Friday, August 25, 2006

ഗ്ലാസ്സപ്പാഗ്ലാസ്സ് പെയിന്റിംഗ് വിദഗ്ദന്‍ കരീം മാഷിന് സമര്‍പ്പണം.

ഫുള്‍ വെര്‍ഷന്‍ ഇവിടെ

35 Comments:

Blogger ശ്രീജിത്ത്‌ കെ said...

കലക്കന്‍ ചിത്രം. മനോഹരമായ ക്ലാരിറ്റി. അസൂയ തോന്നുന്നു.

Fri Aug 25, 10:23:00 PM 2006  
Blogger ബിന്ദു said...

ഇതിലെന്തപ്പാ നിറച്ചിരിക്കുന്നത്? :)

Fri Aug 25, 10:24:00 PM 2006  
Blogger സു | Su said...

:) നന്നായപ്പാ. ചിത്രമപ്പാ. എന്തെങ്കിലും കുടിക്കാനുണ്ടെങ്കില്‍ ഇതിലും നന്നായേനെയപ്പാ.

qw_er_ty

Fri Aug 25, 10:26:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹോ...ഇത്രവേഗം കണ്ടോ :)

ശ്രീജിത്തേ, യ്യോ, അസൂയപ്പെടല്ലേ. ഇത് അതിനൊന്നുമില്ല. ചുമ്മാ കീകീന്നും പറഞ്ഞ് ക്ലിക്കിയതല്ലേ. അര്‍ത്ഥാപത്തി എടുത്തോ- വക്കാരിക്കുപോലും പറ്റുമെങ്കില്‍ പിന്നെ ആര്‍ക്കാണ് പറ്റാത്തത് (അര്‍ത്ഥാപത്തീന്ന് വിളിച്ച് ഞെട്ടിയുണരുന്ന അവസ്ഥ മാറിയോ) :)

ബിന്ദൂ, ശുദ്ധ മായ വായു. പച്ചവെള്ളമായിരുന്നെങ്കില്‍ ചവച്ചെങ്കിലും കുടിക്കാമായിരുന്നു :)

സൂ, കുടിക്കാന്‍ തല്‍ക്കാലം ഇതിരിക്കട്ടെ. ഗ്ലാസ്സ് നീറ്റാണേ, ലെന്‍‌സിന്റെ പവറിത്തിരി കൂടിയതുകൊണ്ടാ. ചുമ്മാ നോക്കിയാല്‍ പൊടിപോലുമില്ല, കണ്ടുപിടിക്കാന്‍.

Fri Aug 25, 10:37:00 PM 2006  
Anonymous Anonymous said...

നൈസ്!ഇതില്‍ വക്കാരിജിയുടെ റിഫ്ലക്ഷന്‍ ഉണ്ടോന്ന് ഞാന്‍ പരാമാവധി തപ്പി :-)

Fri Aug 25, 10:38:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹയ്യോ റിഫ്ലക്‍ഷന്‍. അതോര്‍ത്തില്ല, എന്തായാലും ഭാഗ്യമായി. നൈസിനു നൈസ് നന്ദി നൈസായി ഇഞ്ചിപ്പെണ്ണേ :)

Fri Aug 25, 10:41:00 PM 2006  
Blogger അനംഗാരി said...

വക്കാരീ, കാലി ഗ്ലാസ് കാണിക്കുന്ന ഏര്‍പ്പാട് നിര്‍ത്ത്. അതിലിത്തിരി മറ്റവനെ ഒഴിക്ക്. എന്റെ മനസ്സൊന്ന് കുളിര്‍ക്കട്ടെ. ഗ്ലാസ്സ് എന്ന് കേട്ടപ്പോള്‍ ഞാന്‍ കരുതി അത് നിറച്ച് ...ഹോ എനിക്ക് വയ്യ...

Sat Aug 26, 11:33:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

ഒന്നുമില്ലാ ഗ്ലാസ്സിന്നകത്തും കള്ളുതന്നെ കുടിയന്നു കൌതുകം എന്നോ മറ്റോ അല്ലേ, കുടിയണ്ണാ :)

പക്ഷേ അതിനകത്ത് നല്ല തെളിനീരുപോലിരിക്കുന്ന ലെവനാ. ഛായാഗ്രഹണത്തിന്റെ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് പടം പിടിച്ചതിനാല്‍ അകത്തൊന്നുമില്ലെന്നേ തോന്നൂ.

Sat Aug 26, 11:45:00 AM 2006  
Blogger യാത്രാമൊഴി said...

ഹായ്, ഗ്ലാസിന്റെ മൂട്!

നല്ല ചിത്രം വക്കാരിയേ...

