Saturday, July 15, 2006

ചുമ്മാ താണപ്പാ

ചുമ്മാ ഒരു പടം.



പക്ഷേ ഇവനാണ് സമയം പോകാനും വിശ്രമവേളകള്‍ ആനന്ദദായകമാക്കാനും ഉള്ള സഹായി. കണ്ട് കണ്ട് തലവേദനിക്കുമ്പോള്‍ അമൃതാഞ്ജന്‍ പുരട്ടും.

28 Comments:

Blogger Adithyan said...

വാച്ചിന്റെ ആങ്കിളും റിമോട്ടിന്റെ സ്ഥാനവും വെച്ച് ഒരു അനാലിസിസ് അങ്ങു തൊടങ്ങട്ടോ? :))

ചിത്രകാരന്റെ അന്യന്തര ആക്രോശങ്ങളുടെ ആകെത്തുകയായ സാജ്ജ്വലീകരണത്തിന്റെ മൂര്‍ത്തീഭാവ....

Sat Jul 15, 01:53:00 PM 2006  
Blogger myexperimentsandme said...

ഹ..ഹ. ആദിത്യാ, ഇടയ്ക് ഹ്രീഹ്ലാദം എന്ന വാക്കും കൂടി കയറ്റണേ.

Sat Jul 15, 01:57:00 PM 2006  
Blogger Kalesh Kumar said...

വക്കാരി, ഒരു വാക്കും കൂടെ : അനാഹതാനന്ദം!
(ഇതിന്റെ അര്‍ത്ഥമെന്താ‍ന്നുംകൂടെ അറിയാവുന്നവരൊന്ന് പറഞ്ഞുതാ‍...)

Sat Jul 15, 03:38:00 PM 2006  
Blogger Rasheed Chalil said...

കപ്പലണ്ടി യും കട്ടഞ്ചായയും മിസ്സായി...

Sat Jul 15, 04:56:00 PM 2006  
Anonymous Anonymous said...

കണ്ടിട്ടെനിക്ക്‌ പലതും തോന്നുന്നുണ്ട്‌, അതൊരു കവിതയായൊ കഥയായോഴുതി വക്കരിക്ക്‌ അയചു തരുന്നതായിരിക്കും :D

നല്ല കളപ്പാ

Sat Jul 15, 06:01:00 PM 2006  
Blogger ബിന്ദു said...

ഈ അമൃതാഞ്ജന്‍ എത്ര വര്‍ഷം പഴക്കമുള്ളതാണ്‌? അതോ ബ്ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റായതുകൊണ്ട്‌ തോന്നുന്നതോ? :)

Sun Jul 16, 06:58:00 AM 2006  
Blogger nalan::നളന്‍ said...

വക്കാരി,
സങ്കീര്‍ണ്ണമായ കണക്കുകള്‍ ഒക്കെ എഴുതിക്കൂട്ടിയിരിക്കുന്നതിനിടയിലൊരു 10 x 2 കണ്ടു, അതാണോ തലവേദനയുണ്ടാക്കിയത് ?

പടം നന്നായി ..ആ സീപ്പിയ ടോണും ആംഗിളും.

Sun Jul 16, 12:10:00 PM 2006  
Blogger Unknown said...

ഇതൊരു ഒന്നൊന്നര‍ അവാര്‍ഡ് പടമാണപ്പാ!

ആധുനികതയും, യന്ത്രവല്‍ക്കരണവും ചേര്‍ന്ന് അമൃതാഞ്ജനു പോലും തലവേദനയുണ്ടാക്കുന്ന കലിപ്പു യുഗത്തിലാണു നമ്മളെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം! (അങ്ങനെയല്ലേ വക്കാരീ..?)

Sun Jul 16, 01:11:00 PM 2006  
Blogger myexperimentsandme said...

