Saturday, May 13, 2006

കലേഷിനും റീമയ്‌ക്കും

കുറച്ചു വൈകിപ്പോയി. എന്നാലും പ്രോമിസ് ചെയ്തിരുന്നതല്ലേ.



ദേവേട്ടന്റെ ബൊക്ക കൊടുത്തതുപോലെ മുട്ടുകുത്തിയിരുന്നിട്ട് ഒരു വീശുവീശിയങ്ങ് കൊട് കലേഷേ, റീമയ്ക്ക്-പക്ഷേ നടുവുവെട്ടാതെ നോക്കണേ. ചട്ടിക്ക് നല്ല വെയിറ്റാ.

46 Comments:

Blogger സു | Su said...

വക്കാരീ :) ഗിഫ്റ്റ് നന്നായി.

Sat May 13, 01:40:00 AM 2006  
Blogger myexperimentsandme said...

നന്ദി സൂ :) നല്ല വെയിറ്റാ, അല്ലെങ്കില്‍ കുറിയറില്‍ അങ്ങ് അയക്കാമായിരുന്നു.

Sat May 13, 01:45:00 AM 2006  
Blogger Kuttyedathi said...

ഹായ്‌ ഹായ്‌ യെന്തൊരു ഭംഗി! ഈ പൂക്കളൊക്കെ ജപ്പാനില്‍ ഉണ്ടായതാ ? ഇതു വക്കാരീടെ ക്യാമറയില്‍ വക്കാരി തന്നെ എടുത്തതാണോ ? സൂപ്പര്‍. വക്കാരീടെ ക്യാമറ തല്ലിപ്പൊട്ടിക്കണമ്ന്നു പറഞ്ഞ ആ സാമദ്രോഹിയെ എന്റെ കയ്യിലൊന്നു കിട്ടട്ടേ.

ഒരു പൂ മാത്രം ചോദിച്ചൂ..
ഒരു പൂക്കാലം നീ തന്നു..

ഞാനും വരുന്നു വക്കാരി ജപ്പാനിലേക്ക്‌...പക്ഷേ എന്തു ഭക്ഷിക്കും എന്നാലോചിക്കുമ്പോളാ... കണ്ണിമാങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ വക്കാരി തൊട്ടു കൂട്ടാന്‍ തരുമെങ്കില്‍ ഞാനെപ്പം വന്നെന്നു ചോദിച്ചാല്‍ മതി.

Sat May 13, 01:50:00 AM 2006  
Blogger myexperimentsandme said...

ങാഹാ.. അപ്പോ ആസാമി ദ്രോഹിയെ ഇതുവരെ കൈയ്യില്‍ കിട്ടിയില്ലേ...

ധൈര്യമായിട്ട് പോര് കുട്ട്യേടത്തീ. സൂഷി കഴിക്കാം ദാമേ കഴിക്കാം, ടെമ്പൂര കഴിക്കാം, കാടും പടലയും ആല്‍ഗേം, സീവീഡുമൊക്കെ കഴിക്കാം.

ഉം..ഉം.. ഇനിയിപ്പോ, ദേ ആ വക്കാരിപോലും ഫോട്ടം പിടിച്ചൂ എന്നും കേള്‍ക്കണമല്ലോ ഞാന്‍....

Sat May 13, 01:59:00 AM 2006  
Blogger സു | Su said...

വെയിറ്റ് ആണെന്നും പറഞ്ഞ് വെയിറ്റിട്ട് നില്‍ക്കാന്‍ ആണെങ്കില്‍ ആ പാവങ്ങളെ എന്തിനു മോഹിപ്പിച്ചു വക്കാരീ...

Sat May 13, 02:11:00 AM 2006  
Blogger ദേവന്‍ said...

അയ്യോ കുട്ട്യേടത്തീ അബദ്ധം കാണിക്കല്ലേ, മഞ്ജിത്തിനും കൊച്ചിനും ആരുമില്ലാതായിപ്പോകും.

ജപ്പാനില്‍ എരിയും പുളിയും ഇല്ലെന്നു പറഞ്ഞ്‌ എന്റെ ചേടത്തിയമ്മ അവിടെ കൈ നനയാതെ മീന്‍ പിടിക്കലില്‍ പിച്ചടി എടുക്കാന്‍ പോയ സമയത്ത്‌ ഒരു കുപ്പി പൂച്ചേക്കൊല്ലി ബ്രാന്‍ഡ്‌ കണ്ണിമാങ്ങാ അച്ചാറും കൊണ്ടു പോയി. ലഗ്ഗേജു സ്കാന്‍ ചെയ്ത ജപ്പാങ്കാരന്‍ കഷ്ടംസ്‌ ആപ്പീസര്‍ക്ക്‌ ഇതെന്താന്നറിയണം. പിക്കിള്‍ ആണെന്നു പറഞ്ഞതും മൂപ്പന്‍ ഉവ്വോന്നു ചോദിച്ചു ഒരു സ്പൂണേല്‍ കോരി വായിലിട്ടു മാങ്ങായൊന്ന് ഒരു സ്കൂപ്പ്‌ ചാറു സഹിതം. "ഹ്വാച്ചീ ഇക്കുക്കോ വത്തൈകൊലാബീ മൊഹസീന കിദ്വായി" എന്നൊക്കെ കൂക്കിയോടിയ ആപ്പീസറു പഹയന്‍ വിഷം തീണ്ടിയതല്ലെന്നും പക്ക്വാശയം, കുടല്‍, പ്ലീഹാ, കൂമ്പ്‌, കരള്‍, വൃക്ക ഒന്നും അടിച്ചു പോയില്ലെന്നും എയര്‍പ്പോട്ട്‌ മെഡിക്കല്‍ സെന്റര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമേ ചേട്ടത്തിയെ വിട്ടുള്ളു. അതുവരേ (നല്ല കരാട്ടേക്കാരി പോലീസുതോഴിമാര്‍ അടുത്തിരുന്നു വെഞ്ചാമരം വീശിക്കൊടുത്തു)

Sat May 13, 02:30:00 AM 2006  
Blogger Kuttyedathi said...

