Saturday, September 09, 2006

ബീക്കുട്ടിക്കും ബീക്കുട്ടനും വിവാഹമംഗളാശംസകള്‍

ബീക്കുട്ടി ആദ്യഗാനം പോസ്റ്റ് ചെയ്തപ്പോള്‍ അത് കേട്ടുകൊണ്ടുണ്ടാക്കിയ സാമ്പാറായിരുന്നു ഞാന്‍ വെച്ച ഏറ്റവും ബെസ്റ്റ് സാമ്പാര്‍ (തെളിവ് ഞാന്‍ തന്നെ).

ബീക്കുട്ടിയുടെ രണ്ടാം ഗാനം കേട്ടുകൊണ്ട് മയങ്ങിപ്പോയതുകാരണം അന്ന് വെക്കേണ്ടിയിരുന്ന സാമ്പാര്‍ വെക്കാനൊട്ട് പറ്റിയുമില്ല. അതുകാരണം ആദ്യത്തെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടില്ല.

അങ്ങിനെയൊക്കെ നോക്കുമ്പോള്‍ ബീക്കുട്ടിയുടെ കല്ല്യാണത്തിന് സമര്‍പ്പിക്കാന്‍ എറ്റവും നല്ലത് സാമ്പാറുതന്നെ. പാടിയത് എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ ആണെങ്കിലും സഫലമീ സാമ്പാര്‍.പക്ഷേ വെറും സാമ്പാറായാലെങ്ങിനെ. കല്ല്യാണമല്ലേ. പക്ഷേ ഇത് ജപ്പാനല്ലേ. അതിലുമിത് ഞാനല്ലേ. ഉള്ളതുകൊണ്ട് ഓണവും സദ്യയും.മുന്നില്‍ പാവയ്ക്കാ ഫ്രൈ കറുത്തിരിക്കുന്നത് ഫോട്ടോയ്ക്ക് ഫ്ലാഷില്ലാത്തതുകൊണ്ടോ അപ്പെര്‍ച്ചര്‍/എക്സ്പോഷര്‍ കുളമായതുകൊണ്ടോ ഒന്നുമല്ല-കരിഞ്ഞുപോയതാ.

പക്ഷേ കല്ല്യാണത്തിന് ഇത് മാ‍ത്രമല്ലല്ലോ-അറിയാല്ലോ. അപ്പോള്‍ അടിച്ച് പൊളിച്ചുണ്ണ് സദ്യ.

എന്തായാലും കല്ല്യാണമല്ലേ. സദ്യമാത്രം പോരല്ലോ. രണ്ടുപേരല്ലേ, പിന്നെ പുതുജീവിതം മൊട്ടിട്ടതല്ലേ ഉള്ളൂ. അതുകൊണ്ട് രണ്ട് പൂമൊട്ടുകളും കൂടി. ഈ മൊട്ടുകള്‍ വിടര്‍ന്ന് വികസിച്ച് ബീക്കുട്ടിക്കുട്ടജീവിതത്തില്‍ എല്ലാവിധ സൌരഭ്യങ്ങളും പടര്‍ത്തട്ടെ. ഒരിക്കലും വാടാതിരിക്കട്ടെ, അവ.ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍. അടിച്ച് പൊളി.

32 Comments:

Blogger വിശാല മനസ്കന്‍ said...

ഗംഭീരം വക്കാരി. അവസാന പടം ഹഢാദാകര്‍ഷിച്ചു.

ലൈവ് അപ്ഡേറ്റ്:
ബി.ക്കെയെ വിളിച്ചിരുന്നു. പെങ്ങളുകുട്ടി പക്ഷെ ഫോണെടുക്കുന്നില്ല. ബിസ്യാവും.

Sun Sep 10, 12:15:00 AM 2006  
Blogger ദില്‍ബാസുരന്‍ said...

