ഫോണപ്പാ
എത്രയെത്ര സങ്കടങ്ങള്‍ പങ്കുവെച്ചു....
എത്രയെത്ര സന്തോഷങ്ങളില്‍ പങ്കുചേര്‍ന്നു..
എത്രയെത്ര പിണക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു...
എത്രയെത്ര ഇണക്കങ്ങളില്‍ സന്തോഷിച്ചു...
എത്രയെത്ര പരിഭവങ്ങള്‍...
എത്രയെത്ര കൊഞ്ചലുകള്‍...
എത്രയെത്ര കണ്ണീര്‍മഴകള്‍....
എത്രയെത്ര ആനന്ദാശ്രുക്കള്‍....
എത്രയെത്ര ജീവിതങ്ങള്‍.....
.......................
.......................
എല്ലാറ്റിനും മൂകസാക്ഷിയായി..
പരിഭവങ്ങളില്ലാതെ...
പരാതികളില്ലാതെ....
സങ്കടങ്ങളില്ലാതെ....
സന്തോഷവുമില്ലാതെ...
-----------------------------------
ഒരു കുഴപ്പവുമില്ല:
യെന്നുകളായിരമായിരമായിരം
യെണ്ണിയെണ്ണിയിട്ടെന്നാല്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും
ഹല ഹലോ ഹലഹല
ഹല ഹലോ ഹലഹല
“.....all numbers in this route are busy,
please try again after some time"
30 Comments:
താങ്കള്‍ വിളിക്കുന്ന നമ്പര്‍ തിരക്കിലാണ്, ദയവായി കാത്തിരിക്കുക (കുത്തിയിരിക്കുക)
നീവു കരൈ മാടിരുവ ചന്ദാദാരലു, ബിസിയാകിതാരെ.. ദയവിട്ടു ലൈന്‍ ഹോള്‍ഡ് മാടിരി അഥവാ സ്വല്പ സമയതിനന്തര പ്രയത്നിസിരി..
ശനിയന്‍ അപ്പോള്‍ കാശ്‌മീരില്‍ കുറച്ചുനാളുണ്ടായിരുന്നല്ലേ.. ഭോജ്‌പൂരി ഭാഷയൊക്കെ നല്ല വശമാണല്ലോ.
“അഞ്ജനമെന്നാല്‍ ഞാനറിയും ആന്റണിപോലെ വെളുത്തിരിക്കും”
മാഷെ, അത് കാശ്മീര്‍ തോറ്റുപോകുന്ന സ്ഥലത്തെ ഭാഷയാണ്.. കാശ്മീരെത്ര ഭേദം എന്നു തോന്നിപ്പോവും ആ സ്ഥലത്ത് കുറച്ചു കാലം ജീവിച്ചാല്‍.. വിശേഷങ്ങള്‍ക്ക് റോഡടച്ച് ഒരാഴ്ച്ച നീളുന്ന ഉത്സവങ്ങള്‍ സംഘടിപ്പിക്കുക (കഷ്ടകാലത്തിന് അവര്‍ക്കാണെങ്കില്‍ അതു കുറേ ഉണ്ടു താനും), ഫുള്‍ സ്യൂട്ടില്‍ നടന്നു പോവുന്മ്പോള്‍ വഴിയില്‍ കിടന്ന് അടിയുണ്ടാക്കുക എന്നതൊക്കെ ഇവിടത്തെ ദേശീയ വിനോദങ്ങളാണ്..
പറയാതെ വയ്യ, വളരെ സുന്ദരമായ ഭാഷയാണ്.. നമ്മുടെ സാഹിത്യ ഭാഷയിലെ വളരെയേറെ വാക്കുകള്‍ സാധാരണ ജനങ്ങളുടെ വാമൊഴില്‍ ഉപയോഗിക്കുന്നുണ്ട്..
“കണ്ടാലിരക്കുന്ന ജനങ്ങളുണ്ടോ
കപ്പാന്‍ മടിക്കുന്നു തരം വരുമ്പോള്‍?“
എത്റപണമെണ്ണി കൊടുക്കാം അത്റക്കും നേരം പേശാമപ്പാ.
ഫോണ്‍ ഒരു ഓപ്പറ്‍ചൂനിസ്റ്റ് ആണു- എറണാകുളംകാറ്‍ പറയുന്നപോലെ- അപ്പനാറി
ഹലോ ഹലോ ഹലോ
യെസ് യെസ് -
അപ്പനാറി നീയാണു ഗന്ധറ്‍വാ.
അതും ശരിയാണപ്പാ
ചിത്രം എടുത്തപ്പം കൈ വിറച്ചല്ലോ?
