Wednesday, May 31, 2006

പിന്നേം മുളഗപ്പാ



സമര്‍പ്പണം, നേരത്തത്തെ മുളകപ്പാ പടം കണ്ട് എരിവു മൂത്ത് അതിന്റെ കൂടെ ഉണ്ടമുളകും ചുമന്ന മുളകും പച്ചമുളകും കാന്താരീം എല്ലാം വെക്കാന്‍ പറഞ്ഞ നമ്മുടെ കുറുമന്.

അപ്പോ കുറുമോ........ ഒരു മുളകിന് 198 യെന്‍. അപ്പോള്‍ രണ്ട് മുളകിന് 198 ഇന്റു 2 സമം (എണ്‍ രണ്ട് പതിന്നാറിന്നാറ്, ശിഷ്ടം ഒന്ന്; ഒമ്പൈറ്റ് രണ്ട് പതിനെട്ട് അധികം ഒന്ന് സമം പത്തൊമ്പതിനൊമ്പത്, ശിഷ്ടം ഒന്ന്; രണ്ടൊന്ന് രണ്ടും ഒന്നും മൂന്ന്. അപ്പം മുന്നൂറ്റിത്തൊണ്ണൂറ്റാറ് യെന്ന് കൌണ്ടറിലടച്ച് രശീതി വാങ്ങിച്ച് മുളകും കൊണ്ടു പൊയ്ക്കോ കേട്ടോ. ദോ താഴെയിരിക്കുന്ന രണ്ടുമൂന്ന് പച്ചമുളക് ഫ്രീ.

20 Comments:

Blogger Kuttyedathi said...

ആവൂ, ഞാന്‍ വിചാരിച്ചു, ആ ശ്രീജിത്ത്‌ പറഞ്ഞതില്‍ പിന്നെ വക്കാരി ഇനി സീരിയസ്‌ കാര്യങ്ങള്‍ മാത്രേ മിണ്ടുള്ളൂ, പൊട്ടത്തരങ്ങള്‍ വിളിച്ചു കൂവുന്ന എന്നോടൊന്നും മിണ്ടൂല്ലാരിക്കുമെന്ന്. ആ കണക്കു കൂട്ടിയേക്കുന്ന കണ്ടപ്പോ സന്തോഷായി. എന്തായാലും വക്കാരിയെ കൈവിട്ടു പോയിട്ടില്ലല്ലോ..

മഞ്ഞ മുളകിനെന്താ ഒരു നാണം ? ചുമപ്പനെ കണ്ടപ്പോ, തല ഒക്കെ കുനിച്ചിരിക്കുന്നു.

Wed May 31, 11:51:00 PM 2006  
Blogger myexperimentsandme said...

കുട്ട്യേടത്ത്യേ... സീരിയസ്സോ.... ഞാനോ... ഹേയ്.... ദേ ഞാനിത്തിരി മുന്‍പ് ഹന്നമോളുമായിട്ട് വര്‍ത്താനം പറഞ്ഞിട്ടിങ്ങ് വന്നതേ ഉള്ളൂ...ജസ്റ്റൊരു ആറേഴ് മണിക്കൂറേ ആയുള്ളൂ

അതിപ്പം ചുമപ്പന്‍ ഇങ്ങിനെ... പബ്ലിക്കായി ...മഞ്ഞമോളുടെ തോളത്തൊക്കെ കൈയിട്ട്..ഇങ്ങിനെ.... മഞ്ഞമോള്‍ക്ക് പിന്നെ നാണം വരൂല്ലേ....ദേ ചേനേം വരയ്ക്കുന്നു.

Thu Jun 01, 12:00:00 AM 2006  
Blogger ദേവന്‍ said...

ഈ മുളഗ്‌ എന്ന അളഗ്‌ അല്ലേ വക്കാരിയപ്പാ

Thu Jun 01, 12:03:00 AM 2006  
Blogger myexperimentsandme said...

തന്നെ തന്നെ ദേവേട്ടാ..... നല്ല അളഗാന മുളഗ്. ലെവനെ ഒന്ന് ലംബമായി നിര്‍ത്താന്‍ പെട്ട പാട്.. അവസാനം മഞ്ഞമോളുടെ ദേഹത്ത് ചാരിനിര്‍ത്തേണ്ടി വന്നു. മഞ്ഞമോള്‍ക്കാണേല്‍ പെരുത്ത് നാണോം...

Thu Jun 01, 12:06:00 AM 2006  
Blogger ബിന്ദു said...

