Wednesday, November 29, 2006

കുട്ട്യേടത്തിക്ക് പിറന്നാളാശംസകള്‍സ്വല്‍‌പം ടൈമിംഗ് തെറ്റിപ്പോയി. ഒരു പന്ത്രണ്ട് മണിക്കൂര്‍ മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ എന്റെ മിസ്‌ പശുവിനെ മൊത്തമായി കുട്ട്യേടത്തിക്ക് സമര്‍പ്പിച്ചേക്കാമായിരുന്നു. ആകെ നാല് പടവും രണ്ട് പഴം പുരാണവും വെച്ച് ഇനി ഒരു കൊല്ലം തള്ളിനീക്കേണ്ടതാ. രണ്ട് ദിവസം അടുപ്പിച്ചടുപ്പിച്ച് അടുപ്പിച്ചാടി പോസ്റ്റിടുക എന്ന് വെച്ചാല്‍ സ്റ്റോക്കൊക്കെ എപ്പോള്‍ തീര്‍ന്നെന്ന് ചോദിച്ചാല്‍ മതി.

പക്ഷേ കുട്ട്യേടത്തിക്ക് കൊല്ലത്തിലൊരിക്കല്‍ ഒരു പിറന്നാള്‍ വരുമ്പോള്‍ സ്റ്റോക്കില്ല, അതില്ല, ഇതില്ല എന്നൊക്കെ പറഞ്ഞ് വെറുതെയിരിക്കാന്‍. അതുകൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. കുളമായ പടം ഇട്ടതുകൊണ്ട് മന്‍‌ജിത്ത് ഉണ്ടാക്കിയ ഫൈന്‍ ആപ്പിള്‍ കേക്ക് കുളമായി എന്നൊരു അര്‍ത്ഥം ഇല്ലേ ഇല്ല. അത് ഒന്നാംതരം ഫൈന്‍ പൈനാപ്പിള്‍ കേക്ക് തന്നെ.

അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍. ഇത്ര ഹൃദ്യമായ ഒരു അതിശയം പിറന്നാള്‍ ദിനത്തില്‍ കുട്ട്യേടത്തിക്ക് കാഴ്‌ചവെച്ച മന്‍‌ജിത്ത് കണവനും കരഞ്ഞും ചിരിച്ചും ബഹളമുണ്ടാക്കിയും കുട്ട്യേടത്തിയെ ഉണര്‍ത്തി സസ്‌പെന്‍‌സ് കളയാതെ നോക്കിയ ഹന്നമോള്‍ക്കും അഭിനന്ദനങ്ങള്‍.

Tuesday, November 28, 2006

പശുവപ്പാമൂക്ക് മാത്രമായി ഫ്രെയിമിനകത്ത് കയറ്റണമെന്നുണ്ടായിരുന്നു. സാങ്കേതികവസ്തുക്കളുടെ പരിമിതി കാരണം മൂക്ക് മാത്രമാക്കണമെങ്കില്‍ കൈമറ പശുവണ്ണിയുടെ മൂക്കിനോട് ചേര്‍ത്ത് തന്നെ വെക്കണമായിരുന്നു. പശുവാണെങ്കിലും വായ്ക്കകത്താക്കിക്കഴിഞ്ഞാലല്ലേ വാഴച്ചുണ്ടാണോ ക്യാമറയാണോ ലെന്‍സാണോ എന്നൊക്കെ തീരുമാനിക്കൂ. അതുകൊണ്ട് അത് വേണ്ടാ എന്ന് വെച്ചു.

പശുവാണെങ്കിലും മൃഗമാണെങ്കിലും കൈമറ കണ്ടപ്പോള്‍ തന്നെ തീറ്റയൊക്കെ നിര്‍ത്തി, മുടിയൊക്കെ മാടിയൊതുക്കി വ്രീളാവിവശയായി, നമ്രമുഖിയായി, മുന്‍‌കാലുകൊണ്ട് ചേനവരച്ച്, വാല് മെദുവ മെദുവ ആട്ടി, ഒരു കണ്ണടച്ച് ഒരു സൈറ്റടിയൊക്കെ പാസ്സാക്കി പോസ് ചെയ്തു.

കറുപ്പിനെഴുപത്തേഴഴകേ നിന്‍...

അപ്പോള്‍ കറുപ്പിന്റെ കൂടെ കുറച്ച് വെളുപ്പും കൂടെയുണ്ടെങ്കിലോ (വെളുക്കാന്‍ തേച്ച പാണ്ടല്ല, ഒറിജിനല്‍).

ഒരു സൈഡ് പോലത്തെ വ്യൂവും കൂടി. വ്യൂ സൈഡിലോട്ടാണെങ്കിലും നോട്ടം എന്നെത്തന്നെ- ഗള്‍ഫ് റിട്ടേണ്‍ എക്സെന്നാറൈയുടെ ഇളയമകള്‍ സുധ അരവിന്ദനെ കടക്കണ്ണെറിഞ്ഞതുപോലെ (അക്കാര്യം പറഞ്ഞപ്പോള്‍ ആരും അവകാശവാദമുന്നയിച്ചില്ല-അരവിന്ദന് പറ്റിയപോലെ).ഒരു എത്രയെത്ര കയറ്റണോ?

എത്രയെത്ര പുല്‍ച്ചെടികളുടെ മണം പിടിച്ചു...
എത്രയെത്ര കാടിവെള്ളം ഊറ്റിക്കുടിച്ചു...
എത്രയെത്ര കച്ചിത്തുരുമ്പുകള്‍ കടിച്ച് പറിച്ചു (മുങ്ങാന്‍ പോകുന്നവന് ഒന്നുപോലും വെച്ചേക്കരുത്)...
എത്രയെത്ര പഴത്തൊലികള്‍ തിന്ന് മറിച്ചു...
എത്രയെത്ര പഴങ്കഞ്ഞികള്‍...
എത്രയെത്ര വാഴപ്പിണ്ടികള്‍...
എത്രയെത്ര ഓക്കേ...
എത്രയെത്ര പിണ്ണാക്ക്...
.....
.....
ഞാന്‍ പശു

സമര്‍പ്പണം: പൊന്‍‌മുട്ടയിടുന്ന താറാവിലെ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്.

Saturday, November 25, 2006

ചുമ്മാ ഒരു സമര്‍പ്പണമപ്പാവെറുതെയങ്ങിരുന്നപ്പോള്‍ ചുമ്മാ അങ്ങ് സമര്‍പ്പിക്കാന്‍ തോന്നി.

എല്ലാ മലയാളി ബ്ലോഗണ്ണനണ്ണിക്കുഞ്ഞുകുട്ടിപ്പരാധീനവികാരാധീനദീനദയാലുക്കള്‍ക്കും യൂയ്യേയ്യീ ബ്ലോഗ് മീറ്റും കേരളാ ബ്ലോഗ് മീറ്റും
നയിദില്ലി മീറ്റുമൊക്കെ വിജയകരമായി സംഘടിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും പിറന്നാളുകാര്‍ക്കും ഒന്നാം വാര്‍ഷികക്കാര്‍ക്കും കുഞ്ഞുണ്ടായവര്‍ക്കും കല്ല്യാണം കഴിച്ചവര്‍ക്കും ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും എന്റെ ചുമ്മാ ഒരു സമര്‍പ്പണം.