Sat Aug 26, 11:56:00 AM 2006  
Blogger വിശാല മനസ്കന്‍ said...

സൂപ്പറ് പടമപ്പാ...

Sat Aug 26, 12:38:00 PM 2006  
Blogger വല്യമ്മായി said...

നല്ല പടം.പാര്‍ട്ടിക്കൊക്കെപോകുമ്പൊ തിന്നാന്‍ തന്നെ നേരമില്ല.എന്നിട്ടല്ലേ

Sat Aug 26, 12:51:00 PM 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

വക്കാരിമാഷേ.. പടം സൂപ്പറപ്പാ.. പിന്നെ ഇതിന്റെ തല കുറുജി കാണണ്ട. വല്ലതും കുടിക്കാന്‍ തോന്നും... ഇതല്ലേ അത് ... ചഷകം

Sat Aug 26, 01:37:00 PM 2006  
Blogger റീനി said...

ഇതെന്താ വാക്കാരി ഗ്ലാസ്സിന്റെ കാല്‌ മാത്രം ? പണ്ടത്തെ മലയാളം സിനിമേല്‌ നടികള്‍ കാല്‌ കാണിച്ച്‌ പ്രലോഭിപ്പിക്കുന്നതു പോലെയുണ്ടല്ലോ.

Sat Aug 26, 01:47:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

മൊഴിയണ്ണാ, നന്ദിയണ്ണാ. ഗ്ലാസപ്പാ തലക്കെട്ട് പടത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന് ഒലക്കേടെ മൂട് സ്റ്റൈലില്‍ ഗ്ലാസ്സിന്റെ മൂട് എന്ന് മൊഴിയണ്ണന്‍ പറഞ്ഞപ്പോഴാ ഓര്‍ത്തത്. തലക്കെട്ട് ഗ്ലാസ്സിന്റെ മൂടപ്പാ എന്നാക്കി മൊഴിയണ്ണനൊരു നന്ദിച്ചാര്‍ത്ത് തരാമെന്ന് വെച്ചപ്പോള്‍ റീനി ഗ്ലാസ്സിന്റെ കാലപ്പാ എന്ന് പറഞ്ഞിരിക്കുന്നു. അപ്പോള്‍ കണ്ണ് ഫ്യൂസായി. ഇത് മൂടപ്പായാണോ കാലപ്പായാണോ. അതുകൊണ്ട് സ്റ്റാറ്റസില്‍ കോ മെയിന്റെയിന്‍ ചെയ്‌തു.

വിശാലാപ്പാ, നന്ദിയപ്പാ, ചുമ്മാ താണപ്പാ, എന്തെങ്കിലും പണി വേണ്ടേയപ്പാ (പണിയൊക്കെയുണ്ട്, പക്ഷേ മൂഡില്ല) :)

വല്ല്യമ്മായീ, നന്ദി. തിന്നണ്ടന്നേ, കുടിക്കാന്‍ ദേ സൂവിന് ഞാന്‍ വെള്ളം കൊടുത്തിട്ടുണ്ട്, ഇപ്പോള്‍ തന്നെ.

റഷീദേ, തന്നെ തന്നെ. പിന്നെ കുറുമയ്യന് ഇത്തരം ഫോട്ടങ്ങളൊന്നും എടുക്കാനും പറ്റില്ല. കാരണം തലയില്‍ ഫ്ലാഷ് തട്ടി മൊത്തം വെളുത്തുപോകും :)

റീനീ, കണ്ണ് ഫ്യൂസാക്കിക്കളഞ്ഞല്ലോ :), മൊഴിയണ്ണപ്രകാരം ഗ്ലാസ്സിന്റെ മൂടപ്പാ എന്നാക്കാം തലക്കെട്ടെന്ന് വെച്ചപ്പോള്‍ റീനി കാലപ്പാ എന്ന് പറഞ്ഞിരിക്കുന്നു. എന്തായാലും മൂടപ്പാ തന്നെ ചേര്‍ക്കാം ല്ലേ, ഒരു ഒലക്കേടെ മൂട് സ്റ്റൈലില്‍.

കാലുകാട്ടില്‍ പ്രലോഭനാമ്മ-അത്രയ്ക്കങ്ങോര്‍ത്തില്ല :)

Sat Aug 26, 01:58:00 PM 2006  
Blogger പുള്ളി said...

റിനീ വക്കാരി തന്നെ ലിങ്ക്‌ തന്നിട്ടുണ്ട്‌ മുകളില്‍. ലവളുമാരു നിരന്നു നില്‍ക്കണത്‌ കാണന്‍ ഒരു സ്റ്റെയിലൊക്കെയുണ്ട്‌... (ഫുള്ള്‌ വേര്‍ഷന്‍ കാണുക)

Sat Aug 26, 01:59:00 PM 2006  
Blogger ദിവ (diva) said...