അപ്പോള്‍ ചുമ്മാ താണപ്പ ഒരു മോഡേണ്‍ ക്ലാസ്സിക് (പുതിയ തരം ക്ലാസ്സിക്കാ) ആണല്ലേ... അത്രയ്ക്കങ്ങ് ഓര്‍ത്തില്ല.

കലേഷേ, അനര്‍ഗ്ഗള നിര്‍ഗ്ഗള ഗളഗള പ്രവാഹമായി കിലുകിലെ പോരട്ടെ വാക്കുകള്‍. പടം ഞാനെടുത്തതല്ലേ, വാക്കുകള്‍ക്ക് ക്ഷാമമുണ്ടാകും :)

ഇത്തിരിവെട്ടമേ, നന്ദി. അതുംകൂടി വേണമായിരുന്നല്ലേ. വെട്ടം ഇത്തിരിയായിപ്പോയി. അതുകൊണ്ട് കട്ടന്‍‌ചായ ഉണ്ടായിരുന്നെങ്കില്‍ തന്നെ കാണാന്‍ പറ്റുമായിരുന്നോ എന്നൊരു.. :)

തുളസി, ഒരു കഥാപ്രസംഗം തന്നെയായിക്കൊള്ളട്ടെ. കവിത ആധുനികന്‍ അല്ലെങ്കില്‍ എനിക്കൊന്നും പിടികിട്ടൂല്ല :)

താര, അതുകൊണ്ടല്ലേ ഞാന്‍ പേരൊന്നും ഇടാഞ്ഞത്. നല്ല പേര്. വാച്ച് വെറും പത്തു ഡോളറിന്റെ വെച്ചുവാണിക്കട വാച്ച്. പക്ഷേ കൊല്ലം രണ്ടായി. നോ പിരോബിളം. അമൃതവഞ്ജന്‍ നാടന്‍ തന്നെ. കുത്തിവര എന്റെ മോഡേണ്‍ ബ്രഡ് :)

പല്ലീ, യ്യോ.. പേടിപ്പിക്കാതെ... പക്ഷേ ഒരു തെറ്റുണ്ട്. ചിണ്ധിച്ച് അല്ല ചിന്തിച്ച്.. ചന്തയുടെ അല്ലെങ്കില്‍ ...ടെ ന്ത. നന്ദി കേട്ടോ

ബിന്ദൂ, വെറും നാലുകൊല്ലം പോലുമായില്ല. 2002 സെപ്റ്റംബര്‍.. ത്രേ ള്ളൂ.. ഇപ്പോഴും നല്ല സ്ട്രോംഗ് തന്നെ!

നളനണ്ണാ, ഇനിയെന്തു വേണം. താങ്കള്‍ നന്നായീ എന്നു പറഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ എന്തു വേണം :) ഇന്റു എപ്പോഴും എനിക്ക് തലവേദനയുണ്ടാക്കും. തല പെരുക്കും. പണ്ട് ടി ഇന്റു ഡി ആയിരുന്നു പ്രശ്‌നം. ഇപ്പോള്‍ ടെണ്‍ ഇന്റു റ്റു ആയീ എന്നു മാ‍ത്രം.

മൊഴിയണ്ണാ, അത്രയ്ക്ക് പ്രതീക്ഷിച്ചില്ല ... പക്ഷേ അത്രയ്ക്കൊക്കെ ആവാമല്ലേ. അമൃതാഞ്ജനു പോലും തലവേദനയോ.. തീപ്പെട്ടിക്കൂടില്‍ ചിതലരിക്കുകയോ..? റിമോട്ടിന്റെ യന്ത്രവല്‍‌ക്കരണം ഓക്കേ.. പക്ഷേ ആ വാച്ചിന്റെ യന്ത്രവല്‍‌ക്കരണം ചിലപ്പോഴൊക്കെ പ്രശ്നമുണ്ടാക്കുന്നു (അടിപൊളിയാണെന്നാ മുകളില്‍ താരയോട് പറഞ്ഞിരിക്കുന്നേ, മിണ്ടണ്ട):)

Sun Jul 16, 07:07:00 PM 2006  
Blogger Sreejith K. said...

