Wednesday, January 03, 2007

ബ്ലോഗ്...പുല്ല്



ചായ തിളപ്പിക്കാന്‍ വെച്ചിട്ട് പിന്‍‌മൊഴി നോക്കാന്‍ വന്നാല്‍ ഇങ്ങിനെയിരിക്കും.

(ബ്ലോഗിനെയോ ബ്ലോഗര്‍മാരെയോ അധിക്ഷേപിച്ചതല്ലേ. ചൂടു ചായ ചൂടോടെ കുടിക്കാന്‍ ഒരു കമന്റ് എഴുതി പകുതിയാക്കി അടുക്കളയിലേക്കോടിയപ്പോള്‍ കണ്ട കാഴ്ച മൂലമുണ്ടായ സ്വാഭാവിക പ്രതികരണം മാത്രം. ഇനി നന്ദിനിയോട് ചോദിക്കണം, ഇതെങ്ങിനെ ഈ രീതിയില്‍ കുടിക്കുമെന്ന്).

രണ്ടായിരത്തിയേഴിന്റെ തുടക്കം തന്നെ ഇങ്ങിനെയായല്ലോയപ്പാ...

29 Comments:

Blogger prapra said...

പണ്ട്‌ കോഫിഹൌസില്‍ പോയാല്‍ കപ്പില്‍ തരുന്ന കാപ്പി സോസറില്‍ ഒഴിച്ച്‌ കഴിക്കുന്ന എക്സ്‌പീരിയന്‍സ്‌ ഉണ്ടെങ്കില്‍ അത്‌ ഇവിടെയും പരീക്ഷിക്കാം.
NB: ഊതി കുടിക്കുക.

Wed Jan 03, 08:35:00 AM 2007  
Blogger myexperimentsandme said...

ശ്ശോ പ്രാപ്രാ... സ്വല്പം മുന്‍പ് പറഞ്ഞിരുന്നെങ്കില്‍...

സിങ്കും ഓവനും തമ്മില്‍ അടികളുടെ ദൂരമുണ്ടായിരുന്നതുകൊണ്ട് ലെവനെ ബാലന്‍സ് പിടിച്ച് അവിടം വരെ കൊണ്ടുപോകുന്നതിനിടയ്ക്ക് മൊത്തം ചായ തറയില്‍...

Wed Jan 03, 08:40:00 AM 2007  
Blogger Santhosh said...

പിന്മൊഴി വായനയ്ക്കിരിക്കുമ്പോള്‍ ചൂടാക്കേണ്ടാത്ത തരം പാനീയമാണ് ഉത്തമം എന്നു പറയുന്നത് ഈ പ്രശ്നം കൂടി ഉള്ളതുകൊണ്ടാണ് പ്രാപ്രാ...

Wed Jan 03, 09:22:00 AM 2007  
Blogger Peelikkutty!!!!! said...

അതേതായാലും നന്നായി പോയപ്പാ :)



അല്ല..ഒരു സംശ..ചോയിച്ചോട്ടെ,..മ്.മ്..വക്കാരീടെ പേര് അനില്‍ ജയറാം ന്നാണൊ?..
qw_er_ty

Wed Jan 03, 01:18:00 PM 2007  
Anonymous Anonymous said...

അനില്‍ ജയറാമിന് പുതുവത്സരാശംസകള്‍ ! :D

Wed Jan 03, 01:35:00 PM 2007  
Blogger Unknown said...

അനില്‍ ജയരാമന്‍.
ഒരു തരം,
രണ്ട് തരം,
മൂന്ന് തരം!

അപ്പോള്‍ അതങ്ങ് ഉറപ്പിച്ചു.

ചായ “എന്റെ കാക്ക” അവനില്‍ വെക്കാതെ അടുപ്പത്ത് വെച്ച് തയ്യാര്‍ ചെയ്യൂ അനില്‍ ജയരാമന്‍!

Wed Jan 03, 01:47:00 PM 2007  
Anonymous Anonymous said...

ശ്ശോ ബുദ്ധി വേണം ബുദ്ധി!
ഒരു സ്ട്രോ ഉപയോഗിച്ച് വലിച്ചുകുടിക്കൂ വക്കാരീ...

Wed Jan 03, 01:52:00 PM 2007  
Blogger സു | Su said...

