Monday, January 01, 2007

സ്വാഗതം...സ്വാഗതം

രണ്ടായിരത്തിയേഴിന് സ്വാഗതം.





കാശ് കണ്ട് കണ്ണ് മഞ്ഞളിച്ചതല്ലേ, ഫ്ലാഷടിച്ചതാ...

എല്ലാവര്‍ക്കും നവവത്സരാശംസകള്‍.

29 Comments:

Blogger myexperimentsandme said...

രണ്ടായിരത്തിയേഴിലെ ആദ്യത്തെ കമന്റ് ഞാന്‍ തന്നെ ഇട്ട് നോക്കട്ടെ. എപ്പടിയുണ്ടാവുമെന്നറിയാമല്ലോ.

എല്ലാവര്‍ക്കും രണ്ടായിരത്തിയേഴ് സ്വാഗതം.

Mon Jan 01, 08:00:00 AM 2007  
Blogger റീനി said...

ചില്ലറയൊക്കെ വക്കാരി എടുത്തോളൂ. എനിക്ക്‌ നോട്ട്‌ മതി.

Mon Jan 01, 08:14:00 AM 2007  
Blogger myexperimentsandme said...

എനിക്കറിയാമായിരുന്നു. നോട്ടിന്റെ അപ്പുറത്തെ വശം കണ്ടില്ലല്ലോ. നോട്ട് തന്നെ തന്നേക്കാമേ :)

അങ്ങിനെ രണ്ടായിരത്തിയേഴിലെ ആദ്യത്തെ അതിഥി റീനി. നോക്കട്ടെ എങ്ങിനെയൊക്കെയാകുമെന്ന് :)

Mon Jan 01, 08:17:00 AM 2007  
Blogger Adithyan said...

നൂറിന്റെ ഒറ്റനോട്ട് കണ്ട കാലം മറന്നു.

അ) 3 അഞ്ഞൂറ്, 5 നൂറ്, ചില്ലറ
ആ) 2 ആയിരം, ചില്ലറ
അങ്ങനെ ആണേല്‍ അടുത്തത്
ഇ) 1 രണ്ടായിരം, ചില്ലറ...

അവസാനം 15-ന്റെ കള്ളനോട്ടടിച്ചിട്ട് കടേല്‍ കൊടുത്ത് മാറിയപ്പോ 7-യും 8-ഉം കിട്ടിയപ്പോലെ ആകരുത്.

Mon Jan 01, 08:27:00 AM 2007  
Blogger റീനി said...

വക്കാരി, നല്ലതാവാനെ വഴിയുള്ളു. എന്റെ 2006 ലെ അവസാനത്തെ കമന്റ്‌ വക്കാരിയുടെ ബ്ലോഗിലും. ഇനി ഞാന്‍ പോയി പുതുവര്‍ഷത്തെ എതിരേല്‍ക്കട്ടെ.

Mon Jan 01, 08:43:00 AM 2007  
Blogger ദിവാസ്വപ്നം said...

ദേ വക്കാരി ആളെപ്പറ്റിക്കുന്നേ... ജാപ്പനീസ് യെന്‍നിന്റെ കൂടെ ഇന്ത്യന്‍ പൈസ വച്ചാല്‍ 2007 ആകില്ല വക്കാരിച്ചേട്ടായീ :-))

ആക്ഷുവലി, അത് ഏതാണ്ട് എഴുനൂറ്റി അന്‍പത്തഞ്ച് രൂപാ വരും. ഹി ഹി ഹി... [(2000*0.008499)*44]+7 ശരിയോ തെറ്റോ എന്ന് വക്കാരി തന്നെ പറയ്യാ‍.

വെറുതെ കുഞ്ഞാകുന്നു (just kidding)

Mon Jan 01, 08:55:00 AM 2007  
Blogger ഗവേഷകന്‍ said...

പുതുവത്സരാശംസകള്‍

Mon Jan 01, 10:21:00 AM 2007  
Blogger Unknown said...