പോസ്റ്റിന്റെ പേര് ഇഷ്ടപ്പെട്ടു.

Tue Jul 18, 05:08:00 PM 2006  
Blogger Unknown said...

വിരസമായ നിമിഷങ്ങളുടെ നിറമില്ലായ്മ്മ ഈ ഫ്രേമില്‍ നിറച്ചിരിക്കുന്ന ചായഗ്രാഹകന്‍.

കൂടുതല്‍ ‘കിടന്ന്’ ചിന്തിക്കുന്നില്ല,അമൃതാഞ്ജന്‍ എനിക്കു ആവശ്യം വന്നേക്കും!!


വക്കാരിക്ക് ഒരു നല്‍പട് മുദ്ര :)

Tue Jul 18, 05:44:00 PM 2006  
Blogger മുല്ലപ്പൂ said...

tഅപ്പാ സീരീസ്...
ചുമ്മാ പോസ്റ്റപ്പാ‍ാ..

Thu Jul 20, 07:18:00 PM 2006  
Blogger myexperimentsandme said...

ശ്രീ‍ജിത്ത്, സപ്തം, മുല്ലപ്പൂ, നന്ദി ഇതാ പെരുത്തുകയറുന്നു. അത് പെരുത്ത നന്ദിയായി ഇതാ പുറത്തു വരുന്നു. നന്ദി, നന്ദി.

അപ്പോള്‍ സെപിയാ ടോണില്‍ ഒരു സാധനം അങ്ങിനെയും വേറൊരു സാധനം അതിന്റെ കുറുകേയും പിന്നെ ഒരു കുപ്പി അമൃതാഞ്ജനുമുണ്ടെങ്കില്‍ ഒരു ബുജി ലുക്കൊക്കെ വരുമല്ലേ ഫോട്ടത്തിന്. ഐഡിവഡിയാ :)

Sat Jul 22, 04:50:00 PM 2006  
Blogger കുറുമാന്‍ said...

അയ്യോ ഈ മോഡേണ്‍ ആര്‍ട് ഞാന്‍ കാണാന്‍ വൈകിപോയി.........

ഇതില്‍ നിന്നും ഒരു ഷെര്‍ലക്ക് ഹോംസ് കഥ രചിക്കാമായിരുന്നു.

വാച്ച്, മാഗസിന്‍, അമൃതാംജന്‍.......തലവേദനയെടുത്ത് മയങ്ങുകയായിരുന്ന അയാള്‍ വാച്ച് പോലും ധരിക്കാതെ പോയതെങ്ങോട്ട്?

Sat Jul 22, 04:57:00 PM 2006  
Blogger സു | Su said...

ബ്ലോഗൊക്കെ ബ്ലോക്ക് ചെയ്ത കാരണം ഇവിടെ വന്ന് നോക്കി പടം കാണാതെ എഴുത്ത് മാത്രം വായിച്ച് പലതും ചിന്തിച്ച് കൂട്ടി. ച്ഛെ! വെറുമൊരു റിമോട്ട് !

ഈ ചിത്രത്തില്‍ വക്കാരിയുടെ ...

അല്ലെങ്കില്‍ വേണ്ട. ഒക്കെ ആദി ആദിയില്‍ത്തന്നെ പറഞ്ഞല്ലോ.

Sat Jul 22, 05:09:00 PM 2006  
Blogger അഭയാര്‍ത്ഥി said...

ബാമും റിമോടും കണ്ടുമുട്ടിയപ്പോള്‍
ഘടികാരങ്ങള്‍ നിലച്ചു പോയി.

കുറുമാന്‍ പറഞ്ഞ ഷെര്‍ലോക്‌ ഞാനകാം.