അത് നന്നായി. ഇനി നന്ദിനിയോട് ചോദിക്കുക തന്നെ രക്ഷ. അല്ലെങ്കില്‍ സ്പോഞ്ച് വെച്ച് ഒപ്പി പിഴിഞ്ഞുകുടിക്കൂ. ഹി ഹി.

അനില്‍ ജയരാമന്‍ ആരാ? വക്കാരിയുടെ പേര് ഇത്രേം നാള്‍, ഞാന്‍ വിചാരിച്ചത് രാജീവ് എന്നാ. ഇനി സി ഐ ഡി കളുടെ അടുത്ത് പേരു തിരുത്തിക്കൊടുക്കണം. നാലഞ്ച് ആള്‍ക്കാര്‍ ഒന്ന് ഉറപ്പിച്ച് പറയൂ. ;)

Wed Jan 03, 02:10:00 PM 2007  
Blogger മുസ്തഫ|musthapha said...

വക്കാരീടെ പേരപ്പോ ഉറപ്പിച്ചോ!


പീലിക്കുട്ടി, ഈ അറിവിന്‍റെ ഉറവിടം പറയൂ... പെട്ടെന്നാവട്ടെ :)

ആ ചായക്കപ്പിലെങ്ങാനം പേരെഴുതി വെച്ചിട്ടുണ്ടോ :)

Wed Jan 03, 02:19:00 PM 2007  
Blogger അതുല്യ said...

പണ്ട്‌ ഇത്‌ പോലയാ ജീരക കഷായം ഒക്കെ ഉണ്ടാക്കി കുടിച്ചിരുന്നത്‌. !!

വക്കാരീയേ ഇതിലും വലിയ ആപത്തൊക്കെ വരാന്‍ കിടക്കുന്നു. പണ്ട്‌ ആദ്യമായി വെബ്‌ ക്യാം ഫിറ്റ്‌ ചെയ്തപ്പോ കോളിഫ്ലവര്‍ കുക്കറിലിട്ട്‌ ഞാനിരുന്നു. അതൊക്കെ നോക്കുമ്പോ ഇതൊക്കെ നെഗ്ലിജിബിള്‍.

ശുചീന്ദ്രനാഥനും നിര്‍മലയ്കും നവവല്‍സാരാശംസകള്‍.

Wed Jan 03, 02:32:00 PM 2007  
Blogger കുറുമാന്‍ said...

പേരിലെന്തിരിക്കുന്നു മാളോരേ, അനിലായാലും, ജയറാമായാലും, രാജീവായാലും, സജീവായാലും, കുട്ടന്‍ തമ്പുരാനായാലും, മ്മടെ വക്കാരി മ്മക്ക് വക്കാരി തന്നെ.

ഇനി മുതല്‍ ചൂടാക്കാതെ, ഫ്രിഡ്ജിന്ന് ക്യാനായി എടുക്കുന്നതോ, ഗ്ലാസില്‍ ഒഴിച്ച്, സോഡയോ, ഐസോ ഇട്ടു കഴിക്കുന്നതോ ആയ പാനീയങ്ങള്‍ മാത്രം കഴിക്കുക :)

Wed Jan 03, 02:40:00 PM 2007  
Blogger ഏറനാടന്‍ said...

ഈ ചായക്കോപ്പയ്‌ക്കും വക്കാരിയുടെ മുഖത്തിനും ഒരേ ഛായ!!!

Wed Jan 03, 04:01:00 PM 2007  
Anonymous Anonymous said...

