Friday, June 02, 2006

വെള്ളത്തുള്ളികളപ്പാ



ഗൂഗില്‍ പേജില്‍ ഇവിടേം ഇവിടേം സ്വല്പം തുള്ളികള്‍ കിട്ടും

22 Comments:

Blogger myexperimentsandme said...

എന്റെ അപ്പാ സീരിസിലെ അടുത്ത പടം.

Fri Jun 02, 11:05:00 PM 2006  
Blogger reshma said...

ഇതിലെ കറുപ്പ് വെളുപ്പാവുന്നതും, വെളുപ്പ് കറുപ്പിലൊതുങ്ങുന്നതും നോക്കിയിരിക്കാന്‍‍ രസമുണ്ടപ്പാ.
രണ്ടാഴ്ച മുന്‍പ് പെയ്ത ചാറ്റല്‍ മഴയത്ത് ഇങ്ങനെ ഒരു തുള്ളിയെ , ഇലയില്‍ നിന്നു പൊഴിയുന്ന ഒരേഒരു കൊച്ചു തുള്ളിയെ എടുക്കാ‍ന്‍ മരത്തിനടിയില്‍ കിടന്നതിനു ഫലമായി നമ്മടെ പടം പിടുത്ത യന്ത്രം ആകെ മൊത്തം കുളമായപ്പാ. മലറ്ന്ന് കിടന്ന് തുപ്പരുതെന്ന് പറയുന്ന പോലെ , മലറ്‌ന്ന് കിടന്ന് മഴയെ പിടിക്കാന്‍ നോക്കരുതെന്ന് മനസ്സിലായപ്പാ. നിങ്ങക്കും മനസ്സിലായല്ലോ പ്പാ?

Fri Jun 02, 11:38:00 PM 2006  
Blogger myexperimentsandme said...

രേഷ്മേ, “ഞങ്ങള്‍” ജപ്പാന്‍‌കാരുടെ അടുത്താണോ അതിന് മരുന്നില്ലാത്തത്. ദേ നോക്കിക്കേ. മഴയത്ത് മലര്‍ന്നുകിടന്ന് തുപ്പി ഇഷ്ടം പോലെ ഫോട്ടം പിടിച്ചോ. പിടിച്ചിട്ട് ക്യാമറ വലിച്ചൊരേറു കൊടുത്താലും, നോ പ്രോബ്ലം‌ന്ന്. ഒരൊന്നര കിലോ യെന്ന് വേണ്ടിവരും- അത്രമാത്രം.

Fri Jun 02, 11:48:00 PM 2006  
Blogger Kuttyedathi said...

അപ്പാ സീരീസ്‌ എന്നു തീരും വക്കാരിയേ ? അതു കഴിഞ്ഞുടനെ അമ്മാ സീരീസ്‌ തുടങ്ങുമോ ?

പടങ്ങള്‍ ഗുള്ളാം.. സത്യം പറ. ഇതു കൈ നനയാതെ പിടിച്ച മീനല്ലേ.. ? വീട്ടിനുള്ളില്‍ എന്തോ ചില്ലിന്റെ മുകളില്‍ വെള്ളം കോരി തുള്ളികളാക്കി ഒഴിച്ചിട്ടെടുത്തതല്ലേ ?

Sat Jun 03, 12:01:00 AM 2006  
Blogger myexperimentsandme said...

ഇതോ.....കുട്ട്യേടത്ത്യേ, എത്ര കഷ്ടപ്പെട്ടൂ എന്നറിയാമോ ആ തുള്ളികളെയൊക്കെ അതുപോലെ നിര്‍ത്താന്‍. ആ തുള്ളികളില്‍ സൂക്ഷിച്ചു നോക്കിക്കേ, ഉമേഷ്‌ജിയുടെ മാധവന്‍ സീരീസിലാ അതൊക്കെ അറേഞ്ച് ചെയ്‌തിരിക്കുന്നത്. ചുമ്മാതാണോ...

