Sunday, April 09, 2006

പഴമപ്പാ

8 Comments:

Blogger myexperimentsandme said...

എല്ലാ ബ്ലോഗുലോക ഭൂലോക സഹോദരീസഹോദര സഹവാസികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.... സദ്യകള്‍ വെട്ടിവിഴുങ്ങുന്നവര്‍ പരിപ്പിനുശേഷം മാത്രം സമ്പാര്‍ കഴിക്കുക. പരിപ്പ് കഴിക്കുമ്പോള്‍ ദേവേട്ടനൊഴിച്ച് ബാക്കിയെല്ലാവരും നെയ്യും പപ്പടവും കൂടി കുഴച്ച് അടിക്കുക. സ്വല്പം ഉപ്പും കൂടിയിടുക. പരിപ്പിന്റെ കൂടെ കാബേജ് തോരനും കഴിക്കാവുന്നതാണ്. നാരങ്ങാ അച്ചാര്‍ ഒരു പ്രാവശ്യം മാത്രം തൊട്ടുനക്കുക. സാമ്പാര്‍ കഴിക്കുന്നതിനിടയ്ക്ക് പച്ചടി തൊട്ടു നക്കുക-എരിവ് പോകും. ശക്കരവരട്ടിയും വേണമെങ്കില്‍ താങ്ങാം-ഒരെണ്ണം മാത്രം. കാളന്‍ വരുമ്പോള്‍ പപ്പടവും പൊടിച്ചടിക്കാം. അവിയല്‍ തൊട്ടുനക്കാന്‍ മറക്കരുത്. പായസം ഇലയില്‍ ഒഴിച്ചു കൈകൊണ്ടു വടിച്ചു മാത്രം കുടിക്കുക. അതിന്റെ ടേസ്റ്റ് ഒന്നു വേറേ തന്നെ. പായസത്തിന്റെ ചെകിടിപ്പ് പോകാന്‍ അച്ചാര്‍ നന്നായിരിക്കും. പപ്പടവും പഴവും പായസത്തിന്റെകൂടെ കുഴയ്ക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ചെയ്തിട്ടുണ്ട്. പായസം കഴിച്ചുകഴിഞ്ഞവര്‍ മോരിനുള്ള ചോറ് വാങ്ങാതെ പോകരുത്.

എല്ലാം കഴിഞ്ഞ്, ദേ പടത്തിലുള്ള കുലയില്‍നിന്ന് ഓരോ പഴവുമെടുത്ത് തിന്നോ.............

വിഷു മംഗളാശംസകള്‍.................

Wed Apr 12, 08:30:00 PM 2006  
Blogger അരവിന്ദ് :: aravind said...

വക്കാരീ..സാമദ്രോഹീ...
ഇതെന്നോട് വേണമായിരുന്നോ!!!!

വിഷുവിനിവിടെ എനിക്ക് കഞ്ഞിയും മോരുകൂട്ടാനും!

അമ്മായിഅപ്പന്‍ സത്യ കൃസ്ത്യാനിയും ദുഖവെള്ളി പള്ളികൂടുന്നവനും, കൈയ്യില്‍ കാശുള്ളവനുമാ....കുന്നു.
അപ്പോ എനിക്കും വെള്ളി കഞ്ഞി.

നിങ്ങളൊക്കെ ഏമ്പക്കം വിടുമ്പോള്‍ ഞാന്‍ വെറും വയറ്റിലൊരു ആമേന്‍ വിടുന്നതാ....രിക്കും.

Wed Apr 12, 08:37:00 PM 2006  
Blogger keralafarmer said...