ഗന്ധര്‍വ്വാ... സുഗന്ധമാര്‍ക്കാണെന്ന് കാലം തെളിയിക്കട്ടെ :) പക്ഷേ റിസീവര്‍ വായോട് ചേര്‍ത്താണ് സംസാരമെങ്കില്‍ നല്ല സുഗന്ധം തന്നെ.
ഏവൂര്‍ജീ, പറയേണ്ട താമസം, ദേ ഇവിടേം പടം മാറ്റി. കൈവിറയലും അപ്പന്റിസൈറ്റിസ്-ഷട്ടര്‍ സ്പീഡ്-ഫ്ലാഷില്ലായ്മ-മുക്കാലിയില്ലായ്മ കോമ്പിനേഷനും ആയപ്പോള്‍ ഭുകമ്പസമയത്തെ ഫോണ്‍ പോലെയായി. വിറകുറഞ്ഞ പടം ഇട്ടു.
ഹലോ ഹലോ ഞാനാ അപ്പുന്റെ അmmayaa. വാക്കാരിയ്കൊന്ന് കൊടുക്കാമോ?
“മോഷി മോഷി... വക്കാരി ദസ്..
മോഷി മോഷി... വക്കാരി ദസ്....”
ഹല്ലോ ഒന്നും കേക്കാന്‍ മേലല്ലോ.....
അനിയത്തിപ്രാവ് സിനിമ:
താടിവെച്ച ഹരിശ്രീ അശോകന്‍, താടിയില്ലാത്ത കുഞ്ചാക്കോ ബോബന്‍, സുധീഷ് എന്നിവര്‍ കുമാരി ശാലിനിയുടെ മുന്‍പില്‍ ചായകുടിക്കാന്‍ ഇരിക്കുന്നു. സ്റ്റാര്‍ട്ടിംഗ് ട്രബിള്‍: എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും:
ഹലൊ..
ഹലൊ...
ഹലൊ....
ഹലൊ......
അപ്പോള്‍ കൌണ്ടറില്‍നിന്നും ഒരു ഫോണ്‍വിളി.
“ഹലോാാാ ങാ ഞാനാ.. ആ താടിവെച്ചവനില്ലേ അവനാണുകേട്ടോ ഏറ്റവും കുഴപ്പക്കാരന്‍”
ഹരിശ്രീ അശോകന്‍ ചമ്മി.
(സിനിമയെപ്പറ്റി പറഞ്ഞതിന് സുനിലിനോടും അനിയത്തിപ്പറവ റഫര്‍ ചെയ്‌തതിന് ദേവേട്ടനോടും ഗോമന്നസ്സ്യായീ)
ഹലോ അതുല്ല്യേച്ച്യേ, ഒന്നും കേക്കാന്‍ വയ്യ....
(മോഷി മോഷി എന്നുപറഞ്ഞാല്‍ ഹലോ ഹലോ എന്നുള്ളതിന്റെ ജാപ്പനീസ്. ഇവിടെ മോഷീമോഷീ ബഹളം)
2സീനുകള്‍ കൂടി പറയു. ഫോണ്‍ അടിക്കുന്നു- കാട്ടുകുതിര പറയുന്നു ടിം ഉവ്വുവ്വേ
പിന്നൊന്നു - രാംജി റാവു- ഇണ്ടായിരുന്നു പത്റ്റു മിനുറ്റു മുമ്പു മരിച്ചു പോയി.
“മോഷി മോഷി... വക്കാരി ദസ്..
ടിം ഉവ്വുവ്വേ.
ഒരൊറ്റ സീന്‍ കൂടി-റാംജി റാവു തന്നെ
ഹലോ... ഒന്നും കേള്‍ക്കാന്‍ വയ്യല്ലോ... നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രം ഒന്ന് ഓഫ് ചെയ്യൂ....
“ഓ ചെയ്തു”
എന്നാലിതാ ഒരു സീന്‍ കൂടി. റാംജി റാവു തന്നെ..
" ഹലോ. നിങ്ങളിതുവരെ പുറപ്പെട്ടില്ലേ" ?
