പശുവപ്പാ

മൂക്ക് മാത്രമായി ഫ്രെയിമിനകത്ത് കയറ്റണമെന്നുണ്ടായിരുന്നു. സാങ്കേതികവസ്തുക്കളുടെ പരിമിതി കാരണം മൂക്ക് മാത്രമാക്കണമെങ്കില്‍ കൈമറ പശുവണ്ണിയുടെ മൂക്കിനോട് ചേര്‍ത്ത് തന്നെ വെക്കണമായിരുന്നു. പശുവാണെങ്കിലും വായ്ക്കകത്താക്കിക്കഴിഞ്ഞാലല്ലേ വാഴച്ചുണ്ടാണോ ക്യാമറയാണോ ലെന്‍സാണോ എന്നൊക്കെ തീരുമാനിക്കൂ. അതുകൊണ്ട് അത് വേണ്ടാ എന്ന് വെച്ചു.
പശുവാണെങ്കിലും മൃഗമാണെങ്കിലും കൈമറ കണ്ടപ്പോള്‍ തന്നെ തീറ്റയൊക്കെ നിര്‍ത്തി, മുടിയൊക്കെ മാടിയൊതുക്കി വ്രീളാവിവശയായി, നമ്രമുഖിയായി, മുന്‍കാലുകൊണ്ട് ചേനവരച്ച്, വാല് മെദുവ മെദുവ ആട്ടി, ഒരു കണ്ണടച്ച് ഒരു സൈറ്റടിയൊക്കെ പാസ്സാക്കി പോസ് ചെയ്തു.
കറുപ്പിനെഴുപത്തേഴഴകേ നിന്‍...
അപ്പോള്‍ കറുപ്പിന്റെ കൂടെ കുറച്ച് വെളുപ്പും കൂടെയുണ്ടെങ്കിലോ (വെളുക്കാന്‍ തേച്ച പാണ്ടല്ല, ഒറിജിനല്‍).
ഒരു സൈഡ് പോലത്തെ വ്യൂവും കൂടി. വ്യൂ സൈഡിലോട്ടാണെങ്കിലും നോട്ടം എന്നെത്തന്നെ- ഗള്‍ഫ് റിട്ടേണ്‍ എക്സെന്നാറൈയുടെ ഇളയമകള്‍ സുധ അരവിന്ദനെ കടക്കണ്ണെറിഞ്ഞതുപോലെ (അക്കാര്യം പറഞ്ഞപ്പോള്‍ ആരും അവകാശവാദമുന്നയിച്ചില്ല-അരവിന്ദന് പറ്റിയപോലെ).

ഒരു എത്രയെത്ര കയറ്റണോ?
എത്രയെത്ര പുല്‍ച്ചെടികളുടെ മണം പിടിച്ചു...
എത്രയെത്ര കാടിവെള്ളം ഊറ്റിക്കുടിച്ചു...
എത്രയെത്ര കച്ചിത്തുരുമ്പുകള്‍ കടിച്ച് പറിച്ചു (മുങ്ങാന്‍ പോകുന്നവന് ഒന്നുപോലും വെച്ചേക്കരുത്)...
എത്രയെത്ര പഴത്തൊലികള്‍ തിന്ന് മറിച്ചു...
എത്രയെത്ര പഴങ്കഞ്ഞികള്‍...
എത്രയെത്ര വാഴപ്പിണ്ടികള്‍...
എത്രയെത്ര ഓക്കേ...
എത്രയെത്ര പിണ്ണാക്ക്...
.....
.....
ഞാന്‍ പശു
സമര്‍പ്പണം: പൊന്‍മുട്ടയിടുന്ന താറാവിലെ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്.
48 Comments:
ബക്കാരീനെ തൊണ്ടി സഹിതം പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന ദൃതകര്‍മ്മസേനക്കാര്‍ക്ക് ഒരു ക്ലൂ കൂടെ ആയി. വെളുത്ത പുള്ളി ഉള്ള പശുവും റബര്‍ തോട്ടവും ഉള്ള കുടുംബം അന്വേഷിച്ചാല്‍ മതിയല്ലോ ഇനി.
എത്രയെത്ര ആള്‍ക്കാരെ കുത്താനിട്ടോടിച്ചു...
എത്രയെത്ര കറവക്കാരെ ചവിട്ടി മലര്‍ത്തി...
ഹ...ഹ ആദിത്യാ, അവരിത്തിരി അദ്ധ്വാനിച്ചോട്ടേ എന്ന് വിചാരിച്ചല്ലേ വീട്ടില്‍ നിന്നും മൈല്‍ക്കുറ്റികളകലെയുള്ള ഈ തോട്ടത്തില്‍ വെച്ച് പടം പിടിച്ചത് :).
ഇനി അവര് പശുവിനെയെങ്ങാനും പാട്ടിലാക്കിയാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ.
