Tuesday, July 04, 2006

പിന്നെയും മേഘമപ്പാവെറുതേയീ മേഘങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ പോസ്റ്റുവാന്‍ മോഹം..........

38 Comments:

Blogger Adithyan said...

റിപ്പീറ്റ്
;)

Tue Jul 04, 02:00:00 PM 2006  
Blogger Inji Pennu said...

ഇതു അടിപൊളി...ശരിക്കും അടിപൊളി.

Tue Jul 04, 02:04:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അയ്യോ ആദിത്യാ, പണ്ട് യെം‌ജീ ശ്രീകുമാറിനോട് ഗാനമേള തുടങ്ങിയ ആദ്യത്തെ പാട്ടുകഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ പറഞ്ഞ റിപ്പീറ്റ് പോലെയാണോ?

(ഇനി സ്വകാര്യമായി-ഞാനീ പടം തന്നെ പണ്ടൊന്ന് ഗൂഗിള്‍ പേജ് വഴി ഇന്റര്‍നെറ്റിലിട്ടിരുന്നു. പക്ഷേ ബ്ലോഗിലല്ല, തീര്‍ച്ച, ഷുവര്‍. താഴെ കാണുന്നത് നീല മേഘം, വര്‍ണ്ണ മേഘം. ഇത് ദ കാര്‍ മേഘം. ഓപ്പോസിറ്റ് കാര്‍ മേ നോട് കം..... നമുക്ക് സെറ്റിലു ചെയ്യാന്ന്. ഞാന്‍ വേണേല്‍ ഒരു ആയിരമെന്നിന്റെ നോട്ടില്‍ ഒരു ഓട്ടോഗ്രാഫിട്ട് അയച്ചു തരാന്ന്... തരാന്ന്ന്ന്ന്ന്) :)

Tue Jul 04, 02:06:00 PM 2006  
Blogger Adithyan said...

വോക്കെ :)

ആയിരത്തിലൊതുക്കി ;)

Tue Jul 04, 02:07:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ശരി.. അപ്പോള്‍ ഇനി ഒരു ആയിരമെന്നിന്റെ നോട്ടില്‍ എന്റെ ഒപ്പിട്ട് അതിന്റെ ഫോട്ടോയെടുത്ത് ഇവിടെ പോസ്റ്റണം. ഏറ്റു :)

Tue Jul 04, 02:16:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

എല്‍‌ജീ, നന്ദി. എന്റെ ഫോട്ടങ്ങള്‍ക്ക് അടിപൊളിപ്പട്ടം കിട്ടുന്നത് അത്യപൂര്‍വ്വം!

Tue Jul 04, 02:18:00 PM 2006  
Blogger ഇടിവാള്‍ said...

This comment has been removed by a blog administrator.

Tue Jul 04, 02:26:00 PM 2006  
Blogger ഇടിവാള്‍ said...

സുസ്‌മര സുന്ദര സുമുഖ പടം..." ;) !

വക്കാരിയേ.. അതു ശ്രീകുമാറിനോടല്ല.. അഭിനവ യേശുദാസായ സാക്ഷാല്‍ ശ്രി. മാര്‍ക്കോസിനോടാണ്‌ കാണികള്‍ പറഞ്ഞത്‌.

2 തവണ പാടിക്കഴിഞ്ഞിട്ടും, വീണ്ടും കാണികള്‍ റിപ്പീറ്റ്‌ പറഞ്ഞപ്പോള്‍ കാര്യം തെരക്കി !

ദാ ഒരുത്തന്‍ വിളിച്ചു പറയുന്നു.. "ഇതു മര്യാദക്കു പാടിയശെഷം മാത്രം നീ അടുത്തതു പാടിയാല്‍ മതീന്ന്".. എന്തരു ചെയ്യാന്‍.. അല്ല്യോ വക്കാരി ??

Tue Jul 04, 02:27:00 PM 2006  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

തള്ളേ...
എന്റെ പടങ്ങള്‌..!
വക്കാരീ പുലിയാണ്‌ കേട്ടാ....

Tue Jul 04, 02:34:00 PM 2006  
Blogger ദില്‍ബാസുരന്‍ said...

