Sunday, May 14, 2006

മുളകപ്പാഎത്രയെത്ര ജീവിതങ്ങള്‍ക്ക് എരിവുപകര്‍ന്നു........
എത്രയെത്ര രസമുകുളങ്ങളെ ഹരം പിടിപ്പിച്ചു.......
എത്രയെത്ര കണ്ണുകളെ ഈറനണിയിച്ചു......
എത്രയെത്ര നാസാരന്ധ്രങ്ങളെ നീരണിയിച്ചു.....
എത്രയെത്ര ഭോജ്യങ്ങളെ സ്വാദിഷ്ടമാക്കി....
എത്രയെത്ര വയറുകളില്‍ അള്‍സറുണ്ടാക്കി......
എത്രയെത്ര “ശ്ശോ”കള്‍.......
എത്രയെത്ര “ശ്ശൂ”കള്‍.....

24 Comments:

Blogger കുറുമാന്‍ said...

വക്കാരീ.....ഒരു വെളുത്ത ഉണ്ടമുളകും, മഞ്ഞ മുളകും, കാന്താരിയുംകൂടിയാകാമായിരുന്നു.

നല്ല പടമപ്പാ.

Sun May 14, 08:36:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ശ്ശേ...കുറുമാ... ഐഡിയാ.. അതോര്‍ത്തില്ല.

മഞ്ഞമുളകും, ചുമന്ന മുളകും നല്ല കോമ്പിനേഷന്‍ ആകുമായിരുന്നു. ..

ഉടന്‍ തന്നെ ഫോട്ടുന്നതായിരിക്കും (ആദ്യം പോയി മുളക് വാങ്ങിക്കണം-കാന്താരി, നഹിം നഹിം..)

നന്ദിയപ്പാ കുറുമപ്പാ

Sun May 14, 08:44:00 PM 2006  
Blogger സാക്ഷി said...

വക്കാരി, ഇതും നല്ല കളര്‍ കോമ്പിനേഷനായിട്ടുണ്ട്.

Sun May 14, 09:36:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

സാക്ഷീ... പെരുത്ത് നന്ദി. ഫോട്ടം പിടുത്തം പരിപാടി ഒന്നു നേരാംവണ്ണം ചെയ്യാമെന്നുവെച്ചിട്ട് ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല. അപ്പേര്‍ച്ചറ് ഓക്കെയാകുമ്പോള്‍ എക്സ്പോഷറ് കുളമാകും. ഇതുരണ്ടു ശരിയാകുമ്പോള്‍ കൈ വിറയ്ക്കും. ഇതു മൂന്നും ശരിയാകുമ്പോള്‍ ഫോക്കസ്സു പോകും. ഇതു നാലും കൂടി ശരിയാകുമ്പോള്‍ എനിക്കു വട്ടാകും.

ഒരു നാള്‍ ഞാനും..........സാക്ഷിയെപ്പോലെ വരയ്ക്കും വലുതാകും...ന്നാ ഓര്‍ത്തേ. അതും നടക്കൂന്ന് .....:(

Sun May 14, 09:45:00 PM 2006  
Blogger സു | Su said...

ഹായ്... മുളക് :)

അത് എരിഞ്ഞിട്ട് “ശൂ” എന്നാകുന്നത് എനിക്ക് വല്യ ഇഷ്ടാ. ഒരു ശൂര്‍പ്പണഖയെ ഓര്‍മ വരും അപ്പോ.

Sun May 14, 09:53:00 PM 2006  
Blogger മുല്ലപ്പൂ || Mullappoo said...

ഹായ്‌ മുളക്‌..
ശോ മുളക്‌

ഫോട്ടം കൊള്ളാം

Mon May 15, 04:23:00 PM 2006  
Anonymous Anonymous said...