എന്റെ നിര്‍മ്മലഹൃദയയും ലോലഹൃദയയും സര്‍വ്വോപരി ഒരു ഈച്ചയെപ്പോലും ആട്ടിയോടിക്കാത്തവളുമായ മിസ്‌പശു കറവക്കാരെ കുത്തിമലര്‍ത്തിയെന്നോ, ആള്‍ക്കാരെ കുത്താനിട്ടോടിച്ചെന്നോ...ഹയ്യോ.
ഹഹഹ...ആദീ..അതൊരു കമന്റപ്പാ.. ഇവിടെയൊക്കെ വന്നതിനു ശേഷം എന്തൊക്കെയാണെങ്കിലും ചെക്കന്റെ തലയില്‍ ഇച്ചിരെ നല്ല കാറ്റടിച്ചിട്ടുണ്ട്. ;-)... ഫോട്ടോസൊന്നും ( കുടുമ്പങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന) ഇടുന്നില്ല്യേ ഡിജിറ്റലേ?
ഇവിടേത്തിയെന്നാ..
അപ്പോ യൂ റ്റൂ വക്കാരിമാഷേ:)
ചുമ്മാതല്ല പാതിരാത്രിയില്‍ .
ഞാനന്നേ വിചാരിച്ചു ഇദ്ദേഹം രാത്രി രണ്ട് മണിയ്ക്കൊക്കെയിരുന്ന് ബ്ലോഗെഴുതുന്നോന്ന്:)
കുറിപ്പടി വായിച്ചിട്ടൊന്ന് മനസ്സിലായി..ഈ മാന്യദേഹത്തിന് ജപ്പാന്‍ കാറ്റില്ലേലും വക്കാരി സ്റ്റയില്‍ കിട്ടുമെന്ന്.
സ്റ്റയില്‍ ..ശുഭം..
എന്റെ ... മിസ്‌പശു
ഹഹഹ... ഇനി സംശയം ഒന്നുമില്ല. ഇത് വക്കാരീടെ കുടുമ്മത്തെ പശു തന്നെ. നാട്ടുകാരേ, അറ്റാക്ക്... :))
ഇഞ്ചിയേച്ചിയേ, എന്തൊരു സ്ഥലം അത്... പെന്‍ഷനേഴ്സ് പാരഡൈസ് തന്നെ. ചെറുപ്പക്കാരെ കാണാനേ ഇല്ല. ഇഞ്ചിയേച്ചി റിട്ടയര്‍ ചെയ്തു കഴിഞ്ഞ് അങ്ങോട്ട് മാറിയതാണല്ലെ? :))
മയാമിലെ ചില ക്ലബ്ബ് ഫോട്ടോസ്, പിന്നെ സൌത്ത് ബീച്ചിലെ ചില ഫോട്ടോസ് ... അത്രേ ഒക്കേ എടുത്തൊള്ളൂ. ഇടണോ? ;)
മോഡലുകളെല്ലാം എനിക്ക് സ്വന്തം കുടുംബത്തിലെപ്പോലെ തന്നെയാണാദിത്യാ. ഞങ്ങടെ വീട്ടില്‍ അവസാനമായി പശുവിനെ വളര്‍ത്തിയത് ആയിരത്തിത്തൊള്ളായിരത്തിയെണ്‍പതുകളുടെ പകുതിയോടെയാണോ എന്നാണോ എന്നറിയണേല്‍ വീട്ടില്‍ ചോദിക്കണം. കറമ്പി, കറമ്പീടെ മോന്‍ കണ്ണന്‍ (പാവം ഒരു വലിയ കുഴിയിലേക്ക് വീണ്...) അങ്ങിനെ എത്രയെത്ര പശുക്കള്‍. നല്ല ഒന്നാംതരം കറവക്കാരനായിരുന്നു ഞാന്‍ എന്ന് വീട്ടുകാര്‍ സാക്ഷ്യപത്രം.
ഇഞ്ചിയേ അമ്പിയേ, അപ്പോളെല്ലാം പറഞ്ഞതുപോലെ.
ബാച്ചിലറാണെങ്കി ഇടാദിത്യാ.
ആണ്‍കുട്ടിയാണെങ്കി ഇടാദിത്യ.
(എന്നിട്ട് വേണം ഈ ചെക്കനെ ഒന്ന് ബാനാന്‍ ഇവിടെ കൊടി കെട്ടാന്‍)
വക്കാരിജി, പശൂന്റെ മൂക്കിന്റെ ഫോട്ടോയെടുത്ത ആദ്യത്തെ ഫോട്ടോഗ്രാഫര്‍ താങ്കളാകുന്നു. :)
എത്രയെത്ര കാടിവെള്ളം ഊറ്റിക്കുടിച്ചു...
എത്രയെത്ര കച്ചിത്തുരുമ്പുകള്‍ കടിച്ച് പറിച്ചു...
എത്രയെത്ര പഴത്തൊലികള്‍ തിന്ന് മറിച്ചു...
എത്രയെത്ര പഴങ്കഞ്ഞികള്‍...
