മൈക്കപ്പാ
എത്രയെത്ര പ്രഭാഷണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു...
എത്രയെത്ര പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയായി...
എത്രയെത്ര കാതുകള്‍ക്ക് ഇമ്പമേകി...
എത്രയെത്ര കണ്ണുകളെ ഈറനണിയിച്ചു.........
എത്രയെത്ര വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ചു....
എത്രയെത്ര യുദ്ധങ്ങള്‍ക്ക് അന്ത്യമേകി...
എത്രയെത്ര ജനങ്ങളെ ആവേശഭരിതരാക്കി...
അതിലുമെത്ര ജനങ്ങളെ നിരാശരാക്കി..........
എത്രയെത്ര ജനങ്ങള്‍ക്ക് പ്രതീക്ഷകളേകി..
എത്രയെത്ര ജനങ്ങള്‍ക്ക് മോഹങ്ങള്‍ നല്‍കി.......
എത്രയെത്ര വാഗ്‌ദാനങ്ങള്‍...
എത്രയെത്ര വഞ്ചനകള്‍....
എത്രയെത്ര ഇച്ഛാഭംഗങ്ങള്‍...
എത്രയെത്ര അറിയിപ്പുകള്‍.....
എത്രയെത്ര കഥകള്‍....
എത്രയെത്ര കഥാപ്രസംഗങ്ങള്‍....
എത്രയെത്ര ഗാനങ്ങള്‍...
എത്രയെത്ര ഗാനമേളകള്‍...
എത്രയെത്ര രാഗങ്ങള്‍....
എത്രയെത്ര താളങ്ങള്‍.....
.....................
.....................
ഞാന്‍ മൈക്കപ്പാ
...........................
...........................
എങ്ങാണ്ടുനിന്നോ വന്ന ആരാണ്ടൊക്കെയോ ആരാണ്ടേയൊക്കെയോ കാത്ത് എങ്ങാണ്ടൊക്കെയോ നില്‍ക്കുന്നു. ഇവരെ ആരെങ്കിലുമൊക്കെ വന്ന് എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ട് പോകേണ്ടതാണ്.
സമര്‍പ്പണം: മൈക്ക് കയ്യില്‍ കിട്ടി അവസാനം സ്വന്തം മോള് പോലും കാലുപിടിച്ച് ഇതൊന്ന് നിര്‍ത്ത്വോ എന്ന് ചോദിച്ചു എന്നാരോപിക്കപ്പെട്ട കുറുമയ്യന്. കുറുമന് പടം ബ്ലോഗില്‍ ഇത് രണ്ടാം സമര്‍പ്പണം.
അപ്പാ കൃതികള്‍ വായിച്ച് ഇതൊന്ന് നിര്‍ത്ത്വോ എന്ന് എന്നോടാരും..........
17 Comments:
വക്കാരിയപ്പാ, നന്ദിയപ്പാ. ഒരു മൈക്ക് കിട്ടിയിരുന്നെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ഉറക്കെയുറക്കെപ്പറയാമായിരുന്നു എന്ന് ഞാനിപ്പോള്‍ ചിന്തിച്ചതേയുള്ളൂ. ഇനി തുടങ്ങാം.
സുഹൃത്തുക്കളേ,.....
ഹലോ, ഹലോ, ഹലോ,
കടന്നു വരിക, കടന്നു വരിക,
മടിച്ചു നില്‍ക്കാതെ കടന്നു വരിക,
അറച്ച് നില്‍ക്കാതെ കടന്നു വരിക....
ഭക്തജനങ്ങളുടെ ശ്രദ്ധക്ക്....അമ്പലപ്പറമ്പില്‍ നിന്നും, ഒരു പത്ത് പവന്റെ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്...കളഞ്ഞുപോയവര്‍ തെളിവു സഹിതം വന്നാല്‍, പണയം വെച്ചതിന്റെ റസീറ്റ് തരുന്നതായിരിക്കും (ക ട് ; പണ്ട് പറഞ്ഞയാള്‍ക്ക്)
ഒരു മൈക്കിന്റെ ആത്മകഥ നന്നായി.കുറുമാന്‍ ജിക്കുള്ള സമ്ര്പ്പണവും നന്നായി.ബി.കുട്ടീ സമ്മാനം കിട്ടിയ വിവരം അറിഞില്ല എന്നു തോന്നുന്നു.