ഐഡിയന്‍ കൊള്ളാമപ്പാ!
കാശു വാരുന്ന വര്‍ഷമാകട്ടെയപ്പാ.

Mon Jan 01, 12:14:00 PM 2007  
Blogger പുള്ളി said...

കമന്റിയും പോസ്റ്റിയും പുതുവര്‍ഷമാഘോഷിച്ച വക്കാരിയ്ക്ക്‌ ബ്ലോഗിലും അല്ലാതെയും ഒരു നല്ല വര്‍ഷം ആശംസിച്ചു കൊള്ളുന്നു.

Mon Jan 01, 12:55:00 PM 2007  
Blogger വല്യമ്മായി said...

അപ്പോ പുതുവത്സരത്തിനും കണി കാണാമല്ലേ,പുതുവത്സരാശംസകള്‍

Mon Jan 01, 01:00:00 PM 2007  
Blogger വേണു venu said...

വക്കാരീ മാഷേ..നവവത്സരാശംസകള്‍.

Mon Jan 01, 01:08:00 PM 2007  
Blogger സുഗതരാജ് പലേരി said...

വക്കാരീജീ..പുതുവത്സരാശംസകള്‍.

Mon Jan 01, 01:34:00 PM 2007  
Blogger ബിന്ദു said...

പാപ്പരാസികളുടെ ശല്യമില്ലാത്ത ഒരു പുതുവത്സരം ആശംസിക്കുന്നു. ;)

Mon Jan 01, 01:36:00 PM 2007  
Blogger കുറുമാന്‍ said...

പുതുവത്സരാശംസകള്‍ വക്കാരി (കുടുംബത്തിന്നും), ഇന്നലെ തന്നതും, ഇന്നു തന്നതും വരവു വക്കണേ :)

Mon Jan 01, 03:24:00 PM 2007  
Blogger Abdu said...

തിരിച്ചും,

ആ, അത് തന്നെ,

ആ‍ശംസകള്‍.

Mon Jan 01, 03:44:00 PM 2007  
Blogger Promod P P said...

ഹാവു.. ഇക്കൊല്ലത്തെ കണി മോശമില്ല
പിടയ്ക്കുന്ന 500 ന്റെയും 100 ന്റെയും നോട്ടുകള്‍ കണ്ട് മനസ്സ് പട പടാ എന്നു പിടയ്ക്കുന്നു..
ഒരു സ്വര്‍ണ്ണ നാണയം കൂടെ വെയ്ക്കാമായിരുന്നു വക്കാരി.(നാണയം ഇല്ലെങ്കില്‍ വിരലില്‍ കിടക്കുന്ന വിവാഹ മോതിരം എങ്കിലും.. കണി കാണാനായിട്ട്)

Mon Jan 01, 04:05:00 PM 2007  
Blogger മുല്ലപ്പൂ said...

അറിയില്ലെ വക്കാരീ,
കണികാണാന്‍ പൊന്നാ നല്ലത്.
പെണ്ണ് ആയാലും മോശമില്ല.

പുതു വത്സരാശംസകള്‍

Mon Jan 01, 05:25:00 PM 2007  
Blogger sandoz said...

പെണ്ണുങ്ങള്‍ കണി കാണാന്‍ നല്ലതാ.പക്ഷേ ഏത്‌ സൈസ്‌ പെണ്ണുങ്ങള്‍ എന്ന് മാത്രമേ സംശയമുള്ളൂ.[വക്കാരീ തല്ലരുത്‌]

Mon Jan 01, 05:39:00 PM 2007  
Blogger Promod P P said...

സാന്‍ഡോസ് ഉദ്ദേശിച്ചത് ശകുനമാണ്
ശകുനവും കണിയും രണ്ടും രണ്ടാണ്
കണി കാണാന്‍ ഏറ്റവും നല്ല കാര്യങ്ങള്‍ തന്നെയാ വേണ്ടത്

Mon Jan 01, 06:11:00 PM 2007  
Blogger sandoz said...

