ചുമ്മാ ഒരു സമര്‍പ്പണമപ്പാ
വെറുതെയങ്ങിരുന്നപ്പോള്‍ ചുമ്മാ അങ്ങ് സമര്‍പ്പിക്കാന്‍ തോന്നി.
എല്ലാ മലയാളി ബ്ലോഗണ്ണനണ്ണിക്കുഞ്ഞുകുട്ടിപ്പരാധീനവികാരാധീനദീനദയാലുക്കള്‍ക്കും യൂയ്യേയ്യീ ബ്ലോഗ് മീറ്റും കേരളാ ബ്ലോഗ് മീറ്റും
നയിദില്ലി മീറ്റുമൊക്കെ വിജയകരമായി സംഘടിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും പിറന്നാളുകാര്‍ക്കും ഒന്നാം വാര്‍ഷികക്കാര്‍ക്കും കുഞ്ഞുണ്ടായവര്‍ക്കും കല്ല്യാണം കഴിച്ചവര്‍ക്കും ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും എന്റെ ചുമ്മാ ഒരു സമര്‍പ്പണം.
30 Comments:
ഈ പടം അടിപൊളിയപ്പാ :)
ഹ...ഹ...കുറുമയ്യാ, പ്രേതങ്ങളിറങ്ങുന്ന ദിവസവും പ്രേതത്തെ പേടിപ്പിക്കാന്‍ ഇരിക്കുകയാണോ കമ്പുവേട്ടന്റെ മുന്നില്‍ :) ഊറോപ്പിയന്‍ ഗാഥ അടുത്ത ലക്കം പോരട്ടന്ന്.
ഇതേതു രാജ്യത്തെയാണ് വക്കാരി???:)കുറേ നേരമായല്ലൊ ചോറും തൈരും ചോദിക്കുന്നു, ഒന്നും കഴിച്ചില്ലേ? :)
ബിന്ദൂ, കഴിച്ചില്ലേന്നോ...സ്വല്പം ചോറും തൈരും അച്ചാറും മാത്രം മതിയായിരുന്നു :(
ഇത് കേരള മഹാരാജ്യത്തെ വക്കാരീസ് ബോള്‍ഗാട്ടി പാലസിലെയല്ലിയോ :)
ഇതപ്പൊ ബൊള്‍ഗാട്ടി പാലസിലെ പൂവാണൊ? പേര്‍ ക്യാ ഹെ?
ഈ നാട്ടിലിരുന്നു ചോറും തൈരും ചോദിക്കണോരെ എന്തു ചെയ്യണമന്നറിയോ!!!!!
വക്കാരിമാഷേ പടമെടുക്കുന്നതില്‍ അങ്ങേയ്കൊരു ഉല്പ്രേക്ഷയുമില്ല.നൂറുതരം.
സപ്തനണ്ണനെടുത്ത പടങ്ങള് പോലെ തന്നെ
ഇതെന്റെ മേശവിരിപ്പായിട്ടോട്ടേ.സപ്തണ്ണന്റെ അപ്പൂപന്താടി പിടിയ്ക്കുന്ന ചേടി കുറേ നാളായി കിടക്കുയയാണ്..
വക്കാരി, ഈ പൂവിന്റെ പേര് എന്താണപ്പാ? കണ്ടിട്ട് യാതൊരു പരിചയവും ഇല്ലല്ലോ എന്റപ്പാ?
യ്യോ, റീനീ, പൂവിന്റെ പേരറിയില്ല. പണ്ടൊക്കെ പറയുന്നതുപോലെ വീട്ടില്‍ ചോദിച്ചിട്ട് പറയാം :)
അമ്പിയണ്ണോ, ആയിരത്തില്‍ ഞാന്‍ ഒരുവനെന്ന് പറയുന്നതുപോലെ അനേകായിരം എടുത്തതില്‍ തികച്ചും യാദൃശ്ചികമായി മാത്രം ഒത്തു എന്ന് തോന്നിപ്പിക്കുന്ന ഒരെണ്ണം താന്‍ ഇവന്‍ :)
ഇഞ്ചിയേ, കൊച്ചിയിലെ ഡ്യൂപ്ലിക്കേറ്റ് ബോള്‍ഗാട്ടിയല്ല, നാട്ടിലെ എന്റെ സ്വന്തം വീടായ ബോള്‍ഗാട്ടി പാലസ് :) പേര് ചോദിച്ചിട്ട് പറയാം.
