Tuesday, April 11, 2006

മുറുക്കാന്‍ കടയപ്പാ

21 Comments:

Blogger myexperimentsandme said...

ഇതിന് അടിപൊളിയെന്ന് പറഞ്ഞാ മതി കേട്ടോ..

ന്തെങ്കിലുമൊന്ന് പറയൂന്ന്....... പ്ലീസ്...

Wed Apr 12, 03:57:00 PM 2006  
Blogger Kalesh Kumar said...

മുറുക്കാന്‍ കടകള്‍ക്ക് അതിന്റെ തനതുസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു!ആകെ ബാ‍ക്കി കണ്ടത് തടിയില്‍ തേച്ച ചുണ്ണാമപാ!
പ്ലാസ്റ്റിക്കിന്റെ അതിപ്രസരവും പാക്കേജിങ്ങിലെ ഇന്നവേഷന്‍സും മാറുന്ന ജീവിതരീതികളും ഒക്കെ മുറുക്കാന്‍ കടകളെ മിനിസൂപ്പര്‍ മാര്‍ക്കറ്റ് ആക്കിയതിന്റെ കാരണങ്ങളാകാം. അല്ലേ വക്കാരി?

മുറുക്കാന്‍ കടയ്ക്ക് ജപ്പാനീസിലെന്താ പറയുക?

(പറയാന്‍ മറന്നുപോയി : നല്ല പടം!)

Wed Apr 12, 04:07:00 PM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

ആഹാ! ഇതു കടയപ്പാ? കലേഷ് പറഞ്ഞ പോലെ, ഇതൊരു പോക്കറ്റ് സൂപ്പര്‍മാര്‍ക്കറ്റാണല്ലോ?

കൊള്ളാം.. കുറേ നാളായി ഇത്തരം ഒന്നു കണ്ടിട്ട്.. നന്രി!
അടിപൊളിയപ്പാ!

Wed Apr 12, 09:39:00 PM 2006  
Blogger Unknown said...

മുറുക്കാന്‍ കടയില്‍ മുറുക്കാനില്ലപ്പാ.. ശംഭു ഹന്‍സപ്പാ.. തമ്പാക്കപ്പാ!!

Thu Apr 13, 12:20:00 PM 2006  
Blogger ഇളംതെന്നല്‍.... said...

മരക്കാര്‍ കാക്കാന്റെ മുറുക്കാന്‍ കടയിലൊന്നിരിക്കാന്‍ പറഞ്ഞപ്പം ഇരുന്നപ്പാ....."
എന്നിട്ട്‌ ആളെവിടെ ... ഇവിടെ ആരൂല്ലേ...

Thu Apr 13, 12:47:00 PM 2006  
Blogger Visala Manaskan said...

ചേട്ടോ.. ‘രണ്ട് വിത്സ്’ എന്ന് ചോദിക്കാന്‍ തോന്നുന്നൂ. വക്കാരിഗുമസ്താ. അടിപൊളി പടം.

Thu Apr 13, 12:52:00 PM 2006  
Blogger myexperimentsandme said...

എല്ലാവര്‍ക്കും നന്ദി..
കലേഷ്‌ജീ... എനിക്ക് മുറുക്കാന്റെ ജാപ്പനീസും കടയുടെ ജാപ്പനീസും ഒന്നു പറഞ്ഞുതരുമോ.. ഞാനപ്പോത്തന്നെ മുറുക്കാന്‍ കടയുടെ....

ശനിയപ്പാ നന്ദിയപ്പാ

മൊഴിയപ്പാ നന്ദിയപ്പാ

തെന്നലപ്പാ നന്ദിയപ്പാ

വിശാലനപ്പാ നന്ദിയപ്പാ.

എല്ലാവരും വിഷുവൊക്കെ അടിച്ചുപൊളിച്ചോ.....

Sat Apr 15, 12:26:00 AM 2006  
Blogger Kuttyedathi said...

വക്കാരിയേ,

വിഷു ആയിട്ടു പപ്പടം പഴം പായസമൊക്കെ കൂട്ടി കുഴച്ചു കുഴച്ചു തിന്നാന്‍ പറ്റാത്തറ്റിന്റെ സങ്കടം, ബ്ലോഗെഴുതി/കമന്റടിച്ചു തീര്‍ക്കുമെന്നു വാശിയിലാണോ ? :)

ഓ. ടോ : വക്കാരി നാട്ടിലിപ്പോ മണിയെത്ര ? അല്ലെങ്കില്‍ വേണ്ടാ.. നാട്ടിലേമായിട്ടെത്ര മണിക്കൂര്‍ വ്യത്യാസം മുന്നോട്ടോ പുറകോട്ടോ, എന്നു പറഞ്ഞാല്‍ മതി.

