Wednesday, April 12, 2006

വെട്ടത്തുകവല

14 Comments:

Blogger വക്കാരിമഷ്‌ടാ said...

ഹായ് കൊള്ളാല്ലോ.......

..... ന്നാരെങ്കിലും ഒന്ന് പറയൂന്ന്

Wed Apr 12, 03:56:00 PM 2006  
Blogger വിശാല മനസ്കന്‍ said...

ഇത്, പണ്ടാരോ ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന് ഓട്ടോഫോക്കസ് ക്യാമറയില്‍ പണിപഠിച്ചപ്പോള്‍ ബട്ടണ്‍ അറിയാതെ ഞെങ്ങി‍ എടുത്ത പടം പോലുണ്ടല്ലോ.!

നൊസ്റ്റാള്‍ജിക് പടം വക്കാരി.

(ജീപ്പിന്റെ പിന്നിലിരുന്ന ഗഡി അപ്പോള്‍....വക്കാരിയായിരുന്നല്ലേ?)

Wed Apr 12, 04:13:00 PM 2006  
Blogger ഉമേഷ്::Umesh said...

വെട്ടത്തുകവല എവിടെയാ വക്കാരീ? ഇതുപോലൊരു സ്ഥലം എം. സി. റോഡില്‍ വൈക്കത്തിനും ഏറ്റുമാനൂരിനുമിടയ്ക്കു കണ്ടിട്ടുണ്ടല്ലോ...

Wed Apr 12, 04:17:00 PM 2006  
Blogger കണ്ണൂസ്‌ said...

എം.സി.റോഡ്‌ വൈക്കത്തിനും ഏറ്റുമാനൂരിനും ഇടക്കില്ലല്ലോ ഉമേഷേ..

പക്ഷേ ഉമേഷ്‌ ഉദ്ദേശിച്ച സ്ഥലം മനസ്സിലായി. എം.സി.റോഡില്‍ കുറവിലങ്ങാടിനടുത്തുള്ള മോനിപ്പള്ളി എന്ന സ്ഥലം ഇതു പോലിരിക്കും കണ്ടാല്‍.

Wed Apr 12, 04:42:00 PM 2006  
Blogger അരവിന്ദ് :: aravind said...

ഉമേഷ്ജി ഉറക്കം തൂങ്ങിയിരുന്നത് കൊണ്ട് വക്കാരി ഉദ്ദേശ്ശിച്ചത് മനസ്സിലാവാഞ്ഞതാണ്.
വെട്ടത്ത് ഒരു കവല എന്നേ ഉദ്ദേശിച്ചുള്ളൂ..ഏതു കവലയാണെന്ന് വക്കാരി പിന്നാലെ പറയും. ല്ലേ വക്കേ?

Wed Apr 12, 04:45:00 PM 2006  
Blogger ഉമേഷ്::Umesh said...

തെറ്റിപ്പോയി കണ്ണൂസേ. എം. സി. റോഡ് മൂവാറ്റുപുഴ വഴിയങ്ങു പോകും, അല്ലേ. ഏറ്റുമാനൂരിനു വടക്കോട്ടു റോഡുഭൂമിശാസ്ത്രം വലിയ പിടിയില്ല :-)

എം. സി. റോഡല്ല. വൈക്കത്തുനിന്നു ഏറ്റുമാനൂരേക്കു പോകുന്ന റോഡ്. സ്ഥലപ്പേരൊന്നും ഓര്‍മ്മയില്ല.

മിക്കവാറും പള്ളികളുടെ കുരിശും തൊട്ടി ഇങ്ങനെയായതുകൊണ്ടു തോന്നുന്നതായിരിക്കും.

Wed Apr 12, 04:47:00 PM 2006  
Blogger പെരിങ്ങോടന്‍ said...

നാട്ടിലെ സ്ഥിരം യാത്രകളില്‍ കടന്നുപോയിരുന്ന “വാര്യരുമുക്കു്” പോലെ തോന്നുന്നു. ചങ്ങരംകുളം - എരമംഗലം റോഡിലെ മൂക്കുതല ദേശത്തിലെ ഒരു ചെറിയ ജങ്ക്ഷന്‍ (മുക്കു്) അവിടെ ഇങ്ങിനെയൊരു പള്ളിയില്ലെന്നുമാത്രമേ വ്യത്യാസം കാണുന്നുള്ളൂ. തെക്ക് നഗരങ്ങളിലല്ലാതെ ഗ്രാമങ്ങളിലൊട്ടും രാപാര്‍ത്തിട്ടില്ല (വെച്ചുച്ചിറ എന്ന പത്തനംതിട്ടക്കാരനെ ഒഴിവാക്കണം, അവിടൊരു നവോദയ ഉണ്ടായിരുന്നു)

Wed Apr 12, 05:30:00 PM 2006  
Anonymous Anonymous said...

