സമ്മാനമപ്പാ
വിക്കി ക്വിസ്സ് നാലാം മത്സരത്തില്‍ സമ്മാനം മുഴുവന്‍ കിട്ടിയ ഉമേഷ്ജി, ജേക്കബ്, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ക്കും കപ്പിനും ലിപ്പിനുമിടയ്ക്ക് നഷ്ടപ്പെട്ടില്ല എന്നോര്‍ത്തിരുന്ന് നഷ്ടപ്പെട്ടുപോയ മുരാരിക്കും അഭിനന്ദനത്തിന്റെ ഒരൊറ്റ പൂവ് ദാ ഇവിടെ. നിങ്ങള്‍ക്കൊക്കെ സമ്മതമാണെങ്കില്‍ നാലിലും കുത്തിയിരുന്ന് പൂരിപ്പിച്ച് ഒന്നാം സമ്മാനമടിച്ച ഉമേഷ്‌ജിക്ക് രണ്ടിതള്‍ കൂടുതല്‍ കൊടുക്കാം. പങ്കെടുത്ത ബാക്കിയെല്ലാവര്‍ക്കും തണ്ടും ഇലയും. മുള്ളുകൊള്ളരുത്.
പൂ കൊണ്ടുപോകുന്നവരെല്ലാം കടയുടമ ഹെഡ്മാഷ് മന്‍ജിത്തിനെ ഒന്ന് കാണിച്ചിട്ടേ കൊണ്ടുപോകാവൂ. അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടോളം കുനിഞ്ഞ് വണങ്ങി ദോമോ അരിഗത്തോ ഗൊസായിമഷ്ടാ എന്നും ഒസ്‌കര സാമാ ദെഷ്ടാ എന്നും നാലുപ്രാവശ്യം പറയുകയും വേണം. ഹെഡ്മാഷ് പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. കേട്ടോണ്ടു നിന്നാല്‍ മതി.
പൂ കൊണ്ടുപോകുന്നവരെല്ലാം കടയുടമ ഹെഡ്മാഷ് മന്‍ജിത്തിനെ ഒന്ന് കാണിച്ചിട്ടേ കൊണ്ടുപോകാവൂ. അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടോളം കുനിഞ്ഞ് വണങ്ങി ദോമോ അരിഗത്തോ ഗൊസായിമഷ്ടാ എന്നും ഒസ്‌കര സാമാ ദെഷ്ടാ എന്നും നാലുപ്രാവശ്യം പറയുകയും വേണം. ഹെഡ്മാഷ് പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. കേട്ടോണ്ടു നിന്നാല്‍ മതി.
19 Comments:
തോറ്റോര്‍ക്കും വേണം പൂവ്
ഞാനും എല്‍ ജീയോടു യോജിക്കുന്നു. പങ്കെടുത്ത് പരാജയപെട്ടവര്‍ക്ക് ഒരു മുള്ളെങ്കിലും തരായിരുന്നു വക്കാരീ.........ഒന്നില്ലേലും, ഞങ്ങള്‍ വക്കാരിയുടെ പോലെ, മൂന്നെണ്ണം എഴുതി പുട്ടടിക്കാന്‍ പോയി മറന്നില്ലല്ലോ.......ഇത് ഫൌള്‍
എന്നാപ്പിന്നെ ഇന്നാ, എല്ലാരും കൂടെ വീതിച്ചെടുത്തോ.. ദോ ഇവിടെ
എന്നാലും അത്രോം വല്യൊരു തെറി മനൂന്റെ മുഖത്തു നോക്കി വിളിക്കാന്‍ എല്ലാ ഭൂലോകരോടും പറഞ്ഞു കളഞ്ഞല്ലോ. ഫീലായി ഫീലായി.
അപ്പോ ഇരുന്നൂറ്റി മുപ്പത്തി രണ്ടിന്റെ ത്രില്ലിലിരിക്കാതെ , അടുത്ത പോസ്റ്റ്. Grrrrrrrrrrrrrrrr...
ആഹാ! അത്രക്കായൊ! എന്റെ കുട്ട്യേടത്തീനേം ഫാമിലിനേം എന്തെങ്കിലും പറഞ്ഞാല്‍.. വക്കാരിചേട്ടനെ കുറുമാന്‍ ചേട്ടനെ വിട്ടു ഇടിപ്പിക്കുവേ...!!! സൊ! ജ്സ്റ്റ് റിമംബര്‍ ദാറ്റ്!
