Saturday, June 10, 2006

കുട്ട്യേടത്തിക്കും പിന്നെ എല്ലാവര്‍ക്കും

ജൂണ്‍ മൂന്ന്, ശനിയാഴ്ച, കുട്ട്യേടത്തി....

“ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്....”

ജൂണ്‍ അഞ്ച്, തിങ്കളാഴ്ച, ഞാന്‍ കൂകിപ്പായുന്ന പോസ്റ്റിട്ടു.......

ജൂണ്‍ ഒമ്പത് വെള്ളിയാഴ്‌ച, സീയെസ്സ് ഓര്‍മ്മിപ്പിച്ചു (ഒരു ജെന്റില്‍ റിമൈന്‍ഡര്‍).....
"ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്.. "വക്കാരി വാക്കു പാലിച്ചു. ഇനി 32 എന്നു പറഞ്ഞു തുടങ്ങിക്കോളൂ....”

പിന്നെല്ലാം ചരിത്രം.....

പറഞ്ഞ വാക്കു പാലിക്കാന്‍ കുട്ട്യേടത്തി കാണിച്ച ആത്‌മാര്‍ത്ഥതയും അതിന് മറ്റുള്ളവര്‍ കൊടുത്ത അകമഴിഞ്ഞ സഹകരണവും പ്രോത്‌സാഹനവും താത്‌പര്യവും............ ഇതൊക്കെ വേറേ എവിടെ കിട്ടും. ഞാന്‍ ദേ ഘഡ്‌ക്കട കണ്ഠനായി... എന്നാലും കണ്ഠത്തിനല്ലേ, ടൈപ്പ് ചെയ്യാമല്ലോ....

സംഗതി എഴുപത്തൊന്നായപ്പോള്‍ പോയിക്കിടന്നതാണ്. രാവിലെ പതിനൊന്നുമണിക്കെഴുന്നേറ്റ് നോക്കിയപ്പോള്‍ സംഗതി നൂറ്റിനാല്‍‌പത്. “ബ്ധൂം” ന്നും പറഞ്ഞ് പിന്നെയും വീണു കിടക്കിയിലേക്ക്. പെട്ടെന്നെഴുന്നേറ്റു. കൈമറയും തൂക്കി ഓടി ജിന്‍‌ഡായീ ബൊട്ടാണിക്കല്‍ പാര്‍ക്കിലേക്ക്. അഞ്ഞൂറെന്നു കൊടുത്ത് അകത്തു കയറി. കണ്ട പൂക്കളിലെല്ലാം ആഞ്ഞു ക്ലിക്കി. പിന്നെയും ക്ലിക്കി....

കുട്ട്യേടത്തിക്കും എന്റെ കുടിയില്‍ സൊറ പറഞ്ഞിരുന്ന എല്ലാവര്‍ക്കും ഇതൊക്കെ കണ്ടാസ്വദിച്ച ബാക്കിയുള്ളവര്‍ക്കും തരാന്‍ ഇതൊന്നും ഒന്നുമാകില്ലന്നറിയാം. എന്നാലും പിടിക്കൂന്ന്...



ഇന്നാ ദേ ഒന്നൂടെ പിടിക്കൂന്ന്



ഒരെണ്ണം കൂടെ പിടിക്കുവോ?



എനിക്ക് നന്ദിയുടെ നറുമലരുകള്‍ എത്രയര്‍പ്പിച്ചിട്ടും അങ്ങ് മതിയാകുന്നില്ല



ഒന്ന് നിര്‍ത്തഡേ......... ഓ

13 Comments:

Blogger സു | Su said...

ഹോ... നൂറൊഴിക്കുമ്പോള്‍ അടിയ്ക്കാന്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും കുട്ട്യേടത്തിയുടേയും മറ്റു സഖാക്കളുടേയും സഹായത്തിന് വക്കാരി അര്‍പ്പിക്കാന്‍ പോകുന്ന നറുമലരുകളുടെ മണത്തില്‍ മയങ്ങാന്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.

Sat Jun 10, 10:21:00 PM 2006  
Blogger myexperimentsandme said...

പിറന്നാള്‍‌കാരി തന്നെ ആദ്യം എത്തിയല്ലോ... നന്ദി സൂ...

