ശനം

ഉമേഷ്‌ജിയുടെ ശ്ലോകം....


(ഫോട്ടോ: ഡോ. രഘുകുമാര്‍. പി.എസ്.)

34 Comments:

Blogger വക്കാരിമഷ്‌ടാ said...

കണ്ടല്ലോ കല്ല്യാണം...

ഉമേഷ്‌ജീ :)

Thu May 04, 02:16:00 AM 2006  
Blogger ഉമേഷ്::Umesh said...

കണ്ടപ്പാ!

വക്കാരീ, അക്ഷരശ്ലോകഗ്രൂപ്പില്‍ ചേരുന്നോ? ഇവിടെ പോയിട്ടു് "Join this group" എന്ന ബട്ടനില്‍ ക്ലിക്കുക. ശ്രീജിത്ത് ദാ ഇപ്പോ ചേര്‍ന്നതേ ഉള്ളൂ...

Thu May 04, 02:20:00 AM 2006  
Blogger Kuttyedathi said...

എന്റെ ദൈവമേ, ശ്രീജിത്തും വക്കാരിയുമൊക്കെ ശ്ലോകം ചൊല്ലാന്‍ തുടങ്ങിയോ ? ശിവ ശിവ!

Thu May 04, 02:43:00 AM 2006  
Blogger prapra said...

കലേഷിന്റെ കല്യാണ ഫോട്ടോ-യുടെ പ്രീ പബ്ളിക്കേഷന്‍ എഡിഷന്‍ വക്കാരിക്ക്‌ കിട്ടിയോ?

Thu May 04, 04:40:00 AM 2006  
Blogger ഉമേഷ്::Umesh said...

ഈ ഫോട്ടോ പണ്ടു മനോരമയില്‍ വന്ന ഒരു ലേഖനത്തിന്റെ കൂടെ ഉണ്ടായിരുന്നതല്ലേ വക്കാരീ? അതിന്റെ ലിങ്ക് ഉണ്ടോ?

Thu May 04, 06:26:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

അല്ലല്ലോ ഉമേഷ്‌ജീ...

പ്രാപ്രോ.. ഇങ്ങിനെയൊരെണ്ണം സംഘടിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

കുട്ട്യേടത്ത്യേ, ഉമേഷ്‌ജീ, അക്ഷരശ്ലോകവും ഞാനും തമ്മില്‍ കടലും കടലാടിയും കപ്പലണ്ടിയും തമ്മിലെങ്കിലുമുള്ള ബന്ധമുണ്ടായിരുന്നെങ്കിലെന്ന് ചിലപ്പോളെങ്കിലും ആശിച്ചു പോയിട്ടുണ്ട്.. ആകപ്പാടെ അറിയാവുന്ന ഒരു ശ്ലോകം:

ആശേ നിനക്ക്
ദോശതിന്നാന്‍
ആശയുണ്ടെങ്കില്‍
ആശാന്റെ മേശ തുറന്ന്
കാശെടുത്ത്
ദോശതിന്ന്
ആശയടക്കാശേ....

ഞാന്‍ ചേരണോ ഉമേഷ്‌ജീ (ശ്ലോകക്കാര്‍ക്ക് ചായയും വടയും കൊടുക്കുന്ന പരിപാടിക്കാണെങ്കില്‍ റെഡി)

Thu May 04, 10:54:00 AM 2006  
Blogger അതുല്യ said...

ഏതെങ്കിലും ഒരു " V " ഷേപ്പിന്റെ ഇടയില്‍ കൂടി ആ കല്ല്യാണമൊന്നു കണ്ടിരുന്നെങ്കില്‍...

എന്നാലും പറയാതെ
പോവുകയങ്ങനെ
എന്‍ വക്കാരി
ഒരു ചന്തവുമിലാ ഒരു ചന്തിക്കും.

Thu May 04, 01:25:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അതേ, അതുല്ല്യേച്ചീ, ആ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ആള്‍ക്കാരെല്ലം ആഞ്ഞു കണ്ണുവെച്ചതുകാരണമായിരിക്കും ആ ചന്തികളെല്ലാം ചന്തമില്ലാ ചന്തികളായത്. ഒരൊറ്റ ആള്‍ക്കും കല്ല്യാണം നേരാംവണ്ണം കാണാന്‍ പറ്റിക്കാണില്ല.