വക്കാരീ...
ഈ പടം തകര്‍ത്തടുക്കിപ്പൊളിച്ച് അരിച്ച് പൊടിച്ച് കുത്തരി ചോറ് വെച്ചു.

നരിമാര്‍ക്ക്!

Tue Jul 04, 02:35:00 PM 2006  
Blogger Thulasi said...

വക്കാരി നന്നായി,

ഈ മേഘങളെ കൂടി കാണുക.
http://www.flickr.com/photos/magic-lens/168679556/

Tue Jul 04, 02:43:00 PM 2006  
Blogger കുറുമാന്‍ said...

എന്റെ മേഘങ്ങള്‍ പൂവണിഞ്ഞു (മോഹങ്ങള്‍ കഴിഞ്ഞ മേഘത്തിലണിഞ്ഞിരുന്നു).....എത്രയെത്ര വര്‍ണ്ണങ്ങള്‍........കരുവാന്റെ ആലയില്‍ നിന്നും ഉയരുന്ന തീജ്വാലയുടെ നിറങ്ങളിലുള്ള മേഘം, പിന്നെ വെറുതെ തേരാ പാരാ നടന്ന് നരച്ച മേഘം....

മേഘങ്ങളേ കീഴടങ്ങുവിന്‍

വക്കാരീ..... പുതിയ പടം പോരട്ടെ

Tue Jul 04, 03:08:00 PM 2006  
Blogger ഡാലി said...

വക്കാരി മേഘങള്‍ക്ക് ഇജാതി കളര്‍ ഗോബിനേഷന്‍ കിട്ടാന്‍ വളരേ പാടണ്. കലക്കന്‍ പടം.. ഞങളുടെ നാട്ടില്‍ ഇത്തരം മേഘം കണ്ടാല്‍ കടലില്‍ ചാകര വരുന്നു എന്നു പറയുന്നയിരുന്നു. സൂരസ്തമയ സമയത്തു എടുത്തതാണൊ?

Tue Jul 04, 05:02:00 PM 2006  
Blogger മുസാഫിര്‍ said...

മേഘങ്ങളും മഴയും എക്കാലവും കവികള്‍ക്കും കലാകാരന്മാര്‍ക്കും പ്രചോദനമായിട്ടുണ്ടല്ലൊ അല്ലെ? മേഘമല്‍ഹാര്‍,മേഘസന്ദേശം തൊട്ട്‌ മേഘനാദന്മാര്‍ വരെ ( രാവണന്റെയും ബാലന്‍ കെ നായരുദെയും പുത്രന്മാര്‍) താങ്കളുടെ ചിത്രം മഴയേയും മേഘങ്ങളേയും കുറിച്ചു പഠിക്കുന്നതിനിടയില്‍ ജീവിതം പെയ്തൊഴിഞ്ഞു പോയ വിക്റ്റര്‍ ജോര്‍ജിനെ (പഴയ മലയാള മനൊരമ സ്റ്റാഫ്ഫ്‌ ഫോട്ടോഗ്രാഫര്‍ ) ഓര്‍മ്മിപ്പിച്ചു. നന്ദി

Tue Jul 04, 05:21:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഇഡ്ഡലിവാളേ, ശരിയാ, മാര്‍ക്കോസെന്നാ ആദ്യം കേട്ടിരുന്നത്. പിന്നെ അത് എല്ലാ പാട്ടുകാര്‍ക്കുമായി ചാര്‍ത്തിക്കൊടുത്തിരുന്നു എന്ന് തോന്നുന്നു. സത്യനായകാ‍, മുക്തിദായകാ എന്നുള്ള പാട്ടാണ് ദേഹം പാടിയത് എന്നാണ് കേട്ടത്. പൊതുജനങ്ങളുടെ “അഭ്യര്‍ത്ഥന” മാനിച്ച് ദേഹം മൂന്നു പ്രാവശ്യം പാടി. പിന്നെയും വണ്‍‌സ് മോര്‍ എന്നു പറഞ്ഞപ്പോള്‍ ദേഹം വിനയാന്വിതനായി മൊഴിഞ്ഞു “അതേ ഇതൊരു ഗാനമേളയാണല്ലോ. സിനിമാഗാനങ്ങളും പാടണമല്ലോ. കുറച്ച് സിനിമാഗാനങ്ങള്‍ക്ക് ശേഷം ഞാനീ പാട്ട് ഒന്നുകൂടി പാടാം” അപ്പോള്‍ ജനം മൊഴിഞ്ഞു “അതല്ല, ഈ പാട്ട് നേരാംവണ്ണം പാടിയിട്ട് താന്‍ വേറേ പാട്ട് പാടിയാല്‍ മതി”