അപ്പാ സീരീസ് നിര്‍ത്താം. പക്ഷേ എനിക്ക് പടയപ്പായുടെ ഞാന്‍ പിടിച്ച പടം കിട്ടണം. പടയപ്പാ ഇങ്ങോട്ടേക്ക് വരുന്നെന്നൊക്കെ കേട്ടു. കണ്ടില്ല. ഒരുദിവസം വീഡിയോക്കടയില്‍ വീഡിയോ തപ്പിക്കൊണ്ടിരുന്നപ്പോള്‍, ദേ കിടക്കണൂ, വീഡിയോ- മുത്തു. ഇവിടെ ഒസാക്കയില്‍ ഒരണ്ണന്‍ പടയപ്പ പടങ്ങള്‍ കാണിച്ചാ ചായക്കടയില്‍ ആളേ കൂട്ടുന്നത്. പടയപ്പ ഇവിടെ വന്‍ ഹിറ്റപ്പാ

Sat Jun 03, 12:06:00 AM 2006  
Blogger Kuttyedathi said...

വക്കാരി, ലാസ്റ്റ്‌ ആന്‍ഡ്‌ ഫൈനല്‍ വാണിംഗ്‌. ഇനി ഒരു പോസ്റ്റിടാതെ, വക്കാരി ഫോട്ടം ഇട്ടാല്‍, വക്കാരിയുടെ ഫോട്ടം ഭൂലോകര്‍ ഒന്നടങ്കം കൂട്ടത്തോടെ ബഹിഷ്ക്കരിക്കുന്നതായിരിക്കും. ഇതു സത്യം സത്യം സത്യം... അല്ല വിപ്രോ വിപ്രോ വിപ്രോ....

വക്കാരി, കളിയല്ല. ജ്ജ്‌ പോസ്റ്റെഴുതെന്നേ. ങ്ങടെ ആബ്സന്‍സ്‌ ഞമ്മക്കു ഫീല്‍ ചെയ്യാതിരിക്കാന്‍ വേണ്ടി ജ്ജ്‌ ഇങ്ങനെ പടം ഇട്ടു കഷ്ടപ്പെടല്ലേ. യെന്തരു നന്നായി എഴുതിയിരുന്നതാ. നാട്ടിലു പോയി വന്നപ്പോ എഴുത്തു കുന്ത്രാണ്ടം മറന്നു വച്ചോ. ഉറവയൊന്നും വറ്റിയിട്ടില്ലന്നേ.. കമന്റുകള്‍ കാണുമ്പോള്‍ അറിയാമല്ലോ. ഉറവ വറ്റിയോ എന്നാദ്യം ചോദിച്ചതു ഞാനല്ലേ ? ഞാന്‍ തന്നെ പ്രഖ്യാപിക്കുന്നു, വക്കാരിയുടെ ഉറവ വറ്റിയിട്ടില്ലാ. വറ്റി വറ്റി എന്ന തോന്നല്‍ മനസ്സില്‍ നിന്നു മാറ്റൂ.


ഇനി പോസ്റ്റ്‌. എന്നിട്ടു മതി ഫോട്ടം. ഇല്ലെങ്കില്‍ സത്യമായും ബഹിഷ്കരിക്കും. ആരും കമന്റിടൂല്ല.

ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്..

Sat Jun 03, 12:11:00 AM 2006  
Blogger myexperimentsandme said...

ആ സോഫ്റ്റ്‌വെയര്‍ പ്രതിജ്ഞ എനിക്ക് വല്ലാതങ്ങ് പിടിച്ചു കുട്ട്യേടത്ത്യേ........ ദേ താര എഴുതിയപോലെയൊക്കെ സംഭവിക്കാന്‍ തുടങ്ങി. അവസാനം കുട്ട്യേടത്തി തന്നെ കുത്തിയിരുന്ന് ഒരു കമന്റ്, രണ്ടുകമന്റ്, മൂന്നു കമന്റ്, നാലുകമന്റ് അഞ്ചു കമന്റ്..........