ചതിയന്‍ ചന്തു, ചതിക്കാത്ത ചന്തു എന്നീ സിനിമകള്‍ക്കുശേഷം, മലയാളസിനിമയുടെ വരദാനം..

ചന്തമില്ലാ ചന്തി

Thu May 04, 01:41:00 PM 2006  
Blogger കുറുമാന്‍ said...

ഈ ചന്തുവിന്റേയും, ചന്തിയുടേയും, കമന്റുകള്‍ കണ്ടപ്പോള്‍, പണ്ട് കേട്ട ഒരു ഡയലോഗ് ഓര്‍മ്മ വന്നു വക്കാരീ,

ചന്ദനതടിയിന്മേല്‍ ചന്തിയിട്ടുരച്ചിട്ട്, ചന്തിക്കു മണമില്ലാ എന്നു പറഞ്ഞവന്‍ ചന്തു!!

Thu May 04, 02:14:00 PM 2006  
Blogger ദേവന്‍ said...

എന്താപ്പാ ഇവിടെ? ലാക്മേ കേരളത്തില്‍ പുരുഷന്മാരുടെ ഫാഷന്‍ ഷോ തുടങ്ങിയോ? (ആര്‍ക്കെങ്കിലും സമയം അധികം ഉണ്ടെങ്കില്‍ തരണേ, ദിവസം എന്നാല്‍ മിനിമം 36 മണിക്കൂര്‍ ഇല്ലേല്‍ ജോലി തീര്‍ക്കലും ബ്ലോഗ്‌ വായനേം കുന്തസ്യ ആകും)

Thu May 04, 02:37:00 PM 2006  
Blogger യാത്രാമൊഴി said...

ഹഹഹ..വക്കാരീ ഇതു കലക്കീട്ടോ!
കെട്ടുന്നവര്‍ക്കും കെട്ടിക്കുന്നവര്‍ക്കും പിന്നീട് കല്യാണം വീട്ടില്‍ കാണാനാണല്ലോ ഈ പൃഷ്ടപ്രദര്‍ശനം നാട്ടുകാര്‍ക്കെന്ന്...

Fri May 05, 12:39:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ദേവേട്ടോ, ബ്ലോഗുവായന, കമന്റടി ഇവയൊക്കെ അങ്ങ് ഔട്ട്‌സോഴ്സ് ചെയ്താലോ എന്നൊരു ആലോചന. പുലികളെല്ലാം കൂടി ഒരുമിച്ചിങ്ങനെ ഇറങ്ങിയാല്‍ പിന്നെ എന്തു ചെയ്യും... ആ ഡോക്‍ടര്‍ ദേവേട്ടനോട് പറഞ്ഞതുപോലെ ഒരുമാതിരി അഡിക്‍ഷന്‍ ആയി പണിയെല്ലാം പഞ്ചായത്തുകുളം.

മൊഴിയണ്ണോ, ആ പാവങ്ങളറിയുന്നുണ്ടോ അവരുടെ പൃഷ്ഠം ഇപ്പോള്‍ ആഗോളപ്രസിദ്ധമായെന്ന്!

Fri May 05, 01:12:00 PM 2006  
Blogger ദേവന്‍ said...

എന്തായാലും ചന്തിച്ചിത്രമിട്ടു, എന്നാല്‍ പിന്നെ മലയാളവേദിയില്‍ കൊച്ചുണ്ണി ഇട്ട ദേ ഇതുപോലെ സുന്ദരമായ നയനമോഹനച്ചന്തികള്‍ ഇടരുതോ വക്കാരിയേ?

ബ്ലോഗ്‌ വായിച്ചു തീര്‍ക്കാനിരുന്നാല്‍ എഴുതാന്‍ സമയം കിട്ടില്ല, എഴുതി തീര്‍ക്കാന്‍ ഇരുന്നാല്‍ വായിക്കാന്‍ സമയം കിട്ടില്ല. ജോലി ചെയ്തു തീര്‍ത്താല്‍ ഇതു രണ്ടിനും സമയം കിട്ടില്ല. ആകെ പ്രതിസന്ധിയില്‍ അല്ലേ വക്കാരിയേ? ഞാനും അങ്ങനെ തന്നെ.

taken from kochchunni's thread[http://www.malayalavedhi.com/wbboard/thread.php?threadid=4939&boardid=46&styleid=2]

Sun May 07, 03:21:00 PM 2006  
Blogger കുറുമാന്‍ said...