പാവം മാര്‍ക്കോസ്. നല്ല പാട്ടുകാരനായിരുന്നു. പക്ഷേ യേശുദാസിനെ അനുകരിച്ചനുകരിച്ച് ദാസേട്ടനെപ്പോലെ താടിയും വെച്ച്, അതുമാത്രമോ, ദാസേട്ടനെപ്പോലെ തന്നെ വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടും വെള്ള ഷൂസുമിട്ട് പോരാഞ്ഞിട്ട് വെളുത്ത സ്ട്രാപ്പുള്ള വാച്ചും കെട്ടി.

മേഘങ്ങളെ, ഇതും മേഘങ്ങള്‍ക്ക് താഡിക്കേറ്റ് ചെയ്‌തിരിക്കുന്നു. ഇഷ്‌ടമുള്ളത് എടുത്തിട്ട് ബാക്കി മാത്രം മതി എനിക്ക്.

തുളസീ, നന്ദി. ആ പടം കണ്ടു. ഗം ഭീകര പടം. നന്നായിരിക്കുന്നു. കാര്‍മേഘങ്ങളുടെ രൌദ്രഭാവങ്ങളെല്ലാം ആവാഹിച്ചെടുത്തിരിക്കുന്നു, ആ പടം.

ദില്ല്വാലേ അസുരാഗയാ ലേ ജായേംഗേ, നന്ദി കേട്ടോ.

കുറുമയ്യാ, നൈമിഷക കവീ, നന്ദി. നന്ദി. മേഘങ്ങള്‍ കീഴടങ്ങുന്നതാണോ മഴ?

ഡാലീ, ഇതൊരു പെരുമഴയ്ക്കു ശേഷമുള്ള മേഘം, വീട്ടിലിരുന്നു പിടിച്ചത്. താഴത്തെ മേഘപ്പടവും ഈ മേഘപ്പടവും തമ്മില്‍ വെറും അഞ്ചുമിനിറ്റിന്റെ വ്യത്യാസം മാത്രം. പെരുമഴയ്ക്ക് ശേഷം ആദ്യം മാനം മൊത്തം തെളിഞ്ഞു-താഴത്തവന്‍ വന്നു. പിന്നെ ഒരഞ്ചുമിനിറ്റു കഴിഞ്ഞപ്പോള്‍ ദേ പിന്നെയും കാറുകേറുന്നു. നന്ദിയുണ്ട് കേട്ടോ.

ബാബുവണ്ണാ നന്ദിയും സ്വാഗതവും. വളരെ നല്ലൊരു പ്രതിഭയായിരുന്നു വിക്‍ടര്‍ ജോര്‍ജ്ജ്. ഇപ്പോഴും ഓര്‍ക്കുന്നു, ഡല്‍‌ഹി ഏഷ്യാഡിന് സൂദ് ദമ്പതിമാരുടെ സൂദ് പിള്ളേര്‍ നീന്തലില്‍ ഒന്നാമതെത്തുമ്പോള്‍ അവരുടെ അമ്മ സ്ലീവ് ലെസ്സ് ബ്ലൌസ്സുമിട്ട് ആവേശത്തോടെ കൈയ്യടിക്കുന്നതിന്റെയും വിജയാഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയും മൂന്നു ഫോട്ടോകള്‍ മനോരമയുടെ മുന്‍‌പേജില്‍ തന്നെ വന്നിരുന്നത്. അന്നാണ് വിക്ടര്‍ ജോര്‍ജ്ജിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ആ ഫോട്ടോയ്ക്ക് അദ്ദേഹത്തിന് എന്തോ അവാര്‍ഡും കിട്ടിയിരുന്നു എന്ന് തോന്നുന്നു. മഴയെ പ്രണയിച്ച അദ്ദേഹത്തെ അവസാനം മഴ തന്നെ കവര്‍ന്നെടുത്തു...