കോഫീ ഹൌസിണ്റ്റെ മാറിയ മുഖം

പണ്ട്‌ കോഫീ ഹൌസെന്നു പറഞ്ഞാല്‍ ബുജികള്‍ക്കു ഒത്തു കൂടാനും കാഞ്ചന സീത തമ്പ്‌ ഇവയെ കുറിച്ചു ചറ്‍ച്ച ചെയ്യാനും എണ്‍പതു പൈസക്കുള്ള കോഫ്ഫി ഊതി കുടിക്കാനും ഉള്ളതായിരുന്നു , രാവിലെ ഒരു അവറ്‍ ക്ളാസ്‌ കഴിഞ്ഞു നേരെ കോഫീ ഹൌസ്‌ അവിടെ ചെന്നു ഒരു ചോദ്യം 'എം ബീ ആയൊ?' 'എം ബീ എന്നു വച്ചാല്‍ മട്ടണ്‍ ബിരിയാണി' 'ഇല്ല എം ഡീ ഉണ്ട്‌' എന്നു വച്ചാല്‍ മസാല ദോശ ബീറ്റ്‌ റൂട്ടു മസാലയാണൂ എല്ലാ ഇന്ദ്യന്‍ കോഫീ ഹൌസിലും അതെന്താന്‍ എനിക്കറിയില്ല കയ്യില്‍ ആകെ ഒരു രൂപ പിന്നെയാ എം ബി യും എം ഡീയും കഴിക്കുന്നത്‌ 'ഒരു കോഫ്ഫി കൊണ്ടു വാ' അതു മായി അവിടെ ഇരുന്നു വേരു കിളിറ്‍ ക്കുന്നു പന്ത്റണ്ട്‌ പത്താകുമ്പോള്‍ വെയിറ്ററ്‍ വന്നു 'സറ്‍ എം ബി റെഡി' ഓകെ വെയിട്ടറെ നോക്കാതെ പ്ളേറ്റില്‍ ഒരു രൂപ ഇട്ടു പൂറ്‍ണ്ണ ദരിദ്ര്യ വാസിയായി പുറത്തേക്കു വിശന്നു പൊരിഞ്ഞു എന്നാലും അതു നല്ല ഒരു കാലം ആയിരുന്നു ടക്സ്‌ ഫ്റീ ആയ കാഞ്ചന സീത ഒറ്റക്കിരുന്നു (തിയേറ്ററില്‍ അപ്പൂപ്പണ്റ്റെ പല്ലുപോലെ ൧൦ പേര്‍ മാക്സിമം) കണ്ടു ഉറങ്ങി ഹ രമണീയം ഒരു കാലം അതൊക്കെ ഈ ചായകപ്പു കണ്ടപ്പോള്‍ ഓറ്‍ത്തുപോയി

Wed Jan 03, 06:26:00 PM 2007  
Blogger chithrakaran ചിത്രകാരന്‍ said...

ഇതൊരു നല്ല സൂചനയാണ്‌ വക്കാരി. കേരളത്തിലിരുന്ന് ബ്ലൊഗുന്ന ചിത്രകാരന്‍ എന്തായാലും സ്വയം നിയന്ത്രിക്കാനുള്ള മുന്നറിയിപ്പായി ഈ ചായപ്പാത്രത്തെ കാണട്ടെ. ചായ പോയതു സഹിക്കാം. ..കഞ്ഞികുടി മുട്ടരുതല്ലോ !!

Wed Jan 03, 10:14:00 PM 2007  
Blogger myexperimentsandme said...

എന്റെ കുളമാവായ ചായ കാണാന്‍ വന്ന എല്ലാവര്‍ക്കും ചായ വലിച്ച് കുടിക്കാന്‍ ഓരോ സ്ട്രോ ഫ്രീ. സ്ട്രോ ആര്‍പ്പി തരും.

സന്തോഷേ, കുറുമാനേ, ഇതൊക്കെ കാണുമ്പോള്‍ അതൊക്കെത്തന്നെ പ്രതിവിധി എന്നോര്‍ക്കുമെങ്കിലും അതിന് പിന്നെന്തു പ്രതിവിധി എന്നോര്‍ക്കുമ്പോള്‍ പിന്നെ അതൊന്നും വേണ്ട ഇതായാലും മതി എന്നോര്‍ക്കും.

പീലിക്കുട്ടീ, തുളസിക്കുട്ടീ, മൊഴിയണ്ണാന്‍‌കുട്ടീ, അഗ്രജന്‍‌കുട്ടീ, സൂവേ, എന്റെ പേരിനെപ്പറ്റി ഇടക്കാലത്ത് എനിക്കെന്തോ ചമ്മല്‍ തോന്നുകയും ഉമേഷ്‌ജിയെപ്പോലെയൊക്കെ ചെറിയ പ്രതിഷേധം നാമ്പിടുകയുമൊക്കെ ചെയ്തെങ്കിലും മറ്റ് പല കാര്യങ്ങളും പോലെ പിന്നെ മനസ്സിലായി, ഇതിലൊക്കെ നമ്മളെക്കാളും പതിന്‍‌മടങ്ങ് ഭേദം അച്ഛനുമമ്മയുമൊക്കെ തന്നെ. ഞാന്‍ എന്റെ പൊന്നോമനപ്പേരില്‍ അഭിമാനം കൊള്ളുന്നു. അനില്‍, ജയറാം എന്നീ പേരുകള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒരു കാര്യവും ഞാന്‍ ചെയ്യില്ല, ചെയ്യില്ല, ചെയ്യില്ല.