ബ്ലോഗ്‌ വായിച്ചു തീര്‍ക്കാനിരുന്നാല്‍ എഴുതാന്‍ സമയം കിട്ടില്ല, എഴുതി തീര്‍ക്കാന്‍ ഇരുന്നാല്‍ വായിക്കാന്‍ സമയം കിട്ടില്ല. ജോലി ചെയ്തു തീര്‍ത്താല്‍ ഇതു രണ്ടിനും സമയം കിട്ടില്ല. - ദേവേട്ടന്‍ ഇതെഴിതിയപ്പോള്‍ എന്റെ കുറച്ച് സംശയം മാറികിട്ടി. ഞാന്‍ അത്ഭുതം കൂറാറുണ്ട്, ദേവേട്ടനും,വക്കാരിയും, വിശാലനും, പെരിങ്ങോടനും, ഗന്ധര്‍വ്വനും മറ്റു പലരും,യവന്മാര്‍ക്കൊന്നും ഒരു ജോലിയും ഇല്ലേ എന്നും, ജോലിയുണ്ടെങ്കില്‍ പിന്നെ എങ്ങിനെയിങ്ങനെ ഫുള്‍ ടൈം ആയി ബ്ലോഗുന്നു എന്ന്.

പണ്ട്, 89-ല്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ഷാര്‍ജയിലെ ഒരു ജെര്‍മ്മന്‍ കമ്പനിയില്‍ നിന്നും, സ്ഥിരമായി ചാറ്റ് ചെയ്ത കാരണം എന്റെ വിക്കറ്റ് തെറിച്ചു (ഒരു പോസ്റ്റിന്നുള്ള സ്കോപ്പൂണ്ടതില്‍. ഇനി ഇപ്പോ, ആറര വര്‍ഷമായി ജോലിചെയ്യുന്ന ഇവിടെ നിന്നും, ബ്ലോഗുന്നതിന്റെ പേരില്‍ എന്നാണാവോ, താമ്ര പത്രവും, താളിയോലകളും ലഭിക്കുന്നത്?

Sun May 07, 03:34:00 PM 2006  
Blogger അതുല്യ said...

ബ്ലോഗ്‌ ഒക്കെ എഴുതാതെ പറഞ്ഞിരുന്നെങ്കില്‍ ഇറക്കുമതി നടത്തി, ചി.ഡീലാക്കി ശകടം തിരിക്കുമ്പോ കേള്‍ക്കായിരുന്നുവില്ലേ ഡേവാ? എന്താ ഇതിനൊരു പോംവഴി?? അല്ലാ ഇനി ശകടത്തിലൊരു ഓണ്‍ലൈന്‍ പിടിപ്പിച്ച്‌ സ്ക്രീനിലു വരുത്തിയാലോ? 6.40 നു തിരിച്ച്‌ ഗിസൈസില്‍ എത്തിയപ്പോ മണി 9!!! വെള്ളിയാഴ്ച്ചകളില്‍ 20 മി. കഷ്ടിവേണ്ടാ എത്താന്‍.

ഓ. അവരൊക്കെ ഗള്‍ഫിലല്ലേ... എന്താ ഒരു സുഖം!! ഏേ.സി ഒക്കെ ഉണ്ടു പോലും വീട്ടില്‍, രണ്ട്‌ പേര്‍ക്കും കാറും ഉണ്ടെന്നാ കേട്ടേ. ഈ ലുലുവിലൊക്കെ എന്നും പോവായ്യിരിയ്ക്കും.. പിന്നെ ആ ഷോപ്പിംഗ്‌ ഫെസ്റ്റിവലൊക്കെ കാണാനും വേണം ഒരു ഭാഗ്യം. എന്തൊക്കെ പറഞ്ഞാലും അവര്‍ക്കൊക്കെ എന്താ ഒരു ഭാഗ്യം...

Sun May 07, 05:07:00 PM 2006  
Blogger ദേവന്‍ said...