എത്രയെത്ര വാഴപ്പിണ്ടികള്‍...
എത്രയെത്ര ഓക്കേ...
എത്രയെത്ര പിണ്ണാക്ക്...
നന്നായി വിശക്കുന്നുണ്ടല്ലേ വക്കാരീ!
പാവം....
ഹഹഹാ..അങ്ങിനെ വിശ്വേട്ടനും ഒരു തമാശ പറഞ്ഞു. ഹൊ! എനിക്കിനി ബ്ലോഗൊക്കെ പൊട്ടിപ്പോയാലും വേണ്ടൂല്ലാ. വിശ്വേട്ടനും ഇങ്ങോട്ട് വല്ലോം വന്നായിരുന്നൊ? അതോ ആദി പറഞ്ഞു തന്ന തമാശയാണൊ? :)
വിശ്വേട്ടാ, ഹ...ഹ...അത്രയ്ക്കങ്ങ് ഓര്‍ത്തില്ല. എന്നാലും എന്റെ അവസ്ഥ മനസ്സിലാക്കിയത് ഈ വിശ്വബൂലോകത്തില്‍ വിശ്വേട്ടന്‍ മാത്രം :)
നല്ലപോലെ തന്നെ വിശക്കുന്നുണ്ട്. ഇന്ന് വായു ഭക്ഷണം :(
എന്നേക്കാള്‍ കഷ്ടമാണല്ലൊ നിന്റെ അവസ്ഥ എന്നൊരു ഭാവം പശുവിന്റെ മുഖത്ത്.:)
ആരുമില്ലേ ഈ വക്കാരിക്കിത്തിരി കാടിവെള്ളം അല്ല കഞ്ഞിവെള്ളം കൊടുക്കാന്‍?? :)
ബിന്ദു അതു കലക്കി. വക്കാരി, പശുവിന് വെച്ചിരുന്ന കാടിവെള്ളം അടിച്ച് മാറ്റിയ ദേഷ്യം പശുവിന്റെ മുഖത്ത് കാണാനുണ്ട്. എങ്കിലും അത് വേണമായിരുന്നോ വക്കാരി.പാവം പശുവിനെ കാമറ കാണിച്ച് മയക്കി അതിന്റെ അന്നത്തില്‍ കൈയിട്ട് കൈയിട്ട് വാരിയത് ശരിയായില്ല.( നമ്മുടെ കരുണാകര്‍ജി എന്‍.സി.പിയില്‍ കയിട്ട് ഒള്ളതൊക്കെ അടിച്ച് മാറ്റിയതു പോലെ.)
വക്കാരി മാഷെ,
കാലത്തു തന്നെ ഇതു വായിച്ച് ഉറക്കെ ചിരിച്ചു കൊണ്ടാണു പണി തുടങ്ങാന്‍ പോകുന്നത്.(ഭാഗ്യത്തിനു ആരും എത്തിയിരുന്നില്ല.)ഇന്നത്തെ ദിവസം നന്നാകുമെന്നു തോന്നുന്നു.
-പശുവാണെങ്കിലും വായ്ക്കകത്താക്കിക്കഴിഞ്ഞാലല്ലേ വാഴച്ചുണ്ടാണോ ക്യാമറയാണോ ലെന്‍സാണോ ..
അഥവാ അതു വയറ്റിനകത്ത് പോയിരുന്നെങ്കില്‍ പശുവിന്റെ ആന്തരാവയങ്ങളുടെ ഫോട്ടോ ഞങ്ങള്‍ക്കു കാണാമായിരുന്നു.
പയ്യിന്‍റെ പടം അസ്സലായിരിക്കണു വക്കാരി...
...ന്നാലും ഈ ‘ജലദോഷ’മുള്ള സമയത്ത് തന്നെ അതിന്‍റെ ഫോട്ടോ എടുത്തൂലോ, ന്നാ... പോട്ടേ,അറ്റ്ലീസ്റ്റ് അതിന്‍റെ ‘ചീരാപ്പി’യെങ്കിലും ഒന്ന് തൊടച്ചിട്ട് ഫോട്ടോ എടുത്താ മതിയാരുന്നു. ങും... പശുവിന്‍റെ സങ്കടം ആരോട് പറയാന്‍ :)
പറാക്കും തളികയിലെ ദിലീപിന്‍റെ ‘അരഞ്ഞാണം’ പോലെ ‘പൈക്കിടാവ്’ ആയിരിക്കുന്ന കാലത്തെ ‘മണി’യാണല്ലോ വക്കാര്യേയ് അതിന്‍റെ കഴുത്തില് :)
ഒ.ടോ: ഇനിയെങ്കിലും ഒരു സ്വന്തം ഫോട്ടോ ഇടെന്‍റെ വക്കാര്യേയ് :)
വെ.വെ.: മൈജുബ്യു maijubeu - ഇതിനെന്തെങ്കിലും അര്‍ത്ഥമുണ്ടോ ജാപ്പാനില്‍ :)
പയ്യേ നീ പയ്യേ വരൂ
മഴവില്ലുകള്‍ മലരായി വിരിയുന്ന ൠതുശോഭയില്‍
പയ്യേ നീ പയ്യേ വരൂ
എന്നു പാടി ഇവള്‍ക്കു ചുറ്റും നടക്കാന്‍ ഒരു മൂരിയില്ല എന്നത് കഷ്ടമാണ്.