വക്കാരി... എരിയുന്നപ്പാ :)

( ലോകത്തിലെ എറ്റവും എരിവുള്ള മുളക്‌ എതാണെന്നറിയോ വക്കാരിക്ക്‌? ആ പ്രദേശത്തുക്കാര്‍ മുളകിനെ "ജുലോക്കിയ" എന്നാണ്‌ വിളിക്കാറ്‌,അവരെ കണ്ടാല്‍ ജപ്പാന്‍ ക്കാരുടെ വകേലെ ആരോ ആണെന്ന്‌ തോന്നേം ചെയ്യും )

Mon May 15, 07:30:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

സൂ, മുല്ലപ്പൂ, നന്ദി. എനിക്കേറ്റവും ഇഷ്ടം നല്ല സോഫ്റ്റ് പുട്ട് ചുവന്നമുളകൊക്കെ ഇട്ട്, മുളകു നല്ലവണ്ണം മൂപ്പിച്ച, നല്ല കൊഴുത്ത എരിവുള്ള കടലക്കറിയും കൂട്ടി കുഴച്ചടിച്ചിട്ട് 60:40 തോതില്‍ വെള്ളം:പാല്‍ ചായ ആവശ്യത്തിനു കടുപ്പത്തില്‍ മധുരം സ്വല്പം കൂട്ടിയെടുത്തത് നല്ല ചൂടോടെ ഒരു കവിള്‍ കുടിച്ചിട്ട് ഗ്ലാസ്സ് മേശേല്‍ വെക്കുന്ന കൂട്ടത്തില്‍ “ശൂ..ശൂ” എന്ന് രണ്ടുപ്രാവശ്യം വെച്ചതിന്റെ കൂട്ടത്തില്‍ കണ്ണില്‍ നിന്നും സ്വല്പവും മൂക്കില്‍നിന്ന് അതിലും സ്വല്പവും വെള്ളം വരുന്ന ആ അവസ്ഥയാ...

ഹ..ഹ തുളസീ... ആന-ആസാം-തുളസി. പക്ഷേ ഇംഗ്ലണ്ടിലെ ഏതോ അണ്ണന്മാര്‍ ജൊലോക്കിയായുടെ ഹൈബ്രിഡ് അവിടെയുണ്ടാക്കി എരിവിന്റെ ക്രെഡിറ്റ് അങ്ങോട്ടു കൊണ്ടുപോയി എന്നും വിക്കിപ്പാണന്മാര്‍ വിക്കി വിക്കി നടക്കുന്നല്ലോ.

Mon May 15, 08:41:00 PM 2006  
Blogger Obi T R said...

ഹൌ മതിയേ മതി, ഇപ്പോള്‍ തന്നെ വായില്‍ വെള്ളം നിറഞ്ഞു..
എനിക്കു ഇപ്പൊള്‍ ഓര്‍മ്മ വരുന്നത്‌ പണ്ടു ചിന്നാര്‍ പോയപ്പോള്‍ അവിടെ ഫോറസ്റ്റ്‌ ഗസ്റ്റ്‌ ഹൌസിനടുത്തുള്ള ചായകടയിലെ പുട്ടും കടലയുമാണ്‌..ചിന്നാര്‍ എത്തുന്നതിനുമുന്നെ രണ്ടു ദിവസം തമിഴ്‌ നാട്ടില്‍ ആയിരുന്നതിനാലും ഈ തമിഴ്‌ ഫുഡ്‌ എനിക്കു പിടിക്കാത്തതു കൊണ്ടും ആ പുട്ടും കടലും കണ്ടപ്പോള്‍ രണ്ടര കുറ്റി പുട്ടാണു ഒറ്റയടിക്കു തട്ടിയതു, അതോടുകൂടി എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്റെ വിവാഹത്തിനുള്ള ഗിഫ്റ്റ്‌ അപ്പൊള്‍ തന്നെ തീരുമാനിച്ചു - അഞ്ചു കുറ്റിയുള്ള ഒരു പുട്ടുകുടം. ഈ കല്യാണം ഒന്നാവാന്‍ ഞാന്‍ ഇനി എത്ര കാലം കൂടി കാത്തിരിക്കേണ്ടി വരും എന്നാലോചിക്കുമ്പോഴാ :-(

Tue May 16, 12:56:00 AM 2006  
Blogger യാത്രാമൊഴി said...

മുളക് സഹിക്കാനുള്ള കുടലിന്റെ കപ്പാക്കുറ്റി പോയപ്പാ..
അതുകൊണ്ട് പടമായ ഈ മുളക് പിടിച്ചപ്പാ..
നല്ല കളറപ്പാ..