89 ഇല്‍ ഞാന്‍ കമ്പ്യൂട്ടനെന്നാല്‍ ബേസിക്കും ഡീ ബേസും ഓടിക്കാനുള്ള സാധനം എന്നു കരുതി നടക്കുകയായിരുന്നു കുറുമാനേ. ചാറ്റ്‌ 96ഇല്‍ തുടങ്ങി നല്ല നടുവേദനയോടെ 99 ഇല്‍ നിറുത്തി. (കേരള്‍.കോം ല്‍ ഈ കാലയളവില്‍ വരാറുണ്ടായിരുന്നോ? ഇപ്പോഴത്തെ അതിന്റെ അവസ്ഥ അറിയുമോ?) ഈ കാലയളവില്‍ ചാറ്റി ചാറ്റി ജോലി പോയവരും ചാറ്റി ചാറ്റി ഡൈവോര്‍സ്‌ ആയവരും ആയി പലരേയും അറിയാം!!!

അതുല്യേ,
രാവിലേ ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക്‌ പ്രവഹിക്കുന്ന ലക്ഷക്കണക്കിനാളുകളില്‍ ഒരാളാകാന്‍ മടിച്ച്‌ ഞാന്‍ ദുബായില്‍ കിടന്നു കറങ്ങുന്നതിനു കാരണം ഈ മുടിഞ്ഞ തിരക്കാണ്‌ ഒരു ദിവസം 2 x 2 നാലു മണിക്കൂര്‍ ഡ്രൈവ്‌, അഥവാ ആഴ്ചയില്‍ ( 2 x2 x 6 = 24 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം നഷ്ടം. വര്‍ഷത്തില്‍ രണ്ടുമാസത്തോളം കുറവ്‌. ആറു വര്‍ഷം അങ്ങനെ പോയി വന്നാല്‍ അതിലൊന്ന് വെറുതേ പാഴായി പോയ വര്‍ഷം!!

(ഈ യാത്രയിലെ ബുദ്ധിമുട്ടിനെപറ്റി വള്ളുവനാടന്‍ "അഡല്‍റ്റ്‌ ഡയപ്പറിന്റെ ഉപയോഗം" എന്നോ മറ്റോ ഒരു കഥയെഴുതിയിട്ടുണ്ട്‌)

അന്യായ വാടക കൊടുത്ത്‌, കോഴിക്കൂട്‌ വലിപ്പത്തില്‍ ഒരു ബാല്‍ക്കണി പോലുമില്ലാത്ത ഫ്ലാറ്റില്‍ മനസമാധാനമായി ഒരേമ്പക്കം പോലും വിടാനുള്ള ധൈര്യമില്ലാതെ, അയലോക്കത്തെ വല്ല്യമ്മച്ചി എന്നും രാവിലെ അവരുടെ ജനാലയില്‍ അടിച്ച അഴയില്‍ കുടമാറ്റം കണക്കു മാറ്റിയും മറിച്ചും ഉയര്‍ത്തുന്ന ജട്ടികളും
കണ്ട്‌ ഞാന്‍ ഈ ഖിസൈസില്‍ കറങ്ങുന്നതിന്റെ പ്രധാന കാരണം ഈ ട്രാഫിക്ക്‌ ആണ്‌. ഷാര്‍ജയിലെ ഹാര്‍ഡ്‌ വാട്ടര്‍ എനിക്കു പിടിക്കുന്നില്ല എന്നതു രണ്ടാം കാരണം.

ഓ ടോ.
എന്തിലും നല്ലത്‌ കാണാന്‍ പഠിക്കുക എന്ന എന്റെ ഗീര്‍വ്വാണത്തെ "എന്നാല്‍ ആ കൌപീനത്തോരണയുദ്ധത്തില്‍ നല്ലതു കണ്ട്‌ കാണിക്ക്‌ എന്ന് എന്റെ ഭാര്യ വെല്ലുവിളിച്ചു"

ഞാന്‍ ആ വര്‍ണ്ണോജ്വല ജൌളിക്കഷണങ്ങളാലെ ഇപ്പോള്‍ ‍ഫ്ലാഗ്‌ സിഗ്നലിംഗ്‌ ഭാഷയും vexillogical റ്റേര്‍മിനോളജിയും പഠിച്ചുവരുന്നു. അല്ല പിന്നെ. വെയര്‍ ദെയര്‍ ഈസ്‌ ഏ വില്‍, ദെയര്‍ വില്‍ ബീ അന്‍ അമ്പ്‌.

Sun May 07, 05:51:00 PM 2006  
Blogger കുറുമാന്‍ said...