ഈ വക്കാരീനെ കുഴി കുഴിച്ച് അതില്‍ നിര്‍ത്തി രണ്ട് പെട കൊടുക്കാന്‍ ആരുമില്ലേ എന്റെ കു.ത്തി. ഭഗോതീ.. വക്കാരീടെ അമ്മ വായിച്ചാല്‍ എന്ത കരുതുക? എത്ര നേരമായി,നിക്ക് വിശക്കുണൂ... നിക്ക് വിശക്കുണൂന്ന് ബാല്‍ക്കണിയില്‍ കേറി നിന്ന് പറയാന്‍ തുടങ്ങീട്ട്? ചുമ്മാതാട്ടോ പിള്ളേരെ.. നല്ല നാഴി ഉപ്പിന്റെ ചൊറും, നറും തരി നെയ്യും, പാവയ്ക കൊണ്ടാട്ടോം, തേങ്ങാ ചമ്മന്തീം ഒക്കെ ചൂട് ചോറിന്റെ മോളിലോട്ട് തട്ടി, രണ്ട് പപ്പടൊം പൊടിച്ചിട്ട്, ചെറു ചൂട് ജീരക വെള്ളവും കുടിച്ചിട്ട് ഏമ്പക്കം വിടണ സ്റ്റൈലാ ഈ അല്‍പം തൈരും ചോറും തായോന്ന്....
വക്കാരിയേ.. ഇതിനെ കമ്മല്‍ പൂന്നും വിളിയ്കില്ലേ? പണ്ട് നമ്മടെ ഒക്കെ മുറ്റത്ത് ഇത് ഒരുപാട് ഉണ്ടായിരുന്നു. വീട്ടിലെ സൂര്യകാന്തീന്നും പറയു. കൊച്ചി സുബാഷ് പാര്‍ക്കില്‍ ഇതിന്റെ ഒരു നീണ്ട പാത തന്നെയുണ്ടായിരുന്നു. ഡാലിയ ചേച്ചി വന്ന് കേറുന്നതിനും മുമ്പ്.
പടം ഇനീം പോരട്ടെ. ഉണ്ടതൊക്കെ ദഹിയ്കണ്ടെ? എറങ്ങി നടന്ന്, കേറി, ഇറങ്ങി, പടം പിടി..... നല്ല ഒറിജിനല്‍ ഡൂപ്ലിക്കേറ്റ് പോലത്തെ പാലസാ?
സമര്‍പ്പണം നന്നായി.
നല്ല ഫോട്ടോ,വക്കാര്യേ,ഭാര്യക്കും കുട്ടികള്‍ക്കും സുഖം തന്നെയെല്ലെ
വക്കാര്യേ, പൂവ് നല്ല ഭംഗീണ്ട്. ചിത്രവും നന്നായി.
നന്ദിയപ്പാ.
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ.നല്ല പൂക്കള്‍,വക്കാരി.
ചെമ്പരത്തിപ്പൂവായിരുന്നേല്‍ ചെവിയില്‍ തിരുകായിരുന്നു :)
അതല്ല, ജാപ്പാനിന്നു വിട്ടപ്പോ ‘ഞ്ഞം ഞ്ഞം’ത്തിനോടുള്ള ആര്‍ത്തി കൂടിയതായിട്ടാണല്ലോ പലയിടങ്ങളിലേയും കമന്‍റുകള്‍ സൂചിപ്പിക്കുന്നത് :)
നല്‍ പട്
(കട് പട് ആര്‍ക്കാന്ന് പ്രത്യേകിച്ചെടുത്ത് പറയുന്നില്ല)
വക്കാരീ.. ഒരു കഥ പ്ലീസ്!
അഗ്രൂന്റെ കമന്റിനാ സമ്മാനം!! ***** സ്റ്റാര്‍സും ഒരു വെരിഗുടും....
----------
(വക്കാരിയേ.. കുഞ്ഞിന്റെ പോളിയോ ഡോസ് ഡിസംബര്‍ 2 നു തന്നെ കൊടുക്കണേ... ഇന്നലെ നിര്‍മല വിളിച്ചപ്പോ പറയാന്‍ മറന്നു. )
ഡാങ്ക്സ്!..എനിക്കും സമര്‍പ്പിച്ചേന്..