അയ്യോ.... കുട്ട്യേടത്തി ഉറവ വറ്റീന്നു പറഞ്ഞതുകൊണ്ടൊന്നുമല്ല കേട്ടോ. ഞാന്‍ ജന്മനാ ഒരു എഴുത്തുകാരനല്ല. എനിക്ക് ആകെ കൈമുതലായുള്ളത് ഏതെങ്കിലും വേദിയില്‍ ചളങ്ങള്‍ എഴുന്നെള്ളിക്കുക എന്നുള്ളതാ. സത്യം പറയാമല്ലോ. ഭാവിയില്‍ ബ്ലോഗെഴുതണമെന്ന് എന്തെങ്കിലും ഒരു ഊഹം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എല്ലാ വെള്ളിയാഴ്ചയും ഹോസ്റ്റലില്‍നിന്നോടി വീട്ടിലോട്ടു പോരില്ലായിരുന്നു. അവധിക്കാലത്തൊക്കെ അമ്മവീട്ടില്‍ പോയി പാടത്തൂടെം വരമ്പത്തൂടേം, മുറുക്കാന്‍ കടവഴീം ഒക്കെ നടന്നേനെ. കുട്ടന്റെ ബാര്‍ബര്‍ ഷാപ്പില്‍ കുറേനേരം കൂടി ഇരുന്നേനെ. അങ്ങിനെയൊരു ഊഹമേ അന്നില്ലായിരുന്നു.

അടുത്ത തലമുറയെ ചെറുപ്പം മുതല്‍‌ക്കേ പരിശീലിപ്പിക്കണം. ഉറവ വറ്റാത്ത ഒരു ബ്ലോഗെഴുത്തുകാരനാക്കാന്‍.

ഞാന്‍ ശ്രമിക്കാം ട്ടോ.....

Sat Jun 03, 12:37:00 AM 2006  
Blogger viswaprabha വിശ്വപ്രഭ said...

അങ്ങനെത്തന്നെ അങ്ങനെത്തന്നെ!

വക്കാര്യേ, ഇപ്പൊ കിട്ടീല്യേ?

കുട്ട്യേടത്തീ, നേതാവേ, ധീരതയോടെ നയിച്ചോളൂ,
ഒന്നല്ലമ്പതിനായിരമല്ലാ, ലച്ചം ലച്ചം പിന്നാലേ...

അമ്പമ്പട വക്കാരീ, ഒഴപ്പ്വാണല്ലേ? ഹ്മ്!

ഇരിയാനേ,
എഴുതാനേ!

Sat Jun 03, 12:40:00 AM 2006  
Blogger myexperimentsandme said...

ഹ..ഹ... വിശ്വം...

ഇരിയാനേ..
എഴുതാനേ...
പാപ്പാനേ (അതിയാനെവിടാനേ!)

കുറെ ഉഴപ്പിയതിന്റെ ഫലവുമുണ്ട്....അതുകാരണം ഇപ്പോ ആകപ്പാടെ പ്രാന്ത് പിടിച്ച് നടക്കുന്നു........ :(

ഇനിയിപ്പോ ബ്ലോഗുലോക ഓണപ്പതിപ്പിനു വേണ്ടിയുള്ള നോവലല്ലേ.. ശരിയാക്കാമെന്ന്. അഡ്വാന്‍സിങ്ങെട്.. പിന്നെ താമസിക്കാന്‍ കടല്‍ത്തീരത്തിനഭിമുഖമായി ഒരു വീടും. ഒരു സര്‍വ്വീസ് സ്റ്റോറിയാ എഴുതുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലെ ജീവനക്കാരുടെ... ഒരു തഹസീല്‍ദാരുടെ ജീവിതത്തെ ആസ്പദമാക്കി... എന്റെ കൂട്ടുകാരനെ, അവന്‍ തഹസീല്‍ദാരാണേ, സ്ഥലം മാറ്റം വാങ്ങിച്ച് ഇങ്ങോട്ട് വിട്ടിട്ടുണ്ട്. ഇപ്പോള്‍ ഉള്ള തഹസീല്‍ദാര്‍ മാറുമോ എന്തോ..

കഥയുടെ പേര്- ഒരു ഗസറ്റഡ് യക്ഷി. പരസ്യമൊക്കെ കൊടുത്തോ കേട്ടോ.. :)

Sat Jun 03, 12:47:00 AM 2006  
Blogger ബിന്ദു said...