എന്റെ പൊന്നു വക്കാരീ,
എന്തിനാ പാവക്ക കരിഞ്ഞു എന്ന് പറഞ്ഞത്? ക്യാമറയുടെ അപേച്ചറിന്റെ കെര്‍വേച്ചര്‍ 12 ഡിഗ്രി ചരിച്ച് വെച്ചത് കൊണ്ടാണെന്നോ മറ്റോ കാച്ചാമായിരുന്നില്ലേ? ഡൌട്ടുണ്ടെങ്കില്‍ ആദിയുണ്ട്. ഇനി ആദി ഉറങ്ങുന്ന സമയമാണെങ്കില്‍ ശ്രീജി അടുത്ത ശ്രീജിത്തരത്തിനുള്ള വകുപ്പ് നോക്കിയിരിപ്പുണ്ട്. ഇനി ഇവരൊന്നും പോരെങ്കില്‍ ഞാനുണ്ട്.

കളഞ്ഞില്ലേ എല്ലാം? :)

(ഓടോ: ബിരിയാണിചേച്ചിക്കും ബിരിയാണിക്കുട്ടനും വിവാഹാശംസകള്‍! സദ്യയ്ക്ക് എന്റെ ആദരാഞ്ജലികള്‍!)

Sun Sep 10, 12:15:00 AM 2006  
Blogger വല്യമ്മായി said...

മെഹര്‍ബാ മെഹര്‍ബാ പുതുക്കപ്പെണ്ണേ മെഹര്‍ബാ
പത്ത് കൊട്ട പൊന്ന് നിന്റെ മഹര്‍ മെഹെര്‍ബാ
നിന്റെ പകിട്ടില്‍ കണ്ണ്‌ വെക്കണ്‌ പുതുമണവാളന്‍

Sun Sep 10, 12:21:00 AM 2006  
Blogger .::Anil അനില്‍::. said...

ആദ്യം തന്നെ ടോപ്പിക്:

“ബിരിയാണികള്‍ക്ക് വിവാഹമംഗളാശംസകള്‍”

1.ഓണമായാലും കല്യാണ്‍ പിറന്നാലും വക്കാരിയ്ക്ക് പാവയ്ക്ക തന്നെ ശരണം.
2.നേര്‍ പെങ്ങളുടെ കല്യാണമായാല്‍ പോലും വക്കാരീടെ പോസ്റ്റില്‍ വന്നാലേ ആങ്ങളമാര്‍ അനുഗ്രഹം കൊടുക്കൂ.

Sun Sep 10, 12:33:00 AM 2006  
Blogger .::Anil അനില്‍::. said...

അപ്പോ മൂന്നാളാണല്ലേ തീന്‍ മേശയ്ക്കു ചുറ്റും?

Sun Sep 10, 12:41:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

മംഗളകര്‍മ്മങ്ങള്‍ ഉത്‌ഘാടനം ചെയ്ത എല്ലാവര്‍ക്കും നന്ദി. രാവിലെ തന്നെ സമ്മാനപ്പൊതികളുമായി തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി‘യില്‍ വന്ന് ബിരിയാണിയുണ്ടോ, ബിരിയാണിയുണ്ടോ എന്ന് വിളിച്ച് നടക്കുന്ന വിശാലന്‍, ദില്ലബു, വല്ല്യമ്മായ്, അനില്‍ജീ എന്നിവര്‍ തത്ക്കാലം സ്വല്പം വെയിറ്റു ചെയ്യുക. പെണ്ണും ചെറുക്കനും വരുമ്പോള്‍ എന്തെങ്കിലുമൊക്കെ കുളുവിട്ട് കുരവയിട്ട് സിഗ്‌നല്‍ കിട്ടിയാല്‍ മാത്രം അകത്ത് കയറുക.

അനില്‍‌ജിയേ, ചിത്രം സിനിമയില്‍ മോഹന്‍‌ലാലിനെ രഞ്ജിനി പാവയ്ക്കാജ്യൂസ് കുടിപ്പിക്കുന്നത് മുതല്‍ തുടങ്ങിയതാ എനിക്ക് പാവയ്ക്കായോടുള്ള സ്നേഹം :)

Sun Sep 10, 12:41:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹോ, ഈ അനിലണ്ണന്റെ ഒരു കാര്യം. എങ്ങിനെ പിടികിട്ടി? :)

മേശയല്ല, തറ :(

Sun Sep 10, 12:42:00 AM 2006  
Blogger ദേവന്‍ said...