അയ്യോ.. പറഞ്ഞതു പോലെ ശരിയാണല്ലൊ, മഞ്ഞമോള്‍ക്കാണോ, ചുവമ്പനാണോ നാണം കൂടുതല്‍ എന്നൊരു വക്കാരി ശങ്ക.

Thu Jun 01, 12:13:00 AM 2006  
Blogger myexperimentsandme said...

നമ്മുടെ പാര്‍ട്ടി കയറിയതിന്റെ സന്തോഷത്തില്‍ ചുവന്നമോന്‍ കൈയ്യും കെട്ടി കാലുരണ്ടും ക്രോസ്സായിവെച്ച് മഞ്ഞമോളുടെ ദേഹത്ത് ചാരിയിങ്ങിനെ കൂളായിട്ട് നില്‍ക്കുവല്ലിയോ ബിന്ദൂ....

Thu Jun 01, 12:28:00 AM 2006  
Blogger Visala Manaskan said...

വക്കാരി, ഗുമ്മന്‍ പടമപ്പോ..!

പണ്ട് തൃശ്ശൂര്‍ പൂരം എക്സിബിഷനാണ് ഇമ്മാതിരി മൊളകിനെ ഞാന്‍ ആദ്യം കണ്ടുമുട്ടുന്നത്. അന്ന് കൂടെ യുണ്ടായിരുന്ന ചേട്ടന്‍ പറഞ്ഞതേയ്,

ലോകത്തിലേക്ക് വച്ച് ഏറ്റവും എരുവുള്ള മുളക് ആണിതെന്നും, ഒരു കാന്താരി മുളകിന്റെ (പ്രാന്തന്‍ മുളക്) ആയിരം ഇരട്ടിയോളമെങ്കിലും എരുവുണ്ടാകുമെന്നും ഒരിക്കല്‍ ഇത് തിന്നിട്ട് ഒരു ആനക്ക് മദമിളകി മൂന്നുപാപ്പാന്മാരേയും ഓടിച്ചിട്ട് കുത്തിക്കൊന്നു എന്നൊക്കെയാണ്.

ഗഡി പറഞ്ഞതും വിശ്വസിച്ച് നമ്മളും ഇങ്ങനന്നെ കുറേ പേരൊടൊക്കെ പറഞ്ഞിട്ടുണ്ട്..! :(

Thu Jun 01, 12:33:00 AM 2006  
Blogger myexperimentsandme said...

വിശാലോ, വെറുതെയല്ല രണ്ടുമൂന്നുദിവസമായി എനിക്കും എന്തോ ഒക്കെ ഇളകിയതുപോലെ...... മോരുകറിക്കകത്ത് ലെവനേയും കണ്ടിച്ചിട്ടായിരുന്നു, ചുമ്മാ കിടക്കട്ടെന്നും പറഞ്ഞ്...... പിന്നെന്തോ ഇളക്കമാണ് മുന്നിലും പിന്നിലും മോളിലും താഴേം.. :)

വലിയ സ്റ്റൈലൊക്കെയാ......പക്ഷേ ആളു വെറും പാവം. ഒരു പ്രശ്നോമുണ്ടാക്കില്ല..

Thu Jun 01, 12:40:00 AM 2006  
Blogger Cibu C J (സിബു) said...

ഇതെന്താ എല്ലാവരും ബ്ലോഗറിലല്ലാതെ ഫോട്ടോ ഹോസ്റ്റ്‌ ചെയ്യുന്നത്‌? എല്ലാത്തിലും ആര്‍ട്ടിഫാക്റ്റ്സ്‌ :( ഗള്‍ഫുകാര്‍ക്ക്‌ ബ്ലോഗറിലെ ഫോട്ടോകള്‍ കാണാന്‍ പറ്റാത്തതുകൊണ്ടാണോ?

Thu Jun 01, 01:08:00 AM 2006  
Blogger myexperimentsandme said...

ഗള്‍ഫുകാര്‍ക്ക് മാത്രമല്ല സിബൂ, കുട്ട്യേടത്തി എറ്റ്.ആള്‍ ഉം പറഞ്ഞു, ബ്ലോഗറില്‍ ഹോസ്റ്റ് ചെയ്താല്‍ അവര്‍ക്കൊന്നും കാണാന്‍ പറ്റുന്നില്ലാ എന്ന്...

Thu Jun 01, 01:20:00 AM 2006  
Blogger അരവിന്ദ് :: aravind said...

വക്കാരി സീരിയസ്സായീന്ന് വിചാരിച്ച് ഞാനും സങ്കടപ്പെട്ടിരിക്യാരുന്നു...:-)
നല്ല പടം.