സമര്‍പ്പണം ഒരു പൂവില്‍ മാത്രം ഒതുക്കണ്ടായിരുന്നു :)
ഇതിനൊരു പേരില്ലേ വക്കാരിച്ചാ?
സമര്‍പ്പണം വരവു വച്ചു!
പൂസ മര്‍പ്പണം വാങ്ങിച്ച എല്ലാവര്‍ക്കും നന്ദിയുടെ ഒരു പൂ.
അതുല്ല്യേച്ച്യേ, കമ്മല്‍ പൂ തന്നെയെന്നാണ് വീട്ടില്‍ നിന്നും കിട്ടിയ അറിവ്. എത്രമാത്തെ കുഞ്ഞിന്റെ പോളിയോവിന്റെ ഡോസിന്റെ കാര്യമാ നിര്‍മ്മല പറഞ്ഞത്? :)
വല്ല്യമ്മായേ, ഹ...ഹ... :)
സൂ നന്ദി. കമ്മല്‍ പൂവെന്നാണ് ഞങ്ങളുടെ നാട്ട്‌വീട്ടുകാര്‍ വിളിക്കുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.
മുസാഫിറണ്ണാ, നന്ദിയുണ്ട് കേട്ടോ. വല്ലപ്പോഴൊക്കെ എടുക്കുന്നതൊക്കെ ഈ കോലത്തിലെങ്കിലുമാകാറുള്ളൂ :)
അഗജനണ്ണാ, എന്ത് പറയാന്‍, എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ. കഷ്ടപ്പാട് തന്നെ. ഒന്നും തിരുകിയില്ലെങ്കില്‍ തന്നെ ആള്‍ക്കാര്‍ക്ക് തോന്നുന്ന രീതിയിലാണ് ഇപ്പോഴത്തെ നടപ്പ് :)
വിശാലാ, നന്ദിശാലാ. തൈരും നാരങ്ങാ അച്ചാറുമൊക്കെ ഇട്ട് ചോറ് കുഴച്ച് കുഴച്ച് അടിക്കുന്നതിന്റെ കഥയായാലോ :)
പീലിക്കുട്ടീ-യേത് ഗണത്തില്‍ വരും. ഒരായിരം പൂപ്പടങ്ങള്‍ എടുത്തതില്‍ ഇടാന്‍ കൊള്ളാമെന്ന് എന്റെ നിലവാരോമീറ്റര്‍ വെച്ചളന്നപ്പോള്‍ തോന്നിയത് ലെവന്‍ മാത്രം. നാനി കേട്ടോ.
അബ്‌ദുള്ളേ, കമ്മല്‍ പൂവെന്നാണ് വിളിക്കുന്നതെന്ന് വീട്ടുകാരുവാച. വേറേ പേരുണ്ടോ എന്നറിയില്ല.
കലുമാഷേ വരവിന് നന്ദി. സുഖം തന്നെ?
യെല്ലാവര്‍ക്കും ഒന്നുകൂടി നന്ദി. ഇനി അടുത്ത പടം.
ഈ പടം എന്റെ ഡെസ്ക്-ടോപ്പില്‍ കണ്ട്, എന്റെ സഹപ്രവര്‍ത്തകയായ ഒരു മദാമ്മ എന്നോടു പറഞ്ഞു "vow, i like this photo, is it from your homegarden"
മദാമ്മ വിചാരിച്ചത് ഇത് ഞാന്‍ എടുത്ത പടമാണെന്നാണ്.
ഞാന്‍ ഏതായാലും തിരുത്തിപ്പറയാനൊന്നും പോയില്ല :^) ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ക്കൊക്കെ, അല്ല എനിക്കൊക്കെ ഒന്നു ഷൈന്‍ ചെയ്യാന്‍ പറ്റൂ :-)
(jokes apart; madamma took url to your photoblog. so, from now on, one of your visitors from US, might be a foreigner lady.)