ദേവേട്ടോ,,

ഈ കൈ നനയാതെ മീന്‍ പിടിക്കുന്നതില്‍ പിച്ചടി തരുന്ന യൂണിവേഴ്സിട്ടി ജപ്പാനിലാണുള്ളതല്ലേ ? ഞങ്ങളുടെ നാട്ടിലീ ബനാനാ റ്റോക്കിന്റെ മറ്റൊരു വേര്‍ഷനാണു പ്രചാരം. 'ചന്തി നനയാതെ മീന്‍ പിടിക്കല്‍'.

വക്കാരിയേ, അവിടെ മണി 2.49 ആയില്ലേ ? ഈശ്വരാ, ഇതൊരു പാതിരാക്കോഴി തന്നെ! പണ്ടേ ചോദിക്കണമെന്നോര്‍ത്തതാ. ഈ ജപ്പാനിലൊക്കെ രാത്രിയുടെ ദൈര്‍ഘ്യമെത്രയാ വക്കാരിയേ ? അതായത്‌, വൈകിട്ടു എത്ര മണിക്കിരുട്ടു വരും ? രാവിലെ എത്ര മണിയോടു കൂടി വെട്ടം വരും ? ഉദയസൂര്യന്റെ നാടായിട്ടെന്താ വ്യത്യാസം എന്നറിയാനാണേ ..

Sat May 13, 02:53:00 AM 2006  
Blogger myexperimentsandme said...

കുട്ട്യേടത്ത്യേ.... കണവനെ കണ്ടുപഠി. ഉത്തരം പറയാന്‍ എളുപ്പമുള്ള ചോദ്യങ്ങള്‍ മാത്രമേ കണവന്‍ ചോദിക്കൂ. എന്നിട്ടുപോലും ഞാനൊന്നു തെറ്റിച്ചു. രാവിലെ സൂര്യന്‍ ഇവിടെ എപ്പോള്‍ ഉദിക്കും എന്നൊരു ചോദ്യം മാത്രം എന്നോട് ചോദിക്കരുത്. കാരണം അതുമാത്രം ഞാനിതുവരെ ഇവിടെ കണ്ടിട്ടില്ല. മലയാറ്റൂരിന്റെ നെട്ടൂര്‍ പുരാണത്തില്‍ പറയുന്നതുപോലെ “സൂര്യന്‍ ചന്തിയിലേ കുത്തറുത്-എഴുന്തിരെടേ” സ്റ്റൈലാണേ ഞാന്‍.

ജപ്പാനെ ഉദയസൂര്യന്റെ നാട് എന്നു പറയാനുള്ള കാരണം നേരത്തേ കുറച്ചേതാണ്ടൊക്കെ അറിയാമായിരുന്നു എന്നാ ഓര്‍ത്തത്. പക്ഷേ തെറ്റി. തപ്പണം.

ദേവേട്ടാ‍ ചേടത്തി യേതു വാഴ്സിറ്റിയില്‍ എപ്പോ?

എന്നാല്‍ ഞാന്‍ കിടക്കട്ടെ ഇനി.

Sat May 13, 03:00:00 AM 2006  
Blogger ഉമേഷ്::Umesh said...

കുട്ട്യേടത്ത്യേ,

ഇന്നു് (2006 മെയ് 12) വക്കാറ്രി സിറ്റിയില്‍ സൂര്യന്‍ രാവിലെ 4:43-നു് ഉദിച്ചിട്ടു് വൈകിട്ടു് 6:31-നു് അസ്തമിക്കും. ഇനി ഇങ്ങനെയുള്ള എന്തെങ്കിലും സംശയം തോന്നിയാല്‍ ഇവിടെ നോക്കിയാല്‍ മതി.

പാവത്തിനെ മനസ്സമാധാനമായിട്ടു് ഉറങ്ങാനും സമ്മതിക്കില്ല അല്ലേ. ഒരു ദിവസത്തില്‍ ഏറ്റവും ആദ്യമായി ഉദയസൂര്യനെക്കാണുന്ന പ്രധാന രാജ്യമായതുകൊണ്ടാണു് (ജപ്പാനു കിഴക്കായി അന്താരാഷ്ട്രദിനരേഖയ്ക്കു പടിഞ്ഞാറായി ശാന്തസമുദ്രത്തില്‍ കുറച്ചു ചിന്ന ദ്വീപുകള്‍ മാത്രമേയുള്ളൂ.) “ഉദയസൂര്യന്റെ നാടു്” എന്നു വിളിക്കുന്നതു്.

Sat May 13, 03:21:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

(കലേഷ് റീമയ്ക്കു മുന്നില്‍ മുട്ടുകുത്തിയിരുന്നു ചട്ടി വീശുന്ന ഇമേജ് മനസ്സീന്നു പോണില്ല :) )

Sat May 13, 03:26:00 AM 2006  
Blogger ഉമേഷ്::Umesh said...