വക്കാരിയേ,
ആശയദാരിദ്ര്യം തന്നെ പ്രശ്നം, അല്ലിയോ?
:-)
zetulpxമൈക്കിന്റെ പോസ്റ്റ് കലക്കി....
എന്‍റെ നാട്ടില്‍...ഒരാളുന്ണ്ട്...വിളിപ്പേര് ഡിങ്കന്‍...ലിങ്ഗ പ്രായ ഭേദമില്ലാതെ എല്ലാവരും..അങ്ങനെ വിളിച്ചു പോന്നു...പുല്ള്ളിക്കാരന്‍ നമ്മുടെ വിശാല മനസ്കന്റെ ആന്റപ്പന്റെ പോലേ ആണ്.പത്തുപൈസായുടെ ആ കുറവ്...ടീയാന്‍..ഒരു തവണ ശബരിമലക്ക് പൊയി..നാട്ടിലെ പത്തുമുപ്പത്താറ് പേരുള്ള ഒരു ഗ്രൂപ്പ് ആയി...നാട്ടിലെ അംബലത്തില്‍ നിന്നും കെട്ടു നിറച്ചു...ഗുരുസ്വാമി...അപ്പു നായരുടേ സ്വന്തം റീസ്കില്‍...36 പെരുള്ള ഗ്രൂപ്പ് ദര്‍ശനം ഒക്കെ കഴിഞ്ഞു പ്രസാദം ഒക്കെ വാങ്ങി വന്നപ്പൊള് ഡീങ്കനെ കാണൂന്നില്ല...എന്തു ചെയ്യുമെന്നു..കൂടീയാലൊചിച്ചു ഒടൂവില്‍ ഹെൽപ്പ് കൌണ്ടരില്‍ ചെന്നു മൈക്കില് അനൌണ്സ് ചെയ്യാം എന്ന് തീരുമാനമായി...അനൌണ്സ് ചെയ്യാന്‍ വേണ്ടീ ഗുരുസ്വാമി...പോവാന്‍ തിരിഞതും, അതാ വരുന്നു...അനൌണ്സ്മെന്‍റ്...------ഇല്‍ നിന്നും..വന്ന അപ്പു നായര് ഗുരുസ്വാമിയും..കൂടേയുള്ള 34 പേരെയും കാണാതായീരീക്കുന്നു....അവര്‍ ഇവിടേ ഏവിടെയെങ്കിലും ഉണ്ടേങ്കില്‍...ഉടനേ..ഈ ഹെൽപ്പ്
കൌണ്ടരില്‍ വരെണ്ടതാകുന്നു........................................അതാണ് ഞങ്ങള്ടേ ഡിങ്കന്‍
സൂ, നന്ദി. നാലുപേര് കേള്‍ക്കണമെങ്കില്‍ കോളാമ്പിയും കൂടി വേണ്ടിവരുമല്ലോ. കുമാറിന്റെ പഴയ പ്രൊഫൈല്‍ പടത്തിലുണ്ടായിരുന്നു. കുമാര്‍ എന്നെഴുതിയ കോളാമ്പി. :)
കുറുമയ്യാ.. ഇനീം സമര്‍പ്പിക്കണോ, ഇനീം സമര്‍പ്പിക്കാം. ഒരു പിരോബിളവുമില്ലെന്ന് ... :)
ബാബുവണ്ണോ, നന്ദിയുണ്ട് കേട്ടോ. വാക്കുകള്‍ സ്റ്റക്കായിപ്പോയി. അല്ലെങ്കില്‍ ഒരു പേജ് നിറയ്ക്കാമായിരുന്നു :)
ഉമേഷ്‌ജിയേ, ആശാന്‍ ആശയഗംഭീരന്‍, ചറുപുറെ... എന്നാണല്ലോ. ആശയുടെ ദാരിദ്യത്തെപ്പറ്റി നിഷാദ് എഴുതിയിട്ടുണ്ട് ഇവിടെ. പക്ഷേ സംഭവം ഗുരുതരം :)
ഹ..ഹ ആര്‍ദ്രമേ.. അതു കലക്കി. ഡിങ്കന്‍ ആള് ഐഡിയാമാനാണല്ലോ. സ്വാഗതം കേട്ടോ. താങ്കളുടെ കുടിയില്‍ ഉടനടി വരുന്നതായിരിക്കും. ചായയും ഏത്തയ്ക്കാപ്പവും മതി. നല്ല പഴുത്ത പഴം വേണേ ഏത്തയ്ക്കാപ്പത്തിന് :)
ആര്‍ദ്രം ഗെഡീ..