ആനിമല്‍ ഹസ്‌ബന്‍ഡറി എന്ന ഡിപ്പാര്‍ട്ട്‌മന്റ് കണ്ടുപിടിച്ചത് തന്നെ ആനിമലിനു ഹസ്‌ബന്‍ഡ്‌സ് ഇല്ലാതാക്കാനാണ് എന്നത്
"ഹന്ത ചന്ദ്രമുഖിക്കന്ന് ചെന്തീയായി ചന്ദനം" എന്ന പ്രയോഗത്തിന്റെ പേരു പോലെ..
അവളുടെ സമ്മതമില്ലാതെ അവളെ ഗര്‍ഭിണിയാക്കി, അവളുടെ കുഞ്ഞിനായി ചുരത്തുന്ന അമൃത് കവര്‍ന്ന്, ഒടുക്കം കുഞ്ഞിനെ ബലിപ്പുരയിലേക്ക് കൊണ്ടുപോകുന്നത് കണ്ട് അവള്‍ കരയുമ്പോള്‍ വാലു തൊട്ടു വന്ദിച്ച് ഐശ്വര്യം വരുത്താം, കേരളത്തിലാണെങ്കില്‍ വയസ്സുകാലത്ത് അവളെ കൊന്നുകളയാനുള്ള ദയയെങ്കിലും നമ്മള്‍ കാട്ടും വടക്ക് തല്ലി തെരുവിലേക്കോടിക്കും.. അവിടെ പുഴുത്തു ചത്തോളുമല്ലോ.
പുള്ളിപ്പശുവിനെ വെയിലും, മഴയും മഞ്ഞും കൊള്ളാതെ ഒരു കുടക്കീഴിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
കാടിവെള്ളത്തിനും പിണ്ണാക്കിനും വേണ്ടി വക്കാരിയും പശുവും തമ്മിലൊരു മത്സരം വേണ്ട!
:) :)
റബ്ബര്‍ എസ്റ്റേററ്റൊക്കെയുണ്ടല്ലേ..
ആര്‍തര്‍ കോനന്‍ ഡോയലിനു കടപ്പാട്
വല്യുപ്പ പറയുമായിരുന്നു
പശൂനെ വില്‍ ക്കുമ്പോള്‍
എത്ര മാസം ചെന ഉണ്ടെന്നു പറയും
മാസം കൂടിയാ ആവശ്യക്കാര് കൂടും
മോളെ കെട്ടിക്കുമ്പോ അങ്ങനെ പറഞ്ഞാ
കിട്ടും നല്ല തല്ല്
നടുപ്പുറത്തു നിന്നു പുതിയാപ്പിള ഇറങ്ങുന്ന തല്ല്
എത്രയെത്ര പഴങ്കഞ്ഞികള്‍...
എത്രയെത്ര വാഴപ്പിണ്ടികള്‍...
എത്രയെത്ര വൈക്കോല്‍ത്തുറുകള്‍
എത്രയെത്ര ...
പശുപുരാണം കലക്കി.
വക്കാരി മസ്താന്‍ കറവ തുടങ്ങിയോ? അതോ പാലില്‍ വെള്ളം ചേര്‍ക്കുന്നതിനെ പറ്റി പഠനം നടത്തി വരുന്നതേ ഉള്ളോ? (ഞാനും ഒന്ന് താങ്ങി) :-)
ആദീ, ആ ബീച്ച് ഫോട്ടോ മെയിലയയ്ക്കഡേയ്...
ദേവേട്ടാ,ഇമ്മാതിരി സെന്റി കമന്റ്സ് എന്നെ ചിന്തയുടെ കയത്തിലേയ്ക്ക് ഹവായ് ചെരുപ്പിട്ട കാല്‍ കൊണ്ട് ചവിട്ടിത്താഴ്ത്തുന്നു.
ഓടോ: വക്കാരീ.. ആരപ്പാ മോഹന്‍ ജൊദാരോ?
ഉമ്പാച്ചിയേ പശുവിനെ വാങ്ങുമ്പോ ആദ്യം ... വേണ്ടാ..
വക്കാരീടേ ജ്യോഗ്രാഫിക്കല്‍ ലോക്കേഷനാണോ പാട്??
വക്കാരീ.. പോളിയോ ... പോളിയോ.....
...............
നാടോടിക്കാറ്റിലേ ഡയ്‌ലോഗ്ഗ് വരുന്നു :
എന്നാ പശുവിനു കലക്കി വച്ചിരിക്കണ പിണ്ണാക്കെങ്കിലും കാണുമല്ലേ..
