Tuesday, September 12, 2006

ആകെ അലമ്പലായല്ലോ അപ്പാ



നിഷാദ് പറഞ്ഞതനുസരിച്ച് പാര്‍ക്കില്‍ ഒന്നുകൂടി പോയി. പഴയതിലും കുളമായ കുറെ കുളപ്പടങ്ങള്‍ എടുത്തു. നിഷാദ് പറഞ്ഞ ഷോട്ടൊക്കെ ഇടാന്‍ ചമ്മല്‍. എന്നാല്‍ പിന്നെ വേറേ കുറെ കുളപ്പടങ്ങളായിക്കൊള്ളട്ടെ എന്ന് കരുതി.



ഇവിടേം ഇവിടേം ഉണ്ട്-മുകളിലത്തെ പോലത്തെ തന്നെ.

ഇനി ചരിത്രം, ആമ്പല്‍‌ശാസ്ത്രം.

താമര (ആണോ പെണ്ണോ) അപ്പാ എന്ന് തലേക്കെട്ട് കൊടുത്തപ്പോള്‍ താമര എന്ന് പറയുന്ന ഒരു വസ്തു ഉണ്ടോ അതോ താമരപ്പൂ, താമരയില തുടങ്ങിയവയൊക്കെ മാത്രമേ ഉള്ളോ എന്നൊക്കെയുള്ള സംശയങ്ങളില്‍ കുടുങ്ങി കിറുങ്ങിയിരുന്നപ്പോള്‍ സംഗതി താമരയേ അല്ല എന്ന് ദേവേട്ടന്‍ ഉറപ്പിച്ച് സംശയിക്കുകയും സംഗതി ആമ്പലെന്ന് സപ്‌തം ഉറപ്പിക്കുകയും ചെയ്‌തപ്പോള്‍ ദേവേട്ടനൊരു പിഞ്ച് പിഞ്ച് കൂടി കിട്ടിയപ്പോള്‍, ഈ ലിങ്കില്‍ സപ്തം പറഞ്ഞത് തന്നെ കാണുകയും ചെയ്തപ്പോള്‍ ആമ്പല് തന്നെ എന്ന് ഉറപ്പിച്ച് ആമ്പല്‍‌പൂവേ, പൂവേ പൂവേ പൂയ് എന്നൊക്കെ വിളിച്ച് തലക്കെട്ട് മാറ്റാന്‍ തുടങ്ങിയപ്പോള്‍...

...ഈ ലിങ്കില്‍ സംഗതി കണ്‍ഫ്യൂഷനടിപ്പിച്ചു.

ഗുളുഗുളു നോക്കി മൊത്തം കണ്‍‌ഫ്യൂഷനായി. ചിലയിടത്ത് വാട്ടര്‍ ലില്ലിച്ചേച്ചി എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ ലോട്ടസ് എന്നും ഇട്ടിരിക്കുന്നു.

പക്ഷേ വിക്കിയില്‍ ഇതാണ് വെള്ളത്തിലാശാത്തി ലില്ലിച്ചേച്ചി. പക്ഷേ ഈ വിക്കി കണ്‍ഫ്യൂഷനാക്കി.

അങ്ങിനെ ഉല്പ്രേക്ഷാഖ്യയാമ്പല്‍‌കൃതി.

Saturday, September 09, 2006

ബീക്കുട്ടിക്കും ബീക്കുട്ടനും വിവാഹമംഗളാശംസകള്‍

ബീക്കുട്ടി ആദ്യഗാനം പോസ്റ്റ് ചെയ്തപ്പോള്‍ അത് കേട്ടുകൊണ്ടുണ്ടാക്കിയ സാമ്പാറായിരുന്നു ഞാന്‍ വെച്ച ഏറ്റവും ബെസ്റ്റ് സാമ്പാര്‍ (തെളിവ് ഞാന്‍ തന്നെ).

ബീക്കുട്ടിയുടെ രണ്ടാം ഗാനം കേട്ടുകൊണ്ട് മയങ്ങിപ്പോയതുകാരണം അന്ന് വെക്കേണ്ടിയിരുന്ന സാമ്പാര്‍ വെക്കാനൊട്ട് പറ്റിയുമില്ല. അതുകാരണം ആദ്യത്തെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടില്ല.

അങ്ങിനെയൊക്കെ നോക്കുമ്പോള്‍ ബീക്കുട്ടിയുടെ കല്ല്യാണത്തിന് സമര്‍പ്പിക്കാന്‍ എറ്റവും നല്ലത് സാമ്പാറുതന്നെ. പാടിയത് എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ ആണെങ്കിലും സഫലമീ സാമ്പാര്‍.



പക്ഷേ വെറും സാമ്പാറായാലെങ്ങിനെ. കല്ല്യാണമല്ലേ. പക്ഷേ ഇത് ജപ്പാനല്ലേ. അതിലുമിത് ഞാനല്ലേ. ഉള്ളതുകൊണ്ട് ഓണവും സദ്യയും.



മുന്നില്‍ പാവയ്ക്കാ ഫ്രൈ കറുത്തിരിക്കുന്നത് ഫോട്ടോയ്ക്ക് ഫ്ലാഷില്ലാത്തതുകൊണ്ടോ അപ്പെര്‍ച്ചര്‍/എക്സ്പോഷര്‍ കുളമായതുകൊണ്ടോ ഒന്നുമല്ല-കരിഞ്ഞുപോയതാ.

പക്ഷേ കല്ല്യാണത്തിന് ഇത് മാ‍ത്രമല്ലല്ലോ-അറിയാല്ലോ. അപ്പോള്‍ അടിച്ച് പൊളിച്ചുണ്ണ് സദ്യ.

എന്തായാലും കല്ല്യാണമല്ലേ. സദ്യമാത്രം പോരല്ലോ. രണ്ടുപേരല്ലേ, പിന്നെ പുതുജീവിതം മൊട്ടിട്ടതല്ലേ ഉള്ളൂ. അതുകൊണ്ട് രണ്ട് പൂമൊട്ടുകളും കൂടി. ഈ മൊട്ടുകള്‍ വിടര്‍ന്ന് വികസിച്ച് ബീക്കുട്ടിക്കുട്ടജീവിതത്തില്‍ എല്ലാവിധ സൌരഭ്യങ്ങളും പടര്‍ത്തട്ടെ. ഒരിക്കലും വാടാതിരിക്കട്ടെ, അവ.



ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍. അടിച്ച് പൊളി.