ഈ വക വിറ്റൊക്കെ കമന്റാക്കി വേസ്റ്റു ചെയ്യാതെ ഒരു ഫുള്‍ ലെങ്ങ്ത്ത് പോസ്റ്റിങ്ങാക്കൂന്നേ ! വായിക്കാനാളുന്റേ !
ഇതിനെയൊക്കെ മൈക്കെന്നു വിളിച്ചാല്‍ മൈക്കുകാരു പോയി ധര്‍ണ്ണ നടത്തുമല്ലോ.
:)
ആയിരങ്ങളല്ല, പതിനായിരങ്ങളല്ല,തൊള്ളാായിരക്കണക്കായ ജനസഹസ്രങ്ങളെ രോമാഞ്ചം കൊള്ളിച്ചുകൊണ്ട് നമ്മുടെ പ്രീീീീീീയ്യങ്കരനായ നേതാവിതാ ഈ വാഹനതിന് തൊട്ട് പിന്നാലെ നടന്നു വരുന്നു.... അനുഗ്രഹിക്കുകാാാ, അശീീീര്‍വദിക്കുകാ......
എത്രയെത്ര ചുടുനിശ്വാസ്സങ്ങളേറ്റുവാങ്ങി.
എത്രയെത്ര ഉമിനീരേറ്റുവാങ്ങിയുണക്കി.
എത്രയെത്ര തവണ ഓക്കാനിയ്ക്കാനൊരുങ്ങി
എത്രയെത്ര തവണ ബോധക്ഷയം വന്നു.
- മൈക്കപ്പാ
കൊന്നിചിവാ വക്കാരീ?
ഒഗേങ്കി ദെസു-കാ? ഒആയി-ദേകി-റ്റെ ഉറേഷീ-ദെസു. ദെവ മറ്റ.
സായനോര
വക്കാരി,
ഇങ്ങള് ഫോട്ടോഗ്രാഫീല് പുലി ആണുകേട്ടാ.. :)
ഓഫടിക്കുന്നവരുടെയും അല്ലാത്തവരുടെയും പ്രത്യേക ശ്രദ്ധക്ക്
കളഞ്ഞുകിട്ടിയ പത്തുപവന്‍ പണയം വെച്ചതിന്റെ റസീറ്റുമായി കുറുമന്‍ ജിയും കോളാമ്പിരഹിത മൈക്കയുമായി വക്കാരിമാഷുമിതാ കടന്നുവരുന്നു... ആശിര്‍വധികൂ(ധി തന്നെയാണ് ഉദ്ദേശിച്ചത്)..അനുമോദിക്കൂ.. കമന്റ്റുകള്‍ കൂമ്പാരമാവട്ടേ ... പരിപാടി ഗംഭീരമാവും
വക്കാരിമാഷേ..ചിത്രം അസ്സലായി... പിന്നെ സമര്‍പ്പണം നന്നായി...
കിടിലന്‍ പോസ്റ്റ് വക്കാരി!
ഇടിവാളേ, ആര്‍ദ്രയ്ക്കത് ഒരു പോസ്റ്റാക്കാമായിരുന്നു, ബെസ്റ്റ് വിറ്റ്.
ബിന്ദൂ, മൈക്രോയുടേയും നാനോയുടേയും ലോകത്തില്‍ ഇവനൊക്കെത്തന്നെ ഗോലിയാത്ത്. പക്ഷേ സംഗതി നല്ല രസമാണ് കേട്ടോ.
