കുട്ട്യേടത്തിക്ക് പിറന്നാളാശംസകള്‍

സ്വല്പം ടൈമിംഗ് തെറ്റിപ്പോയി. ഒരു പന്ത്രണ്ട് മണിക്കൂര്‍ മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ എന്റെ മിസ് പശുവിനെ മൊത്തമായി കുട്ട്യേടത്തിക്ക് സമര്പ്പിച്ചേക്കാമായിരുന്നു. ആകെ നാല് പടവും രണ്ട് പഴം പുരാണവും വെച്ച് ഇനി ഒരു കൊല്ലം തള്ളിനീക്കേണ്ടതാ. രണ്ട് ദിവസം അടുപ്പിച്ചടുപ്പിച്ച് അടുപ്പിച്ചാടി പോസ്റ്റിടുക എന്ന് വെച്ചാല്‍ സ്റ്റോക്കൊക്കെ എപ്പോള്‍ തീര്‍ന്നെന്ന് ചോദിച്ചാല്‍ മതി.
പക്ഷേ കുട്ട്യേടത്തിക്ക് കൊല്ലത്തിലൊരിക്കല് ഒരു പിറന്നാള്‍ വരുമ്പോള്‍ സ്റ്റോക്കില്ല, അതില്ല, ഇതില്ല എന്നൊക്കെ പറഞ്ഞ് വെറുതെയിരിക്കാന്‍. അതുകൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. കുളമായ പടം ഇട്ടതുകൊണ്ട് മന്‍ജിത്ത് ഉണ്ടാക്കിയ ഫൈന്‍ ആപ്പിള്‍ കേക്ക് കുളമായി എന്നൊരു അര്‍ത്ഥം ഇല്ലേ ഇല്ല. അത് ഒന്നാംതരം ഫൈന്‍ പൈനാപ്പിള്‍ കേക്ക് തന്നെ.
അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍. ഇത്ര ഹൃദ്യമായ ഒരു അതിശയം പിറന്നാള്‍ ദിനത്തില്‍ കുട്ട്യേടത്തിക്ക് കാഴ്ചവെച്ച മന്‍ജിത്ത് കണവനും കരഞ്ഞും ചിരിച്ചും ബഹളമുണ്ടാക്കിയും കുട്ട്യേടത്തിയെ ഉണര്‍ത്തി സസ്പെന്‍സ് കളയാതെ നോക്കിയ ഹന്നമോള്‍ക്കും അഭിനന്ദനങ്ങള്‍.