" പുറപ്പെട്ടു പുറപ്പെട്ടു. ഞങ്ങളര മണിക്കൂറു മുന്നേ പുറപ്പെട്ടു. വേനംകിലൊരു മണിക്കൂറു മുന്നേ പുറപ്പെടാം"
"നിങ്ങളര മണിക്കൂേറു മുന്നേ പുറപ്പെട്ടെങ്കില്‍ പിന്നെ ഇപ്പോള്‍ ഫോണില്‍ സംസാരിക്കുന്നതെങ്ങനെയാണ് ? "
" ഇതു ഞങ്ങള്‍ വഴിയിലു ബൂത്തില്‍ നിറുത്തി നിങ്ങളെയങ്ങോട്ടു വിളിച്ചതല്ലേ ? " :)
ദൂരദര്‍ശനിലേക്ക് വിളിച്ച് പാട്ടുപാടിയ കുട്ടിയുടെ വിലാസം തരാത്തതിന് അപ്പുറത്തിരിക്കുന്നവന്റെ തന്തക്കു വിളിച്ചിട്ട് ആഹാ! എന്നു പറയുന്ന ഒരു മോഹന്‍ലാല്‍ സീന്‍ ഓര്‍മ്മ വരുന്നു.. ഏതാ പടം എന്നോ കൃത്യമായ ഡയലോഗോ ഓര്‍മ്മ വരുന്നില്ല ;0)
വേ വെ: ‘പോവും’ (pouvm)
ഞാനെന്റെ സിനിമാ വിജ്ഞാന വിനോദ നിഘണ്ടു പുറത്തെടുക്കട്ടെ;
കുട്ട്യേടത്ത്യേ, ലത് മാന്നാര്‍ മത്തിയായി ദ കിംഗ് സ്പീക്കിംഗ്. ചിരിച്ച് വശം കെട്ട സിനിമാ... ഇപ്രാവശ്യം പാലായിലെ കുഞ്ഞുമാണിസാറിനെ തോല്‍പ്പിക്കുമെന്നും പറഞ്ഞ് അഞ്ചും കല്‍പിച്ചിറങ്ങിയ മാണി സി കാപ്പന്‍ സാര്‍ സംവിധാനം നിര്‍വ്വഹിച്ചൂ എന്ന് എഴുതിക്കാണിക്കുകയും സിദ്ദിഖ്-ലാലേട്ടന്മാര്‍ ആവുന്നത്ര സഹായിക്കുകയും ചെയ്ത സില്‍മാ. അതിലെ ഇന്ദ്രന്‍സ്-മുകേഷ്-ജനാര്‍ദ്ദനന്‍ സീനുകളും അടിപൊളി.
ശനിയണ്ണോ-ലത് അധിപന്‍. പാട്ട് ശ്യാമമേഖമേ നീ.. ലാലേട്ടന് അറിയേണ്ടത് പാര്‍വ്വതിയേപ്പറ്റി. ദൂരദര്‍ശന്‍കാരെ വിളിച്ച് പിതാവിനു പറഞ്ഞപ്പോള്‍ ലാലേട്ടനുണ്ടായ സന്തോഷം കാണേണ്ടതു തന്നെ...
:) നാന്‍ഡി വേനോ കാഷ് വേനോ?
വക്കാര്യേ, ഈ ശബ്ദതാരവാലി പോലെ ഒന്നാണൊ തലേല്‍? ;)
നിക്കു മാനി മതിയേ,സായിപ്പിനെപ്പോലെ, വള്ളക്കാരന്‍ നാനിമതിയെന്നു പറഞ്ഞാല്‍ ടാങ്ക്സ് എന്നും പറഞ്ഞ് പല്ലിളിച്ചുകാണിച്ചിട്ട് പോകാനല്ലേ.. വേല്‍ കയ്യില്‍ ഇരിക്കട്ടെ.... :)
....ന്നാലും ന്റെ തലേല്‍ താരനുണ്ടെന്ന് ശനിയെനെങ്ങിനെ മനസ്സിലായി????
ആന്റണി പോലെ എന്തോ വെളുത്തിരിക്കും എന്നു പറഞ്ഞ്പ്പഴേ മനസ്സിലായി മാഷേ.. ;)
വേല്‍ കയ്യില്‍ തന്നെ വെച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാ.. വാ വിട്ട വാക്കും കൈ വിട്ട എന്തോ ഒന്നും....
ഒക്കെ സിനിമാത്തമാശയാണോ? എന്നാലൊരു നോണ്‍ സിനിമാത്തമാശ പിടി.
ശുമ്മാ
ചില്ലറ ആക്രിയൊക്കെ പെറുക്കി വിറ്റു നടന്ന കൊച്ചന്‍ വളര്‍ന്ന് കശുവണ്ടി എക്സ്പോര്‍ട്ടിങ്ങും ബെന്‍സും വിത്സും ബില്‍ത്സും ഒക്കെ ആയി കോടീശ്വരനനായി. വലിയ ബംഗ്ലാവുകള്‍ ഓഫീസായും വീടായും കെട്ടിപ്പൊക്കി.
