മേഘങ്ങളപ്പാ
ഏവൂരാന്റെ പോസ്റ്റിന് കണ്ണൂസിന്റെ കമന്റ്:
“ആകാശത്തിന്റെ നിറം നീല എന്ന് പഠിപ്പിച്ച അധ്യാപകനോട്, കുട്ടിയായിരുന്ന സ്വാമി വിവേകാനന്ദന്‍ വിയോജിച്ചുവത്രേ. അദ്ദേഹം പറഞ്ഞു, ആകാശത്തിന്റേയും, കടലിന്റേയും, കൃഷ്ണന്റേയും നിറം നീലയല്ല, അതിന് അനന്തത എന്നാണ് പറയുക എന്ന്.
നിറങ്ങള്‍, ചിലപ്പോഴെങ്കിലും അവയുടെ പേരല്ല, ഒരു പ്രഭാവമാണ് മനസ്സില്‍ കൊണ്ടു വരുക എന്ന ഏവൂരാന്റെ നിരീക്ഷണം എത്ര ശരി!!”
ഏവൂരാന്റെ പോസ്റ്റിനും കണ്ണൂസിന്റെ കമന്റിനും പകരം വെയ്ക്കാന്‍ എനിക്കിതുമാത്രം.
പക്ഷേ സമര്‍പ്പണം, ഈ തിരക്കിനിടയ്ക്കും പോസ്റ്റാന്‍ സമയം കണ്ടെത്തുന്ന വര്‍ണ്ണമേഘങ്ങള്‍ക്ക്; കാരണം, ഇത് പോസ്റ്റല്ലല്ലോ, മേഘമല്ലേ, കമന്റല്ലല്ലോ ക്ലൌഡല്ലേ!
9 Comments:
കാര്‍മേഘ വക്കാരി മാറില്‍,
ജപ്പാനി ഗോപികമാര്‍.......ജപ്പാനി ഗോപികമാര്‍
സുഷി തിന്ന വക്കാര്യല്ലെ
സാഷ്മി തിന്ന വക്കാര്യല്ലെ
ഈ പടോം നന്നായിട്ടോ...
ഇനീം ഇനീം പിടിക്കണട്ടോ :)
എത്ര തിരക്കിയാലും വക്കാരിയുടെ വരികള്‍ കാണാതിരിക്കില്ല.
ഇഷ്ടമാണിഷ്ടാ.. ങ്ങടെ എഴുത്ത്..!
ഗവേഷണം എന്നും പറഞ്ഞ് മാനത്ത് നോക്കി നടക്കാല്ലേ?
മേഖങ്ങളെ ആദ്യം അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ചെടുത്ത സ്രാവുകളായി തോന്നി.പിന്നെ മാനായും മയിലായും തോന്നി.ഇപ്പൊ തോന്നുന്നത് വക്കാരി മാനത്ത് ഓടിക്കളിക്കുന്നതല്ലേന്ന് :)
നന്ദി കുറുമയ്യാ, എന്നേപ്പറ്റി ആ ശ്ലോകം ചമച്ചതിന്... നിമിഷകൈവ്വിയാണല്ലേ..
മേഘങ്ങളേ, മേഘങ്ങള്‍ക്കിട്ടെന്തെങ്കിലും തരണം, തരണം എന്നോര്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായിരുന്നു. എന്തായാലും ഇപ്പോള്‍ പറ്റി.
തുളസീ, എന്തൊക്കെയാണീ തുളസിക്ക് തോന്നുന്നത്! ഇതിനാ പറയുന്നത് ഭാവന വേണം, ഭാവന വേണമെന്ന് :) നന്ദിയുണ്ട് കേട്ടോ.
അപ്പൊള്‍ ഗവേഷണം ന്നു പറഞ്ഞൂ മേഘം നോക്കി നടപ്പാാ
വക്കാരീ ,ഒരു മസില്‍ ഫൊട്ടം എവിടെയോ കണ്ടു മറന്ന ഒര്‍മ്മ..
ലിങ്ക് ഒന്നു അയചു താ...
വക്കാരി മേഘങ്ങളെപ്പോലെ ഓടി നടക്കുന്നുണ്ട് അല്ലെ. ഏത് പോസ്റ്റിൽ ചെന്നു നോക്കിയാലും അവിടെ വക്കാരിയെക്കാണാമല്ലോ.
മുല്ലപ്പൂവേ, എന്തു പറയാനാ.. ഇപ്പോള്‍ മാനം നോക്കി നടപ്പാണു പണി...മസില്‍പടമോ.... ? എനിക്കാണെങ്കില്‍ മസിലുകാരണം കണ്ണുകാണാന്‍ വയ്യാത്ത അവസ്ഥയാ :)
ചന്ദ്രേട്ടാ, നന്ദി കേട്ടോ.. വെറുതെ വേറേ പണിയൊന്നുമില്ലാതിരിക്കുമ്പോള്‍ ഇങ്ങനെ ഇറങ്ങുന്നതല്ലേ.. :)
hermes bag
lebron shoes
kobe shoes
adidas gazelle
nike cortez
balenciaga sneakers
yeezy boost 350 v2
puma fenty
yeezy
nike air max
Post a Comment
<< Home