ഇവിടേം കിട്ടും നാട്ടിലെ കരണം‌പൊട്ടി സൈസ് ഒരു സാധനം.

തിന്നാല്‍ ആന വരെ കരഞ്ഞ്കൊണ്ട് നിലത്ത് കിടന്ന് ഉരുളും പോലും.

ഒരു പാര്‍ട്ടിക്ക് പോയപ്പോ ഏതോ ഒരുത്തന്‍ ഏതോ കറിയില്‍ കിടന്ന ഇത് കടിച്ചേ എന്നും പറഞ്ഞ് ഭയങ്കര ഷോ.
ചാടുന്നു, ഓടുന്നു, വെള്ളം കുടിക്കുന്നു, അലറുന്നു, ശൂ ശൂ ന്ന് എരിവ് വലിച്ചു വിടുന്നു, ബലൂണ്‍ ഊതണ പോലെ.

ഓ പിന്നേ! ഇവന്‍ വെറുതെ ആള്‍ക്കാരുടെ മുന്നില്‍ ഷോ കാണിക്കാന്‍...ഞാനിപ്പം പൊളിക്കാമെടാ നിന്റെ അഭിനയം എന്ന് വിചാരിച്ച് അവന്‍ കടിച്ച കഷ്ണത്തിന്റെ ബാക്കി ഞാനെടുത്ത് വായിലിട്ടു.

പിന്നവിടെ നടന്ന എന്റെ പെര്‍ഫോര്‍മന്‍സ് കണ്ട്, ആദ്യം കരഞ്ഞവന്‍ ഇത്രക്ക് എരിയോ , ക്ക് ഇത്രേം തോന്നിയില്ലല്ലോ..ന്ന് വിചാരിച്ച് എരു വലിക്കാന്‍ മറന്ന് നിന്നത്രേ.

ശൂ ശൂ.

Thu Jun 01, 01:37:00 AM 2006  
Blogger കുറുമാന്‍ said...

എന്റെ വക്കാര്യേ.......നന്ദീണ്ട്ട്ടാ, എനിക്കീ മുളകു സമര്‍പ്പിച്ചതിന്........നല്ല കളര്‍ കോമ്പിനേഷന്‍.........

കാപ്സികം ഞാന്‍ കഴിച്ചു, തൊട്ടുപിന്നാലേയായി താഴെ കിടന്നിരുന്ന പച്ചമുളകും കഴിച്ചു (വെറുതെ കിട്ടിയാല്‍ ഓയല്‍മെന്റും തിന്നുന്നവനാ ഞാന്‍)....ഇനിയിപ്പോ,അവി മോള്‍ക്ക് കൊടുത്ത ഒരു ജെര്‍ബറിന്റെ കുപ്പിയില്‍, തേനും,റിഷിമോള്‍ വരക്കാനുപയോഗിക്കുന്ന പോയിന്റ് സീറോവിന്റെ ബ്രഷും എടുത്ത് ടോയിലറ്റില്‍ വച്ചു.......ഉപയോഗം നാളെ രാവിലെ.......

പല്ലു തേക്കുക, ബ്രഷ് വെക്കുക, അടുത്ത ബ്രഷ് എടുക്കുക..........മുക്കുക, കരയുക, തേന്‍ പുരട്ടുക, .............

Thu Jun 01, 04:52:00 AM 2006  
Blogger പാപ്പാന്‍‌/mahout said...

കുറുമാനേ, ഇതെന്താ എരിവിന്റെ ധര്‍മ്മപുരാണമോ?

Thu Jun 01, 09:31:00 AM 2006  
Blogger സ്നേഹിതന്‍ said...

മുമ്പുള്ള പോസ്റ്റിലെ ഒരു 'ഒണക്ക' മുളകിനെ കരിംകുരങ്ങു രസായനം കൊടുത്ത് ഒന്നു കൊഴുപ്പിച്ചു അല്ലെ. പച്ചയ്ക്ക് രസായനം ഫലിച്ചില്ല എന്ന് തോന്നുന്നു. 'മഞ്ഞ' മറ്റൊരു 'ഒണക്ക'യ്ക്ക് രസായനം കൊണ്ട് അലര്‍ജിയായതാണൊ :)

Thu Jun 01, 01:06:00 PM 2006  
Anonymous Anonymous said...