'ഇന്ന് ആരെയാ കണി കണ്ടത്‌ ദൈവമേ'എന്ന പ്രയോഗം മലയാളത്തില്‍ കേട്ടിട്ടുണ്ട്‌.അത്‌ വച്ച്‌ താങ്ങീതാ ഞാന്‍.കൊളമായി

Mon Jan 01, 06:35:00 PM 2007  
Blogger myexperimentsandme said...

അത് ഈ ടൈപ്പ് കണിയാ സാന്‍ഡോസേ :)

അഞ്ചെണ്ണം ഒന്നിച്ച് കണ്ടാല്‍ ഒരു കൊല്ലം ഫ്രീയായും കൂടി പോയിക്കിട്ടും.

Mon Jan 01, 06:40:00 PM 2007  
Blogger sandoz said...

വക്കാരീ,
ഹ..ഹ..ഹാ

Mon Jan 01, 07:17:00 PM 2007  
Blogger ഫാര്‍സി said...

ഇന്നു(2007)പുതു വത്സരത്തില്‍ കണി കണ്ടതാവട്ടെ വക്കാരിയുടെ നോട്ടുകളും.ഒരു പക്ഷേ അതെനിക്കു നല്ല വര്‍ഷം സമ്മാനിക്കുമായിരിക്കും.എന്നു വെച്ചാല്‍ എനിക്കു 1 മില്യണ്‍ ഡോളര്‍ ലോട്ടറി അടിച്ചാല്‍(എപ്പോ?)അതില്‍ 10ശതമാനം(ഒന്നും തോന്നരുത്.ബാക്കി എക്ചേയ്ഞ് റേറ്റായി പ്പോയതാണു മാശേ!)താങ്കളുടെ അക്കൌണ്ടില്‍ ഇടുന്നതായിരിക്കും തീര്‍ച്ച!അപ്പോ താങ്കളുടെ അക്കൌണ്ട് നമ്പറും ബാക്കി ഡീറ്റേയ്ല്സും ഉടനടി ലഭിക്കുമെന്നാശംസിക്കുന്നു...സ്നേഹത്തോടെ....ഫാര്‍സീ

Mon Jan 01, 08:10:00 PM 2007  
Blogger krish | കൃഷ് said...

ഹൊ... പുതുവര്‍ഷത്തിലെ ഒന്നാം തിയതി തന്നെ ATM-ല് പോകാതെ തന്നെ പെടക്കണ നോട്ടല്ലെ കണികണ്ടത്.. നന്ദി വക്കാരി.


പുതു വര്‍ഷ ആശംസകളും.

അല്ലാ.. ജപ്പാനില്‍ യെന്‍-ന്റ്റെ കൂടെ ഇന്ത്യന്‍ ചില്ലറയും എടുക്കുമോ..

കൃഷ്‌ | krish

Tue Jan 02, 12:18:00 AM 2007  
Blogger അനംഗാരി said...

ഇതെന്തുവാ വക്കാരി?പുതുവത്സരം ആഘോഷിക്കാന്‍ സമ്മതിക്കുകേലേ?

ഈ കള്ളനോട്ട് ഇങ്ങനെ പുറത്ത് കാണിക്കാന്‍ പാടില്ല.അതൊക്കെ സ്വകാര്യമായിട്ട് നാട്ടില്‍ പോകുമ്പോള്‍ കള്ള് ഷാപ്പില്‍ കൊടുത്താല്‍ മതി.

Tue Jan 02, 12:39:00 AM 2007  
Blogger P Das said...

ആശംസകള്‍
:)

Tue Jan 02, 02:16:00 AM 2007  
Blogger myexperimentsandme said...