Tue May 16, 01:29:00 AM 2006  
Anonymous Anonymous said...

കണ്ണമ്പൊട്ടി എന്നൊരു മുളകു ജപ്പാനില്‍ കിട്ടുമോ?
മുളകില്‍ കൊംബന്‍ അവനാണു!

Tue May 16, 03:03:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

ഈ കണ്ണുമ്പൊട്ടിയെപ്പറ്റിയല്ലേ ഒരു സിനിമാപ്പാട്ടുള്ളത്,
“കണ്ണുമ്പൊട്ടിയുറങ്ങുക നീയെന്‍‌
കണ്ണേ പുന്നാരപ്പൊന്നുമകനേ” എന്നോ മറ്റോ?

Tue May 16, 05:09:00 AM 2006  
Blogger സ്നേഹിതന്‍ said...

ഹായ്... ഹായ്... എരിപ്പൊരി...

Tue May 16, 08:26:00 AM 2006  
Blogger nalan::നളന്‍ said...

വക്കാരി..
ഇതു കൊള്ളാം.. കുമാര്‍ജിയവിടെ പച്ചയും ചുവപ്പും രണ്ടാക്കിയപ്പോള്‍ ഇവിടൊരെണ്ണത്തില്‍.
നടക്കട്ടെ പരീക്ഷണങ്ങള്‍.

Wed May 17, 12:04:00 AM 2006  
Blogger kumar © said...

അയ്യോ, നല്ല എരിവുള്ള പടം. ഈ പടത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല.

Wed May 17, 12:06:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

നേരത്തേ പറഞ്ഞ പ്രശ്നം തന്നെ... പല വീടുകളില്‍ കയറിയിറങ്ങി അവസാനം സ്വന്തം വീട്ടില്‍ ഒന്നു തലകാണിച്ചപ്പോള്‍,ദാ ഇരിക്കുന്നു അതിഥികള്‍ ധാരാളം..

ഓബീടീയാറേഴെട്ടേ, അപ്പോ പുട്ട് വീക്ക്‍നെസ്സണല്ലേ. പുട്ട് ഫാന്‍സ് അസോസിയേഷനില്‍ മെമ്പര്‍ഷിപ്പെടുത്തോ. മാസം നൂറു യൂയെസ്സ് ഡോളര്‍ മാത്രം. കുട്ട്യേടത്തി കൊടുത്തോളും. അത് യൂയെസ്സ് ഡോളറാണേ...യൂസ്സ്‌ലെസ്സ് ഡോളറാക്കരുതേ..

മൊഴിയണ്ണോ, അതുകൊണ്ടല്ലേ യെത്രയെത്ര അള്‍സറുകള്‍ എന്ന് ഞാന്‍ സ്പെസിഫിക്കായി താങ്ങിയത്. എനിക്കറിയാര്‍ന്നൂ.

ബോണ്‍ജീ-കണ്ടോ കൊമ്പന്‍ എന്ന വാക്കു കേട്ടതേ, പാപ്പാനു കവിത വന്നു. ഇതിനെയാണ് ലക്ഷണമൊത്ത പാപ്പാന്‍ എന്നൊക്കെ മാ തംഗ ലീലാമ്മേ പറയുന്നത്. കണ്ണുമ്പൂട്ടി കടിക്കാവുന്ന മുളകളേ ഇവിടുള്ളൂ. ഒന്നിനും എരിവില്ല :(.

പാപ്പാനേ, ഈ നിമിഷകവിത്വം ജന്മനാ ഉള്ളതുതന്നെ? സമ്മതിച്ച് ചിരിക്കുന്നു.

സ്നേഹിതനേ... കമ്പ്ലിമെന്റ് ഞാന്‍ സ്നേഹിതന്റെ പുരയില്‍ കൊടുത്തിരുന്നു. റേഞ്ച് അപാരം തന്നെ. യെങ്ങിനെയിങ്ങിനെയൊക്കെ.....