സന്തോഷമുണ്ടായി മൂപ്പര്‍ക്ക്. എന്നാലൊരു സങ്കടവും. താന്‍ അദ്ധ്വാനിച്ച കാശുകൊണ്ട് ശമ്പളം വാങ്ങുന്ന മാനേജര്‍മാരും അക്കൌണ്ടന്റുമാരും സെക്രട്ടറിമാരും ക്ലാര്‍ക്കന്മാരും പര്‍ച്ചേസര്‍മാരും രാവിലേ മിനുത്ത കളസത്തേല്‍ കയറി വരുന്നു, ആപ്പീസിലിരിക്കുന്നു ഫോണ്‍ എടുക്കുന്നു, വിളിക്കുന്നു വയ്ക്കുന്നു പിന്നേം വിളിക്കുന്നു വയ്ക്കുന്നു... മൊതലാളിയായ താന്‍ ഇതുവരെ ഫോണ്‍ ചെയ്തിട്ടില്ല, തന്നെ ആരും ഫോണ്‍ വിളിക്കുന്നുമില്ല ബില്ലാണെങ്കില്‍ അടക്കുകയും ചെയ്യുന്നുണ്ട്!
തീരുമാനിച്ചു. രാവിലേ കുളിച്ച് പ്രാര്‍ത്ഥിച്ച് ഓഫീസില്‍ കയ്യറി. ഫോണ്‍ എടുത്ത് തന്നെ ഭാഗ്യ നമ്പര്‍ ആയ 100 തന്നെ കറക്കി. ഫോണിലൂടെ ഒരു ഘന ഗംഭീര ശബ്‌ദം " ഹലോ?"
പെട്ടെന്ന് നേര്‍വസായെങ്കിലും മനോബലം വീണ്ടെടുത്തു. ഫോണ്‍ ചെയ്താല്‍ ആദ്യം പറയേണ്ടുന്നത് ഹലോ ആണെന്ന് താന്‍ കണ്ടിട്ടുണ്ട്
"ഹലോ"
"ആരാ?" മറുപുറത്ത് ശര്‍ക്കാരാസദൃശ ചാരുഭാഷണം
"ഞമ്മ?"
"എന്നാ?????" കാക്കി അന്തം വിട്ടു പോയി
"ശുമ്മാ" മൊതലാളി ഫോണ്‍ വച്ചു
ഹാവൂ.. ആശ തീര്‍ന്നു കിട്ടി. ആശ്വാസം.
ഷമീര് വക്കാരിയേ.
വയസ്സും പ്രായോമൊക്കെ ആയില്ലേ ? ഓര്‍മയൊക്കെ പുറകോട്ടാ. പിന്നെ റാംജി റാവൂന്റെ തുടരനല്ലയോ ലവന്‍ ? അതാ ഗണ്‍ഫ്യൂഷന്‍ വന്നത്.
പിന്നെ വക്കാരിക്കു വിവരമുണ്ടോന്നു പരീക്ഷിച്ചതാ ഞാന്‍. വക്കാരിക്കു പഷ് ക്ലാസ്സ്!
ശനിയനേയും കുട്ട്യേടത്ത്യേയും നോക്കി പുഞ്ചിരിച്ചും ദേവേട്ടനോട് അത് സൂപ്പര്‍-ഇതൊക്കെയുള്ളപ്പോള്‍ സിനിമാ തമാശയെന്തിന് എന്ന് ആശ്‌ചര്യപ്പെട്ടും ഞാന്‍ തുടങ്ങട്ടെ എന്റെ ഇന്‍ദിനം.
വക്കാരിയേ, ലാല്‍ ദൂരദര്‍ശനില്‍ വിളിച്ച് ജനയിതാവിനെ വിളിച്ചിട്ട് രണ്ടാമത് ക്ഷമപറയാനായി വിളിച്ച് വീണ്ടും ജനയിതാവിനെ വിളിച്ചതു മറന്നോ... :-)
“ഒരുത്തന്റെ തന്തക്കു വിളിച്ചു കഴിയുമ്പോ എന്താ സുഖം...”
ഹലഹലോ ഹലാ...
ഇവിടെ പറയുന്നത് അവിടെ കേള്‍ക്കാമോ??
ഹലോ ഹലോ..
ആല്ഫാ കാളിങ്ങ് ഒമേഗാ..ഓവര്‍..ഓവര്‍.
പണ്ട് ഹാസ്റ്റലില്‍ പയലുകള്‍ക്ക് പൂട്ടി വെച്ചിരിക്കുന്ന ഫാണില്‍ “കുത്തി വിളി” എന്നൊരു പ്രയോഗം ഉണ്ടായിരുന്നു. ഒരിക്കല്‍ കിട്ടിയത് ആറ്റിങ്ങല്‍ പോലിസ് സ്റ്റേഷന്‍. പരസ്പരം പുതിയ തെറികളൊക്കെ അപ്ഡേറ്റ് ചെയ്ത് ഫോണ്‍ വെച്ച് പോയെങ്കിലും സംഗതി അവിടെ നിന്നില്ല. പിറ്റേന്ന് വാര്‍ഡനും കിട്ടി പോലീസ് വക ഡിക്ഷണറി പ്രയോഗം!
