Saturday, August 12, 2006

സീമച്ചേച്ചിക്ക് സമര്‍പ്പണം... പിന്നെ ബെന്നിക്കും



ബെന്നിയുടെ പോസ്റ്റ് എന്തൊക്കെയോ ഓര്‍മ്മകള്‍ സമ്മാനിച്ചു... തിരക്കേറിയ അഭിനയ ജീവിതത്തിന്റെയും പ്രശസ്തിയുടെയും പ്രതാപത്തിന്റെയും (എന്റെ)...

18 Comments:

Blogger Unknown said...

വക്കാരിമഷ്ടാ എന്ന പേര്..... നോക്കട്ടെ?

താഴെ ഇടത്തെ അറ്റത്ത് ചെറുതായി എഴുതിയിരിക്കുന്ന ജാപ്പനീസ് അക്ഷരങ്ങള്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്.

അതോ ഇനി ആ ആട് കടിച്ച് പോയ “മൂലഭദ്ര“യിലാവുമോ?

Sat Aug 12, 11:23:00 PM 2006  
Blogger ഏറനാടന്‍ said...

വക്കാരിമഷ്ടാ... ഈ പോസ്‌റ്റ്‌ എന്നെ വീണ്ടും ചലിക്കുന്ന ചക്രമാക്കി. കാലചക്രത്തിന്റെ പിന്നിട്ട പാതയില്‍ പള്ളിക്കൂടദിനങ്ങളില്‍ ഞങ്ങള്‍ പിള്ളേര്‌ സിനിമാ പോസ്റ്ററുകളുടെ എഡിറ്റര്‍മാരും ആയിരുന്നു.
"ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന പോസ്റ്റ്‌ "ആനക്കൂട്ടത്തില്‍ തനിയെ" എന്നാക്കി നിലമ്പൂരിലെ രാജേശ്വരി തിയ്യേറ്ററിന്റെ മതിലില്‍ പറ്റിയിരിക്കുന്നത്‌ ഓര്‍മ്മിപ്പിച്ചതിന്‌ ആനയുടെ പ്രതിനിധിയായ അങ്ങേയ്ക്ക്‌ നന്ദി..

Sat Aug 12, 11:38:00 PM 2006  
Blogger Adithyan said...

ഹ ഹ ഹ ഹാഹ്ഹ...
പടങ്ങള്‍ എന്നും വക്കാരിസാറിനു പാര ആണല്ലോ ;)
സ്വയം കുഴി തോണ്ടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ!

Sat Aug 12, 11:39:00 PM 2006  
Anonymous Anonymous said...

എന്റെ വക്കാരീ...

സ്നേഹം നിറഞ്ഞ ഈ കൈകടത്തലുകളുടെ കലാപസാധ്യതകള്‍ എവിടുന്നു് പഠിച്ചതാണ്?? കുളംകലക്കി മീന്‍ പിടിക്കുന്ന ചാണക്യതന്ത്രം വല്ലതുമാണോ?
ദില്‍ബാസുരാ.. വക്കാരിയെ തേടിയുള്ള ഈ നടപ്പ്‍ ഒരു രസം തന്നെയാണല്ലേ..വക്കാരിയോട് പറയണ്ടാ !!

Sun Aug 13, 09:52:00 AM 2006  
Blogger അനോമണി said...

എന്റെ വക്കാരീ...

സ്നേഹം നിറഞ്ഞ ഈ കൈകടത്തലുകളുടെ കലാപസാധ്യതകള്‍ എവിടുന്നു് പഠിച്ചതാണ്?? കുളംകലക്കി മീന്‍ പിടിക്കുന്ന ചാണക്യതന്ത്രം വല്ലതുമാണോ?
ദില്‍ബാസുരാ.. വക്കാരിയെ തേടിയുള്ള ഈ നടപ്പ്‍ ഒരു രസം തന്നെയാണല്ലേ..വക്കാരിയോട് പറയണ്ടാ !!

Sun Aug 13, 10:08:00 AM 2006  
Blogger myexperimentsandme said...

ദില്‍‌ബൂ, കിട്ടില്ല, കിട്ടില്ല :)

ഏറനാടാ, ഹ... ഹ.. ആനക്കൂട്ടത്തില്‍ തനിയെ. അതിഷ്ടപ്പെട്ടു. പോസ്റ്ററുകള്‍ ഒരു ദൌര്‍ബ്ബല്യമായിരുന്നല്ലേ? എനിക്കും അങ്ങിനെതന്നെ :)
നന്ദി കേട്ടോ.