അപ്പോള്‍ അയാള്‍ കഥയെഴുതി തുടങ്ങീന്നര്‍ഥം . കഥനായികയുടെ പേരു എന്താ?? എല്ല നായികമാര്‍ക്കും സിനിമയില്‍ പേരു പ്രിയ എന്നൊക്കെയാണ്‌.

Sat Jun 03, 02:35:00 AM 2006  
Blogger Kuttyedathi said...

വക്കാരിയാനേ, ഞാനൊരു വിഷയം പറഞ്ഞു തരാം. എന്താണു റിസേര്‍ച്ച്‌ ? എങ്ങനെയാണു റിസേര്‍ച്ച്‌ ?

അതായത്‌ ഒരാള്‍ റിസേര്‍ച്ച്‌ ചെയ്യുമ്പോ.. ചുമ്മ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ അംബടാ..ഇന്ന സാധനം കണ്ടു പിടിച്ചേക്കാം എന്നോര്‍ത്തു റിസേര്‍ച്ച്‌ തുടങ്ങുവാണോ ? അതോ, ആരെങ്കിലുമയാളോടു പറയുമോ...;മകനേ, നീ ഇന്ന സാധനം കണ്ടു പിടികാന്‍ വേണ്ടി റിസേര്‍ച്ചു ചെയ്യാന്‍" അതോ..ഇതൊന്നുമല്ലാതെ..ചുമ്മാ ഒരു ടെസ്റ്റ്‌ റ്റ്യൂബില്‍ പച്ച നിറത്തിലുള്ള വെള്ളവും വേറൊന്നില്‍ മഞ്ഞ നിറത്തിലുള്ള മറ്റൊരു വെള്ളവും എടുത്ത്‌, അതില്‍ പച്ച 150 ഡിഗ്രി ചൂടാക്കി, മഞ്ഞ 110 ഡിഗ്രി തണുപ്പിച്ചു ചുമ്മാ, അങ്ങോട്ടും ഇങ്ങോട്ടും ഒഴിച്ചു കളിച്ചപ്പോ ഇതു രണ്ടുമല്ലാത്ത മൂന്നമതൊരെണ്ണം ചുവന്ന നിറത്തില്‍ ഉണ്ടായി..അങ്ങനെ അത്യാഹിതങ്ങള്‍ (അഥവാ സെറിണ്ടിപിറ്റി) ആണോ ?

ഇനിയിപ്പോ വക്കാരി യുടെ റിസേര്‍ച്ച്‌ റ്റോപ്‌ സീക്രട്ടാണെങ്കില്‍, വക്കാരിയുടെ റിസേര്‍ച്ചിനെ ബെയ്സ്‌ ചെയ്തു പറയണ്ട. പൊതുവേ പറയാമല്ലോ.. ശരിക്കും അറിയാന്‍ ആഗ്രഹമുണ്ടായിട്ടാ മനുഷ്യാ.

ഇനി വേറൊന്ന്, ഈ റിസേര്‍ച്ച്‌ ചെയ്തിരിക്കുന്നവര്‍ക്കു മൂന്നു നേരവും സള്‍ഫ്യൂരിക്കാസിഡ്‌ കുടിച്ചാല്‍ വയറു നിറയില്ലല്ലോ. റിസേര്‍ച്ചു ചെയ്യുന്നവര്‍ക്കു ശമ്പളം ഉണ്ടോ ? ചുമ്മാ റിസേര്‍ച്ചെന്നു പറഞ്ഞിരിക്കുന്നവന്മാരെയൊക്കെ ആരാണു തീറ്റിപോറ്റുന്നത്‌ ? :) ഇങ്ങനെ കൊറെനാള്‍ തീറ്റിപോറ്റിയിട്ടും ലവനെക്കൊണ്ടൊരു വാഴക്കായും കണ്ടു പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്തായിരിക്കും ബാക്കി ?

യിങ്ങനെ യെന്തരെല്ലാം യെഴുതാം ? പ്ലീസ്‌ എഴുതന്നേ...