Sat Apr 15, 12:33:00 AM 2006  
Blogger ഉമേഷ്::Umesh said...

കുട്ട്യേടത്തിയുടെ നേരേ മറുവശത്താണു വക്കാരിയെന്നാണു് എന്റെ ഓര്‍മ്മ. (ഒരു കുഴി കുഴിച്ചു കീഴോട്ടു നോക്കിയാല്‍ മതി.)

ന്യൂ യോര്‍ക്കിലെയും ടോക്കിയോയിലേയും സമയങ്ങള്‍ക്കു് AM/PM വ്യത്യാസമേ ഉള്ളൂ എന്നാണെന്റെ ഒരു ഓര്‍മ്മ.

Sat Apr 15, 12:43:00 AM 2006  
Blogger ഉമേഷ്::Umesh said...

തെറ്റിപ്പോയി.

ഏടത്തിയേക്കാള്‍ 13 മണിക്കൂര്‍ മുമ്പില്‍.

http://www.timeanddate.com/worldclock/city.html?n=248

അവിടെ DST ഇല്ലേ വക്കാരീ?

Sat Apr 15, 12:46:00 AM 2006  
Blogger Kuttyedathi said...

ശരിയാണുമേഷ്ജി. ഞങ്ങളെക്കാള്‍ കൃത്യം 12 മണിക്കൂര്‍ മുന്‍പില്‍. അപ്പോ നാട്ടിലെക്കാള്‍ രണ്ടര മണിക്കൂര്‍ മുന്‍പിലാണല്ലേ ?

വക്കാരിയേ... ഇവിടുന്നൊരു കുഴി കുഴിച്ചാല്‍.... സൂക്ഷിച്ചോ.. ഒരു ദിവസം തലയിലെന്തോ പൊത്തോന്നു പറഞ്ഞു വീണിട്ടു നോക്കുമ്പോള്‍ ഹന്നമോളാരിക്കും :)

Sat Apr 15, 12:48:00 AM 2006  
Blogger Kuttyedathi said...

ഇതിപ്പോ കണ്‍ഫ്യൂഷനായല്ലോ... ദീപിക. കോമിലുള്ള വേള്‍ഡ്‌ റ്റൈം ഉപയോഗിക്കുമ്പോ 12 മണിക്കൂര്‍ വ്യത്യാസം. വേറേ ചില സൈറ്റുകളും ഇതു കാണിക്കുന്നു.
ഉമേഷ്ജി അയച്ചതും മറ്റു ചില സൈറ്റുകളും 13 മണിക്കൂര്‍ കാണിക്കുന്നു.

വക്കാരി പ്രത്യക്ഷപ്പെട്ടു കണ്‍ഫ്യൂഷന്‍ തീര്‍ക്കട്ടെന്നു വച്ചാല്‍ വക്കാരീടെ കൂര്‍ക്കം വലി കേട്ടു പേടിച്ചു ഹന്ന ഉണര്‍ന്നു കരയുന്നു.:)

Sat Apr 15, 12:59:00 AM 2006  
Blogger ദേവന്‍ said...

ഈ വക്കാ‍രി ഇതുവരെ പഠിച്ചില്ലേ ഇതൊന്നും
മുറുക്കാന്‍ കട = കോമക്കായി സൌഹോ
ബീഡിതെറുപ്പുകാരന്‍ = റ്റാബക്കോ ഹാന്‍ബൈഷ
ശുനാപ്പുസു മക്കനാഇ = വാറ്റുകാരന്‍
നിത്യവൃത്തിക്ക് ഇത്രേം ജാപ്പനീസ് മതി

ഒറ്റക്കാണ് താമസമെന്നുകരുതി ബൈഷൂന്‍ ഒന്നും ശീലമാക്കരുതു കേട്ടോ, കൊല്ലും ഞങ്ങള്‍..ങാ

Sat Apr 15, 04:31:00 AM 2006  
Blogger ദേവന്‍ said...