ആദിത്യാ, ഹേയ്, അങ്ങിനെയൊന്നുമില്ല കേട്ടോ :) പണ്ട് ഞാനപ്പാ ഇട്ടപ്പോള്‍ കിട്ടിയ സുവര്‍ണ്ണപാരയല്ലിയോ പാര :)

അനോമണീ, ഒരു അത്യന്താധുനികന്‍ ക്ലമന്റലിയായിപ്പോയല്ലോ. ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു, പിടികിട്ടുമായിരിക്കും എന്ന ഒറ്റവരി കഥ പോലെ :)

Sun Aug 13, 10:50:00 AM 2006  
Blogger ബിന്ദു said...

ഈ സിനിമ ഒന്നു കാണണമെന്നാഗ്രഹമുണ്ട്. വക്കാരിയെ ഒന്നു കാണാല്ലോ. :)

Sun Aug 13, 12:12:00 PM 2006  
Blogger Unknown said...

അനോമണീ.. മനോന്മണീ,

ഈ വക്കാരി എന്ന് പറയുന്നത് പണ്ട് ഇന്ദിരാ ഗാന്ധീന്റെ ബാപ്പ നെഹ്രു വയനാടന്‍ കാട്ടില്‍ കപ്പ പറിക്കാന്‍ പോയപ്പോള്‍ എലിക്കെണി വെച്ച് പിടിച്ച ഒരു ആനയാണ്.ഉദ്ദേശിച്ച ഗ്ലാമര്‍ ഈ ജന്തുവിനില്ല എന്ന് കണ്ടപ്പോള്‍ (കൊമ്പില്ല എന്നത് പോട്ടെ,ആ തുമ്പിക്കൈ ഒന്ന് നോക്കൂ!)രായ്ക്ക് രാമാനം ചക്രവര്‍ത്തിയുടെ നാട്ടിലേക്ക് പോണ ഒരു തോണിയിലേക്കിട്ടു.

സാന്‍ ചേട്ടന്മാര്‍ വളര്‍ത്തി വലുതാക്കി. ഒരു പരീക്ഷണത്തിന്റെ ഭാഗമായി കമ്പ്യൂട്ടറിന്റെ മുന്നിലിരുത്തിയപ്പോള്‍ ദാ.. ശുദ്ധമൂലഭദ്രയില്‍ ബ്ലോഗുന്നു. ടോക്യോ മൃഗശാലയിലാണത്രേ താമസം.

(ഇത്രയും ഇപ്പോള്‍ കണ്മിഴിച്ചിരുന്ന് കണ്ട സ്വപ്നം. ‘ദ ഗ്രേറ്റ് ഹണ്ട് ഫോര്‍ വക്കാരി’ എന്ന സാഹസിക കുറ്റാന്വേഷണ നോവല്‍ ഞാന്‍ ഉടന്‍ പുറത്തിറക്കുന്നുണ്ട്! :-))

Sun Aug 13, 02:33:00 PM 2006  
Blogger Rasheed Chalil said...

വകാരിമേഷ്ടാ... മ്... നമ്മക്ക് പുടികിട്ടി.

എല്ലവരും കൂടി ഈ പാവത്തെ മോശമാണേ..

ഇതുമുഴുവന്‍ ഓ.ടോ ആണൊ... ആ...

Sun Aug 13, 04:46:00 PM 2006  
Blogger Unknown said...

പറഞ്ഞ പോലെ എന്തൊക്കെയാ ഈ സാധുവിനെ പറ്റി ഞാനൊക്കെ പറയുന്നത് ? വക്കാര്യേ...ഒക്കെ തമാശയാണേ. കുത്തരുതേ :)

qw_er_ty

Sun Aug 13, 04:51:00 PM 2006  
Blogger വളയം said...

ഇതിനു പിന്നിലെ കലാഹ്ര്‌ദയം ആരും കണ്ടില്ലല്ലൊ...
ബ്ലൊഗനാര്‍കാവിലമ്മേ....

Mon Aug 14, 12:26:00 AM 2006  
Blogger nalan::നളന്‍ said...

വക്കാരീ,
പോസ്റ്ററെഴുത്തും ഉണ്ടായിരുന്നല്ലേ.
ഈ പോസ്റ്ററും എന്തൊക്കയോ ഓര്‍മ്മകള്‍ സമ്മാനിച്ചു!
സര്‍പ്പം ! (ഒരെണ്ണം)

Mon Aug 14, 03:34:00 AM 2006  
Blogger സ്നേഹിതന്‍ said...

