Wednesday, November 29, 2006

കുട്ട്യേടത്തിക്ക് പിറന്നാളാശംസകള്‍



സ്വല്‍‌പം ടൈമിംഗ് തെറ്റിപ്പോയി. ഒരു പന്ത്രണ്ട് മണിക്കൂര്‍ മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ എന്റെ മിസ്‌ പശുവിനെ മൊത്തമായി കുട്ട്യേടത്തിക്ക് സമര്‍പ്പിച്ചേക്കാമായിരുന്നു. ആകെ നാല് പടവും രണ്ട് പഴം പുരാണവും വെച്ച് ഇനി ഒരു കൊല്ലം തള്ളിനീക്കേണ്ടതാ. രണ്ട് ദിവസം അടുപ്പിച്ചടുപ്പിച്ച് അടുപ്പിച്ചാടി പോസ്റ്റിടുക എന്ന് വെച്ചാല്‍ സ്റ്റോക്കൊക്കെ എപ്പോള്‍ തീര്‍ന്നെന്ന് ചോദിച്ചാല്‍ മതി.

പക്ഷേ കുട്ട്യേടത്തിക്ക് കൊല്ലത്തിലൊരിക്കല്‍ ഒരു പിറന്നാള്‍ വരുമ്പോള്‍ സ്റ്റോക്കില്ല, അതില്ല, ഇതില്ല എന്നൊക്കെ പറഞ്ഞ് വെറുതെയിരിക്കാന്‍. അതുകൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. കുളമായ പടം ഇട്ടതുകൊണ്ട് മന്‍‌ജിത്ത് ഉണ്ടാക്കിയ ഫൈന്‍ ആപ്പിള്‍ കേക്ക് കുളമായി എന്നൊരു അര്‍ത്ഥം ഇല്ലേ ഇല്ല. അത് ഒന്നാംതരം ഫൈന്‍ പൈനാപ്പിള്‍ കേക്ക് തന്നെ.

അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍. ഇത്ര ഹൃദ്യമായ ഒരു അതിശയം പിറന്നാള്‍ ദിനത്തില്‍ കുട്ട്യേടത്തിക്ക് കാഴ്‌ചവെച്ച മന്‍‌ജിത്ത് കണവനും കരഞ്ഞും ചിരിച്ചും ബഹളമുണ്ടാക്കിയും കുട്ട്യേടത്തിയെ ഉണര്‍ത്തി സസ്‌പെന്‍‌സ് കളയാതെ നോക്കിയ ഹന്നമോള്‍ക്കും അഭിനന്ദനങ്ങള്‍.

5 Comments:

Blogger Kuttyedathi said...

റൊംബ നന്ദ്രി വക്കാരി. ഹാഹാ, നാട്ടില്‍ പോയപ്പോ നെറയെ പടം പിടിക്കണ്ടാരുന്നോ വക്കാരി ? എന്തായാലും പുതിയ സ്ഥലത്തും വക്കാരി നല്ല പടങ്ങള്‍ക്കു സ്കോപ്പ് കണ്ടുപിടിക്കുമെന്നുറപ്പല്ലേ ?

എവിടെയാ വക്കാരി പുതിയ സങ്കേതം ? കമന്റുന്ന സമയം കണ്ടിട്ട്, വീണ്ടും അമേരിക്കയില്‍ ലാന്റു ചെയ്തോ എന്നു സംശയമില്ലാതില്ല. :) ചോറു വേണേ.. തൈരു വേണേ.. എന്നൊക്കെയുള്ള മോങ്ങലു കൂടി കാണുമ്പോ.... എന്തായാലും ജപ്പാനിലിനിയവരു കേറ്റൂല്ലാ. ഇവിടെയല്ലെങ്കില്‍ യൂ കെ യില്‍ :)

മ്ഹ് വക്കാരി പറഞ്ഞില്ലെങ്കിലും, ഉമേഷ്ജി കണ്ടുപിടിച്ചോളും.. :)

qw_er_ty

Thu Nov 30, 02:00:00 AM 2006  
Blogger അനംഗാരി said...

കുട്യേടത്തിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍.

അനംഗാരി.


qw_er_ty

Thu Nov 30, 03:13:00 AM 2006  
Blogger Unknown said...

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സന്തോഷത്തോടെ എല്ലാരുംകയറി വരുന്ന ഈ നാലുകെട്ടില്‍ എന്നും നിറദീപമായി പ്രകാശം ചൊരിയാന്‍ കുട്ട്യേടത്തിയെ സര്‍വ്വശക്തന്‍ സഹായിക്കട്ടെ,എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകള്‍.

Thu Nov 30, 03:16:00 PM 2006  
Blogger Unknown said...

www0530

cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance

Wed May 30, 02:48:00 PM 2018  
Blogger Darren Demers said...

അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍. ഇത്ര ഹൃദ്യമായ ഒരു അതിശയം പിറന്നാള്‍ ദിനത്തില്‍ കുട്ട്യേടത്തിക്ക് കാഴ്‌ചവെച്ച മന്‍‌ജിത്ത് കണവനും കരഞ്ഞും ചിരിച്ചും ബഹളമുണ്ടാക്കിയും കുട്ട്യേടത്തിയെ ഉണര്‍ത്തി സസ്‌പെന്‍‌സ് കളയാതെ നോക്കിയ ഹന്നമോള്‍ക്കും അഭിനന്ദനങ്ങള്‍.
deep sided fitted sheets double
full bed cover protector

Wed Mar 30, 05:08:00 PM 2022  

Post a Comment

<< Home