Saturday, April 22, 2006

ഇത് ദിലീപാണോ അപ്പാ?



താഴത്തെ പടം ഡാലിയചേച്ചിയാണെന്ന് ദേവേട്ടന്‍ പറഞ്ഞപ്പോഴാ അറിഞ്ഞത്. പൂക്ലാസ്സിലൊക്കെ ഇരുന്നുറക്കമായിരുന്നു.

16 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

:) കുറച്ചൂടെ നന്നാക്കാമായിരുന്നു..

Sat Apr 22, 12:47:00 AM 2006  
Blogger Kumar Neelakandan © (Kumar NM) said...

ഈ നല്ല പൂക്കളെ ഫ്ലാഷ് അടിച്ചു അതിന്റെ തിളക്കം കളയാതെ, പകല്‍ വെളിച്ചത്തില്‍, അതിന്റെ ജീവനോടെ, മനോഹാരിതയില്‍ ഒന്നെടുത്തു പോസ്റ്റൂ വക്കാരീ... (ഞാനൊരു ഫ്ലാഷ് വിരോധിയാവുകാണോ, പരദൈവങ്ങളേ?)

Sat Apr 22, 01:02:00 AM 2006  
Blogger myexperimentsandme said...

ശനിയാ, അപ്പോ കുറച്ചുകൂടി നന്നാക്കാവുന്ന ലെവലായി അല്ലേ... ഇനി മുന്നും പിന്നും നോട്ടമില്ല.

കുമാറേ, ക്യാമറയുടെ കൂടെ ഫ്രീയായി കിട്ടിയതല്ലേ, കിടക്കട്ടെ എന്നൊന്നും ഓര്‍ത്തല്ല, ലെവന്‍ വേണ്ടായിരുന്നു എന്നുള്ള ടെക്‍നോളജി കുമാര്‍ പറഞ്ഞപ്പോഴാ അറിഞ്ഞത്. ഇതിന്റെ ഒരു നോ ഫ്ലാഷ് വേര്‍ഷന്‍ ഒപ്പിക്കാമോ എന്ന് നോക്കട്ടെ. കുമാറിന്റെ കമന്റുകളും പോസ്റ്റുകളും ഫോളോ ചെയ്‌താല്‍........

....ചെയ്താല്‍

ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെയൊന്നുമല്ലെങ്കിലും വളരും വലുതാകും,
ഏട്ടനെപ്പോലെയൊന്നുമല്ലെങ്കിലും നാലു പടങ്ങള്‍ പിടിച്ചെടുക്കും...

(പ്രാസമൊത്തില്ലേ)

Sat Apr 22, 01:30:00 PM 2006  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വക്കാരീ..
ഭാവിയിൽ പടങ്ങളനവധി.
ധൈര്യമായി പിടി... എട്‌...
എന്നിട്ട്‌ പൊസ്റ്റൂ..
മുന്നും പിന്നും നോക്കണ്ടാ..!

Sat Apr 22, 07:24:00 PM 2006  
Blogger സിദ്ധാര്‍ത്ഥന്‍ said...

വക്കാരി എടുക്കുന്ന പടങ്ങൾ പോലുള്ളവ എടുക്കണമെന്നതാണെന്റെ ഇപ്പൊഴത്തെ ടാർഗറ്റ്. ഒരുനാൾ ഞാനും വക്കാരിയെപ്പോലെ പടമെടുക്കും.
എടു വക്കാരീ എടു്. ലക്ഷം ലക്ഷം പിന്നാലെ.

Sun Apr 23, 04:42:00 AM 2006  
Blogger myexperimentsandme said...

മേഖമേ, സിദ്ധാര്‍ത്ഥാ, നിങ്ങളുടെ പ്രോത്സാഹനം എന്നെ മത്തുപിടിപ്പിക്കുന്നു. ഇനി എടുക്കലോടെടുക്കല്‍, ഇടലോടിടലല്‍..

... അവസാനം “വേണ്ടായിരുന്നു” എന്ന് തോന്നിയേക്കരുതേ :)

Sun Apr 23, 05:16:00 PM 2006  
Blogger Visala Manaskan said...

വക്കാരീ, ധൈര്യായിട്ട് എട്. ടക ടകേന്ന് എട്.
***
(കല്യാണരാമനില്‍, ഇന്നസെന്റ് എയറ് പിടിച്ചോണമാണ് എന്റെ ഫോട്ടോ എന്ന് പറഞ്ഞത് വളരെ വളരെ സത്യമായി തോന്നിയെങ്കിലും.. വക്കാരീ...അത്രക്കും..വേണ്ടായിരുന്നൂ.!)

Sun Apr 23, 06:28:00 PM 2006  
Blogger myexperimentsandme said...

ഹെന്റെ പൊന്നു വിശാലാ... ചില നേരത്ത് (ഇബ്രുവല്ല), ചില നേരത്ത് മാത്രം (ഇബ്രുവല്ലേ), എനിക്ക് ഉള്ള കാര്യം ഉള്ളപോലെയങ്ങ് വരും. ചിലനേരത്ത് (ഇബ്രുവല്ല) മാത്രമേ ഉള്ളൂ ആ പ്രശ്നം. പിന്നെ തോന്നും വേണ്ടായിരുന്നൂ എന്ന്.. അങ്ങിനെയൊരു ദുര്‍ബ്ബല നിമിഷത്തിലാ അങ്ങിനെയൊക്കെ തോന്നിയത്....