വക്കാരി
ഞാനും ഇടും സദ്യാശംസകള്‍

Sun Sep 10, 12:56:00 AM 2006  
Blogger .::Anil അനില്‍::. said...

തറ... അതു ശരിയാണല്ലോ. ഇത്തിപ്പോരം കാര്‍പെറ്റ് കാണായ്‌വരുന്നുണ്ട്.

ഈ സാമ്പാര്‍ നിയറെക്സ്പയറി ആണല്ലേ? ChoruKari ചോദിച്ചാലും സാമ്പാറാണല്ലോ വിളമ്പുന്നത് ;)

Sun Sep 10, 12:57:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...അനില്‍‌ജീ, അത് എല്ലാ ശനിയാഴ്‌ചയും ഒരു നിയോഗം പോലെ ബ്ലോഗരിവാളിനുണ്ടാകുന്ന പനി. ഇത് ഇത്രയും പറ്റിയത് തന്നെ ജിമ്മിലൊക്കെപ്പോയി നല്ലവണ്ണം മസിലുപിടിച്ചിട്ടാ. പടിച്ച പണി രണ്ടും നോക്കിയിട്ടും ലെവന്‍ വഴങ്ങുന്നില്ല. പിന്നെ ഞാന്‍ പറഞ്ഞു, പോട്ടെ പുല്ല്.

ദേവേട്ടാ, കൊതിപ്പിച്ചു. പക്ഷേ എന്നെ തെറ്റിദ്ധരിച്ചു. എന്റെ അത്യദ്ധ്വാനഫലമായി എന്റെ കര്‍മ്മമണ്‍‌കലത്തില്‍ വിരിഞ്ഞ എന്റെ എരുമപ്പൊന്നോമനയായ മോരുകരിഞ്ഞ കറിയെ ദേവേട്ടന്‍ കീ ചഡി എന്ന് വിളിച്ചു. ഒരു ജാപ്പനീസ് മോരുകറി ഉണ്ടാക്കുന്ന പാചകവധം അവിടെ പറഞ്ഞിട്ടുണ്ട്.

Sun Sep 10, 01:06:00 AM 2006  
Blogger യാത്രാമൊഴി said...

വക്കാരീ, സാമ്പാ‍റില്‍ ലഗ്ഗേജ് കുറവാണോ‍യെന്ന് ആശങ്ക!
അതുപോലെ മോരുകറിയെ കണ്ട് ഞാന്‍ പരിപ്പുകറിയാണെന്ന് തെറ്റിദ്ധരിച്ചു.

പൂമൊട്ടുകള്‍ ഇഷ്ടായി.
നവദമ്പതികള്‍ക്ക് ആശംസകള്‍!

Sun Sep 10, 01:34:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...മൊഴിയണ്ണാ, ബ്ലോഗറ് കനിഞ്ഞ് അതില്‍ ഞെക്കിയാലും സാമ്പാറ് തന്നെ വരുന്നതുകാരണം അത് പരിപ്പാണോ മോരാണോ കിച്ചടിയാണോ എന്ന വര്‍ണ്ണ്യാശങ്കയിലാണ് എല്ലാവരും. ഇപ്പോള്‍ എന്താണ് കഴിച്ചതെന്ന് എനിക്കും കണ്‍ഫ്യൂഷനായി.