Tue Jul 04, 05:26:00 PM 2006  
Blogger അജിത്‌ | Ajith said...

ഇതു നല്ല പ്യുവര്‍ മേഘമാണോ അതൊ പുക മിക്സ്‌ ചെയ്ത മേഘമാണോ??
നല്ല കളര്‍ കോംബിനേഷന്‍..

Tue Jul 04, 05:48:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അജിത്തേ നല്ല 916 മേഘം. ചൊറിയും കുത്തി മാനത്തോട്ട് നോക്കിയിരുന്നപ്പോള്‍ കിട്ടിയതാ :)

Tue Jul 04, 05:55:00 PM 2006  
Blogger .::Anil അനില്‍::. said...

അന്തിവെയില്‍ അടിച്ചുകൊടുത്ത ചെവല നെറമാണോ അന്തരീക്ഷമലിനീകരണമോ വക്കാരീ ?

മാര്‍ക്കോസ് വെള്ളയടിക്കുന്നതും മറ്റും മറ്റും യേശുദാസിനെ അനുകരിച്ചാണെന്നാണ് അദ്ദേഹമുള്‍പ്പെടെ എല്ലാവരും കരുതുന്നത്. എങ്കിലും ഈയിടെ ഒരു ചാനല്‍ കൂടിക്കാഴ്ചയില്‍ ആളോടിതേ ചോദ്യം ചോദിച്ചപ്പോള്‍ എന്നാ ഉരുള്‍ലായിരുന്നു... വെള്ളയുടെ സിംബോളിക് റെപ്രസെന്റേഷനാദികാര്യങ്ങളും പിന്നെ എന്തരോ ഒക്കെ. കണ്ടിട്ടുതന്നെ ചമ്മല്‍ തോന്നി.

Tue Jul 04, 06:08:00 PM 2006  
Blogger കലേഷ്‌ കുമാര്‍ said...

വക്കാരിഗുരോ, നല്ല പടം!

Tue Jul 04, 07:34:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അനില്‍(ജീ), മായമില്ലാത്ത പത്തരമാറ്റ് മേഘം താന്‍ ഇവന്‍. ഒരു മഴ കഴിഞ്ഞ് ഒരു തെളി കഴിഞ്ഞ് അടുത്ത മഴയ്ക്കുള്ള പുറപ്പാട്.

യേശുദാസിനെ അങ്ങിനെതന്നെ അനുകരിക്കാന്‍ പോയതല്ലേ കൊള്ളാവുന്ന ഒരു ഗായകനായ മാര്‍ക്കോസിനു പറ്റിയത് എന്നൊരു ശങ്ക. പക്ഷേ, ശ്രോതാക്കള്‍ക്കും അതിലൊരു പങ്കുണ്ടോ എന്നൊരു സംശയം. പണ്ടൊക്കെ പാട്ട് യേശുദാസിന്റെയല്ലെങ്കില്‍ ചിലരെങ്കിലും കേള്‍ക്കാന്‍ കൂടി മിനക്കെടില്ലായിരുന്നു. എന്തായാലും പുതിയ തലമുറയിലെ ഗായകരൊന്നും അങ്ങിനെയൊരു കാര്യം ചെയ്യുന്നില്ല. അവര്‍ അവരുടേതായ ഒരു ശൈലി രൂപപ്പെടുത്തുന്നു.

കലേഷകമലേഷകലുമാഷ മസ്താനേ, എവിടെം വരെയായീ യൂയേയീ മീറ്റിന്റെ ഒരുക്കങ്ങള്‍? സംഭവമാക്കണം കേട്ടോ. എന്തായാലും പത്രക്കാരൊക്കെ അറിഞ്ഞ സ്ഥിതിക്ക് നമ്മുടെ ഉത്തരവാദിത്തങ്ങള്‍ കൂടുന്നു :)

Tue Jul 04, 08:31:00 PM 2006  
Blogger മുല്ലപ്പൂ || Mullappoo said...