പിന്നെ ഒരു കാര്യം കൂടി. ഈ ഉദയാസ്തമയങ്ങള്‍ ഭാരതീയരീതിയിലുള്ളതാണു്. അതായതു് സൂര്യന്റെ കേന്ദ്രബിന്ദു കിഴക്കേ ചക്രവാളത്തില്‍ വരുന്ന സമയം.

ആധുനികശാസ്ത്രത്തില്‍ സാധാരണയായി സൂര്യന്റെ മുകള്‍ഭാഗം ചക്രവാളത്തില്‍ വരുമ്പോഴാണു് ഉദയാസ്തമയങ്ങള്‍. പിന്നെ അവര്‍ പ്രകാശം വരുന്ന വഴിയ്ക്കു വളയുന്നതും ഒടിയുന്നതും ഒക്കെ കണക്കാക്കും. കൂടാതെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമനുസരിച്ചുള്ള വ്യത്യാസങ്ങളും കണക്കാക്കും.

ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ ഏഴെട്ടു മിനിട്ടിന്റെ വ്യത്യാസം ഉണ്ടാവാം. സൂര്യന്റെ “പച്ച രശ്മി” കാണാനോ മറ്റോ വക്കാരി എഴുനേല്‍ക്കുന്നുണ്ടെങ്കില്‍ ഇതുകൂടി ശ്രദ്ധിക്കുക.

Sat May 13, 03:34:00 AM 2006  
Blogger ദേവന്‍ said...

ഉള്ള കാശൊക്കെ ഹണിമൂണാര്‍മ്മാദത്തിനു പൊട്ടിച്ചശേഷം രണ്ടും കൂടെ ചട്ടിയും വീശി നടക്കാതിരുന്നാല്‍ മതി പാപ്പാനേ.

വക്കാരി, അതിനി ഞാന്‍ ചേട്ടഭവനില്‍ വിളിക്കുമ്പോ ചോദിക്കാം 10-15 വര്‍ഷം മുന്നേയാണെ ഏടത്യാര്‍ ജപ്പാനില്‍ പഠിച്ചത്‌.

ആ വേര്‍ഷന്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയാ കുട്ട്യേടത്തി.

ഉദയസൂര്യനെ വക്കാരി കാണണമെങ്കില്‍ ഉദയവും അസ്തമയവും സ്വാപ്പ്‌ ചെയ്യാന്‍ പടച്ചമ്പ്രാനോട്‌ പ്രാര്‍ത്ഥിക്കുകയേ വഴിയുള്ളുമേശന്‍ ഗുരുക്കളേ.

Sat May 13, 05:38:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

(ഞാനും കുട്ട്യേടത്തിയും അയല്‍നാട്ടുകാരാണെങ്കിലും ഇങ്ങനെയൊരു പ്രയോഗം ഞാനും കേട്ടിട്ടില്ലാ ട്ടോ. മീനുകളില്‍ കരിമീനിനെ പിടിക്കാന്‍ സുരേഷ് ഗോപിയുടെ ഹോബി ഉപയോഗിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്; സത്യാവസ്ഥ അറിയില്ല)

Sat May 13, 05:46:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

(ഉമേഷ് പറഞ്ഞ ‘പച്ച രശ്മി’യെപ്പറ്റി ഞാന്‍ ഇതിനുമുമ്പ് വായിച്ചിട്ടുള്ളത് ശ്രീമാന്‍ യാക്കൊവ് പെരെല്‍മാന്റെ “ഭൌതികകൌതുകം” എന്ന പുസ്തകത്തിലാണ് (പ്രസാ: പ്രോഗ്രസ്സ്‌ പബ്ലിഷേഴ്സ്‌ മോസ്ക്കോ). ശരിക്കും അങ്ങനെ ഒരു സാധനം ഉണ്ടോ?)

Sat May 13, 07:08:00 AM 2006  
Blogger ഉമേഷ്::Umesh said...

അവിടെത്തന്നെയാണു ഞാനും വായിച്ചിട്ടുള്ളതു്. നേരിട്ടു കണ്ടിട്ടില്ല. അടുത്ത തവണ ബീച്ചില്‍ പോകുമ്പോള്‍ നോക്കണം.

അതൊരു കിണ്ണന്‍ പുസ്തകമായിരുന്നു. രണ്ടു ഭാഗങ്ങളില്‍.

എഴുതിയതു് : യാക്കോവ് പെരെല്‍‌മാന്‍.
ശീര്‍ഷകം (മലയാളം) : ഭൌതികകൌതുകം
(ഇംഗ്ലീഷ്) : Physics for entertainment
(റഷ്യന്‍) : സനീമാടെല്‍‌നാ ഫീസീക്കാ

അങ്ങേരു വേറെയും പല നല്ല പുസ്തകങ്ങളും എഴുതിയിട്ടുണ്ടു്. Algebra can be fun, Mathematics can be fun, Astronomy for entertainment തുടങ്ങി. അങ്ങേര്‍ ജൂള്‍സ് വേര്‍ണിന്റെയും ആര്‍ക്കിമിഡീസിന്റെയും എഛ്. ജി. വെത്സിന്റെയും മറ്റും കൃതികളിലെ അശാസ്ത്രീയതകള്‍ കണ്ടുപിടിക്കുന്നതായിരുന്നു എനിക്കു് ഏറ്റവും ഇഷ്ടം. “മുമ്പോട്ടുള്ള വീഴ്ചകളുടെ ഒരു പരമ്പരയാണു നടത്ത” എന്നതും ഓര്‍ക്കുന്നില്ലേ?