ദേവേട്ടാ, തിരുത്ത്. എഴുത്തില്‍ ഒരു തിരുത്ത്. 89-ല്‍ അല്ല ചാറ്റ് ചെയ്ത് എന്റെ ജോലി പോയത്. 99-ല്‍ ആണ്. 89ല്‍ ഞാന്‍ പ്രി ഡിഗ്രിക്ക് പഠിക്കുകയാണ്. അന്നു കമ്പ്യൂട്ടര്‍ എന്നു കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ 98ല്‍ ചാറ്റിങ് തുടങ്ങി 99ല്‍ ജോലി പോയപ്പോള്‍, താല്‍ക്കാലികമായും,പിന്നെ വീണ്ടും തുടങ്ങി 2001ല്‍ കല്യാണം കഴിഞ്ഞപ്പോള്‍, പെര്‍മനന്റായും നിര്‍ത്തി.
പിന്നേയും, ചാറ്റണമെന്ന് ആശയുണ്ടായിരുന്നെങ്കിലും, ദേവേട്ടന്‍ പറഞ്ഞ ഡൈവേര്‍സ് സീന്‍ മുന്‍പില്‍ ഇടക്കിടെ സ്ക്രീന്‍ സേവര്‍ പോലെ വന്നുംപോയും ഇരുന്ന കാരണം ചാറ്റിങ് കലാശം കൊട്ടി അവസാനിപ്പിച്ചു.

98ല്‍ ഷാര്‍ജ, കോര്‍ണിഷില്‍, ഒരു റമദാന്‍ ഫെസ്റ്റിവല്‍ പ്രമാണിച്ച്, എത്തിസലാത്ത് വലിയ ഒരു ടെന്റിട്ട്, ഒരു പത്തിരുന്നൂറ് കമ്പ്യട്ടറും ഫിറ്റ് ചെയ്ത്, രാത്രി കാലങ്ങളില്‍ ഓസിന്ന്, ചാറ്റിങ്ങ് എന്ന വൈറസ് പല പുതിയ തലമുറക്കും കൈമാറിയതില്‍ ഈയുള്ളവനും പെട്ടു.

Sun May 07, 06:07:00 PM 2006  
Blogger അതുല്യ said...

This comment has been removed by a blog administrator.

Sun May 07, 06:13:00 PM 2006  
Blogger അതുല്യ said...

അപ്പോ ജട്ടി മാത്രമേ അപ്പുറത്തെ കൊച്ചമ്മയിടത്തുള്ളോ?
ഏമ്പക്കം പോട്ടെ ദേവാ, അതു മുകളിലൂടെ പോണതല്ലേ? താഴെ കൂടെ പോണതും പോലും അപ്പറത്തെ വീട്ടിലു കേള്‍ക്കാംന്നാ ഗിസൈസിലെ ഷേയ്ക്‌ കോളണിക്കാരുടെ ഓഫ്‌ റ്റോപ്പിയ്ക്‌. അത്‌ കാരണം ചീത്തവിളി, അടി/ഇടി/(പിടി) എന്നിങ്ങനെയുള്ള എക്സ്റ്റ്രാ കരിക്കുലറൊക്കെ ഗിസെസിലുള്ളാ കോഴിക്കൂടുകാരു കാറിന്റെ അകത്ത്‌ വച്ചാ നടത്താറു എന്നതാ മറ്റൊറു ഓ.ടോ

Sun May 07, 06:21:00 PM 2006  
Blogger അതുല്യ said...

അപ്പോ ജട്ടി മാത്രമേ അപ്പുറത്തെ കൊച്ചമ്മയിടത്തുള്ളോ?
ഏമ്പക്കം പോട്ടെ ദേവാ, അതു മുകളിലൂടെ പോണതല്ലേ? താഴെ കൂടെ പോണതും പോലും അപ്പറത്തെ വീട്ടിലു കേള്‍ക്കാംന്നാ ഗിസൈസിലെ ഷേയ്ക്‌ കോളണിക്കാരുടെ ഓഫ്‌ റ്റോപ്പിയ്ക്‌. അത്‌ കാരണം ചീത്തവിളി, അടി/ഇടി/(പിടി) എന്നിങ്ങനെയുള്ള എക്സ്റ്റ്രാ കരിക്കുലറൊക്കെ ഗിസെസിലുള്ളാ കോഴിക്കൂടുകാരു കാറിന്റെ അകത്ത്‌ വച്ചാ നടത്താറു എന്നതാ മറ്റൊറു ഓ.ടോ

Sun May 07, 06:54:00 PM 2006  
Blogger കണ്ണൂസ്‌ said...