ഹായ് ചോക്ലേറ്റ് മേഘങ്ങളൊ....

വെറിട്ട ചിത്രം... കൊള്ളാം

Tue Jul 04, 09:01:00 PM 2006  
Blogger ബിന്ദു said...

സ്വര്‍ണ്ണമേഘം ! അതിന്റെ ഒരു കഷ്ണം കിട്ടുകയായിരുന്നെങ്കില്‍....:)

Tue Jul 04, 09:20:00 PM 2006  
Blogger താര said...

വക്കാരീ, ഗവേഷണമെന്നും പറഞ്ഞ് ജപ്പാനിപ്പോയിട്ട് മാനം നോക്കി ഇരിക്യാ??? ഒഴപ്പാ അല്ലേ..ഇങ്ങനെ പോയാല്‍ അടുത്തൊന്നും ഡോട്ടറാകുമെന്ന് തോന്നണില്ല!! ബ്ലോഗി ബ്ലോഗി ഇരിക്കാതെ കുറച്ചു നേരം ആല്‍മാര്‍ഥമായി ഗവേഷിക്കൂ കുട്ടീ..:)

(പിന്നെയ്, ഈ ഫോട്ടൊ കാണാന്‍ നല്ല രസം ഉണ്ട് കേട്ടോ. ജപ്പാനിലെ മേഘങ്ങളിങ്ങനാണോ???)

Tue Jul 04, 11:46:00 PM 2006  
Blogger :: niKk | നിക്ക് :: said...

വക്കാരി തന്നെ എടുത്തതാണോ ആ മേഘ ചിത്രം ??? എങ്കില്‍ ഏതു രാജ്യത്തു വെച്ചു എടുത്തതാണ്‌ ???
ക്യാമറ ഏതാണ്‌ ???

Wed Jul 05, 02:40:00 AM 2006  
Blogger :: niKk | നിക്ക് :: said...

ബിന്ദൂന്‌ സ്വര്‍ണ്ണത്തിന്റെ വിചാരം മാത്രേ ഉള്ളൂല്ലോ !!! :പി

Wed Jul 05, 02:44:00 AM 2006  
Blogger ബിന്ദു said...

പെണ്ണല്ലേ ശാതി നിക്കേ... സ്വര്‍ണ്ണബിചാരം ഇല്ലാതിരിക്കുമോ ;)

Wed Jul 05, 02:52:00 AM 2006  
Blogger :: niKk | നിക്ക് :: said...

ഹിഹിഹി !!! ആവോ എനിക്കു അറിയില്ല ബിന്ദു ...

Wed Jul 05, 03:02:00 AM 2006  
Blogger Adithyan said...

ഹോ ഈ ബിന്ദൂന്റെ ഒരു സ്വര്‍ണ്ണവിശാരം...

അതും പെണ്ണൂം പിടക്കോഴിയും ഒന്നുമില്ലാതെ നിലാവത്തൂടെ തെക്കും വടക്കുംനടക്കുന്ന ക്വോഴീന്റെ ബ്ലോഗില്‍...

Wed Jul 05, 03:16:00 AM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

വക്കാരി മസ്താനെ, നല്ല പടം ട്ടാ.. ഒരു ഓയില്‍ പെയിന്റ്റിങ് ലുക്ക്..

(ആത്മഗതം: എന്തായാലും വന്ന സ്ഥിതിക്ക് ഒരു പാര വെച്ചിട്ടു പോവാം.. )
അപ്പൊ വാനനിരീക്ഷണത്തിലാണല്ലേ ഗവേഷണം? ചൊറീം കുത്തി മാനത്തോട്ടു നോക്കി ഇരിക്കുക എന്നൊക്കെ പറയുമ്പോ.. ;-)

Wed Jul 05, 05:33:00 AM 2006  
Blogger വക്കാരിമഷ്‌ടാ said...