ടി വി യില്‍ എന്താണ്‌ കണ്ടത്‌?.
എന്തിലേക്കുള്ള എത്തിനോട്ടമാണി ഗൈഡ്‌ ബുക്കിന്റേത്‌

വായിച്ചിരുന്ന പുസ്തകം താഴെ വച്ച്‌, ചാനല്‍ സെറ്റ്‌ ചെയ്ത്‌ വാച്ചും ഊരി വച്ച്‌ സെറ്റിയില്‍ അങ്ങിനെ അലസമായി കിടക്കുമ്പോള്‍ പിന്നില്‍ നിന്നും അമ്രുതാഞ്ഞനുമായ്‌ നീണ്ടു വരുന്ന കിമോണക്കൈ നിഴല്‍ ആരുടെ.

മോസെ വക്കാരി - ഫോണ്‍ അടിക്കുന്നു

Sat Jul 22, 05:10:00 PM 2006  
Blogger മുസാഫിര്‍ said...

കുരുടന്മാരുടെ ജീവിതം അറിയാന്‍ കണ്ണടച്ചു നടക്കുനതു പോലെ കളറ് ബ്ലൈന്‍ഡ് ആയ ആളുകള്‍ കാണുന്നത് അറിയാന്‍ ആണൊ ഈ ‘സെപിയ’ ചിത്രം.?
തമാശ പറഞതാണെ വക്കാരിജി.അടൂരിന്റെ പടത്തിലെ ചില ഷോട്ടുകള്‍ പോലെ ഭംഗിയായിരിക്കുന്നു.

Sat Jul 22, 08:58:00 PM 2006  
Blogger myexperimentsandme said...

കുറും ആനേ നന്ദി. വാച്ച് ധരിക്കാതെ പോയത് വേറൊന്നും കൊണ്ടല്ല. ചത്ത വാച്ചിന്റെ ജാതകം എഴുതിയിട്ടെന്തിര്..:)

സൂ, വെറും റിമോട്ടല്ല. എന്റെ വിശ്രമവേളകള്‍ ആനന്ദനും ദായകനുമാക്കുന്ന മൃതസജ്ഞീവനിയാണിവന്‍. ഞെക്കിക്കളിക്കാനാണെങ്കില്‍ ഒത്തിരിയുണ്ട്. പക്ഷേ എല്ലാം ജാപ്പനീസില്‍. അതുകൊണ്ട് ഒന്ന്, രണ്ട്, മൂന്ന് ബട്ടണുകളില്‍ മാത്രം ഞെക്കി കാലം കഴിക്കുന്നു :)

ഗന്ധര്‍വ്വാ, എത്ര കറക്ട്.. ഘടികാരം നിലച്ചുകൊണ്ടിരിക്കുന്നു. ബാറ്ററി തീര്‍ന്നു. പുതിയ ബാറ്ററി ഇടുന്ന കാശുകൊണ്ട് പുതിയ വാച്ച് മേടിക്കാം (പത്തു ഡോളറിന്റെയാണേ സാധനം). അതുകൊണ്ട് ഇപ്പോള്‍ സമയരഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (ഇന്ത്യേന്ന് മേടിക്കുന്നതു തന്നെ ലാഭം). അലസമായി കിടക്കാന്‍ വിശാലമായ ഒരു തറ മാത്രമേ ഉള്ളൂ ഗന്ധര്‍വ്വരേ. സെറ്റിയൊക്കെ ബൂര്‍ഷ്വാസികള്‍ക്ക് :)

ബാബുവണ്ണാ, സെപിയ ടോണില്‍ പടം ഇട്ടാല്‍ ഒരു അടിപൊളി ഫീലിംഗ് വരുമെന്നാണ് ഗവേഷണഫലമായി ഞാന്‍ കണ്ടുപിടിച്ചത്. സപ്തം പ്രകാരം കുറച്ച് ഷേക്ക്, സ്വല്പം ഔട്ട് ഓഫ് ഫോക്കസ് ഇവയൊക്കെ സെപിയ പരിഹരിച്ചോളുമത്രേ. പിന്നെ എന്ത് കുന്തവും സെപിയായിലിട്ടാല്‍ ഒരു ബുജി ലുക്കായി. എങ്ങിനെയുണ്ട്? :)

Sun Jul 23, 01:21:00 PM 2006  
Blogger Unknown said...