ഏയ്.. അതൊക്കെ ഞാന്‍ എപ്പഴേ...
പശുവിനെ മേയ്കപ്പിട്ട് ദിലീപൊക്കെ ഒരു തൊഴുത്തില്‍ പോണ ഒരു സിനിമയുണ്ടായിരുന്നു.. ഓര്‍മ്മയില്ല ഏതാണെന്ന്.
ദില്‍ബാ,
മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പിടിച്ചു തിന്നും, കിളികളുടെ മുട്ടയെടുത്തു തിന്നും എന്നാല്‍ വേറൊരു ജന്തുവിന്റെ പാല് പട്ടിപോലും കുടിക്കില്ല. എന്തൊരു വൃത്തികെട്ട ശീലങ്ങളാ മനുഷ്യന്റേത്. പത്തു കിലോ തൂക്കമുള്ള ഒരു സസ്യാഹാരിയെ രന്റു കൊല്ലത്തില്‍ 300 കിലോ തൂക്കമുള്ള ഒരു ജന്തുവാക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടതാണ് പശുവിന്റെ പാല്. അതെടുത്ത് അവനവന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുത്താലോ? തീവണ്ടിയുടെ കല്‍ക്കരിയിട്ട് കാറോടിക്കുമ്പോലെ.
മനുഷ്യന്റെ പോക്രിത്തരങ്ങള്‍ക്ക് വേണ്ടി മൃഗങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുകയും അതിന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയിലാക്കപ്പെടുകയുമൊക്കെ ചെയ്യുന്നത് കഷ്ടമല്ലേ?
[ദില്‍ബനെ ഒരു വഴിക്കാക്കി തരാം ഞാന്‍]
അല്ലെങ്കിലും പട്ടികള്‍ പാല്‍ കുടിക്കില്ല; പൂച്ച കുടിക്കും
This comment has been removed by a blog administrator.
ഇപ്പഴാ 'വക്കാരിമഷ്ടാ'യത്..
ഗോമൂത്രം ശേഖരിക്കാന്‍ കെട്ടിയിട്ടതായിരുന്നവല്ലേ.. എന്നിട്ട് കിട്ടിയൊ..അതോ ചവിട്ട് വല്ല്തും??
കുറുക്കനതുല്യേ: " തെങ്കാശിപ്പട്ടണ" ത്തില്‍ രാത്രി തൊഴുത്തില്‍ കയറിയ സീനാണോ ഉദ്ദേശിച്ചത്.. എനിക്ക് അതോര്‍ത്ത് ഇപ്പഴേ ചിരി വരുന്നു...
കൃഷ് |krish
പൂച്ച ഒരിക്കലും പശുവിന്റെ അകിട്ടില്‍ നിന്ന് പാലു കുടിച്ച് ഞാന്‍ കണ്ടിട്ടില്ലല്ലോ സിജൂ. മനുഷ്യന്‍ പശുവിന്റെ പാലു കറന്ന് കാച്ചിയും കുറുക്കിയും ഭക്ഷണമെന്ന് പറഞ്ഞ് സ്വന്തം കുട്ടികളെ വഞ്ചിച്ച് കുടിപ്പിക്കുമ്പോലെ പാവം പൂച്ചയേയും പട്ടിയേയും ചതിക്കുന്നതാണ്.
yes yes. thenkaasi thanne.
ഞാനൊന്നു തമാശിച്ചതല്ലേ.. :-)
അപ്പോ ദേവേട്ടന്‍ പാലു കുടിക്കാറേയില്ല
ഈ കമന്‍ റുകളും കടന്നുകയറ്റവും കണ്ട് കയറും പൊട്ടിച്ച് പോകാതിരുന്നാല്‍ മതിയായിരുന്നു.
കറുപ്പിനേഴഴക് എന്നുപറയുന്നത് ഇതു തന്നെ.
ദേവേട്ടാ, പശുവിന്‍ പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് മാത്രമേ ദഹിക്കൂ എന്നതു വിട്ടു കളഞ്ഞതെന്തേ?
പശുവെന്നാല്‍ ഇതാണ് അഴകിയ പശു. കറുപ്പില്‍ ആ വെളുത്ത ചുട്ടി, എന്താ ഭംഗി?
ഇവള്‍ എത്ര ലിറ്റര്‍ പാലു തരും?
നാട്ടിലെ പശു പുല്ലും, വൈക്കോലുമാണ് തിന്നുന്നതെങ്കില്‍, ഡെല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞു നടക്കുന്ന പശു തിന്നുന്നതെന്ത്? (ഒരമ്പത് അടിക്കാന്‍ പറ്റുമോന്ന് നോക്കാലോ?)
എന്റെ ഫോട്ടം വിറ്റ് കമന്റ് മേടിക്കാനെത്തിയ വക്കാരി മാഷെ ഫോട്ടം പിടിക്കുന്ന എഞ്ചിന്‍ ഞാന്‍ ചവിട്ടിപ്പൊട്ടിക്കും..