എന്തിനാ നീയൊക്കെ പഠിക്കണേ എന്ന് ഗോഡ്‌ ഫാദറില്‍ ഇന്നച്ചന്‍ ചോദിച്ച പോലെ, എന്തിനാ വെറുതെ ഒന്നൊന്നര മണിക്കൂര്‍ മെനക്കെട്ടിരുന്ന് റ്റൈപ്‌ ചെയ്ത്‌ കഥകള്‍ എഴുതിയുണ്ടാക്കണേ? ഇതു പോലെ ഒരു ഫോട്ടവും അതില്‍ ഇങ്ങനെ കുറെ കമന്റുകളും പോരേ മനുഷ്യന്‍ ചിരിച്ച്‌ സിദ്ധി കൂടാന്‍?

Sun May 07, 07:28:00 PM 2006  
Blogger ദേവന്‍ said...

ബാക്കിയെല്ലാം കഴുകല്‍ ഔട്ട്‌ സോര്ഴ്സ്‌ ചെയ്തു കാണും. ഞാനെങ്ങനെ തിരക്കാനാ അതുല്യ വീട്ടി പോണ വഴി ആ അമ്മച്ചിയോട്‌ ചോദിക്ക്‌.

റെന്റ്‌ കൂടുന്നു. ഖിസൈസ്‌ എന്നാല്‍ ലണ്ടനെക്കാള്‍ ചില്വു കൂടിയ സ്ഥലമെന്ന് ലണ്ടങ്കാരന്‍ ഒരു കണ്ടങ്കോരന്‍ ഇപ്പോ പരാതി പറഞ്ഞിട്ടു പോയി. ജീവിക്കാന്മേലാ. റെന്റ്‌ കമ്പനിയില്‍നിന്ന് ഈടാക്കുന്ന സാമദ്രോഹികള്‍ ഭാഗ്യവാന്മാര്‍.

Sun May 07, 07:33:00 PM 2006  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

അതുല്യ പറഞ്ഞതു മാതിരി
കുറെ V ഷേപ്പുകള്‍ക്കിടയിലൂടെ വെളുപ്പും, പളപളപ്പും മാത്രമേ കാണുന്നുള്ളൂ. ലേക്ക്‌ വ്യൂ ന്നൊക്കെ പറയും പോലെ.. ഇതിനി എന്തരു വ്യൂ അപ്പാ.
വക്കാരിയുടെ തലക്കെട്ട്‌ കലക്കി.

Wed May 10, 11:31:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

മേഘമേ, തലേക്കെട്ടിന്റെ ഒരു ഫുള്ളും പിന്നെ ഒരു ലാര്‍ജും ക്രെഡിറ്റ് മൊത്തമായി ഉമേഷ്‌ജിക്ക്. ഉമേഷ്‌ജീടെ അക്ഷരശ്ലോകത്തിന്റെ ആദ്യവാചകമല്ലായിരുന്നോ ഈ ഫോട്ടത്തിന്റെ പ്രചോദനം. ശ്ലോകം മുഴുവനായി ഫോട്ടത്തിനു മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലുണ്ട്. ഛായാഗ്രാഹകന്മാരുടെയൊക്കെ പൃഷ്ഠത്തെ വര്‍ണ്ണിക്കാന്‍ നമ്മളൊക്കെ ആര്?! :)

...ന്നാലും പൃഷ്ഠത്തിന് ഇത്രയും ഇഫക്ട് ഉണ്ടാവുമെന്നോര്‍ത്തില്ല. എത്രപേര്‍ എത്രയെത്ര ഓര്‍മ്മകളാ പങ്കുവെച്ചിരുക്കുന്നതെന്ന് നോക്കിക്കേ. പലര്‍ക്കും പല ജീവിതയാഥര്‍ത്ഥ്യങ്ങളും ഓര്‍മ്മ വന്നു ഇതുകാരണം.

Thu May 11, 01:43:00 PM 2006  
Blogger പാപ്പാന്‍‌/mahout said...