പൂമൊട്ടുകള്‍ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോള്‍ സാമ്പാറും മോരുകറിയും പാവ്യയ്ക്കാ ഫ്രൈയും ചോറും ചാറും അതിലും ഇഷ്ടപ്പെട്ടന്ന് ഞാനങ്ങ് ഊഹിച്ചു. സ്വന്തം ക്രിയേറ്റിവിറ്റിയല്ലേ അതെല്ലാം :)

Sun Sep 10, 01:43:00 AM 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

ബിരിയാണികുട്ടിയുടെ കല്ല്യണത്തിന് ബിരിയാണി ചെമ്പിന്റെ ചിത്രം ഉള്‍പെടുത്താതെ ആദ്യം വക്കാരിമാഷ് നമ്മെ തോല്‍പ്പിച്ചു.. അതില്‍ തന്നെ കരിഞ്ഞ പാവയ്ക തന്ന് പിന്നെയും നമ്മെ തോല്‍പ്പിച്ചു. ലൈവ് അപ്ടേറ്റിനായി കത്തിരുന്ന ബൂലോഗരെ ഫേണെടുക്കാതെ ബീ കുട്ടി വീണ്ടും തോല്‍പ്പിച്ചു.തോല്‍വികളേറ്റുവാങ്ങാന്‍ ബ്ലൊഗുജന്മം ഇനിയും ബാക്കി.

വക്കാരി മാഷേ ചിത്രങ്ങള്‍ അസ്സലായി.. പിന്നെ ആ കറുത്ത് കാണുന്നത് പാവക്കതന്നെയല്ലേ..

Sun Sep 10, 01:59:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

അത് തന്നെ ഇത്തിരിയേ, അതെല്ലേ നമ്മുടെ പീസ് പീസായ മാസ്റ്റര്‍ പീസുകരി, ല്ല, കറി, ല്ല, ഫ്രൈ.

ഉത്തരവാദിത്തങ്ങളൊക്കെ വിഭജിച്ച് കൊടുത്തിരിക്കുകയല്ലിയോ. അപ്പുറത്ത് ദേ വല്ല്യമ്മായി ബിരിയാണിയുണ്ടാക്കിക്കഴിഞ്ഞു. :)

Sun Sep 10, 02:03:00 AM 2006  
Blogger Kuttyedathi said...

ആഹാ, വക്കാരി മൂന്നു നേരോം നൂഡിലാ തിന്നുന്നേന്നാ ഞാന്‍ വിചാരിച്ചിരുന്നത്. ഇതിപ്പോ ഭാര്യയും കുഞ്ഞും ജപ്പാനില്‍ വന്നതു പ്രമാണിച്ചായിരിക്കുമല്ലേ ആകപ്പാടെ എല്ലാമൊന്നു വിഭവസമ്മൃദ്ധമായത്. മൂന്നുപേരും കൂടി തറയിലിരുന്നുണ്ണുന്ന ഒരു ഫോട്ടം കൂടി ഇടാമായിരുന്നു. :) എന്തായാലും ഭാര്യ ഉണ്ടാക്കിയ പാവയ്ക്ക കരിഞ്ഞു പോയെന്നിങനെ വിളിച്ചു പറയരുതായിരുന്നു. ഒരബദ്ധമൊക്കെ യേതു വക്കാരിയുടെ ഭാര്യയ്ക്കും പറ്റുമെന്നേ.

ബീകുട്ടിയ്ക്കു വിവാഹ മംഗളാശംസകള്‍.

Sun Sep 10, 02:27:00 AM 2006  
Blogger kumar © said...

പാത്രങ്ങളുടെ എണ്ണവും കറികളുടെ ഒരു പെണ്മണവുംനിറവും ഒക്കെ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. വക്കാരി ഒറ്റയാനോ ഇരട്ടയാനോ അല്ല മുറ്റയാനാ..
നേര്‍പെങ്ങള്‍ ബിരിയാണിക്കുട്ടിക്ക് ആശംസകള്‍!

Sun Sep 10, 03:48:00 AM 2006  
Blogger പച്ചാളം : pachalam said...

ഇന്നത്തെ വിവാഹം (ഹോയ്, ഹോയ് നേരം വെളുത്തേയ്)
വധു : ബീകുട്ടി
വരന്‍ : ബീകുട്ടന്
ഒന്നാകാന്‍ എന്‍റെ വക ആശംസകള്‍!!‍

Sun Sep 10, 05:02:00 AM 2006  
Anonymous Anonymous said...

congrats B. Kutty

Sun Sep 10, 05:11:00 AM 2006  
Blogger സ്നേഹിതന്‍ said...