അതുല്ല്യേച്ച്യേ, ഇവരെയെല്ലാവരെയും കൂടി ഞാനെങ്ങിനെ താങ്ങും? :)

മൊഴിയണ്ണാ, എന്റെ കാക്കയോവന്‍-അത് കലക്കി. ആദ്യം പിടികിട്ടിയില്ല. പിടികിട്ടിയപ്പോള്‍ കുടിച്ചുകൊണ്ടിരുന്ന ചായ മൂക്കില്‍ കയറി. പിന്നെയും പറഞ്ഞു, ബ്ലോഗ്...പുല്ല്.

ഏര്‍‌നാട്സ്, എന്റെ മുഖത്തെ പറഞ്ഞോ, ഫീല് ചെയ്ത് മരവിച്ചിരിക്കുകയാ, പക്ഷേ എന്റെ പൊന്നോമന കപ്പിനെ എന്റെ മോന്തയുമായി താരതമ്യം ചെയ്താല്‍ എനിക്ക് നോവും :) (ചുമ്മാ താണേ).

അനോണീമാഷേ, നോവാള്‍‌ജിയ. ഐസീയെച്ചിലെ ബീറ്റ് റൂട്ട് മസാലയും നെയ് റോസ്റ്റും ... അപ്പോളാളാരാ? :)

ചിത്രകാരാ, ഇതിന് ഇങ്ങിനത്തെ വലിയ വലിയ സന്ദേശങ്ങളുണ്ടായിരുന്നല്ലേ. തുളുമ്പിപ്പോയ ചായ, മുട്ടാന്‍ പോകുന്ന കഞ്ഞികുടിയെ ഓര്‍മ്മിപ്പിക്കുന്നു. അതായത് ആപ്പീസ് സമയത്തിരുന്ന് ബ്ലോഗിയാല്‍ കഞ്ഞികുടി മുട്ടും :) നന്ദി കേട്ടോ.

എല്ലാവര്‍ക്കും നന്ദി. എന്റെ കാക്കയോവന്‍ ക്ലീനാക്കി പൂട്ടി.

(ഇത്തരം പടങ്ങളൊക്കെയിട്ട് ബ്ലോഗിന്റെയും ബ്ലോഗിംഗിന്റെയും നിലവാരം ഇടിച്ച് താഴ്ത്തി കുഴച്ച് മറിക്കുന്നതിന് എല്ലാവരോടും മാപ്പ്. വേറേയൊന്നും കൈവശമില്ലാത്തതുകൊണ്ട് മാത്രം.)

Thu Jan 04, 04:20:00 AM 2007  
Blogger ദേവന്‍ said...

ഹ ഹ വക്കാ. മടി എങനെ പിടിക്കണം എന്ന് എന്നോട് ചോദിക്കാമ്മേലായിരുന്നോ?
ഒരു ഗ്ലാസ്സേല്‍ വെള്ളം വയ്ക്കുക കാക്കയോവനില്‍. പിന്മൊഴി വായിച്ചോ വെള്ളം തൂകില്ലാ. അത് തിളക്കുമ്പോ ചായസഞ്ചി ഒരെണ്ണം എടുത്തിടുക. പിന്നേം പിന്മൊഴി വായിച്ചോ. മടുക്കുമ്പോള്‍ പോയി പഞ്ചസാര ഇടുക.. പാല്‍ നിലാവു വേണമെന്ന് നിര്‍ബ്ബന്ധമാണേല്‍ ശകലം പാല്‍പ്പൊടീം ഇട്ടിളക്കൂ.

Thu Jan 04, 05:46:00 AM 2007  
Blogger ബിന്ദു said...

വക്കാരി.. ഞാന്‍ അതൊന്നുമല്ല ആലോചിച്ചത്, അതുകൊണ്ടു പോയി കഴുകാനായി കൊണ്ടു പോവുന്ന വഴി കയ്യില്‍ നിന്നു വഴുതി താഴെ ചാടി... ഛുലും.... :)
ഇവിടേ അതാ ഷേപ്പിപ്പൊ. പകുതിയെ ഉള്ളൂ.:(

Thu Jan 04, 07:19:00 AM 2007  
Blogger P Das said...

