Sunday, July 30, 2006

എന്‍ താണപ്പാ?

എന്താണപ്പാ?മൊത്തത്തിലൊരു മന്ദത...

മിഡ്‌ബ്ലോഗ് ക്രൈസിസാണോ ആവോ?

19 Comments:

Blogger കുറുമാന്‍ said...

വക്കാര്യേ.....എന്‍ താണപ്പാ? എങ്ങിനെ? എപ്പോള്‍, എന്താ സംഭവിച്ചേ? ആഗ്ര വഴി പോണ്ടിവരുമോ?

Sun Jul 30, 10:16:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഒരു പിടിയുമില്ല കുറുമാനേ.. കാലാവസ്ഥ മാറിയതാണോ?

ആഗ്ര?

Sun Jul 30, 10:22:00 PM 2006  
Blogger prapra said...

വക്കാരി, ആകെ മൊത്തം ടോട്ടല്‍ ആയി പറഞ്ഞതല്ലേ, സ്വന്തം കാര്യം അല്ലല്ലോ? മടി മാറാന്‍ അടിയല്ലാതെ വേറെ മരുന്നുണ്ടോ എന്ന് കണ്ടുപിടിക്കുന്ന പ്രോജക്റ്റില്‍ മറ്റൊരു ബ്ലോഗ്ഗര്‍ കൂടി ഉള്‍പെട്ടിട്ടുണ്ടെന്നാണ്‌ അറിവ്‌.
കുറു, ഇത്‌ അതിലൊന്നും ഒതുങ്ങും എന്ന് തോന്നുന്നില്ല :)

Sun Jul 30, 10:49:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

പ്രാപ്രാ, ഞമ്മന്റെ കാര്യം മാത്രം... :)

അപ്പോള്‍ ഇത് പകരുന്നതാണോ? അടി വേണ്ടിവരുമോ?

Sun Jul 30, 11:20:00 PM 2006  
Blogger prapra said...

തല്‍ക്കാലം അടിയില്‍ ഒതുങ്ങും എന്ന് തോന്നുന്നു. ചൂടോടെ രണ്ടെണ്ണം കൊടുത്തയക്കണോ?

Sun Jul 30, 11:34:00 PM 2006  
Blogger Adithyan said...

ജീവിതം ഒരു ചോദ്യച്ചിഹ്നമായി മുന്നില്‍ വന്ന് വളഞ്ഞു കൂടി നില്‍ക്കുവാണോ വക്കര്യേ?

via ആഗ്രാ എന്നല്ലെ കുറുമേനന്‍ ഉദ്ദേശിച്ചേ?

Mon Jul 31, 12:32:00 AM 2006  
Blogger ബിന്ദു said...

ഉത്തരം മുട്ടിനില്‍ക്കുവാണോ വക്കാരിയേ? ഹെല്‍പ്പു വേണ്ടിവരുമോ?
:)

Mon Jul 31, 12:43:00 AM 2006  
Blogger മുസാഫിര്‍ said...

പഴയ മിമിക്രി തമാശ .

“ ചോദ്യം ചോദിക്കുന്നവര് മാത്രം ഉത്തരം പറഞാല്‍ മതി.“
“അപ്പോള്‍ വക്കാരി മാഷ് പറയട്ടെ !“

Mon Jul 31, 12:51:00 AM 2006  
Blogger സു | Su said...

വക്കാരീ........
എന്താ സംഭവിച്ചത്? ചോദ്യചിഹ്നം പോലെ ആയതെന്താ? തുറന്ന് പറയൂ.

Mon Jul 31, 01:03:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

പ്രാപ്രാപ്രോ, ചൂടടി രണ്ടെണ്ണം പോരട്ട്. ചൂടവിടേം അടിയിവിടേം.

ആദിത്യോ, എന്നോടിഷ്ടം കൂടാമോ-യില്‍ മുകേഷും ആ ഡോക്‍ടറും (ശങ്കരാടിയായിരുന്നോ?) തമ്മിലുള്ള സംഭാഷണം ഓര്‍മ്മ വരുന്നു. കൃഷ്ണന്‍ കുട്ടിനായരെപ്പോലെ ആകപ്പടെ വളഞ്ഞുതൂങ്ങിയാണിപ്പോള്‍. കുറുമാന്റെ ആഗ്രാവഴി പിടികിട്ടി. ഹേയ് അതൊന്നുമല്ലെന്നേ.. :)

ബിന്ദുവേ.. ഹെല്‍പ്പു വേണ്ടിവരുമെന്നു തന്നെയാ തോന്നുന്നത്. ക്ലച്ച് പിടിക്കുന്നില്ല... ഒന്നുകൂടിയൊന്നു നോക്കട്ടെ :)

ബാബുവണ്ണോ, എന്താണ് ചോദിക്കണ്ടതെന്നുപോലും പിടിയില്ല. അതാണവസ്ഥ. :)

സൂ,യാതൊരു പിടുത്തവുമില്ല. ചോദ്യചിഹ്നത്തില്‍ നോക്കി ഒരു ചോദ്യചിഹ്‌നം പോലെ നില്‍‌പ്പാണിപ്പോഴത്തെ പരിപാടി. എല്ലാത്തിനും അതിന്റേതായ സമയമുണ്ടുദാസാ എന്നാണല്ലോ. ഇതായിരിക്കും ഇപ്പോഴത്തെ സമയം... :)

...നിയിപ്പോ ന്താ ചെയ്യാ? ബോണ്‍‌വിറ്റടിച്ചാല്‍ മതിയോ ആവോ.