താരേ,
പരിപാടി കൊള്ളാ‍മല്ലൊ. ദില്‍ബാസുരന്‍=തെകിതതുകകാരിദോഷികതൊ

എന്റമ്മോ! :-)

Mon Jul 24, 10:18:00 PM 2006  
Blogger myexperimentsandme said...

വ്വൌ, താരേ, സംഗതി ഇത്രയ്ക്കെളുപ്പമായിരുന്നോ.. ശ്ശേ ഞാന്‍ ദേ ഇപ്പോള്‍ കളകാഞ്ചീ എന്ന് പറഞ്ഞ് പുസ്തകം ദൂരെക്കളഞ്ഞതേ ഉള്ളൂ.

ഒരു ഉപകാരം കൂടി ചെയ്യുമോ:

“ഈ സൈക്കിള്‍ ഞാന്‍ കാശുകൊടുത്ത് മേടിച്ചതാണ്‍ പോലീസുകാരാ, നിങ്ങള്‍ ഇത് കാക്കത്തൊള്ളായിരാമത്തെ തവണയാണ് എന്റെ പുറകെ സുമിമാസേന്‍ പറഞ്ഞ് വന്ന് എന്നെ തടഞ്ഞുനിര്‍ത്തി ഈ കുന്തമൊക്കെ പരിശോധിച്ച് പിന്നെ എന്റെ തന്നെയാണോ എന്ന് എങ്ങാണ്ടോട്ടോ വിളിച്ച് ചോദിച്ച് നടുറോഡിലിട്ട് മനുഷ്യന്‍ മാനക്കേടുണ്ടാക്കുന്നത്.. നിങ്ങള്‍ക്കൊന്നും വേറേ യാതൊരു പണിയുമില്ലേ പോലീസുകാരാ”

എന്നും കൂടെ ഒന്ന് ജാപ്പനീസിലാക്കിത്തരുമോ? :)

Tue Jul 25, 06:59:00 PM 2006  
Blogger myexperimentsandme said...

പലരും പലവുരു ചോദിച്ച് പഴകിയ പഴങ്കഞ്ഞിയായതാണ്‍.. എങ്കിലും:

ഈ പയര്‍ ഫോക്‍സില്‍ ചില്ലുകള്‍ നേരാംവണ്ണം വരാനും (അല്ലെങ്കില്‍ ചില്ലുകള്‍ ആസ് സച്ച് വരാനും), പിന്നെ നമ്മള്‍ ഐയ്യീയില്‍ ചെയ്യുന്നതുപോലത്തെ സെറ്റിംഗ്‌സ് പയര്‍ ഫോക്സിലും ചെയ്യാനും, അത് എങ്ങിനെയാണെന്നൊന്ന്... ആര്‍ക്കെങ്കിലും... സമയം പോലെ...

ഇപ്പോള്‍ എനിക്ക് ഒരു ചില്ലും വരുന്നില്ല. ഇപ്പോള്‍ കണ്ടില്ലേ ഇപ്പോള്‍ എന്നാണ്‍ വരുന്നത്.

അതുപോലെ എന്തൊക്കെയോ ഫോണ്ട് പ്രശ്നങ്ങള്‍...

ഇവിടെ എനിക്ക് ഇന്നലെമുതല്‍ ഐയ്യീയില്‍ എന്റെ ബ്ലോഗുപോലും കിട്ടുന്നില്ല. ബ്ലോക്കിയോ ഞങ്ങടെ ചക്രവര്‍ത്തി എല്ലാം?

Tue Jul 25, 07:02:00 PM 2006  
Blogger aneel kumar said...