വക്കാരിയുടെ വിഷുദിനാശംസകൾ കണ്ടപ്പോൾ ഞാൻ കണാൻ പോകുന്ന വിഷു കൂടെ ഒന്ന്‌ വിവരിക്കട്ടെ.
എന്റെ ആഞ്ഞിൽ മരത്തിലെ മൂപ്പെത്താത്ത കായ്‌ പെറിച്ചുപറക്കിയും പാകമാകാത്ത നാടൻ പൈനാപ്പിൾ ഒടിച്ചെടുത്തും കൈപ്പുള്ള മാങ്ങാപിഞ്ച്‌ ശേഖരിച്ചും നഗരത്തിൽ കൊണ്ടുപോയി വിറ്റ്‌ ചിലർ കാശാക്കുമ്പോൾ പഴാകുന്ന ഇത്തരം ഭക്ഷ്യ വസ്തുക്കളെ നശിപ്പിക്കുന്നതിലുള്ള ദുഃഖം ആരോട്‌ പറയും. ആഞ്ഞിൽ മരത്തിലെ കായ്കൾ കാക്കയും മറ്റും തിന്നുപോയേനെ.
സുഹൃത്തുക്കളെ ഭക്ഷ്യയോഗ്യമായ വിഭവങ്ങളും പൂക്കളും ംആത്രം ഉപയോഗിച്ച്‌ കണി കണ്ടശേഷം അവ ഉപയോഗിക്കുക. അല്ലാതെ നശിപ്പിക്കുവാനുള്ള ഒരു കണികാണലാവരുതേ ഈ വിഷു.
അപ്രകാരം ചെയ്യുന്ന എല്ലാപേർക്കും എന്റെ വിഷുദിനാശംസകൾ.

Wed Apr 12, 08:47:00 PM 2006  
Blogger ചില നേരത്ത്.. said...

അല്ല വക്കാരീ
കഴിഞ്ഞ ജന്മത്തില്‍ താങ്കള്‍ തീറ്റ റപ്പായി ആയിരുന്നോ?
എന്തിനാ സദ്യ കഴിക്കണെ, ഈ വിവരണം തന്നെ അര ചാണ്‍ വയറു നിറച്ചു!!

വിഷു ദിനാശംസകള്‍!!!

Wed Apr 12, 08:55:00 PM 2006  
Blogger ദേവന്‍ said...

വിഷുദിനാശംസകള്‍!

സൂ ഫ്രണ്ട്‌ലി‍ ആയ ഹോസ്റ്റില്‍ ഫോട്ടോകള്‍!

Wed Apr 12, 10:10:00 PM 2006  
Blogger സു | Su said...

വക്കാരിക്കും കുടുംബത്തിനും വിഷു ആശംസകള്‍.

Wed Apr 12, 11:21:00 PM 2006  
Blogger prapra said...

വക്കാരിയണ്ണാ, മൂന്നു പഴവും കൂടി പറ്റില്‍ ചേര്‍ത്തേക്ക്, ഞാന്‍ ഇവിടെ ഒരത്യാവശ്യത്തിന് എടുത്തിട്ടുണ്ടേ. http://prabeshp.blogspot.com/2006/04/blog-post_12.html, ക്ഷമിക്കുമല്ലോ!

Thu Apr 13, 10:45:00 AM 2006  
Blogger myexperimentsandme said...

ചന്ദ്രേട്ടന്‍ പറഞ്ഞത് കാര്യം. കച്ചവടത്വര മൂത്ത് മൂത്ത് ആള്‍ക്കാര്‍ എന്തൊക്കെയാണാവോ കാട്ടിക്കൂട്ടുന്നത്. കുറച്ച് വൈകിയാണെങ്കിലും അനുഭവത്തില്‍നിന്ന് നമ്മളെല്ലാവരും പഠിക്കുമായിരിക്കും. അല്ലെങ്കില്‍ പഠിക്കും വരെ അനുഭവിക്കും. ചന്ദ്രേട്ടാ‍ വിഷു നല്ലവണ്ണം ആഘോഷിച്ചെന്ന് കരുതട്ടെ...

എല്ലാവര്‍ക്കും നന്ദി. തിന്നുകഴിഞ്ഞ് തൊലിയൊന്നും വഴീലിട്ടേക്കരുതേ.. തെന്നി വീഴും.

Sat Apr 15, 12:12:00 AM 2006  

Post a Comment

<< Home