Sat May 13, 07:26:00 AM 2006  
Blogger ഉമേഷ്::Umesh said...

“പച്ച രശ്മി”യെപ്പോലെ തന്നെ പല തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരു കാര്യമാണു് ഉത്സവപ്പറമ്പുകളില്‍ ഒന്നര രൂപയ്ക്കു കിട്ടിയിരുന്ന “ഹിപ്‌നോട്ടിസവും മെസ്‌മറിസവും” എന്ന പുസ്തകത്തില്‍ നിന്നു കിട്ടിയ അറിവുപ്രകാരം ഭിത്തിയില്‍ ഒരു പൊട്ടു തൊട്ടു് അതില്‍ വളരെ നേരം തുറിച്ചുനോക്കി ഹിപ്‌നോട്ടിസം പഠിക്കാന്‍ ശ്രമിച്ചതു്.

Sat May 13, 07:29:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

പെരെല്‍മാന്റെ ഒന്നാം ഭാഗമായിരുന്നു എനിക്കു കൂടുതല്‍ ഇഷ്ടം. “നിലയ്ക്കാത്ത യന്ത്രങ്ങ”ളും, “നടത്ത”യും, “സ്റ്റീരിയോസ്കോപ്പു”മൊക്കെ ഇപ്പൊഴും ഓര്‍മ്മയുണ്ട്.

“ഹിപ്നോടിസം”, കൈനോട്ടം ഇവയെപ്പറ്റി വിവരമില്ല. പണ്ടെന്റെകൂടെ ജോലി ചെയ്തിരുന്ന നീലം ദ്വിവേദി എന്റെ കൈ നോക്കിയിട്ട് “ഒരിക്കലും നിനക്കു നാലുകാശു സമ്പാദ്യമുണ്ടാകില്ല” എന്നു വളരെ കൃത്യമായി പ്രവചിച്ചതുമാത്രം ഓര്‍മ്മയുണ്ട്. :)

Sat May 13, 07:34:00 AM 2006  
Blogger viswaprabha വിശ്വപ്രഭ said...

‘ഭൌതികകൌതുകം’ ശരിക്കും ഒരു പുസ്തകം തന്നെയായിരുന്നു!

എത്രയെത്ര മലയാളിക്കുട്ടികളെയായിരിക്കും അത് ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരുമാക്കി മാറ്റിയിട്ടുണ്ടായിരിക്കുക!

ഒന്നുമില്ലെങ്കില്‍ എന്തിലും ഒരു ശാസ്ത്രയുക്തി കണ്ടെത്താന്‍ ആ പുസ്തകം വായിച്ചവര്‍ക്കൊക്കെ ശീലമായിട്ടുണ്ടാവും!


കുറച്ചുകാലം മുന്‍പു വരെ സ്ഥിരമായി ടീനേജുകുട്ടികള്‍ക്ക് സമ്മാനമായി വാങ്ങിക്കൊടുക്കാറുള്ളത് ആ പുസ്തകത്തിന്റെ രണ്ടു ഭാഗവും കൂടിയ സെറ്റ് ആയിരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഒരു കോപ്പി പോലും കയ്യില്‍ ഇല്ല!നാട്ടിലൊക്കെ ഇപ്പോള്‍ കിട്ടുമോ ആവോ!

Sat May 13, 07:49:00 AM 2006  
Blogger ദേവന്‍ said...

അതില്ല. ഭൌതിക കൌതുകം, ആപേക്ഷിക സിദ്ധാന്തം എന്നാല്‍ എന്ത്‌ ആദികളും റഷ്യന്‍ ഫിക്ഷനും പണ്ടേ പ്രഭാത്‌ ബുക്ക്‌ ഹൌസ്‌ വിട്ടു പോയി.

Sat May 13, 12:55:00 PM 2006  
Blogger myexperimentsandme said...

ഉമേഷ്‌ജിയേ ആ പഞ്ചാംഗത്തിന് നമിച്ചിരിക്കുന്നു. ശരിക്കും ജാപ്പനീസ് സ്റ്റൈലില്‍ രണ്ടുകൈപ്പത്തികളും രണ്ടുകാലിന്റേയും മുട്ടില്‍ വെച്ച് പരമാവധി കുനിഞ്ഞ് ഒരു അരിഗത്തോ. പിന്നെ ഒന്നുകൂടി അരിഗത്തോ. പിന്നെ അവസാനമായി അരിഗത്തോ ഗൊസായിമഷ്ടാ.

എനിക്ക് താങ്കളോട് എന്തെന്നില്ലാത്ത അസൂയ തോന്നുന്നു. ഗോഡ്ഫാദറില്‍ ഇന്നസെന്റ് ജഗദീഷിനോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു:

“നീയൊക്കെ എന്തിനാ‍ാ‍ാ‍ാ‍ാ പഠിക്കുന്നത്?”

Sat May 13, 03:46:00 PM 2006  
Blogger Visala Manaskan said...

അല്ലാ, ബ്ലോഗ് രത്നം കലേഷിനെപ്പറ്റി ഒരു വിവരവുമില്ലല്ലോ!