Sat Jun 03, 03:14:00 AM 2006  
Blogger ഉമേഷ്::Umesh said...

ഞാന്‍ ജന്മനാ ഒരു എഴുത്തുകാരനല്ല. - വക്കാരി.

ജന്മനാ ആരും എഴുത്തുകാരല്ല വക്കാരീ. വെറുതെ ഇരിക്ക്കുന്ന പിള്ളേരെ ആരൊക്കെയോ കൂടി അക്ഷരം വായിക്കാനും എഴുതാനും ഫോഴ്‌സ് ചെയ്തു പഠിപ്പിക്കുന്നതല്യോ?

ശിലായുഗത്തില്‍ ജനിച്ചിരുന്നെങ്കില്‍... വായിക്കുകയും എഴുതുകയും ചെയ്യേണ്ടായിരുന്നു...

അപ്പോള്‍ മാധവന്റെ ശ്രേണിയൊക്കെ വായിക്കാറുണ്ടു്, അല്ലേ? ഞാന്‍ വിചാരിച്ചു ഗണിതശാസ്ത്രത്തിനു ഭാരതത്തിന്റെ സംഭാവന പൂജ്യമാണെന്നു വിചാരിക്കുന്ന ആളാണു വക്കാരി എന്നാണു്...

Sat Jun 03, 03:16:00 AM 2006  
Blogger Sapna Anu B.George said...

ഈ തുള്ളികളെയൊക്കെ ഇന്നൊരു പ്രളയമായി,പവപ്പെട്ടവന്റെ, വയറ്റത്തടിക്കുകയാണ്, കേരളത്തില്‍!

Sat Jun 03, 05:46:00 AM 2006  
Blogger Adithyan said...

എന്റെ പൊന്നു കുട്ട്യേടത്തീ, ചതിക്കരുത്‌...
ഈ പരമ കത്തിയുടെ കത്തി പോസ്റ്റുകള്‍ ഒന്നു നില്‍ക്കാന്‍ വേണ്ടി നമ്മള്‍ കൊറെ പേര്‍ പിരിവിട്ടു കാമറ മേടിച്ച്‌ ജപ്പാനിലേയ്ക്ക്‌ അയച്ചു കൊടുത്തതാണേയ്‌... പ്രോത്സാഹിപ്പിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ ബക്കാരീനെ കൊണ്ട്‌ ബീണ്ടും പോസ്റ്റെഴുതിക്കല്ലേ...

ബക്കാരി, പടം സൂപ്പര്‍!! ഇതു യാതു ആന്‍ഗിളിലെടുത്തത്‌?

Sat Jun 03, 10:55:00 AM 2006  
Blogger myexperimentsandme said...

ഗവേഷണം ഒരു പോസ്റ്റ് വിഷയം. നല്ല ആശയം കുട്ട്യേടത്തി. ഒരു സീരിയസ്സ് പോസ്റ്റ് ഗൌരവത്തില്‍ സീരിയസ്സായി അവതരിപ്പിച്ചാല്‍.....

ബിന്ദുവേ, കഥാനായികയുടെ പേര് പണ്ടു തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശശിരാജാവിനെപ്പോലെ ദാക്ഷായണി എന്നോ മറ്റോ ആയാലോ (മിഥുനത്തിലെ ദാക്ഷായണീ ബിസ്‌കറ്റ് ലാലേട്ടന്‍ തുടങ്ങാനിരുന്നതുപോലെ).