രണ്ടായിരത്തിയേഴ് രൂപയുമായി പുതുവര്‍ഷം ആഘോഷിക്കാന്‍ എന്നോടൊപ്പം പങ്ക് ചേര്‍ന്ന റീനി, ആദി,ദൈവാന്‍, ഗവേഷകന്‍, മൊഴിയണ്ണന്‍, പുള്ളി, വല്ല്യമ്മായി, വേണു, സുഗതരാജ്, ബിന്ദു, കുറുമയ്യന്‍, അബ്ദു, തഥാഗതാഗത്‌ജി, അനംഗാരി, മുല്ലപ്പൂ, ഫാര്‍സി, കൃഷ്, ചക്കര, കാത്സ്യം സാന്‍‌ഡോസ് എന്നിവരോട്:

നാട്ടിലാണെങ്കില്‍:

മൊത്തം പിരിഞ്ഞുകിട്ടിയത്- 2007 ഇന്ത്യന്‍ രൂപാ
മൊത്തം ആള്‍ക്കാര്‍ - 20
അതുകൊണ്ട് തലയൊന്നിന് - നൂറ് രൂപാ മുപ്പത്തഞ്ച് പൈസാ.

അപ്പോള്‍ അവനോ റീയേജന്റില്‍ പോകണോ, ബീറ്റീയെച്ചിലില (കഃട് പാപ്പാനാണോ?)യില്‍ പോകണോ, റീ നായ സെന്‍സില്‍ പോകണോ അതോ ... തീരുമാനിക്കേ.

ഇനി ജപ്പാനിലാണെങ്കില്‍- ആകെയുള്ള യെന്ന് 2000
മൊത്തമാള് - 20
തലയൊന്നിന് - 100 യെന്‍.
രണ്ട് ചോക്ലേറ്റും വാങ്ങിച്ച് തിന്നോണ്ട് എല്ലാരും പൊക്കോ കേട്ടോ. ഏഴ് ഇന്ത്യന്‍ രൂപാ മാറി യെന്നാക്കണമെങ്കില്‍ ബാങ്കില്‍ വേറേ നാലായിരം യെന്ന് കൊടുക്കണം.

ഇനി ഞാന്‍ ദിവായെ ഇത്തിരി കണക്ക് പഠിപ്പിക്കട്ടെ:

ദൈവാനേ, ഇത്തരം കണക്കുകൂട്ടലില്‍ ഹരണത്തിന്റെയും ഗുണനത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് നമ്മള്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഞാന്‍ പഠിപ്പിച്ചുതരാം, ഒരു സിമ്പിള്‍ ഉദാഹരണം വഴി:

മൂന്ന് കോഴിക്ക് മുപ്പത് രൂപാ എന്ന് വെക്കുക.
അങ്ങിനെയെങ്കില്‍ ഒരു കോഴിക്ക് എത്ര രൂപാ? 30/3 = 10 രൂപാ.

ഇത്രയും മനസ്സിലായല്ലോ അല്ലേ.

അങ്ങിനെ മൂന്ന് കോഴിക്ക് മുപ്പത് രൂപായാണെങ്കില്‍ നാല് താറാവിന്റെ വിലയെത്ര?

ഈ കണക്ക് ദൈവാന്‍ ശരിയാക്കുകയാണെങ്കില്‍ യെന്നിനെ പൈസായാക്കാനും ആടിനെ പട്ടിയാക്കാനും വളരെ ഈസി.

അപ്പോള്‍ എല്ലാവര്‍ക്കും ഇക്കൊല്ലത്തെ അവസാനത്തെ പുതുവത്സരാശംസകള്‍.

Tue Jan 02, 04:05:00 AM 2007  
Blogger ദിവാസ്വപ്നം said...

:-))

Tue Jan 02, 04:40:00 AM 2007  
Blogger noor said...


نقل عفش حولي نقل عفش فى حولي
نقل عفش المنطقة العاشرة نقل عفش فى المنطقة العاشرة
نقل عفش الجهراء شركة نقل عفش بالجهراء
نقل عفش الفروانية شركة نقل عفش بالفروانية


Thu Nov 07, 04:24:00 AM 2019  

Post a Comment

<< Home