എന്തായാവോ?

Thu Jun 01, 12:39:00 AM 2006  
Blogger myexperimentsandme said...

ശരിയാണല്ലോ.... വരേണ്ട സമയമായില്ലേ.... അതോ ഫ്ലൈറ്റ് പോയതൊന്നും പുള്ളി അറിഞ്ഞില്ലേ..

കെട്ടിക്കോ മോനേ... കെട്ടടാ മോനേ... കെട്ട് മോനേ എന്നൊക്കെ പറഞ്ഞ് ആ പാവത്തിനെ എല്ലാരും കൂടെ ഓടിച്ച് വിട്ടിട്ട്... ദേ ഇപ്പോ എന്തായീ, എങ്ങിനെയായീ, എവിടെവരെയായീ....... ങൂ..ഹൂം..

കലേഷിന്റെ കടേല്‍ പോയൊന്ന് നോക്കട്ടെ.

Thu Jun 01, 12:42:00 AM 2006  
Blogger Kuttyedathi said...

ശോ, ഞാനുമിതോര്‍ത്തതേയുള്ളൂ. കല്യാണം കഴിഞ്ഞു പത്തിരുപതു ദിവസമേ ലീവുള്ളൂ എന്നെവിടെയോ വായിച്ച പോലെ. ഇതിപ്പോ കൊറേ നാളായല്ലോ. വിരുന്നുണ്ട്‌ അവിടെ തന്നെ കൂടിക്കളഞ്ഞോ കക്ഷി ? റീമ മാങ്ങ ചെത്തിയെന്നും അതുകൊണ്ടിതതന്നേ...എന്നുമുള്ള അതുല്യേച്ചിയുടെ അപ്ഡേറ്റാരുന്നു ലാസ്റ്റ്‌ കിട്ടിയത്‌ :)

Thu Jun 01, 12:45:00 AM 2006  
Blogger aneel kumar said...

ഹും!
അപ്പോഴാ പാവത്തിനെ ഓര്‍മ്മയുണ്ടല്ലേ?
നാളെ വരുന്നുണ്ട്. പേടിക്കണ്ട. സ്വന്തം രാജ്യമായ ഉമ്മകുലുവനിലേയ്ക്കാ.

നാട്ടില്‍ സുഖം ആയിരുന്നു. ഇബ്രു ഫ്ലൈറ്റില്‍ കയറിയിരുന്ന് ഒരു വന്മഴയ്ക്ക് ഓര്‍ഡര്‍ കൊടുത്തന്നുമുതല്‍ കലേഷിന്റെ സുഖം പോയി. ജലതോഴം മുതല്‍ പനിവരെ (ഹണിമൂണിന്റെയല്ല) ആയിട്ട് കഷ്ടത്തില്‍. റീമ നാളെ ഒപ്പം വരുന്നില്ല.
ന.20 മദ്രാസ് മെയിലില്‍ മോകന്‍ലാല്‍ പറയണപോലെ ‘അത് വിസയെക്കെ എടുത്തിറ്റ്’

Thu Jun 01, 12:53:00 AM 2006  
Blogger myexperimentsandme said...

അയ്യോ..ഓര്‍മ്മയുണ്ടോന്നോ... സുരേഷ് ഗോപിയണ്ണന്‍ പിന്നെന്താ നമ്മളോട് പറഞ്ഞിരിക്കുന്നത്.. :)

അപ്പോ റീമ വരുന്നില്ലേ ഇപ്പോ? ഇനിയിപ്പം അളിയന്‍ ട്വിങ്കിളും അളിയന്റളിയന്‍ കലേഷും ഒരുമിച്ചായിരിക്കുമല്ലോ അയവിറക്കല്‍...

അപ്പോള്‍ ഗള്‍ഫ് പാര്‍ട്ടികളുടെ കല്ല്യാണപ്പാര്‍ട്ടി റീമ വന്നിട്ടേ ഉള്ളോ അതോ ബാച്ചിലേഴ്സ് പാര്‍ട്ടിയായിട്ട് റീമ വരുന്നതിനുമുന്‍പു തന്നേ നടത്തുവോ...

മെലിഞ്ഞോ..........?

Thu Jun 01, 01:25:00 AM 2006  
Blogger സു | Su said...

സുഹൃത്തുക്കളേ,
ഭൌതികകൌതുകം- യാക്കൊവ് പെരെല്‍മാന്‍
ഭാഗം -2 ഇവിടെ ഉണ്ട്. അതിന്റെ ഭാഗം ഒന്നും ഉണ്ടാവും. പിന്നെ രണ്ട് ഭാഗവും എന്റെ വീട്ടിലും ഉണ്ടാവും. ( ഉണ്ടാവും ഉണ്ടാവും എന്ന് പറയുന്നത് ഉറപ്പില്ലാഞ്ഞിട്ടല്ല. ഞാന്‍ ഇതൊന്നും നോക്കിയിട്ടില്ല.) ഇവിടെയുള്ള പുസ്തകം പുതിയതുപോലെ ഉണ്ട്. ഭദ്രമായിട്ട് സൂക്ഷിച്ച് വെച്ചിരിക്കുകയല്ലേ ;)

അതുകൊണ്ട്,

വാണം പൊങ്ങുന്നതെന്തുകൊണ്ട്?
കൂന്തല്‍മീന്‍ നീന്തുന്നതെങ്ങിനെ?
തുരങ്കങ്ങള്‍ വെട്ടേണ്ടതെങ്ങിനെ?
തീ കൊണ്ട് എങ്ങനെ തീ കെടുത്താം?
മുയലിന് കോങ്കണ്ണെന്തിന്?
വിളക്കിനു ചിമ്മിനി എന്തിന്?
ഇടിമിന്നലിന്റെ വിലയെത്ര?

