Tuesday, April 25, 2006

എബിസുവപ്പാ

ടോക്കിയോയില്‍നിന്നും യമനോട്ടേ ലൈനില്‍ കയറി ഒരു പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ എബിസുവായി.



മുപ്പത്തെട്ടാം നിലയുടെ മുകളിലിരുന്ന് ചായകുടിക്കാം, ടോക്കിയോ മൊത്തം കാണുകയും ചെയ്യാം.

7 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

കൊള്ളാമപ്പാ!

Wed Apr 26, 05:58:00 AM 2006  
Blogger prapra said...

വക്കാരീ ചായ കുടിക്കാന്‍ മുപ്പത്തെട്ടാം നില വരേ പോണോ?
ബൈദബൈ, ഹൌ മെനി കിലോമീറ്റേര്‍സ് ഫ്രം ടോക്യോ ടു എബിസു (കദീസു വകയില്‍ ഒരു സിസ്റ്റര്‍ അല്ലെന്നു വിശ്വസിക്കുന്നു). പതിനഞ്ചു മിനിറ്റെന്ന് കണ്ടത് കൊണ്ട് ചോദിച്ചതാ. ഒന്‍പതാമത്തെ സ്റ്റേഷന്‍ ആണല്ലോ ഇതു? നോട്ടോണ്‍ളി ദാറ്റ്, ഇതൊരു സര്‍ക്കുലര്‍ റൂട്ട് ആണോ, ഷിഞ്ഞുക്കു, ഉട്സുക്ക (ഒടുക്കത്തെ പേരു) നിപ്പോരി വഴി ടോക്യോയിലേക്ക്?

Wed Apr 26, 11:13:00 AM 2006  
Blogger myexperimentsandme said...

അങ്ങിനെ ചോദിക്ക് പ്രാപ്രാ.. യമനോട്ടേ ലൈന്‍ ഒരു സര്‍ക്കുലാര്‍ ലൈനാണ്. ലെവനിങ്ങനെ ടോക്യോ ചുറ്റി ഷിന്‍‌ജുക്കുവഴി കറങ്ങിക്കൊണ്ടിരിക്കും. ടോക്യോയില്‍നിന്ന് പത്തുപതിനഞ്ചുമിനിറ്റെന്നൊക്കെ ഒരു ഊഹം വെച്ചു പറഞ്ഞതാ. ഏതാണ്ട് അത്രയും എടുക്കുമെന്ന് തോന്നുന്നു. പത്തുപന്ത്രണ്ടു കിലോമീറ്റര്‍ കാണും. മണിക്കൂറില്‍ അറുപത്-എഴുപത് കിലോമീറ്റര്‍ സ്പീഡ്. പിന്നെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും. ഡോറു തുറക്കണം-ഇറങ്ങണം. എടുക്കില്ലേ അത്രയും? വേണേല്‍ ഒന്നോ രണ്ടോ മിനിറ്റ് കുറയ്ക്കാം :)

വേറേ പണിയൊന്നുമില്ലെങ്കില്‍, യമനോട്ടേ ലൈനില്‍ കയറി 130 യെന്നിന്റെ മിനിമം ടിക്കറ്റെടുത്ത് തൊട്ടടുത്ത സ്റ്റേഷനായ കാന്‍ഡയില്‍ ഇറങ്ങാന്‍ അപ്പുറത്തെ ദിശയിലേക്കുള്ള ട്രെയിനില്‍ കയറിയാല്‍ മതി. ഷിനഗവാ,ഷിബുയ, ഷിന്‍‌ജുക്കു, ഉയേനോ, അക്കിഹബാരാവഴി കറങ്ങി കാന്‍ഡയില്‍ വന്നിറങ്ങാം. ട്രെയിനിലിരുന്നുറങ്ങാം, കാഴ്‌ചകള്‍ കാണാം, അങ്കോം കാണാം, താളീം ഒടിക്കാം, സമയോം പോകും. പക്ഷേ ഇപ്പുറത്തെ ദിശയിലുള്ള ട്രെയിനില്‍ കയറിയാല്‍ മുപ്പതു സെക്കന്റുകൊണ്ട് അണ്ണന്‍ കാന്‍‌ഡയിലെത്തും..

(എന്റെ ജപ്പാനില്‍ എങ്ങിനെ സമയം കൊല്ലാം എന്ന ബെസ്റ്റ് സെല്ലറില്‍ നിന്ന്).

ചായ കുടിക്കാന്‍ മുപ്പത്തെട്ടാം നിലവരെ പോകണമെന്നില്ല. പക്ഷേ, മുപ്പത്തെട്ടാം നിലവരെ ചെന്നാല്‍ ചായ കുടിച്ചു പോകും :)

Wed Apr 26, 11:26:00 AM 2006  
Blogger prapra said...