മുല്ലപ്പൂ, നന്ദി. ഓരോരുത്തരുടെ ഇഷ്ടങ്ങളാണോ കമന്റില്‍ പ്രതിഫലിക്കുന്നത് ?:) മുല്ലപ്പൂവിന് ചോക്ലേറ്റ് മേഘം (മോനിഷ്ടം ചോക്ലേറ്റാണോ ഇനി!), ബിന്ദുവിന് സ്വര്‍ണ്ണമേഘം.. അങ്ങിനെയാണെങ്കില്‍ ശ്രീനിവാസനും കലാഭവന്‍ മണിയും ഇത് കണ്ട് ഹായ്, കാര്‍‌മേഘം എന്നു പറയുമോ ആവോ :)

താരേ,എന്നെപ്പോലുള്ള ഗവേഷകര്‍ ആഗോളവ്യാപകമായി മാനം നോക്കിയിരിപ്പു തന്നെ പണി! വേറെന്താ പണീ? പിന്നെ ഡോട്ടറാവുന്ന കാര്യം ബുദ്ധുമുട്ടുതന്നെയായിരിക്കും...ന്നാ തോന്നുന്നത് :)

നിക്കേ, നന്ദി. ഞാന്‍ തന്നെ എടുത്തത്, ജപ്പാന്‍ മഹാരാജ്യത്ത് വെച്ച് നിക്ക് ക്യാമറ ഓണ്‍ ചെയ്തെടുത്തതാ :)

ആദിത്യാ...ദിത്യാ...ഇത്യാ..ത്യാ..യ്യാ..ആ.. നമുക്ക് പേഴ്‌സണലായിട്ട് എല്ലാം സെറ്റിലു ചെയ്യാന്ന് ഞാനല്ലേ പറയുന്നത്...ഊം..ന്ന് :)

ഹ..ഹ ശനിയാ... മാനം നോക്കിയിരിക്കുന്ന കാര്യം പറയുകയാണെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നത് വാനനിരീക്ഷണത്തിലായിരിക്കും. ഒരു ഗവേഷകന്റെ ആദ്യത്തെ കൊല്ലം എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു എത്തും പിടിയും കിട്ടാതെയുള്ള വാന നിരീക്ഷണം. മൂന്നാം കൊല്ലം, ഒന്നും സംഭവിച്ചില്ല എന്നറിഞ്ഞുകൊണ്ടുള്ള വാന നിരീക്ഷണം!

Wed Jul 05, 11:59:00 AM 2006  
Blogger Adithyan said...

വക്കാരീ ഒരു സംശയം, വക്കാരി ലാലു അലക്സിനു പഠിയ്ക്കുവാണോ? കുറെ ദിവസമായല്ലോ ഈ ‘പേഴ്സണലാ‍ാ‍ാ‍ായിട്ടു ....‘ സെറ്റിലു ചെയ്യാന്‍ നോക്കുന്നു...

Wed Jul 05, 12:24:00 PM 2006  
Blogger അരവിന്ദ് :: aravind said...

വക്കാര്യേ...:-)
മാനത്ത് നോക്കി നടക്കണേന്റെ ഗുട്ടന്‍സ് എനിക്കിന്നല്ലേ പിടി കിട്ട്യേ?
കൊറിയനണ്ണന്മാര്‍ ഒന്നു രണ്ട് വാണംസ് വിട്ടെന്നോ, ജപ്പാനികള്‍ ഞെട്ടിയെന്നോ..
അപ്പോ സാധനം വരണുണ്ടോ വരണുണ്ടോ ന്ന് മാനത്ത് നോക്കി നടക്ക്വാ ല്ലേ?
പേടിക്കണ്ടാട്ടോ..എനിക്കൊന്നും പറ്റൂല.ഞാനിവിടല്ലേ?

Wed Jul 05, 03:36:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

അരവിന്ദാ....... നോര്‍ത്തു കൊറിയേടെ വെടിയുണ്ടാ, ജപ്പാന്‍ മക്കള്‍ക്കെല്ലുണ്ടാ എന്നു പാടി നടക്കും ഞങ്ങള്‍... കാലിഫോര്‍ണിയ കാലിയാക്കാന്‍ വരെ പാകത്തിനുള്ള മിസൈലും തേച്ചുമിനുക്കിക്കൊണ്ടിരിക്കുകയാ കൊറിയണ്ണന്മാര്‍!