നിങ്ങളെന്റെ ജീവരക്തം ഊറ്റിയെടുത്തില്ലേ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ കൊഴുത്തു തടിച്ചെന്ന്?
നിങ്ങളെന്നെ വെളിക്കിരിക്കാനും വെറുതെ വിടുകില്ലേ?
നിങ്ങളെന്റെ വിസര്‍ജ്ജ്യമൊക്കെയും വാരിയെടുത്തില്ലേ?
നിങ്ങളെന്റെ മൂത്രമൊക്കെയും കോരിക്കുടിച്ചില്ലേ?
നിങ്ങളെന്റെ ഇറച്ചിയൊക്കെയും ചുട്ടുതിന്നില്ലേ?
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്..
കറുപ്പിനെഴുപത്തേഴഴക്...അതു കറക്ട്!
മ്പേ..
വാക്കാരി ഇഷ്ടാ മഷ്ടാ, തിരികെ എത്തില്ലേ.. :)
ലെറ്റായോ ഞാന്‍, ന്നലും ലേറ്റസ്റ്റ് ആകട്ടെ.
ശൂ, ശൂ പശൂ, അയ്യോ ദെ ഇന്നത്തെ പത്രം പശു കടിച്ചോണ്ടു പോയേ.
ദേവേട്ടാ,
ഞാനീ വഴി വന്നിട്ടേയില്ല. :-(
വക്കാരീ , ഇപ്പോള്‍ എറണാകുളത്തുണ്ടല്ലേ.
എന്നാലും ഞങ്ങള്‍ കൊച്ചിക്കാരെ ആരെ എങ്കിലും ഒന്നു ഫോണില്‍ വിളിക്കമായിരുന്നില്ലേ ?
പജ്ജിന്റെ പടം ഇച്ച് പെരുത്തങ്ങട്ട് പുടിച്ചിക്കുണു...
ഇജ്ജ് ബെറും വക്കാരിയല്ല, ബഡാ ബക്കാരീയാണ്!!
ഗുരോ, പടവും പാട്ടും കൊള്ളാം. വിശ്വേട്ടൻ ആൾ തമാശക്കാരനല്ലെന്നാരാ പറഞ്ഞേ?
ആ പശുവിന്റെ വെളുത്ത പുള്ളി താഴേക്ക് വന്നപ്പോള്‍ വക്കാരിയുടെ തുമ്പിക്കയ്യുടെ ഒരു സൈഡ് വ്യൂ ലുക്കില്ലേ എന്നു വര്‍ണ്ണ്യത്തിലാശങ്ക
ഓ ടോ എറണാകുളത്തെവിടെയാന്നാ പറഞ്ഞെ
:)
വ്രീളാവിവശയായ നമ്രമൂക്കിയായ മിസ് പശുവിനെ സന്ദര്‍ശിക്കാനും ചവിട്ടോഗ്രാഫ് വാങ്ങിക്കാനുമെത്തിയ എല്ലാ പൈസ്നേഹികള്‍ക്കും നമോവകം, നന്ദി.
ബിന്ദൂ, ബാക്കാര്‍ഡിവെള്ളം വേണ്ട, കഞ്ഞിവെള്ളം ബഹുകേമം, പോരട്ട്, പോരട്ട്.
അനംഗാരീ, കൈയ്യിട്ട് വാരിയെന്നോ...ഹേയ്...കൈയ്യെങ്ങാനും അങ്ങ് കൊണ്ടുചെന്നിരുന്നെങ്കില്‍ കാണാമായിരുന്നു, വ്രീളാവിവശയുടെ തനിരൂപം. പശുവാണെങ്കിലും സഹവാസം മനുഷ്യന്റെ കൂടെത്തന്നെയല്ലേ :)
മുസാഫിറണ്ണാ, കറക്ട്. കൈമറ ടൈമറ് വെച്ച് ഓണാക്കിയിട്ട് പശുവിന് തിന്നാന്‍ കൊടുത്താലോ. ദഹിക്കാതെ പശു അപ്പിയിടുമ്പോള്‍ കൈമറ ബാക്ക്. ചാണകത്തിന്റെകൂടെ വീഴുന്നത് കാരണം സോഫ്റ്റായേ തറയില്‍ വീഴൂ. പൊട്ടൂല്ല. ഐഡിവഡിയാ :)
അഗ്രജനഗ്രഗണ്യാ, ക്ഷീരമുള്ളുള്ളകിടിന്നടിയിലും ചേരതന്നെ പാമ്പിനും കൊതുകിനും എന്ന് പറഞ്ഞപോലെ ആ പശുവിന്റെ മൂക്ക് ഇത്രയും നന്നായി വിശകലനം ചെയ്തല്ലോ. സ്വന്തം ഫോട്ടോ ഇട്ടിട്ട് വേണമല്ലേ പശുവെത്ര ഭേദം എന്ന് പറയാന്‍. പിടികിട്ടി, പിടികിട്ടി, ഇടൂല്ല :)
ദേവേട്ടാ, പശുവേ നീ ചുരത്തരുതിപ്പോള്‍, ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന സിനിമാഗാനം ഓര്‍മ്മ വന്നു. പട്ടി എന്തായാലും പാല് കറന്ന് കുടിക്കുന്നില്ലല്ലോ. :) പാലെന്ന് കേട്ടാല്‍ തിളയ്ക്കണം പാലടുപ്പില്‍ എന്നോ മറ്റോ പാലായോ മറ്റോ പാടിയിട്ടില്ലേ എന്നൊരു ശങ്ക.