വക്കാരിക്കയ്ക്കും ആട്‌ത്തെ ചക്രവര്‍ത്തിക്കും,

പയര്‍പോക്സ് വെരിഷം 1.5.0.3-ല്‍ ഞാന്‍ ടൂള്‍സ്-ഓപ്ഷന്‍സില്‍ പോയി.
എന്നിട്ട് ഇങ്ങനെയൊക്കെ ആക്കി വച്ചിട്ടുണ്ട്.

ഒന്നു ശ്രമിക്കൂ.

Tue Jul 25, 08:00:00 PM 2006  
Blogger myexperimentsandme said...

അനില്‍‌ (ജീ), വളരെ നന്ദി. അതില്‍ പറഞ്ഞിരിക്കുന്നത് വള്ളിനിക്കറിട്ട് പുള്ളിയുള്ള ഷര്‍ട്ടുമിട്ട് വള്ളിയും പുള്ളിയും വിടാതെ ചെയ്‌തിട്ടും ചില്ലെല്ലാം തഥൈവയാണല്ലോ അനില്‍ (ജീ). ഒരു ചില്ലും വരുന്നില്ല.

എന്തായാലും ഐയ്യീയില്‍ ഇപ്പോള്‍ ബ്ലോഗ് തുറക്കുന്നുണ്ട്. അതുകൊണ്ട് ആശ്വാസമുണ്ട്. എന്നാലും പയറണ്ണന് എന്തു പറ്റിയോ ആവോ. വഴിയേ കണ്ടുപിടിക്കാമെന്ന് തോന്നുന്നു.

ന്‍,ല്‍, ര്‍, ള്‍ - ഇങ്ങിനെയൊക്കെയാണ്‍ ചില്ലേശ്വരന്‍ വരുന്നത്.

Tue Jul 25, 08:23:00 PM 2006  
Blogger aneel kumar said...

വക്കാരിയുടെ ചില്ലുകള്‍ നല്ല ഒന്നാന്തരം ചില്ലുകളാണല്ലോ.
നോക്കൂ.

Tue Jul 25, 11:14:00 PM 2006  
Blogger myexperimentsandme said...

അയ്യോ... നന്ദി... നന്ദി. അപ്പോള്‍ എന്റെ കമ്പ്യൂട്ടറിലെ സെറ്റിംഗ്‌സിന്റെ പ്രശ്‌നമായിരിക്കും.

പപ്പു സ്റ്റൈലില്‍: ഇപ്പം ശരിയാക്കിത്തരാം.. ഇപ്പം ശരിയാക്കിത്തരാം :)

Tue Jul 25, 11:22:00 PM 2006  
Blogger myexperimentsandme said...

സ്വല്പം പിശകേ ഉള്ളൂ താരേ, do കുറച്ച് റിപ്പീറ്റ് ചെയ്‌തു, പിന്നെ ku കഴിഞ്ഞാണ് shi - കേട്ടിട്ടില്ലേ ഖുശി.

ഇവിടെ അകത്തിട്ടാല്‍ ഇരുപത്തൊന്നു ദിവസം കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നാണു കേട്ടോ. അതുവരെ വക്കീലിനെ പോലും കാണാന്‍ സമ്മതിക്കില്ല :)

Tue Jul 25, 11:54:00 PM 2006  
Blogger :: niKk | നിക്ക് :: said...

ഹിഹി... പൊന്നിഷ്ടാ മഷ്ടാ, താങ്കളുടെ പടബ്ലോഗ്ഗില്‍ ഒന്നെത്തിനോക്കാന്‍ വൈകിപ്പോയല്ലോ :)

നല്ല ചിത്രം :)

Wed Apr 11, 02:01:00 PM 2007  
Blogger yanmaneee said...

nike air vapormax
balenciaga sneakers
adidas flux
golden goose outlet
polo ralph lauren
moncler
michael kors purses
birkin bag
lebron 16
converse outlet

Wed Jun 12, 01:54:00 PM 2019  

Post a Comment

<< Home