ഓവറാക്കുന്നില്ല...ഫോണപ്പാ..പടമടിപൊളിയപ്പാ!
എന്നാല്‍ ഇനി ഒരു സര്‍വകലാശാല നോണ്‍ വെജിറ്റേറിയന്‍ ഫോണ്‍ കഥ പറയട്ടേ?
(വക്കാരി ക്ഷമി)
അപ്പന്‍ പഴയ ദുബായിക്കാരന്‍. പൂത്ത കാശ്. ചെക്കനാണെങ്കില്‍ മുടിയനായ പുത്രന്‍. എങ്ങനെ പൈസ ധാരാളിക്കണം എന്ന വിഷയത്തില്‍ പി.എച്ച്.ഡി. എടുത്തവന്‍. പയ്യന്റെ പോക്ക് കണ്ട് പിതൃഹൃദയം തേങ്ങി. കഷ്ടപ്പെട്ട്, മരുഭൂമിയിലെ വെയില്‍ കൊണ്ട് ഉണ്ടാക്കിയ പണം ഒലിച്ചു പോവുന്നത് കണ്ട് വേവലാതിപ്പെട്ടു. ഇനി ഇവനെ ഇവിടെ വിലസാന്‍ വിട്ടാല്‍ ശരിയാവില്ല എന്ന് തോന്നിയപ്പോള്‍, അപ്പന്‍ ദുബായിലെ പഴയ സുഹൃത്തുക്കളെ വിളിച്ചു. വിസ തരപ്പെടുത്തി. പണി ചെയ്ത് ജീവിക്കാനുള്ള കയ്യിലിരുപ്പ് ഒന്നും ചെക്കന് ഇല്ലാതിരുന്നത് കൊണ്ട്, ശേഷിച്ച സമ്പാദ്യം അവനെ ഏല്‍പ്പിച്ച് ദുബായില്‍ അവനു വേണ്ടി തരപ്പെടുത്തിയിരിക്കുന്ന ബിസിനസ്സിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി കൊടുത്തു. എന്തു ചെയ്യണം, എന്തു ചെയ്യാന്‍ പാടില്ല, ആരെ വിശ്വസിക്കണം, ആരെ അകറ്റി നിര്‍ത്തണം എന്നൊക്കെ പറഞ്ഞു കൊടുത്തു. അവസാനം, പണം പറത്തിക്കളയാന്‍ ദുബായ്‌ക്കുള്ള അസാധാരണ ആകര്‍ഷണത്തെപറ്റി നന്നായി അറിയാവുന്ന അപ്പന്‍ മകനെ പിടിച്ചിരുത്തി ഉപദേശിച്ചു.
"മോനെ, ഓരോ ദിര്‍ഹം ചെലവാക്കുമ്പോഴും സൂക്ഷ്മത വേണം. ആവശ്യമില്ലാതെ നയാ പൈസ കളയരുത്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ പോലും പറയേണ്ട കാര്യങ്ങള്‍ നേരത്തേ കുറിച്ചു വെച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുക."
അങ്ങനെ മകന്‍ ദുബായിലെത്തി. ബിസിനസ്സ് തുടങ്ങി. ആദ്യ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് കൊടുക്കാന്‍ അപ്പനെ വിളിച്ചു.
" അപ്പാ, ഞാന്‍ നമ്മടെ ജോര്‍ജ്ജിനെ കണ്ട് 5000 ദിര്‍ഹം കൊടുത്തു. പിന്നെ ഞങ്ങള് രണ്ടാളും കൂടെ....!!"
ബാംഗ്!!! അപ്പുറത്ത് ഫോണ്‍ കട്ട്!! നാല് ദിവസം കഴിഞ്ഞപ്പോള്‍ മകന് അപ്പന്റെ കത്തു കിട്ടി.
" ഡാ, കുരുത്തം കെട്ടോനെ.. നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ആവശ്യമില്ലാതെ ഫോണില്‍ ഒരുപാട് സംസാരിക്കരുതെന്ന്? കാര്യം മാത്രം ചുരുക്കി, കഴിവതും ഒറ്റ വാക്കില്‍ പറയുക".
മകന് കാര്യം മനസ്സിലായി. അടുത്ത പ്രാവശ്യം വിളിച്ചപ്പോള്‍ പറഞ്ഞു.
" അപ്പാ, പണം കൊടുത്തിണ്ട്‌ട്ടാ, ഒക്കെ ശരിയാവും".