സ്നേഹിതന്നേ, പശുവിന്റെ പടം കണ്ട് പ്രചോദിച്ചിട്ട കഥയായിരുന്നോ അത്. എങ്കില്‍ അതിന്റെ മനോഹാരിത ഒന്നുകൂടി കൂടി.
സിജുവേ, റബ്ബറെസ്റ്റേറ്റൊക്കെയുള്ള മുതലാളിമാര്‍ നാടിന്റെ നാനാഭാഗങ്ങളിലും നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ കോനാന്‍ ഡോയല്‍ കൂനിക്കൂടി ഒരുവഴിക്ക് പോവുകയേ ഉള്ളൂ :)
ഉമ്പാച്ചീ, അത് കലക്കി. വിരോധാത്മകഥ എന്നോ മറ്റോ അല്ലേ അതിന് ടര്‍ക്കിഷില്‍ പറയുന്നതെന്ന് ഞാന്‍ ചോദിക്കൂല്ല :)
കട്ടമ്മേന്നവന്നേ, പാല്‍പുഞ്ചിരി പൊഴിച്ചുകൊണ്ട് മിസ് പശുവിന്റെ വഹ ഒരു നന്ദി(നിപ്പശു).
ദില്ലബ്ബൂ. ഹവായ് ചെരിപ്പിട്ട് ആഞ്ഞ് ചവിട്ടിയാല്‍ കയത്തിലേക്ക് താഴ്‌ത്താന്‍ ബുദ്ധിമുട്ടാവും. സര്‍ഫസ് ടെന്‍ഷന്‍ കാരണം (തന്നെ?) നല്ല ബലം കൊടുത്തില്ലേല്‍ ചെരിപ്പ് താഴൂല്ല. ദേവേട്ടന് അതിനൊക്കെയുള്ള കരുത്ത് കൊടുക്കണേ :)
അതുല്ല്യേച്ച്യേ, സിനിമാ ഡയറിയൊക്കെ പൊടിതട്ടിയെടുക്കുകയാണല്ലേ. പോളിയോ പാളിയോ? :)
കൃഷ് അണ്ണാ, കൃഷണ്ണാ, കൃഷ്‌ണാ, മൂത്രം ഒരു വഴിക്ക് ഗോ, പശൂമ്പാല്‍ വേറൊരു വഴിക്ക് കം. മിസ് പശു ഒരു പാവം. ചവിട്ടൂല്ല (ആര്‍ക്കറിയാം. മോഡലാക്കുന്നതിനു മുന്‍പോ പിന്‍പോ എനിക്കതുമായിട്ട് യാതൊരു ബന്ധവുമില്ല) :).
സിമിയേ നന്ദി.
ശ്രീജിത്തേ, അപ്പോള്‍ ഇപ്പോളും പശൂമ്പാല് തന്നെ കുടി :)ദഹനമൊക്കെ നന്നായിത്തന്നെ? (ചുമ്മാ താണപ്പാ) :)
കുറുമയ്യാ, കറുത്തതെന്തും, അത് പശുവാണെങ്കിലും പന്നിയാണെങ്കിലും ആനയാണെങ്കിലും കുറുമയ്യന്‍ സെരട്ടിഫായ് ചെയ്താല്‍ പിന്നെ അപ്പിയുമില്ല, അപ്പീലുമില്ല :)
ശിശുവേ, ദേവേട്ടക്കമ്മന്റ് മറുപടിയില്‍ പാടിയ പശുവേ നീ ചുരത്തരുതിപ്പോള്‍ , ശിശുവേ നീ കുടിക്കരുതിപ്പോള്‍ എന്ന പശുഗാനം ശിശുവിനുവേണ്ടി ഞാന്‍ ഒന്നുകൂടി ആലവിലപിക്കുന്നു :)
പീലിക്കുട്ടീ, കറക്ട് തന്നെ. കറുപ്പിനെഴുപത്തേഴഴ (അപ്പോള്‍ ഉടനെ അമരഗാനം ഓര്‍മ്മ വരും) :)
മുല്ലപ്പൂ, ഒട്ടും വൈകിയിട്ടില്ല. നല്ല ചൂട് പാല് തന്നെ ഫ്രഷ് കറന്നത്. യ്യോ ഇപ്പോള്‍ കുളമായി എന്നല്ലാതെ എറണാകുളത്തില്ല :)
ഏറനാടാ, ഏറെ നാടന്‍ പശുക്കളുള്ള സ്ഥലമാ. പശുവിനെയാണോ പറഞ്ഞത് :)
താരേ, ഡോ. വക്കാരിയായാലുമില്ലെങ്കിലും എഡോ വക്കാരീ എന്ന് തന്നെ എല്ലാവരും വിളിക്കുന്നത്. ആദ്യത്തെ പടഷോക്കില്‍നിന്നും മുക്തി നേടാനല്ലേ വ്രീളാവിവശയവശ നമ്രമൂക്കിപ്പൊടിപ്പടം ഇട്ടത് :)
അനോമണീ, പാട്ട്...തന്നെതന്നെ, പാട്ട് തന്നെ :) നന്ദി കേട്ടോ.