റീനിയുടെ കമന്റ് ഇനിക്ക് ഇക്ഷ പിടിച്ചൂട്ടോ... :)

വക്കാരിഭായി ആ ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാവൂ.

ഇന്ന് രാവിലെ ഒരു നവാഗതനോട് ‘പോയി നിക്കറിട്ടേച്ച് വാ‘ എന്ന് വക്കാരി പറഞ്ഞതിന്റെ സമാധാനം ഇത് വരെ കേട്ടില്ല ഹി ഹി :)

Sat Aug 26, 02:00:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ശരിയാ, മനോഹരസുന്ദരിമാര്‍ നിരനിരയായി കുപ്പിവള കിലുകിലെ കിലുങ്ങണ സ്റ്റൈലില്‍ നില്‍ക്കുന്ന പടം ഫുള്‍ വെര്‍ഷനില്‍ ഇട്ട കാര്യം ഞാനങ്ങു മറന്നു. പുള്ളിക്കൊരു നന്ദിപ്പുള്ളി.

ദൈവാനേ, വിശ്വാമിത്രന്റെ തപസ്സിളക്കാന്‍ നോക്കിയപോലെ ബ്ലോഗില്‍ എത്ര ദുര്‍ബ്ബലചിഞ്ചിതചിത്തരുണ്ടെന്നുള്ള ടെസ്റ്റല്ലേ ഇതൊക്കെ. ഒരു ദേഹത്തോട് പോയി നിക്കറിട്ടോണ്ട് വാ എന്നു പറഞ്ഞതില്‍ പിന്നെ അദ്ദേഹം അനിക്സ്പ്രേ സ്റ്റൈലായി. ഒന്ന് തപ്പണം. പക്ഷേ സുന്ദരിമാര്‍ നിരനിരയായി നില്‍ക്കുന്ന പടവുമുണ്ട് കേട്ടോ :)

Sat Aug 26, 02:03:00 PM 2006  
Blogger സു | Su said...

റീനിയേ,

അതൊരു വല്യ സംഭവം ആണ്. വക്കാരി, പണ്ട് സീമയുടെ പടത്തില്‍ അഭിനയിച്ച് അഭിനയിച്ച് അത് ശീലമായിപ്പോയി.;) പണ്ടൊക്കെ ഉള്ള പോസ്റ്റുകള്‍ നോക്കൂ. സംഭവം പിടികിട്ടും.

Sat Aug 26, 02:05:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ... സൂ, എനിക്ക് വയ്യ :) :) പക്ഷേ അന്ന് ഒരു സെക്കന്റ്, ഒരേയൊരു സെക്കന്റ് സീമയെ ഒളികണ്ണിട്ട് ഒന്ന് നോക്കിയെന്നതൊഴിച്ചാല്‍...

Sat Aug 26, 02:07:00 PM 2006  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഗ്ലാസിന്റെ റിഫ്ലെക്‍ഷന്‍ നന്നായിരിക്കുന്നു.

പുറകിലെ പ്ലേറ്റും അതിന്റെ മുകളിലെ നാപ്‌കിന്റെയും ആവിശ്യമുണ്ടായിരുന്നോ...??? അതോ ഒരു വെള്ള ബാഗ്‌ഗ്രൌണ്ടിന്‌ വേണ്ടിയായിരുന്നോ.....???

Sat Aug 26, 02:08:00 PM 2006  
Blogger വളയം said...

ഗ്ലാസിന്റെ കാഴ്ചക്കപ്പുറം, കാണാപ്പുറങ്ങളില്‍ എന്തൊക്കെയായിരിക്കാം ??

Sat Aug 26, 02:09:00 PM 2006  
Blogger Adithyan said...

വക്കാരി സാര്‍,
സത്യം പറ, ഇത് ഏതോ ഇമ്പോര്‍ട്ടന്റ് പാര്‍ട്ടിയില്‍ ആരോ ഇമ്പോര്‍ട്ടന്റ് ആള്‍ക്കാര്‍ ഒക്കെ ഉള്ളപ്പോ അവരെ എടുത്തതല്ലെ? കൈ വിറച്ച് ഫോട്ടോ ഇങ്ങനെ ആയിപ്പോയതല്ലെ? അല്ലെങ്കില്‍ അറ്റ്‌ലീസ്റ്റ് ഫുള്‍ ഗ്ലാസ് എങ്കിലും വരണ്ടതല്ലെ?