വക്കാരിയുടെ പോസ്റ്റര്‍ സൃഷ്ടി മനോഹരം; ആടു കടിച്ച ഭാഗങ്ങളൊഴികെ!

Mon Aug 14, 05:44:00 AM 2006  
Blogger myexperimentsandme said...

ബിന്ദൂ, കാണൂ, കാണൂ... പക്ഷേ ഗതി തിരിച്ചു വിടുന്ന സീനില്‍ കണ്ണ് കൂര്‍പ്പിച്ചിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ കാണൂല്ല :)

അസുരണ്ണാ, ഹ...ഹ... അതിഷ്ടപ്പെട്ടു. വക്കാരിവേട്ട. ഷൂട്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ച് ചെയ്യണേ :) ധൈര്യമായിട്ട് എന്ത് വേണമെങ്കിലും പറയൂന്ന്. ഞാനിവിടല്ലേ ഇരിക്കുന്നത് :)

ഇത്തിരിയൊത്തിരിവെട്ടവട്ടമേ, നന്ദി.അസുരനോട് പറഞ്ഞതുപോലെ എന്തുവേണമെങ്കിലും ധൈര്യമായിട്ട് പറയെന്ന്. നോ പിരോബിളം‌ന്ന് :)

ശരിയാ വളയമേ, ഞാന്‍ പോലും ആദ്യം കണ്ടില്ല. പക്ഷേ കൈവെച്ച് നോക്കിയപ്പോള്‍ മിടിക്കുന്നുണ്ട് :) നന്ദി കേട്ടോ.

നളനണ്ണാ, ചെറുപ്പകാലങ്ങളിലുണ്ടായിരുന്ന ശീലം, മറന്നു പോയി മാനുഷന്‍ മുതുക്കനായപ്പോള്‍ :) ഇതെല്ലാം ചെറുപ്പകല. നാ‍നിമാനി.

സ്നേഹിതന്നേ, ആടുകടിച്ചതല്ല, ജനലില്‍ ഒട്ടിച്ച് വെച്ചിരുന്നത് പറിച്ചെടുത്തപ്പോള്‍ പറ്റിയതാ. ചോറുപശ ബെസ്റ്റ് പശ. നന്ദിയുണ്ടേ :)

ഷോ കഴിഞ്ഞു. അടുത്ത പടം ഉടന്‍ റിലീസ്.

Mon Aug 14, 09:44:00 PM 2006  
Blogger myexperimentsandme said...

ഹ...ഹ... ബെന്നീ, ഞാനോര്‍ത്തു, കീറിപ്പറിഞ്ഞ ഈ പോസ്റ്റര്‍ മാത്രമേ കണ്ടൊള്ളോ ലെവന് സമര്‍പ്പിക്കാന്‍ എന്നോര്‍ത്ത്... :)

അരികും മൂലയും അഗ്രവുമൊക്കെ കീറിയാലെന്താ, എന്ത് അദ്ധ്വാനിച്ചു (ഇതൊന്ന് സ്കാന്‍ ചെയ്യാന്‍) :)

Thu Aug 17, 02:35:00 PM 2006  
Blogger aneel kumar said...

ഓഫ്‌ടോപ്പിക്ക് പോലൊരു ഓണ്‍‌ടോപ്പിക്ക്:

ബെന്നിയാശാനേ, കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍!
ജിമെയില്‍ അക്കൌണ്ടിനെ പോപ്പ് വഴി ഔട്‌ലുക്കില്‍ പുതിയൊരക്കൌണ്ടുവഴി വേറെ ഫോള്‍ഡറില്‍ (റൂള്‍സ്) കൊണ്ടുവന്നു വായിച്ചൂടേ? അഡ്മിനാശാന്റെ മെയില്‍ സര്‍വനെ അതു തൊടില്ലല്ലോ. എന്തേയ്?

Thu Aug 17, 11:49:00 PM 2006  
Blogger മജീദ്‌ പി.കെ said...

ഈ പൊസ്റ്റര്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍ എന്നെ സഹായിച്ചു..വക്കാരി മാഷിനു 2 പോയ്ന്റ്‌

Sun Aug 20, 07:06:00 PM 2006  
Blogger yanmaneee said...

kd shoes
james harden shoes
moncler
hogan outlet online
huarache shoes
michael kors outlet
supreme hoodie
nike air max
michael kors outlet
kyrie 3

Wed Jun 12, 12:51:00 PM 2019  

Post a Comment

<< Home