ബിരിയാണികുട്ടികള്‍ക്ക് ആശംസകള്‍!

ഊണിന് വധുവും വരനും വക്കാരിയും മാത്രമേയുള്ളു ?

സദ്യ ഗംഭീരം!

Sun Sep 10, 08:45:00 AM 2006  
Blogger അനംഗാരി said...

ആദ്യം ബിരിയാണിക്കുട്ടിക്ക് വിവാഹ മംഗളാശംസകള്‍.
ബ്ലക്കാരി നല്ലൊരു ദിവസമായിട്ട് ഈ കരിഞ്ഞ ബ്ലാവയ്ക്ക കറി തന്നെ വേണമായിരുന്നോ?.അതും രാവിലേ തന്നെ വിളിച്ചെഴുന്നേല്പിച്ച്?.എന്തായാലും ഒരു കാര്യം ഉറപ്പായി.അവിടേ വക്കാരിയും, പിന്നെ കൊച്ചു വക്കാരിയും, പിന്നെ ഇത്തിരിപോന്ന പെണ്‍‌വക്കാരിയും കൂടിയുണ്ടെന്ന്. ആളു വക്കാരിയാ.ഒന്നും വിശ്വസിക്കാന്‍ മേല.

Sun Sep 10, 09:49:00 AM 2006  
Anonymous Anwer said...

വക്കാരി ഈ പോസ്റ്റില്‍ ഞാന്‍ ഒരു പരസ്യം ഒട്ടിച്ചോട്ടെ ?..

ദേവലോകം, വക്കാരി..എന്തായിത്‌?.. വെറും സാമ്പാറും ..കടുമാങ്ങയുമോ ?
ഞാന്‍ ഒരു സദ്യ തന്നെയാണു ഒരുക്കിയത്‌... ഇന്നലെ മൈലാഞ്ചിയും ഉണ്ടായിരുന്നു...

http://snap-of-the-day.blogspot.com/2006/09/blog-post.html

Sun Sep 10, 02:42:00 PM 2006  
Blogger kusruthikkutukka said...

ബിരിയാണികുട്ടികള്‍ക്ക് ആശംസകള്‍!

വക്കാരീടെ സാമ്പാര്‍ അവിടെ തന്നെയിരിക്കട്ടെ...ആരു എന്തു പറഞ്ഞാലും സദ്യക്കു ഞാന്‍ ബിരിയണിയേ കഴിക്കൂ...(അപ്പോള്‍ സാമ്പാര്‍ കൂട്ടാതെ രക്ഷ്പെടാമല്ലൊ...)

വിശാലേട്ടാ നമ്മടെ പെങ്ങളുടെ കല്യാണം ആയിട്ടും നിങ്ങളാ പൊന്നാട തലയില്‍ നിന്നും മാറ്റിയില്ലെ (പൊന്നട അണിയിച്^ചവനെ ......@#$%...:)

ദേവേട്ടാ,,...ആ കടുമാങ്ങായും ഇഞ്ചിക്കറിയും കുറച്ചു ഇങു വിളമ്പിയേ..

ദില്ലൂ നീ കല്യാണാത്തിനു വന്നതൊ അതോ സദ്യക്കു വേണ്ടി മാത്രം വന്നതൊ...? ആദ്യ പന്തിയില്‍ ഇരുന്നിട്ടു നാലാം പന്തി ആയിട്ടു എഴുനേല്ക്കാന്‍ ഭാവം ഇല്ല അല്ലേ?

വല്യമ്മായി സാരീ അസ്സലായിട്ടൂണ്ടു കേട്ടോ

അനിലേട്ടാ മുഴുവന്‍ ബൂലൊഗത്തിനെ നിങ്ങള്‍ ഇവിടെ കണ്ടില്ലെ.... താലികെട്ടുന്നിടത്തല്ലാ... സദ്യപന്തലില്‍

യാത്രാമൊഴീ അപ്പം തിന്നുമ്പോല്‍ കുഴി എണ്ണണോ?