ഹായ്‌ കൊള്ളാമല്ലോ (പോരേ?) :)
വിഭവ സമൃദ്ധമായ വിഷു ആശംസകള്‍

Wed Apr 12, 09:07:00 PM 2006  
Blogger prapra said...

വക്കാരി ചേട്ടോ... വലിയ കുപ്പിയില്‍ നിന്നു മൂന്നും, പച്ച മൂടിയുള്ള കുപ്പിയില്‍ നിന്നു രണ്ടും മിട്ടായികള്‍ എടുത്തിട്ടുണ്ടേ, പറ്റില്‍ എഴുതിക്കോ. BTW, 4-5 ബട്ടണ്‍സ്‌ ഇട്ട വയറ്‌ കടയുടെ ഭാഗം ആണോ?

Wed Apr 12, 09:49:00 PM 2006  
Blogger nalan::നളന്‍ said...

വെട്ടത്തുക്കവലയപ്പാ..
കണ്ടിട്ട് താന്തോന്നിമുക്ക് പോലൊരു മുക്ക്

Wed Apr 12, 11:46:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

നാട്ടുകാരേ... നന്ദി..
ഇത് ചങ്ങനാശ്ശേരിയില്‍നിന്ന് കറുകച്ചാല്‍ വഴി കോട്ടയത്തിന് പോയപ്പോള്‍ കണ്ട ഒരു കവല. ദാഹിച്ച് വലഞ്ഞ് ഒരു എസ്സെന്‍ഡീപ്പിയടിക്കാന്‍ നിര്‍ത്തിയ മുറുക്കാന്‍ കടയും, കവലയും പഴക്കുലയും പടമപ്പാ, പഴമപ്പാ, പപ്പടമപ്പാ

വിശാലാ... പണ്ടിതുപോലൊരു താരം ജീപ്പിനു പിന്നിലിരുന്ന് തൃശ്ശൂരുനിന്ന് കോഴിക്കോട് പോയിട്ട് തിരിച്ചു വരികയായിരുന്നു. അണ്ണന്‍ നോക്കുമ്പോള്‍ ആദ്യം മൈല്‍ക്കുറ്റിയില്‍ കോഴിക്കോട് 45 കി.മി. തിരിച്ചു തൃശ്ശൂര്‍ക്കാണെന്നോര്‍ക്കാതെ പുള്ളി പറഞ്ഞു, “ഓ ഇനി 45 കിലോമീറ്ററുംകൂടി പോയാല്‍ കോഴിക്കോടെത്തും. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുറ്റിയില്‍ കോഴിക്കോട് 55 കി.മി. പുള്ളിക്ക് കണ്‍ഫ്യൂഷനായി. മിണ്ടിയില്ല. കുറച്ചുംകൂടി കഴിഞ്ഞപ്പോള്‍ ദേ കിടക്കുന്നു, കോഴിക്കോട് 65 കി.മി. പാവത്തിന് വട്ടായി. “ഇതെന്നാ സമയം കൂടുംതോറും ദൂരോം കൂടുവാണോ...?”

(ആ താരം ഞാനല്ല)

ഉമേഷ്‌ജീ, കണ്ണൂസ്..പള്ളികാരണം മോനിപ്പള്ളിയായതാണെങ്കില്‍, വെട്ടത്തുകവല മോനിക്കുരിശുപള്ളി ആവണ്ടതല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക :). ശരിയാ, എം.സീ റോഡില്‍ മോനിപ്പള്ളിയുണ്ട്. കൂത്താട്ടുകുളത്തിനപ്പുറം.

അരയരയരയോവിന്ദാ...... വിഷുവിനപ്പം കഞ്ഞീം കപ്പേം....... സാരമില്ല. എനിക്കിവിടെ മിക്കവാറും പുതിയ ഇഡീത്സ്....