Sat Jun 10, 10:25:00 PM 2006  
Blogger ബിന്ദു said...

ഈ റോസാപൂക്കള്‍ ഞാന്‍ ആര്‍ക്കും കൊടുക്കൂല്ലാ.. ഇല്ലാന്നു പറഞ്ഞില്ലെ, വെണേല്‍ ആ ഹൈഡ്രാഞ്ജിയ പൂക്കള്‍ എടുത്തോളൂട്ടോ. :)

Sat Jun 10, 10:46:00 PM 2006  
Blogger myexperimentsandme said...

അയ്യോ ബിന്ദൂ...എല്ലാരും ഷെയറു ചെയ്യണേ... തീര്‍ന്നാല്‍ പറയണേ.. ഇനീമുണ്ട്...

Sat Jun 10, 10:58:00 PM 2006  
Blogger Kumar Neelakandan © (Kumar NM) said...

പൂക്കള്‍ പൂക്കള്‍ പൂക്കള്‍. പിന്നെയും പൂക്കള്‍. ബ്ലോഗുമുഴുവന്‍ വസന്തം. പാവം ഈ പൂക്കളൊക്കെ വാടില്ലെ?. അപ്പോള്‍ ആക്കും വേണ്ട. അവിടെ നിന്ന് തളര്‍ന്ന് വീഴും. വീഴ്ചയ്ക്ക് മുന്‍പുള്ളത് ഒന്നു ഇവിടെ ഉണ്ട്.

Sat Jun 10, 11:01:00 PM 2006  
Blogger Kalesh Kumar said...

കൈക്കൂലി പൂവായിട്ടും കൊടുക്കാം അല്ലേ വക്കാരീ?
നന്നായി!

Sat Jun 10, 11:14:00 PM 2006  
Blogger myexperimentsandme said...

അയ്യോ കലേഷേ, ഇത് നന്ദിയുടെ നറുമലരുകള്‍... :) ഹ....ഹ...

Sat Jun 10, 11:16:00 PM 2006  
Blogger sami said...

വക്കാരിച്ചേട്ടാ,
ഇതുകൊള്ളാം...താങ്ക്സ്....
അതുകൊണ്ട് ഗുണമുണ്‍ടായതെനിക്കാ..എന്‍റെ ടെലിഫിലിം റിലീസായി...
സെമി

Sat Jun 10, 11:34:00 PM 2006  
Blogger myexperimentsandme said...

കുമാറേ.. ഇത് ഇന്നോടിപ്പോയി ഇവിടടുത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നെടുത്തതാ.. കുറെയേറെപ്പൂക്കള്‍... നല്ല രസം.

സെമീ.. നന്ദി... ടെലിഫിലിം നന്നായി.. ശോഭനമായ ഒരു ഭാവന അല്ല ഭാവി ഞാന്‍ കാണുന്നു :)

Sat Jun 10, 11:57:00 PM 2006  
Blogger തണുപ്പന്‍ said...

എനിക്കൊന്നേ പറയാനുള്ളൂ....
“അഴിമതി തുടച്ച് നീക്കുക “

Sun Jun 11, 12:55:00 AM 2006  
Blogger Kuttyedathi said...

എന്തൊരു സുന്തരന്‍ പൂക്കളാ എന്റെ വക്കാരിയേ ? പ്രത്യേകിച്ചും ആ മഞ്ഞ റോസാ പ്പൂവ്. എന്താ അവളുടെ ഒരു ചന്തം. എന്തൊരു ഫിനീഷ്. എന്തൊരു പെറ്ഫെക്ഷന്‍.

അപ്പോ അടുത്ത പോസ്റ്റെപ്പളാ വക്കാരിയേ ? :)

Sun Jun 11, 01:43:00 AM 2006  
Blogger Unknown said...

നൈസ് പൂക്കളപ്പാ...

Tue Jun 13, 11:56:00 AM 2006  
Blogger yanmaneee said...

nike jordans
goyard handbags
vapormax
jordan shoes
golden goose slide
lacoste outlet
nike air max
michael kors sale
nike shox
moncler

Wed Jun 12, 12:34:00 PM 2019  

Post a Comment

<< Home