ഹഹഹഹ..ദിവാന്‍ജി. സ്ഥലം എവിടെയാന്ന പറഞ്ഞേ? ചിക്കാഗോയാ? അവരെയൊക്കെ ഫോറിനര്‍ ആക്കിയല്ലേ? :)
ഹെന്റെ ദിവാനേ, ആയ കാലത്ത് ആ കുറുമാനെങ്ങാനും ഇതുപോലൊരു പടം പിടിക്കുകയും, അത് ദിവാന്റെ കമ്പുവില്‍ കാണുകയും മദാമ്മ ആ യൂവാറെല്‍ എടുക്കുകയും ചെയ്‌തിരുന്നെങ്കില്‍ കുറുമാന്‍ ദില്ലിത്തെരുവീഥികളില്‍ മദാമ്മമാരേയും കൂട്ടി ബര്‍ഗറടിച്ച എത്ര കാശ് ലാഭിക്കാമായിരുന്നു. അമരിക്ക വഴി യൂറോപ്പിലേക്ക് ഒരു ട്രിപ്പും. കുറുമാനോട് ഒന്നുകൂടി ചോദിച്ചാലോ :). ദിവാന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാലും എന്റെ ഫോട്ടോ എനിക്ക് കാണേണ്ട കാര്യമില്ലാത്തതിനാലും രണ്ടും കൂടി കമ്പയര്‍ ചെയ്യുമ്പോള്‍ ദിവാന് ഗ്ലാമര്‍ ഒരു പൊടിക്ക് കൂടുതലാണോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക ഉള്ളതുകാരണവും (അത് എന്റെ വെറും കോമ്പ്ലക്സ് മാത്രമാണെന്ന് അറിയാം, എങ്കിലും) തല്‍ക്കാലം എന്റെ പേര് പറയേണ്ട. എന്തിനാ വെറുതെ മദയാമ്മയെ ഡെസ്പ് ആക്കുന്നത്. ഞാന്‍ ഒരു കിലോ പവുഡറും കൂടി വാങ്ങിക്കട്ടെ.
നന്ദി കേട്ടോ.
ഹ ഹ ഇഞ്ചിപ്പെണ്ണേ :-)
വക്കാരീജീ, എനിക്ക് നിറം കൂടുതലാണെന്ന് വക്കാരിയല്ലാതെ ആരും പറയില്ല ഹ ഹ ഹ :-)) ഏതായാലും വക്കാരിജി പറഞ്ഞതല്ലേ, ഞാനതു വരവു വച്ചിരിക്കുന്നു. ഇന്നത്തെ പോലെ എന്നും ആരെങ്കിലുമൊക്കെ എന്നെയിങ്ങനെ പൊക്കിപ്പറയട്ടേ...
:-)
അമേരിക്കേലെ വെളുമ്പീം ജപ്പാനിലെ കൊലുമ്പീം ആഫ്രിക്കേലെ കറുമ്പീം ഫാനായ വക്കാര്യേ,
നാട്ടിലായിട്ടും ചോറും തൈരും കിട്ടാത്തതെന്തേ? യാത്രയിലാണാ? അതോ ഹ്വാസ്റ്റലിലാണോ?
ദേവേട്ടാ, നാടുവിട്ടു. പറഞ്ഞപോലെ ഇപ്പോള്‍ ഹ്വാസ്റ്റലില്‍. നമ്മുടെ കുക്കിംഗ് മഹാമഹത്തിന് തല്‍ക്കാലം സ്കോപ്പില്ലാത്തയിടം. തൈരിന്റേയും ചോറിന്റെയും അച്ചാറിന്റെയും ഓര്‍മ്മകള്‍ പ്രാന്ത് പിടിപ്പിക്കുന്നയിടം... :(
ഉദയ സൂര്യന്റെ നാട്ടില്‍ നിന്നാണോ അതോ അസ്തമയ സൂര്യന്റെ നാട്ടില്‍ നിന്നാണോ ഈ കൊച്ചു സൂര്യന്‍ ?
സ്നേഹിതാ, ഈ സൂര്യന്‍ നമ്മുടെ സ്വന്തം നാട്ടിലെ സ്വന്തം വീട്ടിലെ സ്വന്തം മുറ്റത്തുനിന്നു തന്നെ :)
അടിപൊളി പടം
നന്ദി സിജൂ.
lebron shoes
hermes handbags
curry 8
pandora jewelry official site
off white jordan 1
stone island jacket
hermes
yeezy
golden goose
off white nike
Post a Comment
<< Home