ഇംഗ്ലീഷ്> ജാപ്പനീസ് പരിഭഷയപ്പാ :)
He's cleaning his automobile = Wa Shing Ka.

This is a tow-away zone= No Pah King.

Is there a fugitive here= Hu Yu Hai Ding?
A premature infant = Tai Ne Bae Be
There is no reason to raise your voice = Wai U Shao Ting
Approach me = Kum Hia

Small horse= Tai Ni Po Ni.

Your price is too high! =No Bai Nut Ding!

Did you go to the beach= Wai Yu So Tan?

It's very dark in here= Wai So Dim?

I bumped into a coffee table= Ai Bang Mai Ni.

I thought you were on a diet= Wai Yu Mun Ching?

Has your flight been delayed= Hao Long Wei Ting?

Your body odor is offensive= Yu Stin Ki Pu.

They have arrived= Hia Dei Kum.

I got this for free= Ai No Pei.

Phew! Does this bathroom stink= Hu Flung Dung?
You have a good sense of humor= Ah Tink Yu Fa Ni!

Sat Apr 15, 04:38:00 AM 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

ദേവ്ജീ, അതു കലക്കി! വക്കാരിനാട്ടുകാര്‍ മാത്രമല്ല, ഇവിടത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ജനത (ഇവരേ ബാക്കിയുള്ളവര്‍ കറുത്തവര്‍ എന്ന് വിളിക്കും :) ) മുഴുവന്‍ ഇതേ ഭാഷയാണ് സംസാരിന്ക്കുന്നത്!

(ഇനി ഞാന്‍ വക്കാരി നാട്ടിലാണോ??)

Sat Apr 15, 07:13:00 AM 2006  
Blogger myexperimentsandme said...

കുട്ട്യേടത്ത്യേ.. ഉമേഷ്‌ജീ.... വക്കാരിനാടും വെട്ടത്തുകവലയും തമ്മില്‍ മൂന്നര മണിക്കൂര്‍ വ്യത്യാസം. വക്കാരിനാട്ടില്‍ രാവിലെ ഏഴുമണിയെങ്കില്‍ വെട്ടത്തുകവലയില്‍ രാവിലെ പത്തര. ആസ്ട്രേലിയ ഒക്കെ കഴിഞ്ഞാല്‍ സൂര്യന്‍ ആദ്യം ഉദിക്കുന്നത് വക്കാരിനാട്ടില്‍. ഹന്നമോള് മാത്രമാക്കണ്ട, എല്ലാരുംകൂടെ ഇങ്ങോട്ട് വരീന്‍... സൂഷിയൊക്കെയടിച്ച്... രാവിലെയാണ് വരുന്നതെങ്കില്‍ ഒഹായിയോ ഗൊസായിമസ് പറഞ്ഞേ വരാവൊള്ളേ... സുമിമസേന്‍ പറഞ്ഞ് കതകേല്‍ മുട്ടുക... സദ്യകാണുമ്പോഴേ വെട്ടിവിഴുങ്ങാന്‍ തുടങ്ങരുത്. ഇറ്റഡാക്കിമസ് പറഞ്ഞ് ഒന്ന് തൊഴുതിട്ട്. തീറ്റകഴിഞ്ഞ് ഏമ്പക്കത്തിനുമുന്‍പ് എന്തോ പറയും. റോക്സിയോട് ചോദിച്ചിട്ട് പറയാം. എല്ലാം കഴിഞ്ഞ് അരിഗത്തോ ഗൊസായിമസ് പറയണം. ഇനി മേലില്‍ ഈ പണി കാണിക്കരുത് എന്നുള്ളതിന്റെ ജാപ്പനീസ് ഞാന്‍ അപ്പോഴത്തേക്കും ചോദിച്ച് വെച്ചേക്കാം (അതു ചുമ്മാതാണേ... ഞാന്‍ അങ്ങിനെ പറയുമോ)

12-13 മണിക്കൂര്‍ വ്യത്യാസക്കണ്‍ഫ്യൂഷന്‍ നിങ്ങളുടെ സൂര്യപ്രകാശ സേവിംഗ് ഫിക്സ്ഡ് ഡിപ്പോസിറ്റിന്റെയായിരിക്കുമോ. ഞങ്ങള്‍ ഇവിടെ സൂര്യപ്രകാശം ഒന്നും ബാങ്കിലിടാറില്ല.