Mon Jul 31, 11:47:00 AM 2006  
Blogger സ്നേഹിതന്‍ said...

എന്താണപ്പാ തലയ്ക്കു മുകളില്‍ ഒരു ചോദ്യ ചിഹ്നം ?
കുറുമാന്റെ ഉപദേശം കൊള്ളാം.

Mon Jul 31, 02:04:00 PM 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

ഏയ്... ബ്ലോഗരേ.....
ഉത്തരമില്ലാ.... ചോദ്യവുമായി വക്കാരിമാഷ്....

Mon Jul 31, 02:57:00 PM 2006  
Blogger കലേഷ്‌ കുമാര്‍ said...

ഒക്കെ ശരിയാകുമെന്നേ!
ഇടയ്ക്ക് എനിക്കും ഇങ്ങനൊക്കെ തോന്നും!

Mon Jul 31, 03:20:00 PM 2006  
Blogger താര said...

വക്കാരീ, സെയിം പിഞ്ച്!...
ഇത് എന്താണപ്പാ??? എനിക്ക് പിന്മൊഴികളും തനിമലയാളവും ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ?:(
സെര്‍വര്‍ അപ്ഡേഷനോ മറ്റോ‍ നടക്കുന്നുണ്ടോ??

Mon Jul 31, 10:54:00 PM 2006  
Blogger ഇടിവാള്‍ said...

വക്കാരിഗെഡീ...
ഇങ്ങളെവടാ മാഷേ ???

കൊറേ കാലമായല്ലോ കണ്ടിട്ട് !

Mon Jul 31, 11:00:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

താരേ, ഏവൂര്‍ജി വീടുമാറുന്നു. തനിമലയാളം.ഓര്‍ഗ് ഇപ്പോള്‍ ഏതെങ്കിലും ഇന്റര്‍സ്റ്റേറ്റിലോ, അല്ലെങ്കില്‍ ഏതെങ്കിലും കവലയില്‍ സിഗ്‌നല്‍ കാത്തോ കിടക്കുകയാവും.

http://thanimalayalam.in നോക്കിക്കേ. വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. ഗൂഗിള്‍ ഗ്രൂപ്പ് പഞ്ചായത്തിനു കുഴപ്പമൊന്നുമില്ല.

സ്നേഹറഷീദ്‌കലേഷുമാരേ, കാനേഷുമാരീ, അപ്പോള്‍ എല്ലാം ശരിയാവുമായിരിക്കുമല്ലേ. എന്റെ ചോദ്യചിഹ്നത്തില്‍ പങ്കാളികളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയുടെ ഓരോ ചോദ്യചിഹ്‌നം.

Mon Jul 31, 11:01:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹെന്റെ ഇടിവാളേ, എന്റെ മന്ദതാമാരുതന്‍ തലോടിക്കൊണ്ടിരിക്കുന്നു. ഒന്നിനും ഒരു ഉഷാറില്ല. കുറുമയ്യ, യൂനാനിക്കാരന്‍ ആഗ്രാവഴി പോകാനൊക്കെ പറയുന്നു. വെറുതെയല്ല യൂനാനി നിരോധിക്കണമെന്ന് ആരോ പറഞ്ഞത് :)

സാക്ഷിയെല്ലാം കാണുന്നു, കേള്‍ക്കുന്നു എന്നൊക്കെ പറയുന്നതുപോലെ ഞാന്‍ ബ്ലോഗെല്ലാം വായിക്കുന്നു. പക്ഷേ അതുകഴിഞ്ഞാല്‍ പിന്നേം ഒരു മന്ദത.

ഒന്നുഷാറാണിയാക്കണമല്ലോ .....

Mon Jul 31, 11:04:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

എന്റെ മന്ദതാമാരുതനല്ല, എന്നെ, മന്ദതാമാരുതന്‍.. ദേ അതുപോലും തെറ്റിച്ചു.

Mon Jul 31, 11:05:00 PM 2006  
Blogger താര said...

വക്കാരീ, താങ്ക്യൂ സോ മച്.:)....തനിമലയാളം.ഇന്‍ ഇല്‍ കാണാന്‍ പറ്റുന്നുണ്ട്.

Mon Jul 31, 11:08:00 PM 2006  

Post a Comment

<< Home