പെരിങ്ങോടരേ...... ഇതൊരു ടിപ്പിക്കല്‍ കേരളാത്തെരുവാണെന്ന് തോന്നുന്നു. വ്യത്യാസങ്ങള്‍ ചിലപ്പോള്‍ കുരിശുപള്ളി ഉണ്ടാവാം, ഇല്ലാണ്ടാവാം.. ഒരു മുറുക്കാന്‍ കട, ആധാരം എഴുത്താപ്പീസ്, സൈക്കിള്‍ കട, പുഞ്ചായുടെ പലചരക്കു കട, ഒരു വാകയോ, പ്ലാവോ, ആഞ്ഞിലിയോ....

തുളസീ.... ഞാന്‍ പറഞ്ഞത് “ശരിക്കും” മനസ്സിലാക്കിയത് തുളസി മാത്രം. വിഷു ആശംസകള്‍ ഞാന്‍ അവിടെ എത്തിച്ചിട്ടുണ്ട്.

പ്രാപ്രായണ്ണാ......ഇന്ന് രൊക്കം, നാളെ കടം. പിന്നെ അണ്ണനല്ലേ... ഒന്നും രണ്ടുമൊക്കെ എടുത്തോ, കൈയിട്ടുവാരരുത് പ്ലീസ്.. ബട്ടണ്‍സ് കടയുടെ ഭാഗം. ഷര്‍ട്ട് അപ്പുറത്തെ ജവുളിക്കടയ്ക്ക്. വയറാരുടെ ഭാഗമാണോ........ :)

നളേട്ടോ........ ഇനി താന്തോന്നിമുക്കെങ്ങാനും നോവാള്‍ജിയയുടെ പാര്‍ട്ടാണോ........ നല്ല കവലയല്ലേ വെട്ടെടുത്ത കവലയപ്പാ

എല്ലാവര്‍ക്കും വിഷുദിന മംഗളാശംസകള്‍

Thu Apr 13, 12:39:00 AM 2006  
Blogger യാത്രാമൊഴി said...

ഹായ്.. വെട്ടത്തുകവലക്ക് എന്തൊരു വെട്ടം! (ബഷീറിയന്‍ ശൈലി)
ഞാനിതുവഴിയെത്ര യാത്ര ചെയ്തിട്ടുള്ളതാണെന്നോ..
പക്ഷെ കവലയിലിറങ്ങിയിട്ടില്ല..പഴമടിച്ചിട്ടില്ലാ..മുറുക്കിത്തുപ്പിയിട്ടില്ലാ...പടയപ്പയായിട്ടില്ലാ..
എനിക്ക് ചങ്ങനാശേരിയില്‍ നിന്നും കറുകച്ചാല്‍ വഴി കോട്ടയത്തിനു പോകണം..വക്കാരിയേ എടുക്ക് ജിടെന്‍ഷാ!

Thu Apr 13, 12:17:00 PM 2006  
Blogger ദേവന്‍ said...

വെട്ടത്തുകവല ഇരുട്ടത്ത് എങ്ങനെയിരിക്കും?
വെട്ടം മാണി ഇവിടത്തുകാരനാണോ വക്കാരിയേ?

Fri Apr 14, 04:52:00 PM 2006  
Blogger വക്കാരിമഷ്‌ടാ said...

മൊഴിയണ്ണാ... അതാണ് നോവാള്‍ജിയാ എന്ന അസുഖം. ദേവേട്ടന്‍ അതിന്റെ എക്‍സ്‌പര്‍ട്ടാ. ജിടെന്‍ഷാ എപ്പോ എടുത്തൂന്ന് ചോദിച്ചാ മതി. സ്വന്തം പേരില്ലല്ലെങ്കില്‍ പൌലോസു പിടിക്കുമേ.

ദേവേട്ടാ.ആപ്പോള്‍ വെട്ടം മാണിയെ അറിയുമോ? (ഞാനറിയില്ല കേട്ടോ) :) വെട്ടെടുത്തു കവല ഇരുട്ടെടുത്താല്‍ എങ്ങിനെ വരുമെന്ന് ഫോട്ടോഷാപ്പിലൊന്ന് പണിതു നോക്കട്ടെ. വിഷുവൊക്കെ എങ്ങിനെ?

Fri Apr 14, 05:49:00 PM 2006  

Post a Comment

<< Home