അപ്പന് സന്തോഷായി. ചെക്കന്‍ കളികള്‍ പഠിച്ചു വരുന്നു.
പിന്നേയും ഒരു മാസം കഴിഞ്ഞപ്പോള്‍ ദാ പിന്നേം വരുന്നു പയ്യന്റെ വിളി.
"ഹലോ"
" ഹലോ"
" അപ്പനാണാ..?"
" അതേഡാ മോനെ, പറ",,
"ഊ***ട്ടാ... ടിക്കറ്റ് അയച്ചു തന്നാളാ.."
ഫോണ്‍ കട്ട്.
എന്നാലിനി കാക്കിത്തമാശയാവാം കണ്ണൂസേ?
അപ്പനും കാക്കി മോനും കാക്കി. മോന്റെ സ്റ്റേഷനതിര്‍ത്തീലെ കായലില്‍ ഒരു സുന്ദരകളേബരം പൊന്തി വന്നതിന്റെ ആത്മന്‍ അപ്പനാട്ടില്‍ ജീവിച്ചയാളെന്നു കണ്ട് കൊച്ചന്‍ അച്ചന്റെ സ്റ്റേഷനില്‍ വിളിച്ചു. ഫോണെടുത്തത് തന്തപ്പിടി തന്നെ.
"അപ്പാ"
"മകാ"
"ശകലം ഓഫിഷ്യല്‍ പറയാനാപ്പാ"
"ഭാ റാസ്കല്‍. സ്വന്തം അപ്പനോടു തന്നെ വേണോടാ പട്ടീ ഒഫീഷ്യലു ഭാഷ പറയാന്‍. യൂണിഫോമിലാണെന്നു ഞാന്‍ നോക്കുകേലാ. ഒരൊറ്റ കീച്ചിനു നിന്റെ പതക്കരളു ഞാന്‍ കലക്കും. അപ്പന്റെ താടീലാണോറ്റാ ഷേവിംഗ് പടിക്കുന്നത്?" ക്ലിക്ക്.
ടെലിഫോണ്‍ മണിയില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഇവിടെ നടന്നെന്ന് ഇപ്പോഴാ കണ്ടത്. സന്ദേശത്തില്‍ തിലകന്‍ ജയറാമിനോടും ശ്രീനിവാസനോടും പറഞ്ഞതുപോലെ, ആദ്യം സ്വന്തം വീട്, പിന്നെ നാട്ടുകാര്. അവിടേം ഇവിടേം ഒക്കെ കറങ്ങിനടന്ന് സ്വന്തം വീട്ടിലാരൊക്കെ വന്നു എന്നോ അവിടെ എന്താ നടക്കുന്നേ എന്നോ ഒന്നും നോക്കാതെ ഇങ്ങിനെ നടന്നോ...
ഫോണ്‍ തമാശകള്‍ പിന്നെയും വിളമ്പിയ കണ്ണൂസിനും ദേവേട്ടനും ഒരു ഹലോ.
ഫോണ്‍ പടപ്പോസ്റ്റിലെ ഹല ഹലോ ഹല ഹല, ആദ്യം ഹലോ ഹലോ ഹലോ ഹലോ എന്നോ മറ്റോ ആയിരുന്നു. പ്രൂഫ് റീഡിംഗിന് അനിയച്ചാര്‍ക്കു കൊടുത്തപ്പോള്‍ സ്വതേ ഒരു സംഗീത സംവധകനായ അവന്റെ വായില്‍ ഹല ഹലോ ഹല ഹല എന്നാണ് വന്നത്. അതുകൊണ്ട് അതു കൊടുത്തു. അതു കഴിഞ്ഞ് ബ്ലോഗായ ബ്ലോഗുവഴിയൊക്കെ കയറിയിറങ്ങിയ വഴിക്കാണ് സൂവിന്റെ ബ്ലോഗില്‍ ദേവേട്ടാന്‍ ആള്‌റെഡ്ഡീ, ഇതിനൊക്കെ വളരെമുന്‍പു തന്നെ ഹല ഹലോ ഹലഹല പ്രയോഗിച്ചിരിക്കുന്നത് കണ്ടത്. അതുകൊണ്ട് ക്രെഡിറ്റ് എനിക്ക്.
നാണമില്ലല്ലോടാ.......
ഓ ഇല്ല.