തുടങ്ങിയ നിങ്ങളുടെ പല ചോദ്യങ്ങള്‍ക്കും ( പ്ലീസ്.. ഈ ബുക്കില്‍ ഉള്ളത് മാത്രമേ ചോദിക്കാവൂ )
ഉത്തരം ഞാന്‍ നല്‍കുന്നതായിരിക്കും.

Fri Jun 02, 04:21:00 PM 2006  
Blogger myexperimentsandme said...

ഭൌതികകൌതുകത്തിന്റെ ഏതോ ഒരു ഭാഗം വീട്ടിലുമുണ്ട്. അതിലുള്ള ഒരാളുടെ പടത്തില്‍ കുറേ നേരം നോക്കിനിന്നാല്‍ അയാള്‍ നമ്മളെ നോക്കുന്നതുപോലെ തോന്നുന്ന ഭാഗമൊക്കെയുള്ള പടം. സ്കൂളില്‍ പഠിക്കുമ്പോള്‍ വേറൊരു സ്കൂളില്‍ സയന്‍സ് എക്സിബിഷനുപോയപ്പോള്‍ ആ പടം കാണിച്ച് ഒരു ചേച്ചി വളരെ ആത്‌മാര്‍ത്ഥമായി കാര്യങ്ങള്‍ വിശദീകരിച്ചതെല്ലാം തലയാട്ടിക്കേട്ടുകഴിഞ്ഞ് ഇത് ഭൌതികകൌതുകം പുസ്‌തകത്തിലെ അല്ലേ, എന്റെ വീട്ടിലുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ ചേച്ചി എന്നെ നോക്കിയ തുറിച്ച നോട്ടമാണ് എനിക്ക് എന്റെ ജീവിതത്തില്‍ കിട്ടിയ നൂറ്റിമുപ്പതാമത്തെ തുറിച്ചു നോട്ടം.

അപ്പോള്‍ സൂ, ദോ പിടിച്ചോ ചോദ്യങ്ങള്‍- വെള്ളത്തില്‍ കിടക്കുന്ന മീനിനെ പിടിച്ച് കരയിലിട്ടാല്‍ എന്തു പറ്റും?
ദോശ മറിച്ചിടുന്നതെന്തുകൊണ്ട്?
പോസ്റ്റുമാന്‍ എഴുത്ത് വീട്ടില്‍ കൊണ്ടുപോയിക്കൊടുക്കുന്നതെന്തുകൊണ്ട്?
അമിതാബ് ബച്ചന്‍ കുളിക്കുമ്പോള്‍ ഈ കൈ നനയാത്തതെന്തുകൊണ്ട്?

Fri Jun 02, 04:34:00 PM 2006  
Blogger സു | Su said...

ഹിഹിഹി വക്കാരീ,
ഉത്തരം റെഡിയല്ലേ ഇവിടെ.

“അപ്പോള്‍ സൂ, ദോ പിടിച്ചോ ചോദ്യങ്ങള്‍- വെള്ളത്തില്‍ കിടക്കുന്ന മീനിനെ പിടിച്ച് കരയിലിട്ടാല്‍ എന്തു പറ്റും?
ദോശ മറിച്ചിടുന്നതെന്തുകൊണ്ട്?
പോസ്റ്റുമാന്‍ എഴുത്ത് വീട്ടില്‍ കൊണ്ടുപോയിക്കൊടുക്കുന്നതെന്തുകൊണ്ട്?
അമിതാബ് ബച്ചന്‍ കുളിക്കുമ്പോള്‍ ഈ കൈ നനയാത്തതെന്തുകൊണ്ട്? “

ഉത്തരം സു വിന്റെ വക.

1)മീനിനെ കരയില്‍ ഇട്ടാല്‍ ഒന്നുകില്‍ പൂഴിമണല്‍ പറ്റും. അല്ലെങ്കില്‍ മണ്ണു പറ്റും.

2)ദോശയ്ക്ക് തനിയെ മറിഞ്ഞു വീഴാന്‍ പറ്റാത്തതുകൊണ്ട് നമ്മള്‍ ദോശ മറിച്ചിടുന്നു.

3)എഴുത്ത് ഓരോ വീട്ടിലും തനിയെ നടന്ന് കേറിച്ചെല്ലാത്തതുകൊണ്ട് പോസ്റ്റ്മാന്‍ കൊണ്ടുക്കൊടുക്കുന്നു.

4)അമിതാഭ് ബച്ചന്‍ കുളിക്കുമ്പോള്‍ വക്കാരിയുടെ കൈ നനയുമോ? ;)

ബുദ്ധിയില്ലെങ്കിലും വയസ്സ്, വയസ്സ്, അത് ഇവിടെ ആണേ വക്കാരീ ;)

ഇനി അങ്ങോട്ടൊരു ചോദ്യം.
ആ ചേച്ചി തുറിച്ചുനോക്കുന്നതിനു മുന്‍പ് തുറിച്ചുനോക്കിയ 129 പേര്‍ ആരൊക്കെ?