ഇത്തിരിയേ ആ ബിരിയാണി പാത്രത്തിന്റെ ഫോട്ടൊ ഒന്നെടുത്തേ...നമുക്കു ലൈവ് അപ്‌ഡേറ്റില്‍ ഇടേണ്ടതാ

കുട്ട്യേടത്തീ നിങ്ങളും ഈ സദ്യ പന്തലില്‍ കറങ്ങുകയാണൊ... ഒന്നു പോയി ബികുട്ടിയെ ഒന്നു കൂടി മൊഞ്ചത്തി ആക്കിയേ

കുമാരേട്ടാ ആനക്കാര്യത്തിന്ടയിലാണൊ ചേനക്കാര്യം ...പോയി നല്ല ഫോടോസ് എടുതേ..(കളര്‍ മതി ട്ടൊ)

ബീകുട്ടിയേ ആ പൂക്കള്‍ അതു എല്ലാ ബൂലോഗവാസികളൂടെയും വക
ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍.

Sun Sep 10, 03:05:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...കുസൃഫയറേ, കുസൃതിപ്പയറേ, അത് അടിപൊളി പരിപാടിയാണല്ലോ. എല്ലാവരേയും വരവ് വെച്ചു :)

Sun Sep 10, 03:08:00 PM 2006  
Blogger .::Anil അനില്‍::. said...

ഇത്രേം കാലത്ത കമന്റാനുഭവങ്ങളില്‍ ഇങ്ങനെ ഒന്നാദ്യമായി കണ്ടതാ.
വക്കാരിയുടെ പോസ്റ്റില്‍ മറ്റുള്ളവര്‍ വച്ച കമന്റുകള്‍ക്ക് എണ്ണം പറഞ്ഞ മറുപടി പറയുന്നത് കുസൃതിക്കുടുക്ക. ഇങ്ങനെ ഒരു കീഴ്വഴക്കം ഇല്ലായിരുന്നല്ലോ. റിലവന്റ് സുപ്രീം കോടതിവിധി വല്ലതുമുണ്ടോ?
അതോ ഇതുമൊരു വക്കാരിക്കുസൃതിയാണോ? ;)

Sun Sep 10, 03:14:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...അനില്‍‌ജീ, അത് കുസൃതിപ്പയറിന്റെ പരിപാടി. എന്തായാലും നൂതന പൂതന പരിപാടി :)

Sun Sep 10, 03:18:00 PM 2006  
Blogger kusruthikkutukka said...

അനിലേട്ടാ , ഇതു പുതിയ സംബവം ആണല്ലെ...ഈ കുസ്യുതി അക്ഷരം പഠിച്ചാല്‍ ഉണ്ടാവുന്ന ഭവിഷത്തുകളേ... ഇതിന്റെ കോപ്പി റൈറ്റിനും എവിടെ അപ്പ്ല്യ് ചെയ്യണം
( ഓ . ടോ. കണ്ണാനുണ്ണീസ് എപ്പടിയിരുക്കു അവരെ കല്യാണത്തിനു കൂട്ടിയില്ല അല്ലെ...ചതിയായി പോയി, 1-2 കുസ്യുതികള്‍ അവരുടെ കൂടെ ഒപ്പിക്കണം എന്നു കരുതിയതാ :)

Sun Sep 10, 03:32:00 PM 2006  
Blogger .::Anil അനില്‍::. said...

ഇതിനൊന്നും കോപ്പിറൈറ്റു വേണ്ട കുസൃതീ. കോപ്പിലെഫ്റ്റാ.

കണ്ണനുണ്ണീസ് ദാ ഈ യന്ത്രത്തിന്റെ തൊട്ടടുത്തു തന്നെ ഉണ്ട്. കുടുമ്മത്തൊരു പെടവട നടക്കുമ്പോ അവരെ കൊണ്ടുവരാതെ എങ്ങനെയാ? ;)

Sun Sep 10, 03:37:00 PM 2006  
Blogger കലേഷ്‌ കുമാര്‍ said...