വളയമേ, ഒരു മൈക്കുണ്ടായിരുന്നെങ്കില്‍ അല്ലേ :)
സ്നേഹിതന്നേ, എനിക്ക് തലകുത്തി നിന്നാല്‍ കിട്ടാത്ത വാചക ഐഡിയാകളാണ് സ്നേഹിതനെപ്പോഴും കിട്ടുന്നത്. എത്രയെത്ര ബോധക്ഷയങ്ങള്‍ വളരെ കറക്ട്. ജീവിതത്തില്‍ ആദ്യമായി മൈക്കിനെ ഫേസ് ചെയ്‌തത് പത്തുകഴിഞ്ഞൊരു ദിവസമായിരുന്നു. സാര്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി എന്നു മാത്രം പറഞ്ഞാല്‍ മതി എന്ന് പറഞ്ഞ് സ്റ്റേജില്‍ കയറ്റിവിട്ടപ്പോള്‍ ഞാന്‍ നന്ദി എന്നുമാത്രം പറഞ്ഞ് ആ ഏരിയായില്‍നിന്നോടി. ഒരു സെക്കന്റും കൂടി കഴിഞ്ഞിരുന്നെങ്കില്‍ ബോധക്ഷയം ഉറപ്പ്.
ഷാജുദ്ദീനേ, സ്തുതിയായിരിക്കട്ടെ. അല്ല എവിടുന്ന് കിട്ടി, ഈ ജാപ്പനീസ്? നേരിട്ട് വല്ല ബന്ധവും? എനിക്ക് ആദ്യത്തെയും അവസാനത്തേയും സംഗതി മനസ്സിലായി. രണ്ടാമത്തേതില്‍ ഉമേഷ്‌ജിയെപ്പറ്റി എന്തോ പറയുന്നുണ്ടല്ലോ :) ഞാന്‍ നാല്‍പതു മണിക്കൂര്‍ ജാപ്പനീസ് പഠിച്ചതാണേ.. :)
ആദിത്യാ, ഇപ്പോള്‍ തന്നെ പുലികള്‍ ആകപ്പാടെ കോപത്തിലാ. നാട്ടില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് എന്ത് നാണക്കേടാ അവര്‍ക്കുണ്ടാക്കിവെക്കുന്നത്. അവരെ നാറ്റിക്കരുതേ. പുലിയൊന്നുമല്ലെങ്കിലും പുലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട് കേട്ടോ :)
റഷീദേ, ഇത്തിരി വെട്ടം കൂടിയുണ്ടായിരുന്നെങ്കില്‍ സംഗതി ഒന്നുകൂടി അടിപൊളിയാക്കാമായിരുന്നോ? :)
നന്ദി കേട്ടോ.
ആദിത്യാ, ഇപ്പോള്‍ തന്നെ പുലികള്‍ ആകപ്പാടെ കോപത്തിലാ. നാട്ടില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് എന്ത് നാണക്കേടാ അവര്‍ക്കുണ്ടാക്കിവെക്കുന്നത്. അവരെ നാറ്റിക്കരുതേ.
കലേഷേ, ഓ ചുമ്മാ... :)
മൈക്ക് ഞങ്ങളുടെ ചോറപ്പാ !!
ഇങ്ങളുടെ പക്കല് കോളാമ്പി-സ്പീക്കറിന്റെ ഫോട്ടോയുണ്ടോ.. ഒരു കാലത്ത് മൈക്കിന്റെ കൂടപ്പിറപ്പായിരുന്നല്ലോ ഇസ്സാധനം. ഇപ്പോ വല്ല മ്യൂസിയത്തിലും ഉണ്ടെങ്കില്‍ കാണാമായിരിക്കുമല്ലേ.. ഉത്സവപ്പറമ്പിലും നേര്‍ച്ചമൈതാനത്തുമൊക്കെ തലയെടുപ്പോടെ ഒരു കുറ്റിയില്‍/മുളങ്കാലില്‍ നിന്ന് ആദ്യം ചെവിതുരന്നിറങ്ങുന്ന പ്യൂയ്.. ക്യൂയ്..കീയ്.. ഒച്ചയില്‍ നിന്നയിവനെ വിസ്മരിക്കുവാനാവുന്നില്ല. എനിക്കവുന്നില്ലാ..
Post a Comment
<< Home