Sat Aug 26, 02:10:00 PM 2006  
Blogger റീനി said...

വാക്കരി, സൂ, അപ്പോ ഈ കാലിന്റെ പുറകില്‍ ഒരു നീണ്ട കഥയുണ്ടോ? എന്റെ ക
ടലാസ്സും പെന്‍സിലും റെഡി. തുടങ്ങിക്കോ......

സീമയുടെ' അവളുടെ രാവുകള്‍' ഞാന്‍ പേരുമാറ്റി 'അവളുടെ കാലുകള്‍" എന്നാക്കിയിട്ട്‌ കാലം കുറെയായി. ഇനി പഴയ പോസ്റ്റ്‌ നോക്കട്ടെ.

Sat Aug 26, 02:45:00 PM 2006  
Blogger റീനി said...

ആദിത്യാ......ഗ്ലാസ്സ്‌ ഫുള്ളാ...ഫ്രൈഢെ നൈറ്റില്‌ ഏതോ ഇമ്പോര്‍ട്ട്ന്റ്‌ പാര്‍ട്ടി കഴിഞ്ഞു വന്നു നോക്കീപ്പം ആദിത്യന്‌ വരുന്ന തോന്നലുകളാ.

Sat Aug 26, 03:20:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ബിജോയ്, ഛായാഗ്രഹണത്തില്‍ ശിശു, അതിന്റെ കോമ്പോസിഷനില്‍ അതിലും ശിശു. അങ്ങിനത്തെ ഒരു പശ്ചാത്തലത്തെപ്പറ്റിയൊക്കെ ചിന്തിക്കുന്നതേ ബിജോയ് പറഞ്ഞപ്പോഴാ. ശരിയാ, പ്ലേറ്റും സ്പൂണുമൊക്കെ മാറ്റിവെച്ചിട്ടും കൂടി എടുക്കേണ്ടതായിരുന്നു. അതോര്‍ത്തില്ല. നെക്‍സ്റ്റ് ടൈം. നന്ദി കേട്ടോ.

വളയമേ, കാണാപ്പുറങ്ങളില്‍ ഒന്നുമില്ലായിരുന്നു. ഇതൊരു ഇന്ത്യാ കാപ്പിക്കടയില്‍ വെച്ചെടുത്തതാണ്. ഞങ്ങള്‍ രണ്ടുപേരല്ലാതെ വേറൊരു മനുഷ്യജീവി പോലുമില്ലായിരുന്നു.

ആദിത്യാ, പതുക്കെപ്പറ, പതുക്കെപ്പറ. ശരിക്കും സംഭവിച്ചതെന്താണപ്പാ എന്ന് ചോദിച്ചാല്‍, ഗ്ലാസ്സ് മൊത്തമായി എടുക്കാന്‍ വേണ്ടി ലെവനെ പോസ് ചെയ്യിച്ചിട്ട് അനങ്ങരുതെന്നൊക്കെ പറഞ്ഞ് ക്ലിക്കി. ഒന്ന് ക്ലിക്കി-ഏറ്റില്ല, രണ്ട് ക്ലിക്കി, അതും ഏറ്റില്ല, അപ്പോള്‍ മൂന്നാമത് ആഞ്ഞ് ക്ലിക്കി. ആ ബലം കാരണം കൈമറ ഒന്നിരുന്നു-പടം ഇങ്ങിനെയുമായി :)

റീനീ, നീണ്ട കാലിന്റെ പിന്നിലെ കുഞ്ഞു കഥ :)

Sat Aug 26, 10:17:00 PM 2006  
Blogger saptavarnangal said...

വക്കാരി,
നിക്കോണ്‍ ഡി 50, f2.8, 1/20 sec,manual mode, picture project -ല്‍ പണി!

മേശപ്പുറത്തു വെച്ചാണ് ഇതു എടുത്തതു എന്നു തോന്നുന്നു, അല്ലെങ്കില്‍ 1/20 ഇങ്ങനെ എടുക്കണമെങ്കില്‍ വക്കാരി ഒരു പുലി ആയിരിക്കണം.

f2.8 ഇന്റെ ലെന്‍സ് ഉണ്ടെല്ലോ, അപ്പോള്‍ ആള് വെറും ക്യാമറ മാത്രമുളള ആളല്ല!


ആദിത്യനോട് പറഞ്ഞതിന്റെ ചുവടു പിടിച്ച് : പൊതുവെ പറയുകയാണെങ്കില്‍ 1/60 വരെ കൈയില്‍ പിടിച്ച് എടുക്കാം, ഷേക്കിന്റെ റിസ്ക് അതിന്റെ മേലേക്കു ഗണ്യമാ‍യ രീതിയില്‍ കൂടും!