:)

Thu Jan 04, 11:22:00 AM 2007  
Blogger Peelikkutty!!!!! said...

ഞാന്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ കണ്‍ഫ്യൂ(കട്പട്:യു?)..ആയിപ്പോയതാണ് വികാരിയച്ചാ,സോറി വക്കാരിച്ചാ!കാക്കയ്ക്കും തന്‍ പേര് പൊന്‍പേര് ന്നല്ലേ..എനിക്ക് എന്റെ പേരാ ലോകത്തില് ഏറ്റം ഇഷ്ടം(യ്യൊ ഞാ കാക്കയല്ല!)..അതുകൊണ്ട്..:)

വക്കാരിമഷ്ടാ ന്നു തന്നെയാ എനിക്കിഷ്ടം..ഞാന്‍ ആദ്യം അറിഞ്ഞ അജ്ഞാതനും അങ്ങു തന്നെയായിരുന്നു(മാ‍തൃഭൂമി).എന്റെ ഒരു സമാധാനത്തിന് ഇത് :)

qw_er_ty

Thu Jan 04, 01:08:00 PM 2007  
Anonymous Anonymous said...

അതു കലക്കി!

വക്കാരി ഇനി എന്തൊക്കെയായാലും വക്കാരി തന്നെ!

-കലേഷ്-

Fri Jan 05, 12:38:00 AM 2007  
Blogger myexperimentsandme said...

അവിടെയുമിവിടെയുമൊക്കെ പോയി ട്രാഫിക് ബ്ലോക്കില്‍ പെട്ട് സ്വന്തം കുടിയിലെത്താന്‍ വൈകി. ദേവേട്ടാ‍, ബിന്ദൂ, ചക്കരേ അനോണിമസ് കലുമാഷേ, നന്ദി, നന്ദി, നന്ദി.

പീലിക്കുട്ടി. തങ്കൂ ഫോര്‍ ദ ചക്ക്‍ലേറ്റ്. സ്വന്തം പേര് ഇട്ട് തന്നെയാണ് ആദ്യം ബ്ലോഗ് തുടങ്ങിയത്. അപ്പോളാണ് ഒരു അഭ്യുദയാകാംക്ഷി ഒരു ദയയുമില്ലാതെ സ്വന്തം പേര് ചീത്തയാക്കണോ എന്നൊരു ആശങ്ക പ്രകടിപ്പിച്ചത്. അപ്പോള്‍ സാധാരണ ജപ്പാനില്‍ പറയുന്നതുപോലെ “ഓ, വക്കാരിമഷ്ടാ” എന്ന് പറഞ്ഞു. എന്നാല്‍ പിന്നെ അതങ്ങ് കിടക്കട്ടെ എന്ന് വെച്ചു.

ഇരുപത് കൊല്ലം കഴിഞ്ഞ് അച്ചു ഇതുപോലെ ബ്ലോഗെഴുതുമ്പോള്‍ അക്കാലത്തെ ഏറ്റവും ഫേമസായ ബ്ലോഗറിന്റെ നാമം എങ്ങിനെയുണ്ടായി എന്നെഴുതാന്‍ റഫറന്‍സ് ആയല്ലോ.

പക്ഷേ പോക്ക് കണ്ടിട്ട് വക്കാരി”കഷ്ടാ” ആകുമോ എന്നൊരു സംശയം :(

Sat Jan 13, 08:48:00 AM 2007  
Blogger സ്നേഹിതന്‍ said...

ചിത്രം പെട്ടെന്നു കണ്ടപ്പോള്‍ ഏതോ പ്രതിഷ്ഠയാണെന്നു കരുതി. പിന്നെയല്ലെ ബൂലോഗ പ്രതിഷ്ഠയാണെന്നു തെരിഞ്ചത് :)

പുതിയ വീട്ടിലെ പാലു കാച്ചല്‍ പോലെയൊരു ചടങ്ങാണൊ പുതുവര്‍ഷത്തിലെ ചായ കാച്ചല്‍ ? :)

Sat Jan 13, 09:22:00 AM 2007  
Blogger myexperimentsandme said...