ആ ജാപ്പനീസ്-ഇഗിരീസ് പരിഭാഷ തന്ന് ദേവേട്ടനെ ആരോ പറ്റിച്ചു. അത് വന്ന് ഇവിടെ പറഞ്ഞാല്‍ കൊറിയേന്നോ ചൈനേന്നൊ വിസയൊന്നുമില്ലാതെ വന്ന അണ്ണനാണെന്ന് പറഞ്ഞ് എപ്പോ ഓടിച്ചൂന്ന് ചോദിച്ചാല്‍ മതി.

ഞാന്‍ വക്കാരിയാകുന്നു- വടാഷിവാ വക്കാരി ദസ്.

ഞാന്‍ ഇന്ത്യക്കാരനാകുന്നു- വടാഷിവാ ഇന്‍‌ഡോജിന്‍ ദസ് (ഈ വടാഷിവാ എപ്പോഴും പറഞ്ഞ് നാക്കുളുക്കണമെന്നില്ല).

നീയാരുവാ - അനടാവാ ...? (അതിന് കുറച്ച് ബഹുമാനം കുറവാണെന്നാണ് ഇവരുടെ പക്ഷം. ആരുവായുടെ കറക്ട് ജാപ്പനീസ് പിന്നെ)

വേറേ പണിയൊന്നുമില്ലേടേ - ചോദിക്കണമെന്നില്ല അവര്‍ക്ക് മനസ്സിലായിക്കോളും.

എന്നോട് ക്ഷമിക്കണേ - ഗോമന്നസ്സായി

എച്ചൂസ്‌മീ - സുമിമസേന്‍

രാവിലെ എഴുന്നേറ്റ് കമന്റാതെ പോയി പല്ലു തേക്കടേ..

ഇത്രയും എന്നെ പഠിപ്പിക്കാന്‍ എന്റെ ടീച്ചര്‍ നാല്പതു മണിക്കൂര്‍ എടുത്തു.

Sat Apr 15, 11:32:00 AM 2006  
Blogger myexperimentsandme said...

സുമിമസേന്‍... എന്നോട് ക്ഷമിക്കണേ, കുട്ട്യേടത്തീ, ഉമേഷ്‌ജീ.. രാവിലെ എഴുന്നേറ്റ് വന്നപടി പല്ലുതേക്കാതെ വിജ്ഞാനം വിളമ്പിയാലുള്ള കുഴപ്പം.

വക്കാരിനാട് മുന്‍പില്‍. വക്കാരിനാട്ടില്‍ രാവിലെ പത്തരയാകുമ്പോള്‍ വെട്ടത്തുകവലയില്‍ വെറും ഏഴുമണി. ഞാന്‍ ഇവിടെ ലഞ്ചൊക്കൊ കഴിച്ച് ഏമ്പക്കവുമടിച്ചിരിക്കുമ്പോഴാ നാട്ടില്‍ ഓരോരുത്തരും പല്ലു തേച്ചും തേക്കാതെയും ഇഡ്ഡ്ലിയുടെ മുന്‍പില്‍ ഇരിക്കുന്നത്.

ഐ റിപ്പീറ്റ്: വെട്ടത്തുകവല സമയത്തില്‍നിന്ന് മൂന്നരമണിക്കൂര്‍ മുമ്പോട്ട് കൂട്ടിയാല്‍ വക്കാരിനാട് സമയം. വെട്ടത്തുകവലയില്‍ ഏഴുമണി രാവിലെ സമയം സമം വക്കാരിനാട്ടില്‍ രാവിലെ പത്തര സമയം.

ഉമേഷ്‌ജിക്ക് എന്റെ ബുദ്ധിയേക്കുറിച്ചുള്ള കണ്‍ഫ്യൂഷനൊക്കെ ഇപ്പോ മാറിക്കാണുമല്ലോ....

Sat Apr 15, 12:52:00 PM 2006  
Blogger ദേവന്‍ said...

ഡിസ്ക്രെഡിറ്റേഷനോഷനിംഗ്‌
ഇംഗ്ലീഷ്‌ ജാപ്പനീസ്‌ എന്റെയല്ലേ, അതു പണ്ടെന്നോ അലഞ്ഞു തിരിഞ്ഞ്‌ മെയില്‍ ബോക്സില്‍ വന്നതാണേ. എന്നാലും നന്ദി ശനിയാ.