ഉമേഷ്‌ജീ, ശാസ്ത്ര സാങ്കേതികആരോഗ്യ വൈദ്യ മേഖലകളില്‍ ഭാരതത്തിന്റെ സംഭാവനകളില്‍ എന്നും അഭിമാനം കൊണ്ടിട്ടുള്ള- ഇപ്പോഴും കൊണ്ടുകൊണ്ടിരിക്കുന്ന ഒരുവനാണ് ഈയുള്ളവന്‍. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് സ്വല്പമെങ്കിലും മറക്കാതിരിക്കാന്‍ ഇക്കാര്യങ്ങളൊക്കെ നമ്മള്‍ അറിഞ്ഞിരിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. ദേ കഴിഞ്ഞയാഴ്‌ച ഇവിടുത്തെ ഒരു സ്കൂളില്‍ പോയി നമ്മുടെ സംഭാവനകളെയൊക്കെപ്പറ്റി ഘോരഘോരം പ്രസം‌ഗിച്ചതേ ഉള്ളൂ. പക്ഷേ ഉമേഷ്‌ജിയെ കാണുമ്പോള്‍ ഇപ്പോഴും മുട്ടിടിക്കുന്നതുകാരണം (ചില ഭീകരദൃശ്യങ്ങള്‍ താങ്ങാനുള്ള കരുത്ത് എനിക്കിപ്പോഴും ഇല്ല-ലോലനല്ല, ലോലഹൃദയന്‍) മാധവക്കാര്യങ്ങളിലൊക്കെ വായിച്ചിട്ട്, എഴുന്നേറ്റു നിന്ന് ഒന്നു കുനിഞ്ഞുവണങ്ങി ആരുമറിയാതെ പോവുകയാണ് നമ്മുടെ പതിവ്.

ശരിയാണ് സ്വപ്നമേ.. പക്ഷേ ഈ തുള്ളികളൊന്നും വീണില്ലെങ്കിലും വയറ്റത്തടി തന്നെ.

ആദിത്യാ- ആദിത്യനു മനസ്സിലായി കാര്യം. പക്ഷേ നല്ല ഒന്നാന്തരം ഡിജിറ്റല്‍ എസ്സെല്ലാറു തരാമെന്നും പറഞ്ഞ് കാശുപിരിച്ചിട്ട് അവസാനം തന്നതെന്താ... സ്മരണ വേണം തേവരേ സ്മരണ...:)

(തേവരെപ്പറ്റി കേള്‍ക്കുന്ന ഗ്യാസിപ്പുകളൊക്കെ ഗ്യാസാണോ അതോ വല്ല ശരിയുമുണ്ടോ ആവോ?- ഗ്യാസായിരിക്കട്ടെ..)

Sat Jun 03, 03:29:00 PM 2006  
Anonymous Anonymous said...

നന്നായിട്ടുണ്ട്‌ .പരീക്ഷണങ്ങള്‍ ഒക്കെ തുടങ്ങി അല്ലേ?

Mon Jun 05, 03:52:00 PM 2006  
Blogger myexperimentsandme said...

നന്ദി തുളസീ... ആഗ്രഹമുണ്ട്... പക്ഷേ ഒക്കുന്നില്ല. ഒരു സംതൃപ്തി ഇതുവരെ കിട്ടിയിട്ടില്ല. നോക്കട്ടെ !

Wed Jun 07, 11:46:00 AM 2006  
Blogger Yaathrikan said...

വക്കാരി ചേട്ടോ...

പോസ്റ്റുകളു അധികം വായിച്കിട്ടില്ല, ന്നാലും ഈ പടം കലക്കി...
ഈ ഫാട്ടോ ഏത്‌ യന്ത്രത്തിലാണാവോ പിടിച്ചെ?കൊച്ചു കേരളത്തിലും ആ യന്ത്രം കിട്ട്വൊ അതൊ നേരം വെളുക്കണ നാട്ടിന്ന്‌ ഇറക്കണോ?

ഒരൊ യാത്രക്കു പോകുംബൊളും കരുതും കുറെ പടങ്ങള്‌ പകര്‍ത്തണം ന്നു, ഒന്നും നടക്കാറില്ല ന്ന്‌ മാത്രം

യാത്രികന്‍

Tue Jun 13, 01:03:00 AM 2006  
Blogger myexperimentsandme said...