:)
ജപ്പാങ്കാര്‍ക്കു കൊടുക്കാനായി വക്കാരി പറിച്ചുവച്ച പൂ ഇനി കൊട്ടയിലിട്ടേക്ക്. കംഗാരുക്കള്‍ അവസാന നിമിഷം കശാപ്പു നടത്തി. എന്നാലും അണ്ണന്മാര്‍ തുടക്കത്തില്‍ ഓസിലൊരു ഗോളു നേടിയിരുന്നു.
ഫുട്ബോളിന്റെ കാര്യമാണേ...
പോയില്ലേ വക്കാരീ ..എല്ലാം പോയില്ലേ!!!! ;-(
എല്ലാം പോയെന്റെ മന്‍ജിത്തേ, ജേക്കബ്ബേ... എന്നാലും ഞങ്ങടെ ഗോളി ആകുന്നത് പിടിച്ചു നില്‍ക്കാന്‍ നോക്കി. അവസാനം കണ്ട്രോളു പോയി... ഹെന്നാ പറയാനാ..
സുമിമസേന്‍ ദെഷ്‌ടാ, സുമിമസേന്‍ ദെഷ്‌ടാ എന്നു പറയാം. കുട്ട്യേടത്ത്യേ, ചീത്തയല്ലേ, ഞങ്ങളോടു ക്ഷമിക്കണേ എന്നാണേ...
വക്കാരീ :( ഉഷാറായിട്ട് പങ്കെടുത്ത് ഒന്നും രണ്ടും പടി തട്ടി വീണവര്‍ക്കല്ലേ ആശ്വാസത്തിന്റെ റോസാപ്പൂക്കള്‍ കൊടുക്കേണ്ട്ത്? അതിനുപകരം മുള്ള് കൊള്ളുന്ന ഇലയും തണ്ടും കൊടുക്കല്ലേ.
പൂക്കള്‍ കുറേ വാങ്ങിച്ചു കൂട്ടിയല്ലെ. ഇനി ചോദിച്ചവര്‍ക്കും ചോദിയ്ക്കാത്തവര്‍ക്കും വാരിക്കോരി കൊടുക്കെന്റെ വക്കാരി...
സൂ, എല്‍ജിക്കും കുറുമാനും താഴെ പങ്കെടുത്തവര്‍ മൈനസ് സമ്മാനം കിട്ടിയവര്‍ മൈനസ് മുരാരിക്കുള്ള പൂക്കള്‍ വെച്ചിട്ടുണ്ട്. അതുകൊണ്ട് അങ്ങിനെയുള്ളവര്‍ ഇടതുവശത്തെ സമ്മാനക്കൌണ്ടറില്‍ നിന്നും അവര്‍ക്കുള്ള ആശ്വാസ സമ്മാനം വാങ്ങിക്കൊണ്ടു പോകേണ്ടതാണ്. അവര്‍ ഹെഡ്‌മാഷിന്റെ അടുത്തു ചെന്ന് കുട്ട്യേടത്തിക്ക് ചീത്തയെന്ന് തോന്നുന്ന ആ ജാപ്പനീസ് പറയണമെന്നില്ല. ഹെഡ്‌മാഷിന് കേള്‍ക്കാന്‍ ഇഷ്ടമാണെങ്കില്‍ പതുക്കെ കുട്ട്യേടത്തി കേള്‍ക്കാതെ ചെവിയില്‍ പറഞ്ഞോ.
സ്നേഹിതാ, ഒരു ലോഡ് പൂവല്ലേ ഇരിക്കുന്നത്, ഇങ്ങിനെ മുട്ടുകാലില്‍ ഇരുന്ന് ഒരു കൈകൊണ്ട് വീശിക്കൊടുക്കാന്‍ :)
പ്രിയ വക്കാരിമസ്താനേ, നിപ്പോണിലെന്താ ഗവേഷണമൊക്കെ മാറ്റി വച്ചിട്ട് ഹോള്‍സെയില്‍ & റീറ്റെയില്‍ പൂക്കച്ചോടം തുടങ്ങിയേക്കുകയാണോ?