പക്ഷേ ഇന്റര്‍നെറ്റില്‍‌ കൂടി പണം തട്ടാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കക്കാരനെ പോലീസു പിടിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി :)

Wed Jul 05, 03:48:00 PM 2006  
Blogger അരവിന്ദ് :: aravind said...

ങ്യാ...ഹഹഹ
സൌത്ത് ആപ്രിക്കകാരന്റെ വാര്‍‌ത്ത ഇപ്ലാ വായിച്ചേ..:-) ഊ..ഈ വക്കാരീന്റെ ഒരു സ്നേഹം..എന്റെ മൂക്കില്‍ മൂക്കളാ നിറയുന്നു.

ഈ ജാതി തട്ടിപ്പ് ഇവിടെ സര്‍വ്വ സാധാരണമാണ് വക്കാരി.
പണ്ട് എന്റെ ശ്രീമതിയുടെ മെയില്‍‌ബോക്സില്‍ ഇക്കണക്കിന് ഒരു മെയില്‍ വന്നു. ടാ‌ന്‍സാനീയായിലോ മറ്റോ ഏതോ അപ്പാപ്പന്‍ അവകാശികളാരുമില്ലാതെ തട്ടിപ്പൊയെന്നോ, അയാളുടെ സര്‍‌നേയം വച്ച് അവള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാം, ലക്ഷങ്ങള്‍ അപ്പാപ്പന്റെ അകൌണ്ടില്‍ ഉണ്ടെന്നും, അതിനാല്‍ അത് അവള്‍‌ക്ക് കിട്ടുമെന്നും പറഞ്ഞ് ഒരു വക്കീലിന്റെ മെയില്‍.

അത് വായിച്ച് , കിലുക്കത്തില്‍ ലോട്ടറിയടിച്ചെന്ന് കേട്ട് ഇന്നസെന്റിനെപ്പോലെയായ ഞാന്‍ ലീവെടുത്ത് വീട്ടില്‍ പോയി ലവളെ ഓഫീസില്‍ നിന്ന് വിളിച്ച് വരുത്തി, ഇക്കാര്യം രഹസ്യമാണെന്നും കമ്പ്ലീറ്റ് ഡീലിംഗ്സ് ഞാന്‍ ഏറ്റെന്നും, കിട്ടുന്നതില്‍ പകുതി എന്റെ അക്കൌന്റില്‍ തന്നെ ഇടണം ന്നും, അമ്മായിഅപ്പനോട് ഇത് മിണ്ടണ്ട എന്നും മറ്റും ചട്ടം കെട്ടി.
എപ്പോ എവടെ എങ്ങിനെ എന്ന് ചോയ്ച് ഞാന്‍ ആ ഇ-മെയിലിന് മറുപടി അയക്കുകയും, ടിയാന്‍ തിരിച്ച് ഒരു ട്രാന്‍‌സഫര്‍ ഫീയായി ഇതു വരെ കണ്ടിട്ടില്ലാത്ത എമൌണ്ട് അങ്ങേരുടെ അക്കൌണ്ടിലേക്ക് മാറ്റാനും പറഞ്ഞു.

മലയാളി എന്നും മലയാളി അല്ലേ? എന്നോടാ കളി?

പോടാ പുല്ലേ മനുഷേരെ പറ്റിക്കാതെ, ട്രാന്‍സ്‌ഫര്‍ ഫീ ആദ്യം എന്റെ അക്കൌണ്ടില്‍ കാശ് വന്നിട്ട് അതിന്ന് എടുത്ത് തരാം ന്ന് ഞാനും എഴുതി.

അതോടെ തീര്‍ന്നു അപ്പാപ്പന്റെ സമ്പാദ്യക്കേസ്.