സമയരഥത്തിന്റെ കാര്യത്തില്‍ എറ്റവും കഷ്ടം അമേരിക്കര്‍ക്കും എറ്റവും സുഖം ഗള്‍ഫനുമാണേ. ഞാന്‍ ഡിവിഷണല്‍ ചീഫ്‌ ആയിരിക്കുന്ന ദുബായി ബ്രാഞ്ച്‌ കൊല്ലം ഹെഡ്‌ ക്വാര്‍ട്ടേര്‍സിനെക്കാള്‍ വെറും ഒന്നര മണിക്കൂര്‍ പിന്നില്‍.

Sat Apr 15, 01:10:00 PM 2006  
Blogger ഉമേഷ്::Umesh said...

കുട്ട്യേടത്ത്യേ,

വക്കാരീടെ സമയം (ബെസ്റ്റു സമയം!) അറിയണമെങ്കില്‍ വക്കാരീടെ ബ്ലോഗില്‍ പോയി നോക്കിയാല്‍ മതി. ഇന്ത്യയിലെയും ജപ്പാനിലേയും സമയം രണ്ടു ക്ലോക്കുകളായി അവിടെ ഇട്ടിട്ടുണ്ടു്. വക്കാരി പോലും അതു മറന്നുപോയി എന്നു തോന്നുന്നു.

അമേരിക്കയില്‍ DST ഉള്ളപ്പോള്‍ (ഏപ്രില്‍-ഒക്റ്റോബര്‍) വക്കാരി 13 മണിക്കൂര്‍ മുന്നില്‍. DST ഇല്ലാത്തപ്പോള്‍ വക്കാരി 14 മണിക്കൂര്‍ മുന്നില്‍. ശരിക്കു് എതിരെയല്ലെന്നര്‍ത്ഥം. നിങ്ങള്‍ തമ്മില്‍ ഏകദേശം 215 ഡിഗ്രിയുടെ വ്യത്യാസം രേഖാംശത്തില്‍. അക്ഷാംശം ഏതാണ്ടു് ഒന്നു തന്നെ - വെറും നാലര ഡിഗ്രി വ്യത്യാസം. അപ്പോള്‍ കുഴി കുഴിക്കുമ്പോള്‍ കുറച്ചു പടിഞ്ഞാട്ടേക്കും ഒരുപാടു വടക്കോട്ടും ചരിച്ചു കുഴിക്കുക. അല്ലെങ്കില്‍ ചെന്നെത്തുന്നതു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്ത്രേലിയയ്ക്കു പടിഞ്ഞാടെവിടെയോ ഉപ്പുവെള്ളത്തിലായിരിക്കും.

എന്തായാലും വക്കാരിയുടെ തലയില്‍ വീഴില്ല ഹന്നമോള്‍. താഴെ പായില്‍ കിടന്നുറങ്ങുന്ന വക്കാരിയെ കീഴില്‍ കൂടി വന്നു് ഒറ്റക്കുത്തു്. അപ്പോള്‍ കീഴോട്ടു നോക്കൂ വക്കാരീ. ഒരു കുഴി കാണാം. അതിലൂടെ നോക്കിയാല്‍ ഇങ്ങനെ ഒരു കാഴ്ച കാണാം. ആ കാണുന്നതാണു ഹന്നമോള്‍. പുറകില്‍ ദൂരെ ഭൂമിയുടെ മറുവശത്തു് കണ്ണാടിയും വെച്ചു നില്‍ക്കുന്നതു കുട്ട്യേടത്തിയും.

മറ്റു പടങ്ങള്‍ ഇവിടെ കാണാം.

Sun Apr 16, 12:39:00 PM 2006  
Blogger yanmaneee said...

air jordan
fitflops sale clearance
birkin bag
christian louboutin outlet
hermes
michael kors outlet
vans outlet
lebron 15
yeezy shoes
nike outlet

Wed Jun 12, 12:39:00 PM 2019  
Blogger Darren Demers said...

മുറുക്കാന്‍ കടയില്‍ മുറുക്കാനില്ലപ്പാ.. ശംഭു ഹന്‍സപ്പാ.. തമ്പാക്കപ്പാ!!
wholesale tee shirts
wholesale plain t shirts

Wed Mar 30, 05:11:00 PM 2022  

Post a Comment

<< Home