വക്കാരിസാമ്പാര്‍ കണ്ടപ്പം എനിക്ക് ഓണത്തിന് കൂട്ടിയ സാമ്പാര്‍ ഓര്‍മ്മ വന്നു. മാഗി നൂഡില്‍‌സ് കമ്പനിക്കാര്‍ ഇപ്പം പുതിയ സാ‍മ്പാര്‍ ഫ്ലേവര്‍ മാഗിനൂഡി‌ല്‍‌സ് ഇറക്കുന്നുണ്ട്. അതവിടെ ജപ്പാനില്‍ കിട്ടുമോ?

Mon Sep 11, 04:52:00 PM 2006  
Blogger ബിന്ദു said...

ഏതായാലും മംഗളാശംസകള്‍ ഒക്കെ എല്ലാവരും കൂടു പാടിതീര്‍ന്ന സ്ഥിതിക്ക് കരിഞ്ഞ പാവയ്ക്ക ഒന്നടുത്തുകാണാം എന്നു കരുതി ഞെക്കിയപ്പോള്‍ സാമ്പാറ് തന്നെ വിളമ്പുന്നു. എന്താ ഇത്? :)

Tue Sep 12, 06:48:00 AM 2006  
Blogger താര said...

ഹായ് വക്കാരീ ഇതിപ്പോഴാ കണ്ടത്. അപ്പൊ ഇതാണല്ലേ ബ്ലോമ്പാറ്. നോട് ബാഡ്!:)
ആഹാ, ബ്ലോറ്, ബ്ലോരുകറി, ബ്ലോവയ്ക്ക ഫ്രൈ(ആര്‍ക്കറിയാം??)എല്ലാമുണ്ടല്ലൊ. പക്ഷെ ഒരാള്‍ക്ക് കഴിക്കാന്‍ എന്തിനാ ത്രീ ബ്ലേറ്റ്? അപ്പൊ കുട്ട്യേടത്തി പറഞ്ഞത് സത്യമാവാനാണ് വഴി. അങ്ങനെയല്ലായിരുന്നെങ്കില്‍ ഭാവിയില്‍ വക്കാരിക്ക് ഉപകാരപ്പെടുന്ന കുറച്ച് പാചക ടിപ്സ് ഫ്രീയായിട്ട് പറഞ്ഞ് തരാമെന്ന് വിചാരിച്ചതാ. ഇനീപ്പൊ സത്യമെന്താന്നറിയട്ടെ.

Tue Sep 12, 07:47:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

കുട്ട്യേടത്ത്യേ, അപ്പോള്‍ എപ്പോളാണ് ഇങ്ങോട്ടൊക്കെ എന്ന് പറഞ്ഞത്. ഞാന്‍ ഹന്നമോള്‍ക്ക് ഒരു കുഞ്ഞ് പാത്രം വെക്കാന്‍ മറന്നുപോയി-കുട്ട്യേടത്തി കൊടുത്തോളും എന്ന് വിചാരിച്ചു. അതാ കണ്‍‌ഫ്യൂഷന്‍ ആയത്. പിന്നെ നമ്മളെല്ലാവരും ഒരുമിച്ചിരുന്നല്ലേ കഴിക്കുന്നത്. ഇപ്പോള്‍ കണക്ക് പിടികിട്ടിയില്ലേ?

കുമാര്‍‌ജീ, ഹിന്ദിക്ലാസ്സില്‍, ഓര്‍ക്കുന്നില്ലേ, പാനി, നദി ഇങ്ങിനത്തെ കുറച്ച് സംഗതികള്‍ ഒഴിച്ചാല്‍ “ഇ” യില്‍ അവസാനിക്കുന്ന മിക്കതും പെണ്ണ് ആണായതാണെന്ന്? ഇപ്പോള്‍ ടെക്കും നിക്കും പിടികിട്ടിയില്ലേ. അത് തന്നെ :)