പക്ഷേ സൂക്ഷിക്കണം. ആദ്യം കുറച്ച് കാശ് ഇപ്പോള്‍ അവര്‍ ട്രാന്‍‌സഫര്‍ ചെയ്ത് വിശ്വാസം നേടിയെടുത്തതിന് ശേഷം ഇരട്ടി അങ്ങോട്ട് വാങ്ങിക്കും എന്നും കേട്ടു.
ഇവിടെ ഒരു ഇന്ത്യക്കാരി അങ്ങനെ വന്ന് വഴിയാധാരമായി, അവസാനം അങ്ങോട്ട് കയറ്റി വിട്ടു എന്ന് ന്യൂസ് പണ്ട് കേട്ടിരുന്നു.

Wed Jul 05, 08:49:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

ഹ..ഹ... ഈ ടാന്‍സ്‌മാനിയന്‍ കലാപരിപാടി 1999 മുതല്‍ എനിക്കു വന്നുകൊണ്ടിരുന്നു അരവിന്ദാ. ഞാനെന്റെ ടിപ്‌സ് ഒക്കെ ഓര്‍ക്കും അന്നേരം. ടോട്ടല്‍ ഈസ് എ കോണ്‍സ്റ്റന്റും നതിംഗ് ഈസ് ഫ്രീ ഇന്‍ ദിസ് വേള്‍ഡും. എപ്പോള്‍ ഡിലീറ്റിയെന്നു ചോദിച്ചാല്‍ മതി ആ മെയില്‍ (അല്ലാതെ അവന്മാരുടെ പുറകേ പോയി വഴിയാധാരമായതിനു ശേഷമുള്ള ഒന്നുമില്ലായ്‌മയില്‍ നിന്നും ഉരുത്തിരിഞ്ഞ ടിപ്സൊന്നുമല്ല കേട്ടോ... ശരിക്കും... വിശ്വസിക്കൂന്ന്.... പ്ലീസ്) :)

പക്ഷേ ഒത്തിരിപ്പേര്‍ക്ക് പറ്റുപറ്റി. നമ്മുടെ മലയാളനാട്ടില്‍ ജീവിക്കുന്ന പ്യുവര്‍ മലയാളികള്‍ക്കുവരെ എന്നാണ് കേട്ടത്.

Wed Jul 05, 09:08:00 PM 2006  
Blogger ബിന്ദു said...

ഇതു പോലെ വന്ന മെയിലെല്ലാം കൂടി തൂക്കി വിറ്റിരുന്നെങ്കില്‍ നല്ലൊരു തുക ലഭിക്കുമായിരുന്നു ;).പിന്നെ വക്കാരി പറഞ്ഞ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നതുകൊണ്ടു, ചുമ്മാതെ ആരും നമ്മുക്കൊന്നും തരില്ല എന്നറിയാമായിരുന്നതുകൊണ്ട്‌ രണ്ടാമതെ മെയില്‍ മുതല്‍ തുറന്നു പൊലും നോക്കാതെ ഡിലീറ്റി. ( ആദ്യത്തേതു എന്താ സംഭവം എന്നറിയാന്‍ തുറന്നു വായിച്ചു :) )

Wed Jul 05, 09:51:00 PM 2006  
Blogger സ്നേഹിതന്‍ said...

തീ പിടിച്ചോടുന്ന മേഘങ്ങളുടെ ചിത്രം കണ്ടാസ്വദിച്ചു.
ടാന്‍സ്‌മാനിയന്‍ കലാപരിപാടിയും കൂട്ടി ചേര്‍ത്ത് ചിന്തിച്ചപ്പോള്‍ ടാന്‍സ്‌മാനിയന്‍ മെയിലില്‍ കുടുങ്ങിയാല്‍ പിന്നെ മാനത്തെ മേഘങ്ങളെ നോക്കി ശിഷ്ടക്കാലം കഴിയ്ക്കേണ്ടി വരുമെന്നും മനസ്സിലായി :)
കെനിയയും നൈജീരിയയും ടാന്‍സ്‌മാനിയയ്ക്ക് മുമ്പേ പേരെടുത്തവരാ ഇക്കാര്യത്തില്‍.

Thu Jul 06, 03:33:00 AM 2006  
Anonymous Anonymous said...

hm... 10x for text :)

Sat Dec 12, 06:54:00 AM 2009  

Post a Comment

Links to this post:

Create a Link

<< Home