(..ല്ലാം ചുമ്മാതാണേ. വേറേ പണിയൊക്കെയുണ്ട്. പക്ഷേ ഒന്നും ചെയ്യാന്‍ തോന്നുന്നില്ല)
ഇതു ഞാനുമിപ്പോഴാണുകണ്ടതുവക്കാരിയേ. ബ്ലോഗ്ഗിലൊന്നുമെഴുതാന്‍ പറ്റീലെന്‍കിലും എല്ലാം വായിക്കുന്നുണ്ടെന്ന അഹങ്കാരം ഇതു കണ്ടതോടെ പോയി. ദൈവമേ ഇത്തരത്തിലെന്തൊക്കെയാണാവോ മിസ്സായും മിസിസ്സായുമൊക്കെ പോയിട്ടുള്ളതു് :(
ന്നാല്‍ എന്റെ വക നടന്ന, പിന്നെ കുറേക്കാലം ഓടിയ, ഒരു സംഭവം: കാവശ്ശേരിയെ ഈയിടെയായി വാനോളം 'പുകഴ്ത്തുന്ന' കണ്ണൂസിന്റെ പട്ടികയിലേക്കായി.
പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്കു് ടെലഫോണ്‍ബൂത്തുകള്‍ കിട്ടിയ കൂട്ടത്തില്‍ മാധവനും കിട്ടി ഒരെണ്ണം. കക്ഷി അതിന്റെ ഉല്‍ഘാടനം കേമമായി നടത്താന്‍ തീരുമാനിച്ചു. തങ്ങളുടെ ശ്രമഫലമായാണിതെന്നു നാട്ടുകാരെ ബോധിപ്പിക്കാനായി ഉല്‍ഘാടനകര്‍മ്മം ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ അഹമഹമികയാ മുന്നോട്ടു വന്നപ്പോള്‍ മാധവന്‍ വിലക്കി.
"ഉല്‍ഘാടനം എന്റെ പെങ്ങളു ചെയ്യും"
എന്നാലും എല്ലാരും ഉല്‍ഘാടനത്തിനു കൂടി.
ഫോണ്‍വിളിച്ചാണുല്‍ഘാടനം ചെയ്യേണ്ടതു്. ആര്‍ക്കാദ്യം വിളിക്കും?
മാധവന്റെ ബന്ധുക്കള്‍ക്കാര്‍ക്കും ഫോണില്ല.
"അമ്പലത്തിലേക്കു് വിളിക്കാം"
തട്ടകത്തിലെല്ലാരും ഒറ്റക്കെട്ടായി.
പെങ്ങളു ഫോണെടുത്തു. അമ്പലത്തിലെ നംബറു കുത്തി.
അപ്പുറത്തു് മണിയടിക്കുന്നശബ്ദം തന്വിയാള്‍ ശ്രവിച്ചു. ഹൃദയം പെരുമ്പറകൊട്ടി. അപ്പോഴാണോര്‍ത്തതു്.
എന്താ പറയുക?
മാധവേട്ടന്റെ മുഖത്തു് നോക്കി. പിന്നെ അവിടെക്കൂടിയിരിക്കുന്ന സകലമാന ജനങ്ങളുടേയും. എല്ലാം തന്റെ നേരെ. പെങ്ങളു സര്‍വാംഗം വിറ തുടങ്ങി. ഫോണെടുത്താളുകള്‍ പറഞ്ഞു കേട്ടിട്ടുള്ള എല്ലാം അയവിറക്കി. ഈശ്വരാ! കടുത്ത പ്രതിസന്ധി! പരക്കാടിമുത്ത്യേ രക്ഷിക്കോ!
അപ്രത്താരോ ഫോണെടുത്തു. ഹലോ?!!
"ഹലോ"
എന്നിട്ടു രണ്ടും കല്‍പ്പിച്ചു് ഒറ്റചോദ്യം.
"അമ്പലമുണ്ടോ?"
പരക്കാട്ടു കാവില്‍ ഫോണെടുത്ത രാജേട്ടന്‍, ചീട്ടുകൊടുക്കുന്ന കവാടത്തിലൂടെ താണു നോക്കി. എന്നിട്ടുപറഞ്ഞു.
" ഓ ഇണ്ടു് ട്ടോളിന്‍ പേടിക്കണ്ട"
സിദ്ധു, :-)
മാധവന്റെ കാര്യം കേട്ടപ്പോള്‍ വേറൊരു കഥ ഓടി വന്ന് മനസ്സില്‍ തങ്ങി നില്‍ക്കുന്നു. കംപ്ലീറ്റ് ഓ.ടോ ആണെങ്കിലും പറയാതെ സമാധാനം കിട്ടില്ല. വക്കാരി ഒരിക്കല്‍ കൂടി ക്ഷമി.
