Thursday, June 29, 2006
Tuesday, June 27, 2006
Wednesday, June 21, 2006
Tuesday, June 20, 2006
മേഘങ്ങളപ്പാ

ഏവൂരാന്റെ പോസ്റ്റിന് കണ്ണൂസിന്റെ കമന്റ്:
“ആകാശത്തിന്റെ നിറം നീല എന്ന് പഠിപ്പിച്ച അധ്യാപകനോട്, കുട്ടിയായിരുന്ന സ്വാമി വിവേകാനന്ദന് വിയോജിച്ചുവത്രേ. അദ്ദേഹം പറഞ്ഞു, ആകാശത്തിന്റേയും, കടലിന്റേയും, കൃഷ്ണന്റേയും നിറം നീലയല്ല, അതിന് അനന്തത എന്നാണ് പറയുക എന്ന്.
നിറങ്ങള്‍, ചിലപ്പോഴെങ്കിലും അവയുടെ പേരല്ല, ഒരു പ്രഭാവമാണ് മനസ്സില്‍ കൊണ്ടു വരുക എന്ന ഏവൂരാന്റെ നിരീക്ഷണം എത്ര ശരി!!”
ഏവൂരാന്റെ പോസ്റ്റിനും കണ്ണൂസിന്റെ കമന്റിനും പകരം വെയ്ക്കാന്‍ എനിക്കിതുമാത്രം.
പക്ഷേ സമര്‍പ്പണം, ഈ തിരക്കിനിടയ്ക്കും പോസ്റ്റാന്‍ സമയം കണ്ടെത്തുന്ന വര്ണ്ണമേഘങ്ങള്ക്ക്; കാരണം, ഇത് പോസ്റ്റല്ലല്ലോ, മേഘമല്ലേ, കമന്റല്ലല്ലോ ക്ലൌഡല്ലേ!
Monday, June 12, 2006
സമ്മാനമപ്പാ
വിക്കി ക്വിസ്സ് നാലാം മത്സരത്തില്‍ സമ്മാനം മുഴുവന്‍ കിട്ടിയ ഉമേഷ്ജി, ജേക്കബ്, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ക്കും കപ്പിനും ലിപ്പിനുമിടയ്ക്ക് നഷ്ടപ്പെട്ടില്ല എന്നോര്ത്തിരുന്ന് നഷ്ടപ്പെട്ടുപോയ മുരാരിക്കും അഭിനന്ദനത്തിന്റെ ഒരൊറ്റ പൂവ് ദാ ഇവിടെ. നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ നാലിലും കുത്തിയിരുന്ന് പൂരിപ്പിച്ച് ഒന്നാം സമ്മാനമടിച്ച ഉമേഷ്ജിക്ക് രണ്ടിതള്‍ കൂടുതല്‍ കൊടുക്കാം. പങ്കെടുത്ത ബാക്കിയെല്ലാവര്‍ക്കും തണ്ടും ഇലയും. മുള്ളുകൊള്ളരുത്.

പൂ കൊണ്ടുപോകുന്നവരെല്ലാം കടയുടമ ഹെഡ്മാഷ് മന്‍ജിത്തിനെ ഒന്ന് കാണിച്ചിട്ടേ കൊണ്ടുപോകാവൂ. അദ്ദേഹത്തിന്റെ മുന്പില് മുട്ടോളം കുനിഞ്ഞ് വണങ്ങി ദോമോ അരിഗത്തോ ഗൊസായിമഷ്ടാ എന്നും ഒസ്കര സാമാ ദെഷ്ടാ എന്നും നാലുപ്രാവശ്യം പറയുകയും വേണം. ഹെഡ്മാഷ് പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. കേട്ടോണ്ടു നിന്നാല്‍ മതി.

Saturday, June 10, 2006
കുട്ട്യേടത്തിക്കും പിന്നെ എല്ലാവര്ക്കും
ജൂണ്‍ മൂന്ന്, ശനിയാഴ്ച, കുട്ട്യേടത്തി....
“ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്....”
ജൂണ്‍ അഞ്ച്, തിങ്കളാഴ്ച, ഞാന്‍ കൂകിപ്പായുന്ന പോസ്റ്റിട്ടു.......
ജൂണ്‍ ഒമ്പത് വെള്ളിയാഴ്ച, സീയെസ്സ് ഓര്‍മ്മിപ്പിച്ചു (ഒരു ജെന്റില്‍ റിമൈന്‍ഡര്‍).....
"ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്.. "വക്കാരി വാക്കു പാലിച്ചു. ഇനി 32 എന്നു പറഞ്ഞു തുടങ്ങിക്കോളൂ....”
പിന്നെല്ലാം ചരിത്രം.....
പറഞ്ഞ വാക്കു പാലിക്കാന്‍ കുട്ട്യേടത്തി കാണിച്ച ആത്മാര്‍ത്ഥതയും അതിന് മറ്റുള്ളവര്‍ കൊടുത്ത അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും താത്പര്യവും............ ഇതൊക്കെ വേറേ എവിടെ കിട്ടും. ഞാന്‍ ദേ ഘഡ്ക്കട കണ്ഠനായി... എന്നാലും കണ്ഠത്തിനല്ലേ, ടൈപ്പ് ചെയ്യാമല്ലോ....
സംഗതി എഴുപത്തൊന്നായപ്പോള് പോയിക്കിടന്നതാണ്. രാവിലെ പതിനൊന്നുമണിക്കെഴുന്നേറ്റ് നോക്കിയപ്പോള്‍ സംഗതി നൂറ്റിനാല്പത്. “ബ്ധൂം” ന്നും പറഞ്ഞ് പിന്നെയും വീണു കിടക്കിയിലേക്ക്. പെട്ടെന്നെഴുന്നേറ്റു. കൈമറയും തൂക്കി ഓടി ജിന്ഡായീ ബൊട്ടാണിക്കല്‍ പാര്‍ക്കിലേക്ക്. അഞ്ഞൂറെന്നു കൊടുത്ത് അകത്തു കയറി. കണ്ട പൂക്കളിലെല്ലാം ആഞ്ഞു ക്ലിക്കി. പിന്നെയും ക്ലിക്കി....
കുട്ട്യേടത്തിക്കും എന്റെ കുടിയില്‍ സൊറ പറഞ്ഞിരുന്ന എല്ലാവര്ക്കും ഇതൊക്കെ കണ്ടാസ്വദിച്ച ബാക്കിയുള്ളവര്‍ക്കും തരാന്‍ ഇതൊന്നും ഒന്നുമാകില്ലന്നറിയാം. എന്നാലും പിടിക്കൂന്ന്...

ഇന്നാ ദേ ഒന്നൂടെ പിടിക്കൂന്ന്

ഒരെണ്ണം കൂടെ പിടിക്കുവോ?

എനിക്ക് നന്ദിയുടെ നറുമലരുകള്‍ എത്രയര്പ്പിച്ചിട്ടും അങ്ങ് മതിയാകുന്നില്ല

ഒന്ന് നിര്‍ത്തഡേ......... ഓ