വക്കാരി, മുളകിനെ ഞങ്ങള്‍ പറങ്കി എന്നാ പറയുക (പച്ച പറങ്കി,കപ്പ പറങ്കി ) ഒരു വിള കഴിഞ്ഞാല്‍ ഞങ്ങള്‍ കണ്ടം നിറയെ പച്ച പറങ്കി കൃഷി നടത്തും.

ഫോട്ടോ നന്നായിട്ടുണ്ട്‌. ലയിറ്റിംഗിനെ കുറിച്ചറിയണമെങ്കില്‍ ഹര്‍ ഹൈനസ്‌ രേഷ്മ ടീച്ചറുടെ "ചട്‌നി ബ്ലോഗിലെ" ഫോട്ടോകള്‍ നോക്കുക)

Thu Jun 01, 01:52:00 PM 2006  
Blogger Unknown said...

വക്കാരീ, പടങ്ങളെല്ലാം കൊള്ളാം, എന്നാലും വക്കാരീടെ എഴുത്തല്ലേ കൂടുതല്‍ നല്ലത്‌ എന്ന് വര്‍ണ്യത്തിലാശങ്ക. എഴുതാനുള്ള മടിയാണെങ്കില്‍ record ചെയ്യൂ. (വേണമെങ്കില്‍ ഞാന്‍ ടൈപ്പ്‌ ചെയ്തു തരാം)

Thu Jun 01, 08:15:00 PM 2006  
Blogger myexperimentsandme said...

കുറുമോ, ഒരു ഫയറെഞ്ചിനും കൂടി ഇടപാടാക്കിയേക്കണേ........ പൊഹയൊത്തിരി വരുമേ...... അല്ലാ യെന്നിന്റെ കാര്യമൊന്നും പറഞ്ഞില്ലാ :)

പാപ്പാനേ, എന്നാ പേപ്പാറേന്ന് വന്നേ? കൊലക്കൊല്ലി സ്മാര്‍ട്ടായിരിക്കണോ?

സ്നേഹിതന്നേ... കണ്ടോ ഇതിനെയാണ് ഭാവന ഭാവന, കാവ്യാ മാധവന്‍ മീരാ ജാസ്മിന്‍ എന്നു പറയുന്നത്. ഞാന്‍ ചുമ്മാ രണ്ട് മുളകിട്ടു. സ്നേഹിതന്‍ അതിലും ഭാവന കണ്ടു. വെറുതെയല്ല എല്ലാവരും കവികളാകാത്തത്.

തുളസീ.. നന്ദി. ലൈറ്റിംഗിന്റെ ടെക്‍നോളജി സമയം പോലെ പറഞ്ഞുതരുമോ? ചുവപ്പന് വെളിച്ചം കുറഞ്ഞതോ അതോ മൊത്തത്തില്‍ ഇരുണ്ടിരിക്കുന്നതോ അങ്ങിനെവല്ലതുമാണോ?

കുഞ്ഞന്‍സേ.. ഞങ്ങള്‍ അത്യപൂര്‍വ്വമായി ബ്ലോഗുലോകത്ത് കണ്ടുവരുന്ന ഉറവ വറ്റിയ ജീവികളാണ്. യുണൈറ്റഡ് നേഷന്‍സിന്റെ യു,എന്‍.യു.വി.എ.ജീ (ഉറവവറ്റിയയപൂര്‍വ്വജീവികള്‍)പ്രോഗ്രാം പ്രകാരം ഞങ്ങളെ ഇങ്ങിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് ക്യാഷായോ കാശായോ തുട്ടായോ ചില്ലറയായോ... എന്തു പറയാനാ..... മടി എഴുതാന്‍ ഒട്ടുമേ ഇല്ല... പക്ഷേ വറ്റി.....ന്നൂതന്നെയാ തോന്നുന്നേ

Fri Jun 02, 12:32:00 AM 2006  
Blogger Unknown said...

നൈസ് മുളഹപ്പാ അഥവാ നൈസ് ഫോട്ടമപ്പാ!!

Sat Jun 03, 10:45:00 AM 2006  
Blogger yanmaneee said...

air max 270
kd 11 shoes
outlet golden goose
yeezy shoes
nike huarache
jordan retro
nike air max 2019
nike air max 270
nike react flyknit
supreme new york

Wed Jun 12, 12:38:00 PM 2019  
Blogger jasonbob said...

pandora
birkin bag
lebron james shoes
jordans shoes
nike lebron shoes
pandora jewelry
kobe 9
paul george shoes
steph curry shoes
jordan shoes

Mon Dec 07, 05:27:00 PM 2020  

Post a Comment

<< Home