"ഓര്‍മ്മകളുണ്ടായിരിക്കണം ചന്തികളുടെ” എന്നോ മറ്റോ കവി പാടീട്ടില്ലെ? ഇതാ എന്റെ ഓര്‍മ്മക്കുറിപ്പ്:

ഇന്ദ്രപ്രസ്ഥത്തില്‍ ബ്രഹ്മചാരീവേഷധാരിയായി ഞാന്‍‌ ഒളിവില്‍‌ത്താമസിക്കുന്ന കാലം. ഞാനും കൂട്ടുകാരും താമസിച്ചിരുന്ന ഫ്ലാറ്റില്‍ വാരാന്ത്യങ്ങളില്‍ ഒരു മാരാമണ്‍ കണ്‌വെന്‍ഷനുള്ള ആളുകാണും. ഒരു ശനിയാഴ്ച്ച ഉച്ചയൂണിനുശേഷം ചീട്ടുകളി കസറുമ്പോള്‍ ചീട്ടുകളിക്കാത്ത ഒരു സിംഹം ഡെബൊണയര്‍ വായിച്ചു രസിക്കുന്നതിനിടയില്‍ ഒരു ചോദ്യോത്തരി കാണുന്നു, ഉറക്കെവായിക്കുന്നു: “ആദ്യത്തെ ചോദ്യം, ഒരു പുരുഷന്റെ ഏത് അവയവം, അഥവാ ശരീരഭാഗമാണ്‍ സ്ത്രീകളെ ഏറ്റവും ആകര്‍ഷിക്കുന്നത്.“ മുറിയില്‍ സൂചീപതനനിശ്ശബ്ദത. എല്ലാവരും inferiority complex-ഓടെ ചെവിയോര്‍ത്തിരിക്കുമ്പോള്‍ ഉത്തരം വരുന്നു: “ചന്തി”. കേട്ടതും, രണ്ടു ചെവിയിലും കുണുക്കുവച്ച് രാജാവായിരിക്കുന്ന ഷെ- ചാടിയെണീക്കുന്നു, ആക്രോശിക്കുന്നു, “ഡേയ്, കണ്ടോ ഞാനാണുസുന്ദരന്‍. കാസറഗോഡ് ഞാന്‍ പഠിച്ച സ്കൂളില്‍ എന്നെ എല്ലാവരും ‘ഫുട്ബോള്‍ കുണ്ടി’ ന്നാണ്‍ വിളിച്ചിരുന്നതു”. തത്സമയം ഡെബൊണയര്‍ വായനക്കാരന്‍ തുടരുന്നു, “ഗവേഷകരുടെ അഭിപ്രായത്തില്‍ ചെറിയ, ഉറച്ച ചന്തികളാണു ഒരു സ്ത്രീ ഒരു പുരുഷനില്‍ ഏറ്റവും ഇഷ്ടപ്പെടുന്നതു്”.
[ഫുട്ബോള്‍‌കുണ്ടി ശൂ‍....]

Tue May 16, 06:42:00 AM 2006  
Anonymous Anonymous said...

വക്കാരി...(അങനെ വിളിക്കാല്ലോ അല്ലെ??)

ഒരു സുഹ്രുത്ത് വഴിയാ ഈ ബ്ലോഗുകളില്‍ എത്തിയതു. താങ്കളുടെ സ്ര്ഷ്ടികള്‍ ഒട്ടുമിക്കതും വായിച്ചു. കലാ പരിപാടികള്‍ കൊള്ളാം. ആരെയും പരിചയമില്ലെങിലും ഒരു പരിചയ വട്ടത്തില്‍ ചെന്നു മുങിയ പ്രതീതി. വളരെ സ്നേഹമുള്ള ഒരു സദസ്സ്. ഞാനും ഒരു കുന്ത്രാണ്ടം തുടങി കൂട്ടത്തില്‍ കൂടട്ടെ? മാന്യനാകാന്‍ കുറച്ച് സമയം അനുവദിക്കണം. :)

പഞ്ചാരക്കൊല്ലി

Sat Aug 05, 07:38:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

പഞ്ചാരക്കൊല്ലീ, കല്ലിവല്ലീ (കഃട് വിശാലന്‍), അങ്ങിനെയും എങ്ങിനെയും ഇപ്പോഴും എപ്പോഴും ധൈര്യമായിട്ടുമധൈര്യമായിട്ടും വിളിക്കുകയും കൂവുകയും കൂകിവിളിക്കുകയും.. നോ പിരോബിളമെന്ന്.