നളനണ്ണനും കുമാര്‍ജീം എന്റെ മാടക്കടിയില്‍ വരിക എന്നുപറഞ്ഞാല്‍ തന്നെ ധന്യനാനാനാ‍ാ‍ാ‍ാ‍ായ് നില്‍ക്കും ഞാന്‍. കിട്ടിയ കുറെ മുളകെടുത്ത് ഒരു ഫോട്ടം പിടിച്ചൂ എന്നല്ലാതെ അതിന്റെ കോമ്പിനേഷനെപ്പറ്റിയൊക്കെ ഓര്‍ത്തായിരുന്നു അതു ചെയ്തിരുന്നതെങ്കില്‍ ഞാനിപ്പോ ക്യാമറാ അളഗപ്പനായി രസതന്ത്രോം ഷൂട്ട് ചെയ്ത് ഇങ്ങിനെ..... വളരെ നന്ദി കേട്ടോ.

Fri May 19, 10:48:00 PM 2006  
Blogger സന്തോഷ് said...

ഇവന്‍ അളഹപ്പന്‍റെ...?

Sat May 20, 03:17:00 PM 2006  
Blogger അതുല്യ said...

ഇപ്പഴാ കണ്ടത്‌ വക്കാരിയേ. ഇലയടയിലു അടിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല. വറ്റല്‍ മുളക്‌ വെളിച്ചേണ്ണെയെയില്‍ വറുത്ത്‌ കോരി, ഉരലില്‍ ഉപ്പും ഒരു കഷ്ണം പുളിയും കൂട്ടി പൊടിച്ച്‌, ചൂട്‌ കുത്തരി ചോറും ചുട്ട പപ്പടവും കൂട്ടി കുഴച്ചുണ്ണാനെന്ത്‌ സുഖമപ്പാ, പിറ്റേന്ന് രാവിലെ വിവരമറിയുമ്പോള്‍ അതിലും സുഖമപ്പാ മുളകപ്പാ...

Sat May 20, 03:30:00 PM 2006  
Blogger ദേവന്‍ said...

എന്തോ കണ്ടാലും ഒടനേ എണ്ണേല്‍ വറുത്ത്‌.. ഈ പെങ്കൊച്ചിനു ചാകണം ചാകണം എന്നൊള്ള ഒരൊറ്റ വിചാരമേയുള്ളോ?

(ആയുരാരോഗ്യം എന്ന ബ്ലോഗൈന്റെ ലക്ഷ്മണരേഖ മറികടന്നാല്‍ എന്നെയടിക്കുമെന്നാ അനിലേട്ടന്റെ വാണിംഗ്‌ എന്നാലും പാറക്കഷണം കണ്ടാലും ഒടനേ എണ്ണേല്‍ വറുക്കണം എന്നു പറഞ്ഞാല്‍ എങ്ങനെ അടങ്ങും ഞാന്‍ എങ്ങനെ ഒതുക്കും ഞാന്‍..എങ്ങനെ നിനാജ്ഞ നിറവേറ്റും...)

Sat May 20, 04:00:00 PM 2006  
Blogger അതുല്യ said...

പോസ്റ്റിനു കമന്റ്‌ എഴുതുക എന്നത്‌ എന്റെ ഇഷ്ടം മാത്രമാണു. ഞാന്‍ എണ്ണയിലു വറക്കണോ, നെയ്യിലു വറക്കണോ, പാറക്കല്ലു പുഴുങ്ങണോ എന്നൊക്കെ ഞാന്‍ തനെ ആലോചിച്ചോളാം. ദേവനു വേണ്ട്ങ്കി ദേവന്‍ കഴിയ്കണ്ട. പക്ഷെ അതു പറഞ്ഞ്‌ ബ്ലോഗില്‍ എന്നെ പെണ്‍കൊച്ച്‌ എന്നൊക്കെ പരസ്യമായി വിളിച്ചാ എനിക്കറിയാം എങ്ങനെ ഒതുക്കണമെന്ന്.

ദേവന്‍ എന്ന് എഴുതിയ സ്ഥലത്തോകെ നീ എന്ന് വായിയ്കാന്‍ അപേഷ.