യാത്രികാ, നന്ദി. ഞാനൊരു അന്തവും കുന്തവുമില്ലാത്ത തുടക്കക്കാരന്‍ മാത്രം. സാഗരങ്ങളേ പാട്ടിനു ശേഷം ഡും ഡും എന്ന തബല ഓട്ടോമാറ്റിക്കായി വായില്‍ വരുന്നതുപോലെ, അല്ലെങ്കില്‍ കുഞ്ഞിക്കിളിയേ എന്ന ലൈനിനു ശേഷം ഓട്ടോമാറ്റിക്കായി തഗണം പൊഗണം എന്ന് ദേവേട്ടനു വരുന്നതുപോലെ, ക്യാമറ ഞെക്കിയാല്‍ ഫ്ലാഷും ഓട്ടോമാറ്റിക്കായി വന്നിരിക്കണം എന്ന ലെവലില്‍ നിന്ന് ഫ്ലാഷില്ലാതെയും ഫോട്ടം പിടിക്കാം എന്ന ലെവലിലേക്ക് മാത്രമെത്തിയ ഒരു പാമരനാം പൊട്ടന്‍. ക്യാമറ നിക്കോണ്‍ ഡി-ഫിഫ്‌റ്റി. സൂര്യദേശത്ത് ഇറങ്ങുന്ന ഒരുമാതിരിപ്പെട്ടതൊക്കെ നമ്മുടെ ദേശത്തും കിട്ടും. പക്ഷേ, കൈമറയിലല്ല കാര്യമെന്ന് സീയെസ്സിന്റെ പ്രാണികള്‍ ദിവസം‌പ്രതി നമ്മളെ കാണിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റേത് ഒരു സാദാ കാനന്‍ പവര്‍‌ഷോട്ട്.

യാത്രയ്ക്കു പോകുമ്പോളുള്ള പടങ്ങള്‍ പിടിക്കൂന്ന്. അതൊക്കെ നല്ല നോവാള്‍‌ജിക്ക് പടങ്ങളാവും. കുമാറിന്റെ പടങ്ങള്‍ കണ്ടിട്ടില്ലേ.

Tue Jun 13, 10:03:00 AM 2006  
Blogger Kaippally said...

നല്ല പടം.
എന്തിനാണു താങ്കള്‍ ഇതിനു ഇത്രയും കൂടിയ (1/4000) ഷട്ടര്‍ സ്പീട് സെറ്റ് ചെതത് എന്നു അറിഞ്ഞാല്‍ കുള്ളാമായിരുനു.

Tue Aug 01, 01:48:00 AM 2006  
Blogger myexperimentsandme said...

വളരെ നന്ദി നിഷാദ്. നിഷാദ് ഇവിടം സന്ദര്‍ശിച്ചു എന്നറിയുമ്പോള്‍ തന്നെ ഒരു സന്തോഷം.

ഷട്ടര്‍ സ്പീഡ് 1/4000 ആണെന്നുതന്നെ നിഷാദ് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഒരു മഴദിവസം റൂമിലിരുന്ന് പല അപേര്‍ചര്‍/ഷട്ടര്‍ സ്പീഡ് കോമ്പിനേഷന്‍ നോക്കുകയായിരുന്നു (മുകളില്‍ പറഞ്ഞിരുക്കുന്നതുപോലെ തികച്ചും തുടക്കക്കാരന്‍ മാത്രം). കൂടിയ ഷട്ടര്‍ സ്പീഡില്‍ ഷാര്‍പ്പ് ആയിട്ടുള്ള ചിത്രങ്ങള്‍ കിട്ടുമെന്ന് വായിച്ചപ്പോള്‍ ആ വെള്ളത്തുള്ളികള്‍ക്ക് ഒരു ക്രിസ്റ്റല്‍ ഷാര്‍പ്‌നെസ്സ് കിട്ടുമോ എന്നൊക്കെ ഒന്നു നോക്കിയതാണ്.

താങ്കള്‍ ബാബുവിനു കൊടുത്തതുപോലത്തെ ടിപ്‌സ് വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി.

Tue Aug 01, 11:25:00 AM 2006  
Blogger yanmaneee said...

air max 270
kd 11 shoes
outlet golden goose
yeezy shoes
nike huarache
jordan retro
nike air max 2019
nike air max 270
nike react flyknit
supreme new york

Wed Jun 12, 12:38:00 PM 2019  

Post a Comment

<< Home