കുറച്ച് നേരം എടുത്തു ഒന്നു വിവരങ്ങള്‍ ശേഖരിക്കാന്‍. മലവെള്ളം പോലെ ചോദ്യങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്, പക്ഷേ എല്ലാം ഒന്നും ഞാന്‍ ചോദിക്കുന്നില്ല. ഈ യമനോട്ടോ ലൈന്‍ ഒരു പുലി ആണല്ലേ, ന്യൂയോര്‍ക്ക് സിറ്റി സബ്‌വേയുടേ മൊത്തം യാത്രക്കാര്‍ 3.9 മില്ല്യണ്‍, അവിടെ ഈ ഒരു ലൈനില്‍ മാത്രം 3.5 മില്യണ്‍. വിക്കിയിലേ ഫോട്ടോയില്‍ സീറ്റൊന്നും കണ്ടില്ല, നിലത്തിരുന്ന് ‘താളി ഓടിക്കേണ്ടി‘ വരുമോ? നമ്മള്‍ക്കിവിടെ മിനിമം ചാര്‍ജ് ഇല്ല, $2-ന്റെ ടിക്കറ്റ് എടുത്ത് അകത്ത് കയറിയാല്‍ പിന്നേ എപ്പോഴെങ്കിലും ഇറങ്ങിയാല്‍ മതി. പക്ഷേ കാഴ്ച കാണാന്‍ ചാന്‍സ് വളരേ കുറവ്, മിക്കവാറും എല്ലാ ലൈനുകളും ഭൂഗര്‍ഭിണികളാണ്.

തത്കാലം ഇത്രയും, വിവിധ കാരണങ്ങളാല്‍ പല ബ്ല്ലോഗുകളും വായിച്ചിട്ടില്ല. ഞാന്‍ അങ്ങോട്ട് ചെല്ലട്ടേ.

Thu Apr 27, 11:45:00 AM 2006  
Anonymous Anonymous said...

ഞാന്‍ എബീസു കണ്ടപ്പാ :)

Thu Apr 27, 06:59:00 PM 2006  
Blogger myexperimentsandme said...

എബിസു കണ്ടാസ്വദിച്ച ശനിയന്‍, പ്രാപ്രാപ്രാ, തുള്‍‌സീ തുടങ്ങി എല്ലാവര്‍ക്കും നന്ദിയുടെ എബിസുപ്പൂക്കള്‍.

പ്രാപ്രോ, പീക്ക് ടൈമില്‍ മാത്രം ചില കമ്പാര്‍ട്ട്‌മെന്റുകളിലെ സീറ്റുകള്‍ മടക്കിവെക്കും. ബാക്കി സമയം സീറ്റു കാലിയാണെങ്കില്‍ ഇരുന്നുകൊണ്ടുതന്നെ താളിയൊടിക്കാം, നാലുംകൂട്ടി മുറുക്കാം. തുപ്പാന്‍ ഒരു പ്ലാസ്റ്റിക്ക് കൂട് കൈയില്‍ വേണമെന്നു മാത്രം.

മത്തിയടുക്കല്‍ ടെക്‍നോളജി കാണണമെങ്കില്‍ ജോലിദിവസങ്ങളില്‍ രാവിലെ ഒരു എട്ടുമണിയാകുമ്പോള്‍ യമനോട്ടെ പോലത്തെ കാക്കത്തൊള്ളായിരം ലൈനുകളില്‍ ഏതെങ്കിലുമൊന്നിന്റെ സ്റ്റേഷനില്‍ പോയി നിന്നാല്‍ മതി.

പിന്നെ പറഞ്ഞില്ലാ പറഞ്ഞില്ലാ എന്നു പറയരുത്. ജ്വാലി കുളമാക്കിക്കോ, കുടുംബത്തുനിന്ന് ചീത്ത കേട്ടോ, പക്ഷേ ബ്ലോഗുകളൊക്കെ വായിച്ച് നേരാംവണ്ണം കമന്റിയില്ലെങ്കില്‍... എന്റെ ബ്ലോഗുകളില്‍ കൊള്ളാം, അടിപൊളി, തൃപ്തിയായി, ഗംഭീരം, ഹൂ, ശൂ, ഹോ, തുടങ്ങിയവയോ, തുടങ്ങിയ അര്‍ത്ഥം വരുന്നവയോ ആയ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ........(അപേക്ഷിക്കുന്നു)

Thu Apr 27, 08:00:00 PM 2006  
Blogger reshma said...

കാലു വാരാന്‍ ഇഷ്ടമുള്ള വാക്കാലീഷ്ടാ , നിങ്ങളെ ഈ സ്നേഹത്തിന്, ഈ പ്രോത്സാഹനങ്ങള്‍ക്ക്, ഈ 21/2 പൂവിതളിന് , ഈ അതിന്...പകരം നല്‍കാന്‍ എന്റെ കൈയ്യില്‍ ഒരു mnzyvnu മാത്രം.
(പൂ പറിക്കാന്‍ ബ്ലോഗ്ഗര്‍ സമ്മതിക്കുന്നില്ല, അതാ കണ്ണുനീര്‍ പൊഴിക്കലും, മൂക്കു വലിയും ഇവിടെ ആക്കിയേ)

Sat Apr 29, 02:50:00 AM 2006  

Post a Comment

<< Home