Fri Jun 02, 05:08:00 PM 2006  
Blogger myexperimentsandme said...

ഹ..ഹ.. സൂ, അപ്പോള്‍ കുസൃതിച്ചോദ്യങ്ങള്‍ ചിലവാകില്ല അല്ലേ.. പണ്ട് ഫസ്റ്റ് പ്രീഡിഗ്രിയിലെ പിള്ളാരെ ഇങ്ങിനത്തെ ചോദ്യങ്ങള്‍ ചോദിച്ച്...ശ്ശോ ഈ ചേട്ടന്‍ എന്തൊരു തമാശക്കാരന്‍ എന്നൊക്കെ അവരെക്കൊണ്ട് പറയിച്ച്...... ഹന്തക്കാലം.

എന്നെ തുറിച്ചു നോക്കിയവര്‍.......... ഇവിടെവന്നിട്ടും തുറിച്ചുനോട്ടത്തിന് കുറവൊന്നുമില്ല... ഞാനത്രയ്ക്ക് സ്മാര്‍ട്ടൊന്നുമല്ല, എന്നിട്ടും.....

Fri Jun 02, 08:17:00 PM 2006  
Blogger പാപ്പാന്‍‌/mahout said...

സൂ, ചോദ്യങ്ങള്‍:
- “ചൈക്ക”യില്‍ എത്രപേര്‍ക്കിരിക്കാം?
- ഭാരം കുറയ്ക്കാനുള്ള മരുന്നുകഴിച്ചു പൊങ്ങിപ്പോയതാര്?

ബാക്കി ചോദ്യങ്ങള്‍ പിന്നെ.

Sat Jun 03, 03:46:00 AM 2006  
Blogger സു | Su said...

ഓയ്യേ പാപ്പൂ യേ ചൈക്കാ കീ ഹോ‌ന്തീ?

ഉം...

പെട്ടുപോയില്ലേ?

1)ചൈക്ക ഒരു കാര്‍ ആ ;) പൈസയുണ്ടെങ്കില്‍ എത്ര ആള്‍ക്കും ഇരിക്കാം.
അതിന്റെ തന്നെ രണ്ടാം ഉത്തരം.

ചൈക്ക എന്നു വെച്ചാല്‍ ഗ്രൈന്‍ഡര്‍ ആണ് (ചക്ക്). അതില്‍ ഞങ്ങളൊന്നും ഇരിക്കില്ല. പക്ഷെ പാപ്പാന് വേണെങ്കില്‍ കയറിക്കോ. വക്കാരീനേം കൂട്ടണേ;)

2)ഭാരം കുറയാന്‍ ഉള്ള മരുന്നു കഴിച്ചാല്‍ പൊങ്ങിപ്പോകുന്നത് ബലൂണ്‍ ആണ്.

അതിന്റെ രണ്ടാം ഉത്തരം.

മനുഷ്യന്മാര്‍ ഭാരം കുറയാനുള്ള മരുന്ന് കഴിച്ചാല്‍ ഡോക്ടര്‍മാരുടെ ബാങ്ക് ബാലന്‍സ് പൊങ്ങിപ്പോകും. തത്ഫലമായി അവരും ;)

വിജ്ഞാനപ്രദമായ ഇത്തരം ചോദ്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ;)

Sat Jun 03, 12:39:00 PM 2006  
Blogger പാപ്പാന്‍‌/mahout said...

ബലേ ഭേഷ്. മിടുമിടുക്കി. 100ല്‍ 150 മാര്‍ക്ക് :) ചോദ്യം മുട്ടിപ്പോയ ഞാനിതാ ഒരു ചോദ്യചിഹ്നമായി ഇവിടെ നില്‍ക്കുന്നു...

Sat Jun 03, 12:54:00 PM 2006  
Blogger ബിന്ദു said...

ഓയ്യേ പാപ്പൂ യേ ചൈക്കാ കീ ഹോ‌ന്തീ?
സൂ, ആ പറഞ്ഞതെന്താ???

Sat Jun 03, 01:10:00 PM 2006  
Blogger സു | Su said...

ബിന്ദൂ :) അത് ഞാന്‍ കോഡ് ഭാഷ പറഞ്ഞതല്ലേ ;)

അത് എനിക്കറിയാവുന്ന പഞ്ചാബിയാ :(

Sat Jun 03, 01:17:00 PM 2006  
Blogger പാപ്പാന്‍‌/mahout said...

പഞ്ചാബിയായിരുന്നോ :O സു എന്നെ എന്തൊക്കെയോ റഷ്യന്‍ തെറികള്‍ വിളിച്ചതാണെന്നു കരുതി ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു :)

Sat Jun 03, 01:20:00 PM 2006  
Blogger ബിന്ദു said...

ഞാന്‍ കരുതി അതു പഞ്ചാബിയാണെന്നു ;)

Sat Jun 03, 01:26:00 PM 2006  
Blogger myexperimentsandme said...

അങ്ങിനെയാണേല്‍ ഇനി മൂന്നു സ്റ്റെപ്പു കൊണ്ട് ആനയെ ഫ്രിഡ്‌ജിനകത്തു കയറ്റുന്നതും നാലു സ്റ്റെപ്പുകൊണ്ട് ജിറാഫിനെ ഫ്രിഡ്‌ജിനകത്തു കയറ്റുന്നതും പിന്നെ അതുപോലത്തെ കുറേ ചോദ്യങ്ങള്‍ക്കു ശേഷം കാട്ടിലെ അഖിലകാട് മൃഗസമ്മേളനത്തിന് എല്ലാ മൃഗങ്ങളും വന്നു, പക്ഷേ ജിറാഫ് മാത്രം വന്നില്ല തുടങ്ങിയ ചോദ്യങ്ങളും...