Sat Aug 26, 11:05:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...സപ്തമേ, എന്നാല്‍ പിന്നെ ഞാനിട്ട ഷര്‍ട്ടിന്റെ കളറും കൂടി...:)

വെരി കറക്ട്. സംഗതി ഒരു ഭാരതീയ കാപ്പിക്കടയില്‍ പോയപ്പോല്‍ ഗ്ലാസ്സ് കണ്ടപ്പോള്‍ എടുത്തതാണ്, മേശപ്പുറത്ത് വെച്ച് തന്നെ, മാക്രി ലെന്‍സ് വെച്ച്.

സപ്തന്‍ ഒരു ഫോട്ടോ ഡിക്ടറ്റീവാണല്ലേ :)

Sat Aug 26, 11:20:00 PM 2006  
Blogger ദില്‍ബാസുരന്‍ said...

വക്കാരിയപ്പാപ്പാ,
കലക്കന്‍ പടമപ്പാ. ചില്ലറ പണിയൊന്നുമല്ലപ്പാ. ശ്രീജിക്ക് അസൂയയും വന്നപ്പാ. എനിക്കുമപ്പാ. എന്നാപ്പാ ഞാന്‍ പോട്ടേപ്പാ. നാന്‍ താന്‍ പടയപ്പാ. ഈ കമന്റാകെ മൊഡയായപ്പാ.

Sat Aug 26, 11:28:00 PM 2006  
Blogger ചക്കര said...

നല്ല പടമണ്ണാ..

Sun Aug 27, 04:00:00 AM 2006  
Blogger മുല്ലപ്പൂ || Mullappoo said...

വക്കാര്യേ,
നല്ല ഗ്ലാസുപോലത്ത പടം.
ഡിജിറ്റലുംകൊണ്ടു നടക്കുന്ന ഇവര്‍ക്കൊക്കെ ഒന്നു പഠിപ്പിച്ചു കൊടുക്കൂ ഇതു. ;)

Mon Aug 28, 03:48:00 PM 2006  
Blogger മലയാളം 4 U said...

സത്യത്തില്‍ ഇത്തരം ഗ്ലാസ് എനിക്ക് ഇഷ്ടം തന്നെ. പക്ഷേ.....

Wed Aug 30, 12:43:00 AM 2006  
Blogger vikru said...

വക്കാരീ,ഗ്ലാസ്സുകള്‍ കാലിയാണെങ്കിലും ആ ഗ്ലാസ്സുകളും പാശ്ചാത്തലവെളിച്ചവും വല്ലാതെ മോഹിപ്പിക്കുന്നു. എന്റെ മാഷേ കുടുംബകലഹം ഉണ്ടാക്കിയേ അടങ്ങു അല്ലേ?
ഇന്നത്തെ കിടപ്പ് ബാല്‍ക്കണിയില്‍ തന്നെ
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ

Wed Aug 30, 03:41:00 AM 2006  
Blogger സ്നേഹിതന്‍ said...

നിറയുന്നതിനു മുമ്പൊ, നിറഞ്ഞൊഴിഞ്ഞതിനു ശേഷമോ ഈ ചിത്രം?

സുതാര്യമീ ചിത്രം വിചിത്രം!

Thu Aug 31, 03:15:00 AM 2006  
Blogger അഗ്രജന്‍ said...

നല്ല പടം വക്കാരിമഷേ,

ഈ.. ഒഴിഞ്ഞ ഗ്ലാസിന്‍റേം പ്ലൈറ്റിന്‍റേം അടുത്തിരിക്കുന്ന പണി വല്ലാത്തൊരേര്‍പ്പടെന്നേ...
അപ്പുറത്തിരിക്കുന്നവന്‍ കഴിക്കുന്നത് ഒളികണ്ണിട്ട് നോക്കി നോക്കി എത്ര നേരാച്ചാ.. വെള്ളമിറക്ക്വാ...

Sat Sep 02, 04:54:00 PM 2006  
Blogger കരീം മാഷ്‌ said...

സോറി വക്കാരീ,
ഇതു കാണാന്‍ വൈകി.
അന്നാ മിസ്‌രി വല്ല അര്‍ജന്റ്‌ പണിയും തന്നു കാണും.
നന്നായിട്ടുണ്ട്‌ ഫോട്ടോ.
ശ്രീജിത്തിന് അസൂയമൂത്തത്രെ!.
നല്ലോണം മൂക്കട്ടെ!
എന്നിട്ടു പഴുക്കണം.

Fri Sep 29, 02:33:00 AM 2006  

Post a Comment

<< Home