:))
അല്ല വക്കാരീ, എന്തിനാ എപ്പോഴുമിങ്ങനെ അപ്പ അപ്പ എന്നു പറയണത്??
കലക്കി വക്കാരീ.. ഇങ്ങടെ ഗോളി ഒരൊന്നൊന്നര ഗോളി തന്നെ.. ;-)
കവാഗുച്ചിച്ചേട്ടന്‍ നല്ല ഒന്നാന്തരമൊരു പെനാല്‍റ്റിയല്ലേ രക്ഷപെടുത്തിയത്. കഴിഞ്ഞ കളിക്കും അവസാനത്തെ ആറുമിനിറ്റിലാ ചേട്ടന്റെ കണ്ട്രോളു പോയത്. ഇപ്രാവശ്യം എങ്ങിനെയാവുമോ എന്തോ.. നോക്കട്ടെ. ഇപ്രാവശ്യവും തോറ്റാല്‍ പിന്നെ ഞാനെങ്ങിനെ എന്റെ സാറിന്റെ മുഖത്തു നോക്കും.. :(
വ്വോ സം നിലയായി... ശ്ശോ,, കഴിഞ്ഞ പ്രാവശ്യം ഒന്നേ പൂജ്യത്തിന് ജയിച്ചിരുന്നെങ്കില്‍ എന്തു നന്നായേനേ
കവാഗുച്ചിച്ചേട്ടന്‍ കീ കീ ...
ബിന്ദു ഇതിനിടയ്ക്ക് അപ്പായുടെ ടെക്‍നിക് ചോദിച്ചായിരുന്നോ?
അതേ,, ബിന്ദൂ.. ഒരു ദിവസം ഒരു പണിയുമില്ലാതെ കോഴി കഞ്ചാവടിച്ചതുപോലെ തലയും ഒരു വശത്തേക്കു തൂക്കി കമ്പ്യൂന്റെ മുന്‍പിലിരിക്കുമ്പോഴാണ് ഈ പടബ്ലോഗു തുടങ്ങാനുള്ള സെരതെണ്ടിപ്പട്ടി എനിക്കുണ്ടായത്. കിറുങ്ങിയിരിക്കുന്ന അവസ്ഥയില്‍ തന്നെ ബ്ലോഗ് തുടങ്ങി.. അതേ രീതിയില്‍ പേരുമിട്ടു-ഒരു ഒഴുക്കന്‍ മട്ടില്‍ പടങ്ങള്‍.. പിന്നെ ഓ പോട്ടെ പുല്ല് എന്ന രീതിയില്‍ കിറുങ്ങി കിറുങ്ങി ഉറക്കം തൂങ്ങി തൂങ്ങി പടമപ്പാ... പഴമപ്പാ... പപ്പടമപ്പാ... പടയപ്പാ... (ഇതിലൊരിടത്തും പ്പ യ്ക്ക് ഒരു സ്ട്രെസ്സും കൊടുക്കുന്നില്ല-നല്ല ഒഴുക്കന്‍ മട്ടില്‍ ഒട്ടും അമര്‍ത്താതെ പറഞ്ഞാല്‍ മതി)..അങ്ങിനെയങ്ങിട്ടു... ഒരു പേരിട്ടാല്‍ അതിനെ ന്യായീകരിക്കുക എന്നുള്ളത് ഇട്ടവന്റെ കടമയാണല്ലോ.. അതുകൊണ്ട് ഇടുന്ന ഓരോ പോസ്റ്റും അപ്പാ ചേര്‍ത്ത് ഇടാന്‍ തുടങ്ങി.
ഈ അര്‍ദ്ധരാത്രിയില്‍ ആലോചിച്ചിട്ട് എനിക്കിതേ കിട്ടുന്നുള്ളൂ. കൂടുതല്‍ ഗവേഷണഫലമായി ഇതിലും നല്ല ഒരു വിശദീകരണം കിട്ടുന്നതുവരെ ഇതുതന്നെ കാരണം... :)
ayyo ayyyayyyo..
jordan store
nike air max 97
curry 6 shoes
moncler jackets
valentino
yeezy boost 350
moncler outlet
nike 95
off white jordan 1
yeezy boost 350
Post a Comment
<< Home