പച്ചാളയനോമണിസ്നേഹിതാ, നന്ദി. ബിരിയാണിയാശംസകള്‍ കൌണ്ടറില്‍ കൊടുത്തല്ലോ അല്ലേ. സ്നേഹിതന്നേ, അപ്പുറത്ത് കണ്ടില്ലേ വിളിക്കാതെ ഒരു പത്ത് മുന്നൂറ്റമ്പത് പേര്‍ കിംഗ് റീജന്‍സിയില്‍ ചെന്ന് ബഹളം വെക്കുന്നത് :)

കുടിയണ്ണാ, അത്രയ്ക്ക് കമ്പിളിക്കേറ്റൊന്നുമല്ലന്നേ. സിമ്പിള്‍. സിമ്പിള്‍. പാവയ്ക്കാ കരിഞ്ഞതിന് കാരണം തനിമലയാളവും പിന്‍‌മൊഴിയുമൊക്കെ തന്നെ :)

അന്‍‌വറേ, ദുഷ്ടാ, എന്നാലും... (ഇവിടെ കേരളാ സദ്യ കിട്ടുന്ന സ്ഥലമുണ്ട് കേട്ടോ-മാസത്തിലൊന്ന്. ജപ്പാന്‍കാരാണ് വെപ്പും വിളമ്പും. അടിപൊളിയാണെന്നാണ് കേട്ടത്. നീലന്‍ പറഞ്ഞിരുന്നു, ഇക്കേബുക്കൂറോയില്‍ തമിഴ് സദ്യ കിട്ടുന്ന സ്ഥലവുമുണ്ടെന്ന്).

കലുമാഷേ, ഇവിടെ കരേ റൈസ് (നമ്മുടെ കറി) ആണ് പ്രശസ്തം. സാമ്പാര്‍ മാഗി ഇവിടെ കണ്ടില്ല. ഇവരുടെ ദൌര്‍ബ്ബല്യമായ ഗ്രീന്‍ ടീയുടെ സ്വാദില്‍ കിറ്റ് കാറ്റ് ഇറക്കി മാര്‍ക്കറ്റ് പിടിച്ചവന്മാരാണ് നെസ്‌ലെ.

ബിന്ദൂ, എന്റെ മാസ്റ്റര്‍ കഷ്‌ണമല്ലിയോ സാമ്പാര്‍, സാമ്പേഴ്, സാമ്പെട്ട് എല്ലാം. എവിടെ കിളുക്കിയാലും അത് തന്നെ വരും (ബ്ലോഗറിന് അര്‍ദ്ധരാത്രിയിലെ ചെകുത്താന്‍ മുഹൂര്‍ത്തങ്ങളില്‍ പനി വരും. അങ്ങിനത്തെ ഒരു പനി എനിക്ക് പണിയായി. പിന്നെ പോട്ട് എന്ന് വെച്ചു).

താരേ, അയ്യോ, ടിപ്പൊക്കെ പോരട്ട്. ഊഹപ്പുറത്ത് കയറിയിരുന്ന് കടും തീരുമാനങ്ങളൊന്നുമെടുക്കരുതേ. പോരട്ട്, പോരട്ട്. ദേ ഇന്നും മുക്കുവന്റെ അവിടെനിന്ന് കഴിച്ചിട്ട് വരുന്നു. മോരുകറി വെക്കാന്‍ ഒരു മടി.

അപ്പോള്‍ ബിരിയാണിസമര്‍പ്പണകര്‍മ്മത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. ബിരിയാണിക്കല്ല്യാണത്തിന്റെ അടിപൊളി വിവരണം ഉമേച്ചിയും കുമാര്‍ജിയും തന്നിട്ടുണ്ട്. വായിക്കുക, വരിക്കാരാവുക. ചുമല്‍‌സലാം സ ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും....

Tue Sep 12, 10:36:00 PM 2006  
Anonymous Anonymous said...

വക്കാരി ആരാ മോന്‍... സാമ്പാര്‍ പൊടിയും പഞ്ചാരപ്പൊടിയും കൂട്ടികലര്‍ത്തി കറിയുണ്ടാക്കിയ അഭിനവ നളനല്ലേ

Sat Sep 16, 03:40:00 AM 2006  

Post a Comment

<< Home