കൂട്ടത്തില്‍ കൂടാനുള്ള ആദ്യത്തെ കാര്യം ആരോടും ഒന്നും ചോദിക്കണ്ടെന്നുള്ളതാണെന്നാണ്. ധൈര്യമായിട്ടങ്ങ് കൂടെന്ന്. സൃഷ്ടികള്‍ പാത്രങ്ങളിലാക്കി പാത്രസൃഷ്ടികളായി പോരട്ടെ. എന്തെങ്കിലും അടിവൈസ് വേണമെങ്കില്‍ ചോദിക്കൂ-വിവരമുള്ളവരോട് ചോദിച്ചിട്ട് ഞാന്‍ തീര്‍ച്ചയായും അറിയിക്കാം.

എന്റെ കലകളില്‍ ആദ്യമായി കണ്ടത് കുറെ പൃഷ്ഠമാണോ? :) സാരമില്ല, അതായിരിക്കും ചിലപ്പോള്‍ ചില ഗംഭീര തുടക്കങ്ങള്‍ക്ക് നാന്ദി (പക്ഷേ ഇത് മാത്രം ഈ ബ്ലോഗില്‍ ഞാനെടുത്ത പടമല്ല. അതിനുള്ള ഒരു സാഹചര്യമല്ലായിരുന്നു).

പാപ്പാന്റെ പൃഷ്ഠക്കമന്റ് ഇപ്പോളാണ് കാണുന്നത് കേട്ടോ... ഹെന്റെ പാപ്പാനേ :)

Sat Aug 05, 09:57:00 PM 2006  
Blogger :: niKk | നിക്ക് :: said...

LOL :))

Wed Apr 11, 02:05:00 PM 2007  
Blogger വക്കാരിമഷ്‌ടാ said...

ലേയ്റ്റായാലും ലേയ്‌റ്റസ്റ്റ് പൃഷ്ഠം തന്നെ കാണാന്‍ സാധിച്ച നിക്കിന് വിഷു ആശംസകള്‍ :)

Sun Apr 15, 06:30:00 AM 2007  
Blogger മൂര്‍ത്തി said...

ഇത്രയും വൈകി ഇത് കണ്ടാല്‍ വല്ല കുഴപ്പവും ഉണ്ടാകുമോ വക്കാരീ?

Sun Jan 20, 10:18:00 AM 2008  
Anonymous Anonymous said...

സന്ധി എന്നാൽ യുദ്ധം ഒടുങ്ങാൻ, പോരടിക്കുന്ന കൂട്ടർ ‘ചേർന്ന്’ അങ്ഗീകരിക്കുന്ന സംവിധാനം എന്നപോലെ ഉടലും കാലും തമ്മിൽ ചേരുന്ന സന്ധി- അതിനെ സന്ധി എന്നു വിളിക്കുന്നതിനു പകരം മലയാളി ചന്തി എന്നു വിളിച്ചില്ലേ? അതു തന്നെ അതിന്റെ ഭംഗി!
ഇത് ഏതോ ബ്ലോഗിൽ ആരോ എഴുതിക്കണ്ടതാണ്. പകർപ്പവകാശക്കേസിനു വരരുതേ!
പിരിയാത്തവിധം അരച്ചു “ചേർക്കു”മ്പോഴാണോ സംബന്ധി ചമ്മന്തിയാവുന്നത്? ഇഞ്ചിപ്പെണ്ണു പറയട്ടെ!

Tue Sep 15, 11:52:00 AM 2009  
Anonymous Anonymous said...

reliably anger synthesizer endowed kitchen hosts evergreen unusable mspx legal efficacy
lolikneri havaqatsu

Mon Feb 08, 05:46:00 PM 2010  
Blogger Yaro Gabriel said...

www0530

cheap jordans
longchamp outlet
dolce and gabbana
nike store
chrome hearts outlet
warriors jerseys
air max 90
san antonio spurs jerseys
polo ralph lauren
tory burch outlet

Wed May 30, 02:48:00 PM 2018  
Blogger Yaro Gabriel said...

www0718

wizards jerseys
christian louboutin outlet
nike pegasus
kate spade outlet
pandora charms
nike air max
pandora outlet
kd 9
coach outlet
ubiq shoes

Wed Jul 18, 03:59:00 PM 2018  

Post a Comment

<< Home