..ചോദിക്കേണ്ടാ അല്ലേ. നിലവാരം കൂട്ടണം. നോക്കട്ടെ !

Sat Jun 03, 01:27:00 PM 2006  
Blogger സു | Su said...

അപ്പോ വക്കാരിയെ അമ്പതാം മല കയറ്റാന്‍ ആണോ ഭാവം.

വക്കാരി ചിരിച്ചുകൊണ്ട് ജാപ്പനീസില്‍ തെറി വിളിക്കുന്നതിനു മുന്‍പ് സ്ഥലം വിടാം .

വണ്‍...
ടു...
ത്രീ...

ഓടിക്കോ...

Sat Jun 03, 01:28:00 PM 2006  
Blogger ഉമേഷ്::Umesh said...

പാപ്പാ‍നേ,

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചു തൂക്കം കുറയ്ക്കാനുള്ള മരുന്നു കഴിച്ചവന്റെ പേരു് പൊക്രാഫ്റ്റ് എന്നോ മറ്റോ അല്ലേ? അവസാനം എന്‍സൈക്ലോപീഡിയയുടെ രണ്ടു വാല്യം പിടിച്ചു താഴെ വന്ന ആള്‍.

പെരെല്‍മാന്റെ ഭൌതികകൌതുകത്തില്‍ നിന്നാണു് ഇതും സൂ. പെരെല്‍മാന്‍ ഇതിലും തെറ്റു കണ്ടുപിടിച്ചു. അയാളുടെ വസ്തങ്ങളുടെ ഭാരം മതി അയാളെ താഴെ നിര്‍ത്താന്‍ എന്നു പെരെല്‍മാന്‍ തെളിയിച്ചു.

ഒറിജിനല്‍ കഥ ആരുടേതാ? എഛ്. ജി. വെത്സ്?

Sat Jun 03, 03:15:00 PM 2006  
Blogger ദേവന്‍ said...

യാക്കോബ്‌ പരല്‍മീന്റെ പുസ്തകത്തില്‍ അല്ല്യോ ഇന്‍വിസിബിള്‍ മാന്‍ അണ്ണനു കണ്ണു കാണില്ലാ എന്നതു ശ്രദ്ധിക്കാന്‍ പറഞ്ഞത്‌?

Sat Jun 03, 03:31:00 PM 2006  
Blogger ഉമേഷ്::Umesh said...

തന്നെ തന്നെ. ആ ഒരു കാര്യം മതി പരല്‍മീന്‍ ഒരു ജീനിയസാണെന്നു മനസ്സിലാക്കാന്‍.

Sat Jun 03, 03:35:00 PM 2006  
Blogger Kalesh Kumar said...

പ്രിയ വക്കാരിഗുരോ,
എനിക്കും റീമയ്ക്കും ചട്ടിയടക്കം ഈ പൂക്കള്‍ തന്ന വിവരം സത്യമായും ഞാനറിഞ്ഞത് ദാ ഇപ്പഴാ!
നന്ദി!നന്ദി!നന്ദി!

Sat Jun 17, 10:10:00 PM 2006  
Blogger myexperimentsandme said...

ഹെന്റെ കലുമാഷേ, ഇപ്പോഴെങ്കിലും കണ്ടല്ലോ.. ഞാനീ ചട്ടീം പൊക്കിപ്പിടിച്ച് നിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു.. തലേ വെച്ചാല്‍ പേനരിക്കുമോ, നിലത്തുവെച്ചാല്‍ ഉറുമ്പരിക്കുമോ എന്നൊക്കെ വിചാരിച്ച് കുറുമന്‍ ഗോവയില്‍‌ക്കൂടി പന്നിക്കൂട്ടില്‍ പോകാന്‍ മുട്ടി നടന്ന പോസില്‍ ഇങ്ങിനെ രണ്ടും കൈയ്യും കൊണ്ട് ദേഹത്തുമുട്ടാതെ താങ്ങിപ്പിടിച്ച് നില്‍‌ക്കുവല്ലായിരുന്നോ...

അപ്പം ഇനി വീശിയങ്ങ് കൊട്...

Sat Jun 17, 11:05:00 PM 2006  
Blogger Kalesh Kumar said...

ഞാനിതാ വാങ്ങി!
നന്ദി! നന്ദി!!!

Sun Jun 18, 06:04:00 PM 2006  
Blogger Adithyan said...

കലേഷേ, വാങ്ങാനല്ലെ പറഞ്ഞെ, കൊടുക്കാനാ... കൊള്ളാല്ലോ വീഡീയോണ്‍... റീമചേച്ചിയ്ക്കു കൊടുക്കാന്‍ തന്ന സാധനം വാങ്ങി പോക്കറ്റില്‍ വെയ്ക്കുന്നോ?

Sun Jun 18, 11:53:00 PM 2006  
Blogger yanmaneee said...

cheapjordans
michael kors outlet
adidas nmd r1
curry 6
lebron james shoes
authentic jordans
yeezy wave runner 700
golden goose
nike air max 270
timberland outlet

Wed Jun 12, 01:55:00 PM 2019  

Post a Comment

<< Home