ഹ...ഹ... സ്നേഹിതന്നേ, കാപ്പീ ന്യൂ ഇയര്‍. വാ, ഇത്തിരി ചായ നക്കിക്കുടിച്ചിട്ട് പോകാം :)

Sat Jan 13, 09:42:00 AM 2007  
Blogger Mrs. K said...

പറഞ്ഞതബദ്ധമായോ? ഇനിയിപ്പൊ ഞാന്‍ സ്ട്രോ മേടിക്കാന്‍ പോണമല്ലോവപ്പാ! സാരമില്ല ഉടനെ ബ്ലോഗരെല്ലാരും ഓരോ സ്ട്രോയുമായി വരിവരിയായി വരുന്നതായിരിക്കും. റെഡി?
:)

Sat Jan 13, 10:30:00 AM 2007  
Blogger myexperimentsandme said...

ആര്‍പ്പിയേ, സ്ട്രോ വേണ്ടെന്നേ. പശു എങ്ങിനെ കാടിവെള്ളം കുടിക്കും എന്ന ഒരു educational video ഉണ്ട്. അതിന്റെ ഒരു കോപ്പി കിട്ടുകയാണെങ്കില്‍ വാങ്ങിച്ചോ :)

ആദ്യയൂഴത്തില്‍ ആര്‍പ്പിക്കൊരു ടാങ്ക്‍സ് പറയാന്‍ മറന്നുപോയതും ചേര്‍ത്ത് ഇപ്പോളൊരു ഡബിള്‍ ടാങ്ക്‍സും രണ്ടാമൂഴത്തിന്റെ ഒരു കോപ്പി ഫ്രീയും.

Sat Jan 13, 09:15:00 PM 2007  
Anonymous Anonymous said...

ങേ....എന്തു ഫ്രീ കിട്ടുമെന്ന്? ഫ്രീ എന്നെവിടെ കണ്ടാലും ഞാന്‍ ചാടി വീഴും. :)
പശൂന്നൊക്കെ പറഞ്ഞാ...വക്കാരീടെ ആ കൊച്ചുമൈക്രോവേവിനകത്ത് എത്ര തല കയറും? സോ..ഞാന്‍ വിചാരിച്ചത് മൂന്നുനാലു സ്ട്രോ ഇങ്ങനെ കൂട്ടിപ്പിടിപ്പിച്ച് നീളമുള്ള സ്ട്രോ ഉണ്ടാക്കണ റ്റെക്നിക്കറിയാം എനിക്ക്, അതാവുമ്പോ മൈക്രോവേവിനുമുമ്പില്‍ ഒരു ബൂലോഗകലഹം ഒഴിവാക്കാം...........അല്ലാ ആ ചായയിതുവരെ തുടച്ചുകളഞ്ഞില്ലേ??????

Sun Jan 14, 11:24:00 AM 2007  
Blogger മുല്ലപ്പൂ said...

എവിടെപ്പോയ് ?
ഗവേഷണം കഴിഞ്ഞു എന്നും , പണി തുടങ്ങി എന്നും അല്ലേ ഈ തിരക്ക് അര്‍ത്ഥമാക്കുന്നത്. ;)

Fri Feb 02, 12:47:00 PM 2007  
Blogger myexperimentsandme said...

മുല്ലപ്പൂവേയല്ലേയല്ലേ... നാട്ടില്‍ കിട്ടിയ ഒരു പണി ഓള്‍മോസ്റ്റ് കളഞ്ഞുകുളിച്ചു എന്ന പരുവത്തിലാക്കി പിന്നേം ശങ്കരനു ശങ്ക തെങ്ങ് തന്നെ മതിയോ എന്ന വര്‍ണ്ണ്യത്തിലാശങ്കയുമായി ഇങ്ങിനെ തെക്ക് വടക്ക്...

ഇതൊക്കെയിപ്പോഴാ കാണുന്നത്. ആകപ്പാടെ പ്രശ്‌നങ്ങളാണല്ലേ :)

qw_er_ty

Wed Feb 14, 03:52:00 AM 2007  
Blogger yanmaneee said...

jordan store
nike air max 97
curry 6 shoes
moncler jackets
valentino
yeezy boost 350
moncler outlet
nike 95
off white jordan 1
yeezy boost 350

Wed Jun 12, 01:28:00 PM 2019  

Post a Comment

<< Home