ദേവന്റെ രണ്ട്‌ പടം എന്റെ കൈയ്യിലുണ്ട്‌. നാളെ ഞാന്‍ അത്‌ ഇടുന്നതായിരിയ്കും.

Sun May 21, 02:37:00 PM 2006  
Blogger ദേവന്‍ said...

ഓഹോ. താങ്കള്‍ എണ്ണയല്ല സാക്ഷാല്‍ അമേദ്ധ്യം തന്നെ കഴിച്ചാലും നിക്കോരു വിരോധോല്ല്യാ (ക്രെഡിറ്റ്‌ കുഞ്ഞുണ്ണി മാസ്റ്റര്‍ക്ക്‌). വറുപ്പ്‌ പൊരിപ്പ്‌ എന്നൊക്കെ പറഞ്ഞ്‌ പാവം ഈ വക്കാരിയെ കൊല്ലാതിരുന്നാല്‍ മതി. ആനവക്കാരിയിലാണപ്പാ ജപ്പാന്റെ നാളെയുടെ സാങ്കേതിക മികവ്‌ (അപ്പാപ്പോ മുതുക്കനായോ എന്ന ജാപ്പനീസ്‌ ശാസ്ത്രജ്ഞന്‍ വത്തനാബോ മാസികയില്‍ വക്കാരിയെക്കുറിച്‌ ലേഖനം എഴുതിയിട്ടുണ്ട്‌)


പിന്നെ പടം. അതിട്‌. ഞാന്‍ ഇന്നുവരെ ഉടുപ്പിടാതെ പടം ക്ലിക്കിയിട്ടില്ല, പിന്നെന്തരിനു പ്യാടിക്കണത്‌

Sun May 21, 02:47:00 PM 2006  
Blogger അതുല്യ said...

ചെവിയിലു നുള്ളിക്കോട്ടോ ദേവാ...

Sun May 21, 02:52:00 PM 2006  
Blogger ദേവന്‍ said...

സോറി.
ബുഷേട്ടന്‍ സഹായിച്ച്‌ ആവ്‌ഗ്യാസ്‌ വില ഇരട്ടിയാക്കി തന്നു. ബിമാനം ഇനി മഴവെള്ളവും മണ്ണെണ്ണയും ഒഴിച്ച്‌ പറപ്പിക്കേണ്ടിവരുമല്ലോ എന്നാലോചിച്ച്‌ ഇരുന്നപ്പോഴാ ഈ സംഘട്ടനം നടന്നത്‌ അതാ ഞാന്‍ വയലന്റ്‌ ആയിപ്പോയെ.

Sun May 21, 02:56:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

..യ്യോ.. അപ്പോ ഉടുപ്പിടാതെ പടമെടുത്താല്‍ പ്രശ്നാവ്വോ...

പ്രശ്നായീ......ന്നാ.....തോന്നണേ..

(എന്നാലും രക്ഷയില്ല. സംഗതി വെറും ഇരുപത്തിമൂന്നു മാത്രം).

ഞാന്‍ ഫയര്‍ എഞ്ചിന്റെ ജാപ്പനീസ് ഒന്നു തപ്പിക്കൊണ്ടിരിക്കുകയാ. അതു കിട്ടിയാല്‍ ഉടന്‍ തന്നെ അതുല്ല്യേച്ചി പറഞ്ഞ പ്രിപ്പറേഷന്‍ ഒന്നു ട്രൈ ചെയ്യും. ഇവിടെ സ്മോക്ക് ഡിക്ടറ്ററിന്റെ കളിയാ. മുളകൊക്കെ മൂപ്പിച്ചടിച്ചിട്ട് അടുത്ത ദിവസം രാവിലെ അവിടുന്നും ഇവിടുന്നുമൊക്കെ പുക വരുമ്പോള്‍ മൊത്തം അലാം അടിച്ച് ആള്‍ക്കാരു കൂടിയാല്‍ പ്രശ്നമല്ലേ...

ദേവേട്ടാ, അങ്ങിനെയാണെങ്കില്‍ അവിലും മുളകുമായാലോ....ഏക്കുവോ?

Sun May 21, 03:39:00 PM 2006  

Post a Comment

<< Home