ഉള്ളത് പറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ. വിശാലനല്ലെങ്കിലും എന്താ ഒരു ഗ്രാമറ്... ഇനി ഞാനിപ്പോ മസിലെന്നോ ഇന്നസെന്റെന്നോ ഒക്കെ പറഞ്ഞാലും അതിനെന്തെങ്കിലും മാറ്റം വരുമോ... അത്രയ്ക്കല്ലേ ഗ്രാമറ്...

Sun Apr 23, 06:38:00 PM 2006  
Blogger ദേവന്‍ said...

പടം ഇടു വക്കാരീ. ദിലീപും ദാലിയേമൊന്നുമല്ല
സ്വന്തം പടം ഇട്‌

(മൊതലാളീ, ഇവന്‍ ആരാന്നറിയാന്‍ ഒരു വഴി ഉണ്ട്‌. ഇവന്റെ ഒരു ഫോട്ടോ എടുത്തിട്ട്‌ ഇവനെ തന്നെ കാണിച്ചിട്ട്‌ "മോനേ, ഇതാരാടാ എന്നു ചോദിച്ചാല്‍ മതി"- രമണന്‍)

Sun Apr 23, 06:47:00 PM 2006  
Blogger myexperimentsandme said...

“പക്ഷേ ഇവന് മിണ്ടാന്‍ വയ്യല്ലോടാ മണ്ടാ”

“അങ്ങിനെയാണെങ്കില്‍ ഇവന്റെ അച്ഛനെ കാണിച്ചിട്ട് അച്ഛനോട് ചോദിക്കാം”

എന്റെ പടമിട്ടാല്‍ ഗൂഗിള്‍ ബ്ലോഗറ് പൂട്ടും. പിന്നെ എല്ലാരും എന്തു ചെയ്യും?

Sun Apr 23, 06:54:00 PM 2006  
Blogger Visala Manaskan said...

ഇനി എന്ത് പറഞ്ഞിട്ടും കാര്യല്യ വക്കാരീ.. കാര്യല്ല്യ. :)

എന്നാലും...:(

Sun Apr 23, 06:59:00 PM 2006  
Blogger myexperimentsandme said...

സാരമില്ല വിവശാലാ, വിശാലസൌന്ദ്യര്യം വാനോളം പുകഴ്ത്തുന്ന ഒരു മഹാകാവ്യം എനിക്കെഴുതാന്‍ പറ്റിയില്ലെങ്കിലും ആര്‍ക്കെങ്കിലും നാലുതുട്ടു കൊടുത്തിട്ടാണെങ്കിലും ഞാനെഴുതിക്കും....

തുടക്കം ഇങ്ങനെ:

“സുന്ദരനില്‍ സുന്ദരനാം വീശാലന്‍” (വി ഇത്തിരി നീട്ടണേ)

സാരല്ല്യ കേട്ടോ....

Sun Apr 23, 07:10:00 PM 2006  
Blogger ഉമേഷ്::Umesh said...

വക്കാരീ, “മേഖമേ” അല്ല, “മേഘമേ”. മനുഷ്യര്‍ “ഘ”യ്ക്കു പകരം “ഖ” എഴുതുമ്പോള്‍ തിരുത്തുന്ന പ്രയോഗമാണു് “മേഘത്തിന്റെ ഘ” എന്നതു്. അതും തെറ്റിച്ചോ?

വക്കാരി “ചിത്രം” കണ്ടിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മോഹന്‍‌ലാല്‍ “പ്രത്യാഖാതകം” എന്നു പറയുമ്പോള്‍ നെടുമുടി പറയുന്ന ഡയലോഗ് മറന്നുപോയോ?

Mon Apr 24, 09:59:00 PM 2006  
Blogger ഉമേഷ്::Umesh said...

വക്കാരീ,

തുടക്കം ഞാനിട്ടു തരാം. പൂരിപ്പിച്ചാല്‍ മതി:

വന്ദനം സഹോദരാ,
സുന്ദരകളേബരാ,
മന്ദിരം ഗമിച്ചെന്നോ
ചന്ദനം കാണുന്നല്ലോ...

മന്ദമാരുതസമാ,
കന്ദര്‍പ്പകളേബരാ....

(മന്ദാ, മാരുതിസമാ എന്നല്ല)

Mon Apr 24, 10:01:00 PM 2006  
Blogger myexperimentsandme said...

ഹയ്യോ ഉമേഷ്‌ജീ, .. അതൊരു ടൈപ്പിക്കല്‍ ടൈപ്പിഗ്രാഫിക്കല്‍ പിശാച്.... മേഘത്തിന്റെ ഘ gh ആണോ kh ആണോ എന്ന് എപ്പോഴും കണ്‍‌ഫ്യൂഷന്‍. അതില്‍‌നിന്നും ഉടലെടുത്ത..... പലപ്പോഴും ഞാന്‍ തിരുത്താറുണ്ടെങ്കിലും ഇപ്രാവശ്യം പെട്ടു.തെറ്റിന് മാപ്പ്, മേഘം, മേഘം, മേഘം, മേഘം, മേഘം, മേഘം, മേഘം, മേഘം, മേഘം, മേഘം (ടൈപ്പുചെയ്‌തതുതന്നെ)

Tue Apr 25, 09:51:00 PM 2006  
Blogger archana said...

Athe, thazathe vellappoo undallo, athu "daisy" anu vakkari, vella daisy !!! Google-il image searchiyal kanaam, keyword- daisy.
Pinne kure icing daisy kananamenkil ente blog-il varoo, kure nonsense creations kanoo.

Sun Jun 11, 11:23:00 PM 2006  

Post a Comment

<< Home