ഹെറിറ്റേജ് മാഷേ, പശുവില്‍ ആനയേയോ പോട്ടെ, ആനയുടെ തുമ്പിക്കൈയ്യുടെ ഡിസൈന്‍ സങ്കല്‍പിക്കണമെങ്കില്‍...സമ്മതിച്ചിരിക്കുന്നു :) നന്ദി കേട്ടോ. എറണാകുളത്തൊന്നുമല്ലന്നേ...അല്ലെന്നേ :)
നവനണ്ണാ, നന്ദിയണ്ണാ.
അപ്പോള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തൊഴുത്ത് പൂട്ടി.
വക്കാരിമാഷ്ടറേ,
അങ്ങനെയങ്ങു തൊഴുത്തും പൂട്ടി താക്കോലും കൊണ്ടിറങ്ങാനോ!
പോസ്റ്റിനേക്കാളും വലിയ സൂപ്പര്‍ കമന്റിട്ട് മുങ്ങാനോ!
This is cheating, this is cheating!
സമ്മതിച്ചു തന്നു ഒരിക്കല്‍കൂടി!
അപാരമായ നര്‍മ്മബോധവും പ്രത്യുല്‍പന്നമതിത്വവും! അനുനിമിഷം വാക്കുകളുരുട്ടി ഇങ്ങനെ ചിരിപ്പടക്കം കോര്‍ക്കാനൊക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല!
ഈ നന്ദി(നി)ക്കമന്റുകള്‍ കാമധേനുപ്പോസ്റ്റില്‍നിന്നും മാറ്റി പുതിയൊരു തൊഴുത്തിലെ പോസ്റ്റില്‍ കെട്ടേണ്ടവയാണ്!
വെറുതെ മൂന്നുദാഹരണങ്ങള്‍:
“വ്രീളാവിവശയായ നമ്രമൂക്കിയായ മിസ് പശുവിനെ സന്ദര്‍ശിക്കാനും ചവിട്ടോഗ്രാഫ് വാങ്ങിക്കാനുമെത്തിയ എല്ലാ പൈസ്നേഹികള്‍ക്കും നമോവകം, നന്ദി.“
“കൃഷ് അണ്ണാ, കൃഷണ്ണാ, കൃഷ്‌ണാ, മൂത്രം ഒരു വഴിക്ക് ഗോ, പശൂമ്പാല്‍ വേറൊരു വഴിക്ക് കം. മിസ് പശു ഒരു പാവം. ചവിട്ടൂല്ല“
“ഏറനാടാ, ഏറെ നാടന്‍ പശുക്കളുള്ള സ്ഥലമാ.“
ഈ പശുവെങ്ങാന്‍ ചരിത്രത്തിന്റെ ഭാഗമായാല്‍, ഇതിലൂടെ ഒന്ന് പോയില്ലെങ്കില്‍ എനിക്ക് പിന്നെ അഭിമാനിക്കാന്‍ പറ്റില്ല.
ഈ ഫോട്ടോയെടുത്തതിന്റെ ശേഷമാണ് വക്കാരി നീണ്ട അവധിയില്‍ പോയതെന്ന് പശുവിന്റെ മുഖം പറയുന്നുണ്ട്. ;)
qw_er_ty
കലക്കിയിഷ്ടാ വക്കാരിമഷ്ടാ.
പയ്യിന് നമ്മടെ ജൂലിയാ റോബേര്‍ട്ട്‌സിന്റെ ഒരു ഫേസ് കട്ട്.
:-)
ഒരു സോപ്പിന്റെ
പരസ്യത്തില്‍ ഈ മിസ് പശുവിനെ കണ്ടത് ഓര്‍ത്തു.
എഴുതാന്‍ പശുവും പ്രചോദനമായി വക്കാരി.
www0530
cheap jordans
fitflops outlet
ray ban sunglasses
cartier jewelry
louboutin pas cher
michael kors outlet
michael kors outlet
pandora charms
nhl jerseys
pandora charms sale clearance
golden goose
moncler coat
adidas yeezy
lebron 18
kyrie irving shoes
supreme
air jordan shoes
yeezy boost 350 v2
off white
yeezy wave runner 700
Post a Comment
<< Home