Monday, April 17, 2006

അതുല്ല്യേച്ചിക്കും കുടുംബത്തിനും

ഉഗ്രന്‍ സദ്യയ്ക്കും സദ്യയുടെ അടിപൊളി വിവരണത്തിനും പായസത്തിനും സന്തോഷപൂര്‍വ്വം വിഷു ആഘോഷിച്ചതിനും.....

8 Comments:

Blogger ദേവന്‍ said...

ഒരു ഡാര്‍ജിലിങ് ഡാര്‍ലിങ് ഡാലിയയാണല്ലോപ്പാ

Mon Apr 17, 05:50:00 AM 2006  
Blogger അതുല്യ said...

ഈ പൂവിനോപ്പം ഒരു ഡ്രാഫ്റ്റ്‌ കൂടി ഉണ്ടായിരുന്നെങ്കില്‍.. ഒരു മാത്ര വെറുതേ നിനച്ചു പോയി.

നന്ദി വക്കാരി. സദ്യാന്ന് പറഞ്ഞ പ്പോ തന്നെ വക്കാരിയായിരുന്നു മനസ്സില്‍, ഗൃഹാതുരത്തിന്റെ എരിയുന്ന അടുപ്പിലേയ്ക്‌ അല്‍പം എണ്ണയാവും എന്നറിയാം എങ്കിലും, കുടുംബ ബന്ധങ്ങളിലേ സന്തോഷം,അതും പല കാരണങ്ങളാല്‍ അപൂര്‍വമായി കൊണ്ടിരിയ്കുന്നവ, നിങ്ങളുമായ്‌ ഒക്കെ പങ്കു വയ്കുവാന്‍ എനിയ്ക്‌ സാധിച്ചത്‌ ഒരു വല്യ നേട്ടമായിട്ടു തന്നെ ഞാനും കരുതുന്നു. എയര്‍പോട്ടിലേ കലുങ്കില്‍ പോയിരുന്ന് നമുക്കിതൊന്നും വിളിച്ചു പറയാനൊക്കില്ലല്ലോ.

യാത്ര മദ്ധ്യത്തില്‍ എവിടെയെങ്കിലും ഒഴിവുണ്ടാവുമ്പോള്‍ ദുബായി വഴി വരൂ. ഇത്‌ വക്കാരിയോടു മാത്രമല്ലാ ട്ടോ. എല്ലാ ബ്ലോഗര്‍ക്കും കൂടിയാണു. (ആദ്യം അയല്വവക്കത്തെ ദേവനെയോ കലേഷിനേയോ, ഇബ്രുവിനേയോ, വിശാലനേയോ ഒക്കെ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍...) അതെങ്ങനാ... കമന്റിലൂടെ കയറൂരിവിട്ട കൂറ്റനേ പോലെയല്ലേ അതുല്യ. കാണാന്‍ പോയിട്ട്‌ ഈമെയിലു വന്നാ പോലും ഞങ്ങളു വായിയ്കില്ലാ.

എന്നാലും എന്നാലും എല്ലാരും വരൂ ദുബായിയ്കു. പറ്റാവുന്ന സൌകര്യത്തില്‍ നമുക്ക്‌ ഒത്തു കൂടാം. ശര്‍മാജീടെ പ്രത്യേക ക്ഷണനവും ഇതിനൊപ്പ്പ്പം തന്നെയുണ്ട്‌ കേട്ടോ.

Mon Apr 17, 03:43:00 PM 2006  
Blogger ദേവന്‍ said...

ആപ്പീസില്‍ നാളെ വരട്ടോ അതുല്യേ? (വന്നാല്‍ ഞങ്ങളുടെ" ക്ഷണനം" ശര്‍മാജിയുടെ കൈകൊണ്ടായിരിക്കുമെന്ന മുന്നറിയിപ്പിനു നന്ദി. കൂട്ടുകാര്‍ക്കു വേണ്ടി മരിക്കാനും തയ്യാര്‍!)

Mon Apr 17, 03:51:00 PM 2006  
Blogger കലേഷ്‌ കുമാര്‍ said...

ഉമേഷേട്ടാ, ക്ഷണമാണോ, ക്ഷണനമാണോ ശരി?
ദയവായി ഒന്ന് വിശദമായി പറഞ്ഞു തരൂ!

Mon Apr 17, 03:57:00 PM 2006  
Blogger ഉമേഷ്::Umesh said...

കലേഷേ,

ക്ഷണം = invitation (വേറെയും അര്‍ത്ഥമുണ്ടു്)
ക്ഷണനം = കണ്ടിക്കല്‍, മുറിക്കല്‍

ഏതര്‍ത്ഥമാണു് ഉദ്ദേശിച്ചതെന്നു് അതുല്യയ്ക്കേ അറിയൂ! (തമാശയാണേ :-) )

അതാണു ദേവന്‍ അങ്ങനെ പറഞ്ഞതു്.

Mon Apr 17, 04:18:00 PM 2006  
Blogger അതുല്യ said...

ഉപ്പും മുളകും തിന്നണ നാവിനു തപ്പും പിഴയും ഉണ്ടാകാം.

പരാ നമ്പ്ര് സോ ആന്‍ഡ്‌ സോ...... അര്‍ട്ടിക്കള്‍ "ക്ഷണനം" ,
അമന്റ്‌ സോ ആന്‍ഡ്‌ സോ
റ്റു റീഡ്‌ ആസ്‌ സോ ആന്‍ഡ്‌ സോ
ആസ്‌ സെഡ്‌ ബൈ ഉമേശന്‍ മാശു....

....

Mon Apr 17, 04:45:00 PM 2006  
Blogger അതുല്യ said...

ഉപ്പും മുളകും തിന്നണ നാവിനു തപ്പും പിഴയും ഉണ്ടാകാം.

പരാ നമ്പ്ര് സോ ആന്‍ഡ്‌ സോ...... അര്‍ട്ടിക്കള്‍ "ക്ഷണനം" ,
അമന്റ്‌ സോ ആന്‍ഡ്‌ സോ
റ്റു റീഡ്‌ ആസ്‌ സോ ആന്‍ഡ്‌ സോ
ആസ്‌ സെഡ്‌ ബൈ ഉമേശന്‍ മാശു....

....

Mon Apr 17, 04:45:00 PM 2006  
Blogger വിശാല മനസ്കന്‍ said...

അയ്യേ... ഈ ക്ഷണനവും ക്ഷണവും രണ്ടാണെന്ന് അതുല്യക്കറിയില്ലായിരുന്നല്ലേ... ഛെ..ഛെ.. വെരി ഷെയിം.

(ഇന്നാള് ഇബ്രാന്‍ പറഞ്ഞപ്പോഴാ എനിക്കും മനസ്സിലായേ..:)

ആരെങ്കിലും കല്യാണം പറയാന്‍ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു... ‘അപ്പോ ക്ഷണനമൊക്കെ എവിടെ വരെയായി?’ എന്ന്.

പാവങ്ങള്‍, എന്റെ പോലെ അതിന്റെ അര്‍ത്ഥം ‘കഷ്ണിക്കല്‍’ ആണെന്നറിയാതെ, ‘ നടക്കുന്നു, രണ്ടിസം കൊണ്ട് തീരും’ എന്നും മറുപടി പറഞ്ഞിരുന്നു.

Mon Apr 17, 07:06:00 PM 2006  

Post a Comment

<< Home