തെലുങ്ക് പാളയത്തില്‍, മാരിയമ്മന്‍ കുളത്തിന്റെ അരികിലായി പണ്ട് ജയഭാരത് വായനശാല എന്നൊരു സ്ഥാപനമുണ്ടായിരുന്നു. അതിന്റെ സ്ഥാപകാംഗമായിരുന്ന മാധവന്‍, പിന്നീട് അതിന്റെ ഏകാംഗവും തദ്വാരാ ലൈബ്രേറിയനും ഒക്കെയായി മാറിയ ഒരു കാലമുണ്ടായിരുന്നു. അവിടെ ഇരുന്ന് തച്ചിന് ഓ.വി. വിജയനേയും ആനന്ദിനേയും ഒക്കെ വായിച്ച് മാധവന്റെ ഭാഷയും വേഷവും ഒക്കെ ആകെ മാറിപ്പോയി, അങ്ങിനെ പ്രബുദ്ധനായി അമാധവന്‍ ആലുംചോട്ടില്‍ കുത്തി ഇരിക്കുന്ന നാളുകളില്‍ ഒന്നിലാണ് താലൂക്ക് ഓഫീസില്‍ പുതിയതായി ജോലി കിട്ടിയ ചന്ദ്രന്‍ മാഷ് ബസ് ഇറങ്ങി വന്നത്. രണ്ടാളുടേയും വീട് ഒരേ ഡയറക്ഷനില്‍ ആയതിനാല്‍ ഒപ്പം വീട്ടിലേക്ക് നടന്നു.
"ചന്ദ്രാ, താങ്കള്‍ ഭാഗ്യം ചെയ്ത ഒരു മനുഷ്യനാണ്. എല്ലാവര്‍ക്കും കിട്ടുന്നതല്ല സര്‍ക്കാര്‍ ജോലി. മത്‌സരം അനിവാര്യമായിരിക്കുന്ന കലങ്ങിയ ഈ സാമൂഹ്യ വ്യവസ്ഥിതിയില്‍, നമ്മില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന കടമകള്‍ ആവതും നല്ല രീതിയില്‍ നിറവേറ്റുകയായിരിക്കണം നമ്മുടെ ജീവിത ദൌത്യം. താങ്കളെപ്പോലെ വിദ്യാഭ്യാസവും അര്‍പ്പണ ബോധവും ഉള്ള യുവ തലമുറയിലാണ് നാളത്തെ ഭാരതത്തിന്റെ പ്രതീക്ഷ. എങ്കിലും, സര്‍ക്കാര്‍ ജോലിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെടാതെ താങ്കളുടെ പ്രതിഭാ ശക്തി ക്രിയാത്മകമായ മറ്റു സപര്യകളിലേക്കും വ്യാപിക്കട്ടെ" എന്നൊക്കെയുള്ള മാധവ വചനങ്ങള്‍ കേട്ട് ആകെ പരവശനായി പമ്മി പമ്മി നടക്കുകയായിരുന്നു ചന്ദ്രന്‍ മാഷ്. അങ്ങിനെ വീടിന്റെ മുന്നില്‍ എത്തിയപ്പോള്‍ " ശരി ചന്ദ്രാ, താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു" എന്ന് ഉപസംഹരിച്ച് മാധവന്‍ പടി തുറന്നപ്പൊഴാണ് അടുക്കളയില്‍ നിന്ന് എന്തോ കടിച്ചെടുത്തു കൊണ്ട് ഒരു പട്ടി ഓടിപ്പോയത്. ദേഷ്യം വന്ന മാധവന്‍ ഇങ്ങനെ അലറിയത്രേ:
" ഔ.. ഈ കള്ളനായിനെ കൊണ്ട് തോറ്റല്ലോ ദൈവേ.. വാതില് ചാരീട്ട്‌ല്ലെങ്കി കിട്ടീത് കക്കും കുരുപ്പ്... തള്ളേ, നിങ്ങടടുത്ത് പറഞ്ഞിട്ടില്ല്യേന്ന് വാതില് തൊറന്നിട്ട്‌ട്ട് തെണ്ടാന്‍ പോണ്ടാന്ന്,... ദൈവേ.. മോന്തിക്ക് മോന്താന്‍ ഇത്തിരി കഞ്ഞിന്റെ ബെള്ളം കൂടി ഇണ്ടാവില്ല്യല്ലോ ഇനി..."
[വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതനുസരിച്ച് "ഹലി ഹലിയൊ ഹലി ഹുലാലോ” എന്നതു് ‘സ്ഥലത്തെ പ്രധാന ദിവ്യനായ’ കണ്ടമ്പറയന്റെ ദിവ്യമന്ത്രം]
nike kyrie 5
cheap nfl jerseys china
red bottom shoes for women
cheap mlb jerseys
kyrie shoes
yeezy 500
yeezy
hermes
adidas nmd
golden goose superstar
Post a Comment
<< Home